സഞ്ജു സാംസണിന്‍റെ ഏകദിനത്തിലെ കന്നി സെഞ്ചുറി കണ്ട ശേഷമാണ് സുനില്‍ ഗാവസ്കര്‍ ഇങ്ങനെ പ്രതികരിച്ചത്. കൃത്യമായ അവസരങ്ങള്‍ നല്‍കാതെ 29കാരനായ സഞ്ജുവിനെ ഒഴിവാക്കുന്ന നടപടിയാണ് പലപ്പോഴും ബിസിസിഐയുടെ ഭാഗത്തുനിന്നുണ്ടായതെന്നും എന്നാല്‍, അതിനൊക്കെയുള്ള മറുപടി ഒരൊറ്റ ഇന്നിങ്സുകൊണ്ട് നല്‍കിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട സഞ്ജുവെന്നും ഗാവസ്കർ പറഞ്ഞു.
സഞ്ജുവിന്‍റെ സെഞ്ചുറി മികവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഒരു ജയം മാത്രമല്ല ഇന്ത്യ നേടിയത് ഒരു പരമ്ബര തന്നെയാണ്. സാധാരണ സഞ്ജുവില്‍ കാണുന്ന ആക്രമണോത്സുകതയായിരുന്നില്ല ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ കണ്ടത്. വളരെ സമചിത്തതയോടെയും ക്ഷമയോടെയുമാണ് സഞ്ജു തന്‍റെ ഇന്നിങ്സ് കെട്ടിപ്പടുത്തത്.
ബാറ്റിങ്ങിന് അത്ര അനുകൂലമല്ലാത്ത പിച്ചില്‍നിന്നാണ് സഞ്ജു ഇത്ര മികച്ച ഇന്നിങ്സ് കാഴ്ചവച്ചത്. ഇത് തീര്‍ച്ചയായും സെലക്ടര്‍മാരുടെ കണ്ണ് തുറപ്പിക്കും. മൂന്നാം നമ്ബറില്‍ വിരാട് കോലിയാണ് ഇപ്പോള്‍ ഇറങ്ങുന്നത്. ഇനി ആ പൊസിഷനില്‍ സഞ്ജുവിനെ ഉപയോഗിക്കാമെന്ന ശക്തമായ നിര്‍ദേശമാണ് സഞ്ജുവിന്‍റെ ഇന്നിങ്സ് നല്‍കിയിരിക്കുന്നത്.ഗവാസ്കർ പറഞ്ഞു