SportsTRENDING

കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി കിരീടവിജയത്തിന് 50 വയസ്

കൊച്ചി: കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി കിരീടവിജയത്തിന് 50 വയസ്.1973 ഡിസംബര്‍ 27-ന് എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്തായിരുന്നു കേരളത്തിന്റെ കന്നി കിരീട നേട്ടം.

ഫൈനലില്‍ കരുത്തരായ റെയില്‍വേസിനെ തകര്‍ത്തായിരുന്നു സ്വന്തം കാണികള്‍ക്ക് മുമ്ബില്‍ കേരളത്തിന്റെ കിരീട നേട്ടം.

നായകൻ ടി.കെ.എസ് മണിയുടെ ഹാട്രിക്കായിരുന്നു ഫൈനലില്‍ ശ്രദ്ധേയമായത്. സന്തോഷ് ട്രോഫി ചരിത്രത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ സ്വന്തം മൈതാനത്ത് ഹാട്രിക്ക് നേടി ഒരു ക്യാപ്റ്റൻ ട്രോഫി ഉയര്‍ത്തിയ അപൂര്‍വ നേട്ടത്തിനും അന്ന് കൊച്ചി സാക്ഷിയായി.

Back to top button
error: