Sports

  • തളര്‍ത്താതെ പരിക്കുകള്‍;തിരിച്ചടികള്‍ക്കിടയിലും കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വപ്‌നക്കുതിപ്പ്

    മോഹൻ ബഗാനെ അവരുടെ തട്ടകമായ സാള്‍ട്ട്‌ലേക്കില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയതിന്റെ ആഹ്ലാദത്തോടെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് 2023 വര്‍ഷം അവസാനിപ്പിക്കുന്നത്. വിജയത്തോടെ 12 കളിയില്‍നിന്ന് 26 പോയിന്റുമായി ലീഗ് ടേബിളില്‍ ഒന്നാമതു നില്‍ക്കുന്നു ഇവാൻ വുകുമനോവിച്ചിന്റെ സംഘം. ഇതില്‍ എട്ടു ജയവും രണ്ട് സമനിലയും രണ്ട് തോല്‍വിയുമുണ്ട്. പഞ്ചാബ് എഫ്‌സി, മുംബൈ സിറ്റി എഫ്‌സി, മോഹൻ ബഗാൻ എന്നിവര്‍ക്കെതിരെ നേടിയ തുടര്‍ച്ചയായ മൂന്നു ക്ലീൻഷീറ്റ് വിജയമാണ് അടുത്ത വര്‍ഷത്തേക്കുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ ഇന്ധനം. കളത്തിന് പുറത്ത് തുടര്‍ച്ചയായി നേരിട്ട തിരിച്ചടികള്‍ക്കിടയിലാണ് കേരള ടീമിന്റെ സ്വപ്‌നക്കുതിപ്പ്. തളര്‍ത്താതെ പരിക്കുകള്‍ സീസണ്‍ ആരംഭിക്കും മുമ്ബേ പരിക്കുകളോട് പടവെട്ടേണ്ടി വന്ന ടീമാണ് ബ്ലാസ്റ്റേഴ്‌സ്. ഈ വര്‍ഷം ടീമിലേക്ക് റിക്രൂട്ട് ചെയ്ത ആസ്‌ട്രേലിയൻ താരം ജോഷ്വ സെറ്റിരിയാണ് പരിക്കേറ്റ് മടങ്ങിയ ആദ്യതാരം. പരിശീലന സെഷനിടെ കണങ്കാലിന് പരിക്കേറ്റ താരത്തിന് ഈ സീസണ്‍ നഷ്ടമാകും. ആസ്‌ട്രേലിയൻ എ ലീഗിലെ ന്യൂകാസില്‍ ജെറ്റ്‌സില്‍ നിന്ന് രണ്ടു വര്‍ഷത്തെ കരാറിലാണ് ജോഷ്വയെ ബ്ലാസ്‌റ്റേഴ്‌സ്…

    Read More »
  • അഡ്രിയാന്‍ ലൂണയില്ലാതെ  തുടര്‍ച്ചയായ മൂന്നാം ജയം ;മോഹൻ ബഗാനെതിരെ ചീത്തപ്പേര്  തിരുത്തി കേരള ബ്ലാസ്റ്റേഴ്സ് 

    കൊൽക്കത്ത: ഐ.എസ്.എല്ലില്‍ കരുത്തരായ മോഹന്‍ബഗാനെതിരെ കേരളാബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം.  ബഗാനെ അവരുടെ തട്ടകമായ കൊല്‍ക്കത്ത സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ എതിരില്ലാത്ത ഒരുഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് വീഴ്ത്തിയത്. മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ ദിമിത്രി ഡയമന്‍റകോസാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോള്‍ നേടിയത്. ജയത്തോടെ കേരളാബ്ലാസ്റ്റേഴ്സ് പോയ്ന്‍റ് പട്ടികയില്‍ ഒന്നാമതെത്തി.  പരസ്പരം ഏറ്റുമിട്ടിയ അവസാന ആറ് പോരാട്ടങ്ങളില്‍ ഒരു വിജയം പോലും ബ്ലാസ്റ്റേഴ്സിന് നേടാനായിരുന്നില്ല. ഈ ചീത്തപ്പേര് കൂടിയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്നലെ തിരുത്തിയത്. സൂപ്പര്‍താരം അഡ്രിയാന്‍ ലൂണയില്ലാതെ ബ്ലാസ്റ്റേഴ്സിന്‍റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. അതേസമയം ആദ്യ ഏഴ് മത്സരങ്ങളില്‍ തോല്‍വി അറിയാതെ മുന്നേറിയിരുന്ന ബഗാന്  തുടര്‍ച്ചയായ മൂന്നു കളികളിലാണ് കാലിടറിയത്. മുംബൈയോട് എവേഗ്രൗണ്ടിലും സ്വന്തം തട്ടകത്തില്‍ ഗോവയോടും ഇപ്പോള്‍ ബ്ലാസ്റ്റേഴ്സിനോടുമാണ് അവര്‍ ഹാട്രിക് തോല്‍വി ഏറ്റുവാങ്ങിയിരിക്കുന്നത്.

    Read More »
  • ഗോൾവേട്ടയിൽ ബ്ലാസ്റ്റേഴ്സിന്റെ ദിമിത്രിയോസ് ഡയാമന്റക്കോസ് ഒന്നാം സ്ഥാനത്ത്

    കൊൽക്കത്ത: ഐഎസ്എൽ പത്താം സീസണിലെ ഗോൾവേട്ടക്കാരിൽ മുൻപൻ ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയാമന്റക്കോസ്.ഇന്ന് മോഹൻ ബഗാനെതിരെ നേടിയ ഗോൾ ഉൾപ്പെടെ മൊത്തം ഏഴ് ഗോളുകളാണ് താരത്തിന്റെ പേരിലുള്ളത്. ബ്ലാസ്‌റ്റേഴ്‌സ് 12 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ താരം കളിച്ചത് 9 മത്സരങ്ങളിൽ മാത്രമാണ്.ഈ 9 മത്സരങ്ങളിൽ നിന്നുമാണ് ദിമിത്രിയോസ് 7 ഗോളുകൾ നേടി ബ്ലാസ്റ്റേഴ്സിന്റെ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ചിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ 12 ഗോളുകൾ നേടി ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോറർ ആയിരുന്നു ദിമിത്രിയോസ്. ഐഎസ്‌എൽ 10-ാം സീസണിൽ 12 മത്സരങ്ങളിൽനിന്ന് എട്ട് ജയവും രണ്ട് സമനിലയും രണ്ട് തോൽവികളുമായി 26 പോയിന്റോടെ ബ്ലാസ്റ്റേഴ്‌സ് നിലവിൽ ഒന്നാം സ്ഥാനത്താണുള്ളത്. രണ്ടാമതുള്ള ഗോവയ്ക്ക്, ഒൻപത് കളികളിൽനിന്ന് ഏഴ് ജയവും രണ്ട് സമനിലയുമുൾപ്പടെ-23 പോയിന്റുമാണുള്ളത്‌.

    Read More »
  • മോഹൻ ബഗാനെയും തകർത്തു;ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ്

    കൊൽക്കത്ത: ഐഎസ്‌എൽ പത്താം സീസണിലെ തങ്ങളുടെ 12-ാം മത്സരത്തിൽ കരുത്തരായ കൊൽക്കത്ത മോഹൻ ബഗാനെ 1-0 ന് കീഴടക്കി  വീണ്ടും ഐഎസ്‌എല്ലിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ്. കളിയുടെ പത്താം മിനിറ്റിൽ ദിമിത്രിയോസ് നേടിയ ഒരു ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. ആദ്യ ഏഴ് മത്സരങ്ങളില്‍ തോല്‍വി അറിയാതെ മുന്നേറിയിരുന്ന ബഗാന് ഇതോടെ തുടർച്ചയായ മൂന്നു കളികളിലാണ് കാലിടറിയത്. മുംബൈയോട് എവേഗ്രൗണ്ടിലും സ്വന്തം തട്ടകത്തില്‍ ഗോവയോടും ഇപ്പോൾ ബ്ലാസ്റ്റേഴ്സിനോടുമാണ് അവർ ഹാട്രിക് തോൽവി ഏറ്റുവാങ്ങിയത്. ഇതുവരെ മുഖാമുഖം വന്ന ഏഴ് മത്സരങ്ങളിൽ അഞ്ചിലും ജയിച്ചെന്ന റെക്കോര്‍ഡ് ഇപ്പോഴും ബഗാനുണ്ട്. ഒരു മത്സരം സമനിലയിലും ഒരു വിജയവും  മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാനുള്ളത്. ബഗാന്‍ 17 ഗോളടിച്ചപ്പോള്‍, ബ്ലാസ്റ്റേഴ്സിന് വലയിലെത്തിക്കാനായത് 10 എണ്ണം മാത്രം. അതേസമയം ഇന്നത്തെ വിജയത്തോടെ 12 കളികളിൽ നിന്ന് 26 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ഐഎസ്‌എൽ പത്താം സീസണിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചിരിക്കുകയാണ്.23 പോയിന്റുള്ള ഗോവയാണ്…

    Read More »
  • രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം ആദ്യമായി ആലപ്പുഴയില്‍

    ആലപ്പുഴ: ഇതാദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന് ആലപ്പുഴ വേദിയാകുന്നു. എസ്.ഡി. കോളേജ് ഗ്രൗണ്ടില്‍ ജനുവരി അഞ്ചുമുതലാണ് മത്സരം.ഉത്തർപ്രദേശുമായി കേരളം ഏറ്റുമുട്ടും. തുമ്ബ സെയ്ന്റ് സേവ്യേഴ്സ് ഗ്രൗണ്ട്, കാര്യവട്ടം ഗ്രീൻഫീല്‍ഡ്, കഴക്കൂട്ടം മംഗലപുരത്ത് കെ.സി.എ.യുടെ സ്വന്തം ഗ്രൗണ്ട്, വയനാട്ടിലെ കൃഷ്ണഗിരി എന്നിവിടങ്ങളിലാണ് രഞ്ജിട്രോഫി മത്സരങ്ങള്‍ നടക്കാറുള്ളത്. ഇത്തവണ മത്സരം ബി.സി.സി.ഐ. ആലപ്പുഴയ്ക്ക് അനുവദിക്കുകയായിരുന്നു. രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. സഞ്ജു സാംസണാണ് ക്യാപ്റ്റൻ. ജലജ് സക്സേന, എൻ.പി. ബേസില്‍, ബേസില്‍ തമ്ബി, അക്ഷയ് ചന്ദ്രൻ, ശ്രേയസ് ഗോപാല്‍, അനന്തകൃഷ്ണൻ, കൃഷ്ണപ്രസാദ്, രോഹൻ കുന്നുമ്മല്‍, എം.ഡി. നിധീഷ്, രോഹൻ പ്രേം, സച്ചിൻ ബേബി, വൈശാഖ് ചന്ദ്രൻ, വിഷ്ണു വിനോദ്, സുരേഷ് വിശ്വേശ്വര്‍, വിഷ്ണുരാജ് എന്നിവരാണ് ടീമംഗങ്ങള്‍.

    Read More »
  • ടി.എ. ജാഫറിന് വിടചൊല്ലി കായിക കേരളം 

    ലോകത്തിനാകെ പ്രത്യാശ നല്‍കുന്ന ക്രിസ്മസ് രാവില്‍ കേരളത്തെ സങ്കടപ്പെടുത്തിക്കൊണ്ടാണ് ടി.എ. ജാഫര്‍ എന്ന മുന്‍കാല ഫുട്‌ബോളറും പരിശീലകനും കാല്‍പന്ത് കളിയിലെ മാര്‍ഗ്ഗ ദര്‍ശിയുമായ ടി.എ.ജാഫര്‍ ഈ ലോകത്തോട് വിട പറഞ്ഞത്. 50 വര്‍ഷം മുമ്ബ് കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടുമ്ബോള്‍ വിജയഗോളിന് വഴിയൊരുക്കിയത് ജാഫറായിരുന്നു.1973 ഡിസംബര്‍ 27ന് കരുത്തരായ റെയില്‍വേസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫിയില്‍ മുത്തം വച്ചത്. കേരള നായകന്‍ മണി നേടിയ ഹാട്രിക് ഗോളുകളില്‍ ചരിത്ര കിരീടം ഉറപ്പിച്ച മൂന്നാം ഗോളിന് വഴിയൊരുക്കിയത് ടി.എ. ജാഫര്‍ എന്ന മധ്യനിരക്കാരനായിരുന്നു. മണി  നേരത്തേതന്നെ ഈ‌ ലോകത്തോട് വിടപറഞ്ഞുകഴിഞ്ഞു. ഇപ്പോഴിതാ ടി.എ. ജാഫറും. ഇവര്‍ രണ്ട് പേരെയും കൂടാതെ അന്നത്തെ ടീമിലെ ഒമ്ബത് താരങ്ങള്‍ ഇക്കാലത്തിനുള്ളില്‍ മരണപ്പെട്ടു. ഇക്കഴിഞ്ഞ പത്തിന് അന്നത്തെ ഫൈനല്‍ നടന്ന മഹാരാജാസ് കോളേജ് മൈതാനത്ത് ആ ടീമില്‍ ജീവിച്ചിരിക്കുന്നവര്‍ക്കായി ഒരുക്കിയ സ്വീകരണത്തിനെത്തിയവര്‍ നൊമ്ബരപ്പെട്ടതും തങ്ങള്‍ക്കിടയില്‍ നിന്നും വിട്ടുപോയവരെ ഓര്‍ത്തായിരുന്നു. ആദ്യ…

    Read More »
  • കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി കിരീടവിജയത്തിന് 50 വയസ്

    കൊച്ചി: കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി കിരീടവിജയത്തിന് 50 വയസ്.1973 ഡിസംബര്‍ 27-ന് എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്തായിരുന്നു കേരളത്തിന്റെ കന്നി കിരീട നേട്ടം. ഫൈനലില്‍ കരുത്തരായ റെയില്‍വേസിനെ തകര്‍ത്തായിരുന്നു സ്വന്തം കാണികള്‍ക്ക് മുമ്ബില്‍ കേരളത്തിന്റെ കിരീട നേട്ടം. നായകൻ ടി.കെ.എസ് മണിയുടെ ഹാട്രിക്കായിരുന്നു ഫൈനലില്‍ ശ്രദ്ധേയമായത്. സന്തോഷ് ട്രോഫി ചരിത്രത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ സ്വന്തം മൈതാനത്ത് ഹാട്രിക്ക് നേടി ഒരു ക്യാപ്റ്റൻ ട്രോഫി ഉയര്‍ത്തിയ അപൂര്‍വ നേട്ടത്തിനും അന്ന് കൊച്ചി സാക്ഷിയായി.

    Read More »
  • മറ്റൊരു അട്ടിമറിക്കായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മോഹൻ ബഗാന് എതിരെ

    കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ  ഏറ്റവും വാശിയേറിയ പോരാട്ടം ഇന്ന് നടക്കും. മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലാണ് മത്സരം. ഇന്ത്യൻ എൽ-ക്ലാസിക്കോയെന്നറിയപ്പെടുന്ന  പോരാട്ടം ഇന്ന് രാത്രി 8 മണിക്ക് മോഹൻ ബഗാന്റെ ഹോം ഗ്രൗണ്ടായ വിവേകാനന്ദ യുബ ഭാരതി സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുക. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ പരിക്കുൾപ്പടെ ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ്  കടന്നുപോകുന്നതെങ്കിലും  കഴിഞ്ഞ മത്സരത്തിൽ ശക്തരായ മുംബൈയെ വീഴ്ത്തിയ ഊർജ്ജവുമായാണ് കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ വിമാനമിറങ്ങിയിരിക്കുന്നത്.  അതേസമയം ഇതേ മുംബൈയുമായുള്ള മത്സരത്തിൽ 2-1ന്റെ തോൽവിയുമായാണ് മോഹൻ ബഗാന്റെ വരവ്.ഇതിന് തൊട്ടുമുൻപുള്ള മത്സരത്തിൽ 4-1 ന്  മോഹൻ ബഗാനെ ഗോവയും തകർത്തിരുന്നു. നിലവിൽ 9 മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി മോഹൻ ബഗാൻ മൂന്നാം സ്ഥാനത്താണുള്ളത്.11 മത്സരങ്ങളിൽ നിന്ന് 7 വിജയവും 2 സമനിലയും 2 തോൽവിയുമായി 23 പോയിന്റോടെ ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്തും നിൽക്കുന്നു. 9 മത്സരങ്ങളിൽ നിന്ന് 7 വിജയവും 2 സമനിലയും…

    Read More »
  • ഇന്ത്യയെ തള്ളി സൗദി; 2034 ഫിഫ ലോകകപ്പ് ഒറ്റയ്ക്ക് നടത്തും

    റിയാദ്: 2034 ലോകകപ്പ് ഫുട്ബോളിന്റെ 10 മത്സരങ്ങളെങ്കിലും സഹ-ആതിഥേയത്വം വഹിക്കാമെന്ന  ഇന്ത്യയുടെ ആഗ്രഹം തള്ളി സൗദി അറേബ്യ.  സൗദി അറേബ്യൻ ഫുട്ബോള്‍ ഫെഡറേഷൻ പ്രസിഡന്റ് യാസര്‍ അല്‍ മിസെഹല്‍ ആണ് ഈ വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചത്.ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റ് ഒറ്റയ്ക്ക് നടത്താൻ തങ്ങൾക്കറിയാമെന്നും ഇക്കാര്യത്തിൽ മറ്റൊരുടെയും സഹായം ആവശ്യമില്ലെന്നുമാണ് യാസർ അൽ മിസെഹൽ അറിയിച്ചത്. . എഐഎഫ്‌എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെയുടെ അഭ്യർത്ഥനയായിരുന്നു ഇന്ത്യയെ കൂടി ഫിഫ മാപ്പില്‍ ഉള്‍പ്പെടുത്തുക എന്നത്.34 ല്‍ ഏഷ്യയിലോ ഓഷ്യാനിയയിലോ  ലോകകപ്പ് നടത്താനാണ് ഫിഫയുടെ അനുവാദം.ഇതു. കഴിഞ്ഞാല്‍ ഇനി ഏഷ്യക്ക് ലോകകപ്പ് ലഭിക്കണമെങ്കിൽ  കാലങ്ങള്‍ ഏറെ കാത്തിരിക്കണം. 2030 ലോകകപ്പ് മൊറോക്കോ, പോര്‍ച്ചുഗല്‍, സ്പെയിൻ എന്നീ രാജ്യങ്ങള്‍ ചേർന്നാണ് നടത്താന്‍ പോകുന്നത്.അതേസമയം ഇന്ത്യയുടെ ആഗ്രഹം വകവെക്കാതെ സൗദി അറേബ്യൻ ഫുട്ബോള്‍ 2034ലെ ഫിഫ ബിഡ് ഒറ്റയ്ക്ക് നല്കും.

    Read More »
  • ഏഷ്യന്‍ കപ്പ് ഫുട്ബോൾ; ഇന്ത്യൻ ടീം 30 ന്  ഖത്തറിലെത്തും

    ദോഹ: ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി ആദ്യമെത്തുക ഇന്ത്യന്‍ ഫുട്ബോള്‍ ടീം. ഈ മാസം 30 ന് ടീം ഖത്തറിലെത്തും. ജനുവരി 12നാണ് ഏഷ്യന്‍ കപ്പിന് തുടക്കം കുറിക്കുന്നത്. 13ന് ശക്തരായ ആസ്ത്രേലിയയുമായാണ് ഇന്ത്യയുടെ ആദ്യമത്സരം. ഗ്രൂപ്പ് ബിയില്‍ ഉസ്ബെകിസ്താനും സിറിയയുമാണ് ഇന്ത്യയുടെ മറ്റു എതിരാളികള്‍.

    Read More »
Back to top button
error: