SportsTRENDING

മോഹൻ ബഗാനെ തകര്‍ത്തെറിഞ്ഞ്‌ ഗോവ(4-1)

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത്‌ എഫ്‌.സി. ഗോവ.

ബഗാന്റെ തട്ടകമായ സാള്‍ട്ട്‌ ലേക്ക്‌ സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-1 നാണു ഗോവ ജയിച്ചത്‌.
ഗോവയ്‌ക്കായി നോഹ സദോയി ഇരട്ട ഗോളടിച്ചു. വിക്‌ടര്‍ റോഡ്രിഗസ്‌, കാര്‍ലോസ്‌ മാര്‍ട്ടിനസ്‌ എന്നിവര്‍ ഒരു ഗോള്‍ വീതമടിച്ചു. ബഗാനു വേണ്ടി ദിമിത്രി പെട്രാറ്റോസ്‌ ഒരു ഗോളടിച്ചു.

Signature-ad

 ഒന്‍പത്‌ കളികളില്‍നിന്ന്‌ 23 പോയിന്റുമായി എഫ്‌.സി. ഗോവ ഒന്നാം സ്‌ഥാനത്താണ്‌.
രണ്ടാം സ്‌ഥാനത്തുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സിന്‌ 10 കളികളില്‍നിന്ന്‌ 20 പോയിന്റാണ്‌. ഒന്‍പത്‌ കളികളില്‍നിന്നു 19 പോയിന്റ്‌ നേടിയ മോഹന്‍ ബഗാന്‍ നാലാം സ്‌ഥാനത്താണ്‌. എഫ്‌.സി. ഗോവ പത്താം സീസണില്‍ ഏഴ്‌ ജയങ്ങള്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: