Sports

  • ഒന്നാം സ്ഥാനം തിരികെ പിടിക്കണം; കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൻ എഫ്സിക്കെതിരെ

    കൊച്ചി: ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്താൻ  കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും ഇറങ്ങുന്നു.ഗോവയാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. ഇന്ന് രാത്രി 8 മണിക്ക്  കൊച്ചിയില്‍ വെച്ച്‌ ചെന്നൈയിനെ ആണ് ബ്ലാസ്റ്റേഴ്നേ‌സ് നേരിടുന്നത്. വിജയത്തില്‍ കുറഞ്ഞതൊന്നും കേരള ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നുണ്ടാകില്ല. ദിമി സസ്പെൻഷൻ കഴിഞ്ഞ് വരുന്നത് കേരള ബ്ലാസ്റ്റേഴ്സിന് കൂടുതൽ കരുത്താകും. ഗോള്‍ മുഖത്ത് കുറച്ച്‌ കൂടെ മികച്ച നീക്കങ്ങള്‍ ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നുണ്ട്. ലൂണയും ഡെയ്സുകെയും മികച്ച ഫോമില്‍ ആണെങ്കിലും പെപ്ര തന്റെ ആദ്യ ഗോള്‍ ഇതുവരെ കണ്ടാത്തത് ടീമിന് ആശങ്ക നല്‍കുന്നുണ്ട്. ഇന്ന് ഡിഫൻസില്‍ മാറ്റങ്ങള്‍ ഉണ്ടാകാൻ സാധ്യതയില്ല‌. പെപ്ര ബെഞ്ചിലേക്ക് പോയി ദിമി ആദ്യ ഇലവനില്‍ എത്തിയേക്കും.   ഇന്ന് വൈകിട്ട് 8 മണിക്ക് നടക്കുന്ന മത്സരം സൂര്യ മൂവിസിലും ജിയോ സിമിമയിലും കാണാം. കേരള ബ്ലാസ്റ്റേഴ്സ് 7 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുകയാണ്‌. ചെന്നൈയിൻ 7 പോയിന്റുമായി ഏഴാം സ്ഥാനത്തും നില്‍ക്കുന്നു.…

    Read More »
  • ഇന്ത്യയ്ക്കെതിരായ മൂന്നാം ട്വന്റി 20-യിൽ തകർപ്പൻ ജയം സ്വന്തമാക്കി ഓസ്ട്രേലിയ

    ഗുവാഹാട്ടി: ഇന്ത്യയ്ക്കെതിരായ മൂന്നാം ട്വന്റി 20-യിൽ തകർപ്പൻ ജയം സ്വന്തമാക്കി ഓസ്ട്രേലിയ. ലോകകപ്പ് മത്സരത്തിൽ അഫ്ഗാനിസ്താനെതിരെ പുറത്തെടുത്ത പ്രകടനം ആവർത്തിച്ച ഗ്ലെൻ മാക്സ്വെല്ലിന്റെ മികവിൽ 5 വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയയുടെ ജയം. 48 പന്തുകൾ മാത്രം നേരിട്ട മാക്സ്വെൽ എട്ട് വീതം സിക്സും ഫോറുമടക്കം 104 റൺസോടെ പുറത്താകാതെ നിന്നു. ആറാം വിക്കറ്റിൽ ഒന്നിച്ച മാക്സ്വെൽ – ക്യാപ്റ്റൻ മാത്യു വെയ്ഡ് സഖ്യമാണ് ടീമിന് ആവേശ ജയം സമ്മാനിച്ചത്. 91 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യം ഇന്ത്യയിൽ നിന്ന് ജയം പിടിച്ചെടുക്കുകയായിരുന്നു. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിൽ 21 റൺസായിരുന്നു ഓസീസിന് ജയത്തിലേക്ക് വേണ്ടത്. ഇരുവരും നാല് ഫോറും ഒരു സിക്സും പറത്തിയതോടെ ഓസീസ് അനായാസം ജയം കണ്ടു. അക്ഷർ പട്ടേൽ എറിഞ്ഞ 19-ാം ഓവറിൽ ഇരുവരും ചേർന്ന് 22 റൺസടിച്ചിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-1 എന്ന നിലയിലായി. 223 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന്റേത് മോശം…

    Read More »
  • ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള  മൂന്നാം ടി20 പോരാട്ട൦ ഇന്ന് 

    ഗുവാഹത്തി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടി20 പോരാട്ടം ഇന്ന് നടക്കും.ഗുവാഹത്തിയിലെ ബര്‍സാപര ക്രിക്കറ്റ്  സ്‌റ്റേഡിയത്തിലാണ് മത്സരം. അഞ്ച് മത്സരങ്ങളുടെ പരമ്ബരയില്‍ ഇന്ത്യ 2-0 ന് മുന്നിലാണ്.ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ വിജയം.

    Read More »
  • തിരുവനന്തപുരത്തെ ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്ന് റിങ്കു സിങ്

    തിരുവനന്തപുരം: ആസ്ട്രേലിയക്കെതിരായ കഴിഞ്ഞ രണ്ട് ട്വന്റി 20 മത്സരങ്ങളിലും തകര്‍പ്പനടികളിലൂടെ ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് റിങ്കു സിങ്. ഐ.പി.എല്ലില്‍ ഒറ്റ ഓവറില്‍ അഞ്ച് സിക്സടിച്ച്‌ കൊല്‍ക്ക നൈറ്റ് റൈഡേഴ്സിന്റെ വീരനായകനായ താരം ഇന്ത്യൻ ടീമിലും ഇടമുറപ്പിക്കുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.   ഇന്നലെ ആസ്‌ട്രേലിയക്കെതിരെ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയവും റിങ്കുവിന്റെ പകർപ്പ് പ്രകടനത്തിന് സാക്ഷ്യം വഹിച്ചിരുന്നു. ഒമ്ബത് പന്തുകള്‍ മാത്രം നേരിട്ട താരം രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 31 റണ്‍സാണ് അടിച്ചെടുത്തത്. പതിനെട്ടാം ഓവറില്‍ ക്രീസിലെത്തിയായിരുന്നു താരത്തിന്റെ സ്ഫോടനാത്മക ബാറ്റിങ്. മത്സരം കാണാനെത്തിയ കാണികള്‍ റിങ്കുവിന് വേണ്ടി ബാനറും ഉയര്‍ത്തിയിരുന്നു. ഇതിന്റെ വിഡിയോ റിങ്കുവിന്റെ ഐ.പി.എല്‍ ക്ലബായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പങ്കുവെക്കുകയും ചെയ്തു.   ഇന്ത്യക്കായി നാല് ഇന്നിങ്സുകളില്‍ കളത്തിലിറങ്ങിയ റിങ്കുസിങ്ങിനെ മൂന്ന് മത്സരങ്ങളിലും പുറത്താക്കാൻ എതിര്‍ ബൗളര്‍മാര്‍ക്കായിരുന്നില്ല. 128 റണ്‍സാണ് ശരാശരി. 216.94 സ്ട്രൈക്ക് റേറ്റില്‍ 128 റണ്‍സാണ് സമ്ബാദ്യം.

    Read More »
  • വിഷ്ണു വിനോദിനു സെഞ്ചുറി; വിജയഹസാരെ ട്രോഫിയിൽ കേരളത്തിന് വിജയം

    ആലുര്‍: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഒഡീഷയ്ക്കെതിരെ കേരളത്തിന് 78 റൺസിന്റെ വിജയം.ടൂർണമെന്റിൽ കേരളത്തിന്റെ രണ്ടാമത്തെ വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സാണെടുത്തത്. വിഷ്ണു വിനോദിന്‍റെ വീരോചിത സെഞ്ചുറിയാണ് കേരളത്തെ വലിയ ബാറ്റിങ് തകര്‍ച്ചയില്‍ നിന്നു കരകയറ്റിയത്.മറുപടി ബാറ്റിംഗിനിറങ്ങിയ ഒഡീഷ 43.3 ഓവറിൽ 208 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു.കേരളത്തിനായി ശ്രേയസ്സ് ഗോപാല്‍ നാലു വിക്കറ്റ് വീഴ്ത്തി. ടോസ് നേടി ബാറ്റ് ചെയ്യാനുള്ള കേരള ക്യാപ്റ്റൻ സഞ്ജു സാംസണിന്‍റെ തീരുമാനം പാളുന്ന കാഴ്ചയായിരുന്നു തുടക്കത്തില്‍. ഓപ്പണര്‍മാരായ മുഹമ്മദ് അസറുദ്ദീനെയും (12) രോഹൻ കുന്നുമ്മലിനെയും (17) കേരളത്തിന് 11 ഓവറിനുള്ളില്‍ നഷ്ടമായി. തുടര്‍ന്നെത്തിയ സഞ്ജുവിനും (15) ടീമിനെ കരകയറ്റാനായില്ല. കഴിഞ്ഞ കളിയില്‍ സെഞ്ചുറിയടിച്ച മുൻ ക്യാപ്റ്റൻ സച്ചിൻ ബേബി ഇക്കുറി 29 പന്തില്‍ 2 റണ്‍സുമായി മടങ്ങി. 75 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട കേരളത്തെ പിന്നീടങ്ങോട്ട് അഞ്ചാം നമ്ബറിലിറങ്ങിയ…

    Read More »
  • ഇന്ത്യക്ക് എതിർപ്പ്; ചാമ്ബ്യൻസ് ട്രോഫി പാകിസ്താനില്‍ നിന്നും മാറ്റി; പുതിയ വേദി ഉടൻ പ്രഖ്യാപിക്കും

    ദുബായ്: 2025ലെ ചാമ്ബ്യൻസ് ട്രോഫി ക്രിക്കറ്റിന് പാകിസ്താൻ വേദിയാകില്ല. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റേതാണ് തീരുമാനം.ഉടൻ പുതിയ വേദി പ്രഖ്യാപിക്കുമെന്നും ഐസിസി അറിയിച്ചു. 1996നുശേഷം പാകിസ്താൻ വേദിയാകുന്ന പ്രധാന ഐ.സി.സി ടൂര്‍മെന്‍റായിരുന്നു 2025ലെ ചാമ്ബ്യൻസ് ട്രോഫി. വേദി പാകിസ്താനില്‍നിന്ന് മാറ്റി യു.എ.ഇയിലോ അതല്ലെങ്കില്‍ ഹൈബ്രിഡ് മോഡലിലോ ടൂര്‍ണമെന്‍റ് നടത്താനാണ് ഐ.സി.സി നീക്കം. ഇന്ത്യൻ ക്രിക്കറ്റ് ബോര്‍ഡിന്‍റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് വേദി മാറ്റുന്നതെന്നാണ് വിവരം. കഴിഞ്ഞ ഏഷ്യ കപ്പ് പാകിസ്താനില്‍ മാത്രമായി നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഹൈബ്രിഡ് മോഡലില്‍ ശ്രീലങ്ക കൂടി വേദിയാകുകയായിരുന്നു. പാകിസ്താനിലേക്ക് ടീമിനെ അയക്കില്ല എന്ന ഇന്ത്യയുടെ നിലപാടാണ് ചാമ്ബ്യൻസ് ട്രോഫി വേദി മാറ്റുന്നതിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍, ഐ.സി.സിയോ പാക് ക്രിക്കറ്റ് ബോര്‍ഡോ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

    Read More »
  • കാണികളില്ല; കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിന്റെ ഭാവിയെന്താകും?

    തിരുവനന്തപുരം  ജില്ലയിൽ കാര്യവട്ടത്ത് സ്ഥിതി ചെയ്യുന്ന ഒരു അന്താരാഷ്ട്ര സ്റ്റേഡിയമാണ്  ഗ്രീൻഫീൽഡ് സ്റ്റേഡിയം. ഇന്ത്യയിലെ ആദ്യത്തെ DBOT (design, build, operate and transfer) സ്റ്റേഡിയമാണിത്. 55000  കാണികളെ ഉൾക്കൊള്ളുവാൻ ശേഷിയുള്ള സ്റ്റേഡിയമാണിത്.   240 കോടി രൂപ മുടക്കി നിർമ്മിച്ച ഈ‌ സ്റ്റേഡിയം 2015 ജനുവരി 26-നാണ് തുറന്നു കൊടുത്തത്.തുടർന്ന് 2015 ലെ ദേശീയ ഗെയിംസിനും 2015 സാഫ് ചാമ്പ്യൻഷിപ്പിനും ഈ സ്റ്റേഡിയം വേദിയായി.കേരള സർവ്വകലാശാല പാട്ടത്തിനെടുത്ത 36 ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്.   ഗ്രീൻഫീൽഡ് സ്റ്റേഡിയം ആദ്യ 15 വർഷത്തേക്ക് അത് നിർമ്മിച്ച കമ്പനി(കാര്യവട്ടം സ്പോർട്സ് ഫെസിലിറ്റീസ് ലിമിറ്റഡ് ) തന്നെയാണ് പ്രവർത്തിപ്പിക്കുന്നത്. തുടർന്ന്  കേരള സർവകലാശാലയ്ക്ക് കൈമാറും.പ്രതിവർഷം 94 ലക്ഷം രൂപയാണ് പാട്ടമായി ഈയിനത്തിൽ സർവകലാശാലയ്ക്ക് ലഭിക്കുക.     കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – ഓസ്‌ട്രേലിയ മത്സരം ഉൾപ്പെടെ ആറ് ക്രിക്കറ്റ് മത്സരങ്ങളാണ് ഇതിനകം ഇവിടെ നടന്നത്.ഇതിൽ അഞ്ചിലും ഇന്ത്യയ്‌ക്കൊപ്പമായിരുന്നു വിജയം. രണ്ട് ഏകദിനങ്ങളിലും മൂന്ന് ട്വന്റി20കളിലും ഇന്ത്യ ഇവിടെ വിജയിച്ചു.ഒരു ട്വന്റി20യില്‍ മാത്രമാണ് ഇന്ത്യന്‍ സംഘം ഗ്രീന്‍ഫീല്‍ഡില്‍ പരാജയപ്പെട്ടത്. 2019-ല്‍ വെസ്റ്റ് ഇൻഡീസിനെതിരെ…

    Read More »
  • മോഹൻ ബഗാൻ സൂപ്പര്‍ ജയന്റിനെ 5-2ന് തകര്‍ത്ത് ഒഡീഷ എഫ്‌സി

    കൊൽക്കത്ത: എഎഫ്‌സി കപ്പില്‍  മോഹൻ ബഗാൻ സൂപ്പര്‍ ജയന്റിനെ 5-2ന് തകര്‍ത്ത് ഒഡീഷ എഫ്‌സി.ഇതോടെ എഎഫ്‌സി കപ്പില്‍ നിന്ന് മോഹൻ ബഗാൻ പുറത്തായി. ആദ്യം ഗോൾ വഴങ്ങിയെങ്കിലും സെര്‍ജിയോ ലൊബേരയുടെ ടീം ഉജ്ജ്വലമായ രീതിയില്‍ തിരിച്ചടിക്കുകയായിരുന്നു.ഒഡീഷക്ക്  ഡിസംബര്‍ 11 ന് ബസുന്ധര കിംഗ്‌സിനെതിരെയാണ് അടുത്ത മത്സരം .അതില്‍ ജയിച്ചാല്‍ അവര്‍ക്ക് എഎഫ്‌സി കപ്പിന്റെ നോക്കൗട്ടിലേക്ക് എത്താന്‍ സാധിക്കും. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ 17 ആം മിനുട്ടില്‍ ഹ്യൂഗോ ബൗമസാണ് മോഹൻ ബഗാന് ലീഡ് നല്‍കിയത്,എന്നാല്‍  പിന്നീട്  ഒഡീഷ ടീമിന്‍റെ തേരോട്ടം ആയിരുന്നു.(1-1) രണ്ടാം പകുതിയില്‍ വീണ്ടും ഗോള്‍ നേടി കിയാന്‍ ബഗാന് പ്രതീക്ഷ (2-1)നല്കിയെങ്കിലും വീണ്ടും ഒഡീഷ തിരിച്ചടിച്ചു(2-2)എക്സ്ട്രാ ടൈമില്‍ മൂന്നു ഗോളുകള്‍ കൂടി നേടി പിന്നീട് ഒഡീഷയുടെ ഗംഭീര തിരിച്ചുവരവാണ് സ്റ്റേഡിയം കണ്ടത്.അനികേത് ജാദവ്, ഐസക്ക് വൻലാല്‍റുത്ഫെല എന്നിവര്‍ ആണ് ഇന്‍ജുറി ടൈമില്‍ ഒഡീഷയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. നിലവിൽ 10 പോയിന്റോടെ ബസുന്ധര കിംഗ്‌സാണ് ടൂർണമെന്റിൽ ഒന്നാമത്.9 പോയിന്റുമായി ഒഡീഷ…

    Read More »
  • ഐഎസ്‌എല്ലിൽ വീണ്ടും ഗോവ ഒന്നാമത്

    ഫറ്റോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളില്‍ ജംഷഡ്‌പുര്‍ എഫ്‌.സിയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ച്‌ എഫ്‌.സി.ഗോവ.ഇതോടെ ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഗോവ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിക്‌ടര്‍ റോഡ്രിഗസാണ് ഗോവയ്ക്കായി ഗോൾ നേടിയത്. കളി തീരാന്‍ എട്ട്‌ മിനിറ്റ്‌ ശേഷിക്കേയായിരുന്നു ഗോള്‍. ഇതോടെ ആറ്‌ കളികളില്‍നിന്നു 16 പോയിന്റ്‌ നേടിയ ഗോവ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന്‌ ഒന്നാം സ്‌ഥാനത്തെത്തി. ബ്ലാസ്‌റ്റേഴ്‌സിന്‌ ഏഴ്‌ കളികളില്‍നിന്നു 16 പോയിന്റാണുള്ളത്‌.

    Read More »
  • ധാക്ക സാഫ് ക്ലബ് ചാമ്പ്യന്‍ഷിപ്പിലേക്ക് കൂടുതൽ അടുത്ത് കേരള ബ്ലാസ്റ്റേഴ്സ് 

    ഐഎസ്എല്‍ പത്താം സീസണില്‍ 7 മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പോയിന്റ് ടേബിളിലടക്കം ബ്ലാസ്റ്റേഴ്സ് ഒന്നാമതാണ്.കേരള ബ്ലാസ്റ്റേഴ്സിന്റെ മിന്നും ഫോമും മികച്ച റിസല്‍ട്ടുകളും ഈ‌ രീതിയിൽ തുടർന്നാൽ അടുത്ത വര്‍ഷം പുതിയൊരു ടൂര്‍ണമെന്റില്‍ കൂടി കളിക്കാൻ ടീമിന് അവസരമൊരുക്കും.  ലീഗ് ഘട്ടത്തില്‍ ആദ്യ നാലില്‍ സ്ഥാനം പിടിച്ചാല്‍ പുതുതായി ആരംഭിക്കുന്ന സാഫ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാനുള്ള അവസരമാണ് ടീമിനെ തേടിയെത്തുക.ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ അടുത്ത വര്‍ഷം മേയ് അല്ലെങ്കില്‍ ജൂണില്‍ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന സാഫ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് 4 സ്ലോട്ടുകളാണുള്ളത്. ഐഎസ്എല്‍ ഇന്ത്യയിലെ ഒന്നാം ഡിവിഷന്‍ ക്ലബായി മാറിയതോടെ സ്ലോട്ടുകളെല്ലാം ഐഎസ്എല്‍ ടീമുകള്‍ക്കായി മാറ്റിവയ്ക്കാനാണ് സാധ്യത.   അല്ലെങ്കില്‍ 3 ഐഎസ്എല്‍ ക്ലബുകള്‍ക്കൊപ്പം സൂപ്പര്‍ കപ്പ് ജയിക്കുന്ന ടീമിന് കൂടിയാകും സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അവസരം കിട്ടുക. ഐഎസ്എല്‍ ഷീല്‍ഡ് പോരാട്ടത്തില്‍ ആദ്യ മൂന്നില്‍ എത്തിയാല്‍ ഉറപ്പായും ബ്ലാസ്റ്റേഴ്സിന് സാഫിലേക്ക് എത്താനാകും. അതുവഴി നല്ലരീതിയിലുള്ള ഫണ്ടിംഗും കൂടുതല്‍ സ്പോണ്‍സര്‍ഷിപ്പ് അവസരങ്ങളും ക്ലബ്ബിനു…

    Read More »
Back to top button
error: