Sports
-
മുംബൈയ്ക്ക് തോൽവി; വിജയ് ഹസാരെയില്‍ ചരിത്രനേട്ടത്തിനരികെ കേരളം
ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റില്‍ ചരിത്ര നേട്ടത്തിനരികെ കേരളം. ഗ്രൂപ്പ് എ ചാന്പ്യന്മാരായി നോക്കൗട്ടില്‍ പ്രവേശിക്കാനുള്ള സാധ്യതയാണ് കേരളത്തിനു മുന്നില്‍ തെളിഞ്ഞിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ 53 റണ്‍സിന് ത്രിപുരയോട് പരാജയപ്പെട്ടതോടെയാണ് കേരളത്തിന് ഈ സാധ്യത തുറന്നുകിട്ടിയിരിക്കുന്നത്. തുടര്‍ച്ചയായ അഞ്ച് ജയത്തിന് ശേഷമായിരുന്നു മുംബൈയുടെ തോല്‍വി. ഇതോടെ മുംബൈക്കും കേരളത്തിനും 20 പോയിന്‍റ് വീതമായി. എന്നാല്‍, നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ മുംബൈയാണ് (1.952) ഒന്നാമത്. കേരളത്തിന്‍റെ റണ്‍റേറ്റ് 1.916 ആണ്. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ നാളെ കേരളം റെയില്‍വേസിനെയും മുംബൈ ഒഡീഷയെയും നേരിടും. മുംബൈ തോല്‍ക്കുകയും കേരളം ജയിക്കുകയും ചെയ്താല്‍ സഞ്ജു സാംസണിനും സംഘത്തിനും ഗ്രൂപ്പ് ചാന്പ്യന്മാരാകാം. മറിച്ച് ഇരു ടീമും ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ മുംബൈയ്ക്ക് തന്നെയാവും സാധ്യത. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പോണ്ടിച്ചേരിയെ 32.2 ഓവറില്‍ 116ന് പുറത്താക്കിയ കേരളം 19.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടിയിരുന്നു.…
Read More » -
ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്ക്
ബംഗളൂരു: സ്വന്തം മണ്ണില്‍ നടന്ന ടി20 ക്രിക്കറ്റ് പരമ്ബരയില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചതിന് ശേഷം, മൂന്ന് ടി20 , മൂന്ന് ഏകദിനങ്ങള്‍, രണ്ട് ടെസ്റ്റുകള്‍ എന്നിവയ്ക്കായി ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് പോകും. ഡിസംബര്‍ 10 മുതലാണ് ടി20 മത്സരങ്ങൾ.ഏകദിന പരമ്ബര ഡിസംബര്‍ 17 ന് ആരംഭിക്കും. ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പിന്റെ ഭാഗമായുള്ള രണ്ട് ടെസ്റ്റുകളില്‍ ഡിസംബര്‍ 26 മുതല്‍ ഇരു ടീമുകളും ഏറ്റുമുട്ടും. സൂര്യകുമാര്‍ യാദവ് ടി20 ടീമിനെ നയിക്കും.ഏകദിന ടീമിനെ കെ എല്‍ രാഹുലും ടെസ്റ്റ് പരമ്ബരയില്‍ രോഹിത് ശര്‍മ്മയും ടീമിനെ നയിക്കും.ടെസ്റ്റിൽ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയുടെയും തിരിച്ചുവരവ് ഉണ്ടാകും.
Read More » -
സീസണിലെ രണ്ടാമത്തെ തോൽവി; 17 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്ത്
ഫറ്റോർഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ എഫ്‌സി ഗോവയോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്. ഏക പക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് ഗോവ തലപ്പത്തേക്കെത്തി. 7 മത്സരത്തില്‍ നിന്ന് 6ലും ജയിച്ച ഗോവ ഒരു സമനില ഉള്‍പ്പെടെ 19 പോയിന്റോടെയാണ് തലപ്പത്ത് നില്‍ക്കുന്നത്. 46ാം മിനുട്ടില്‍ വിക്ടര്‍ റോഡ്രിക്കസിന്റെ ഫ്രീകിക്കില്‍ നിന്ന് റൗലിന്‍ ബോര്‍ജസാണ് ഗോവയുടെ വിജയ ഗോള്‍ നേടിയത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ രണ്ടാം തോല്‍വിയാണിത്. 9 മത്സരത്തില്‍ നിന്ന് 17 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍ രണ്ടാം സ്ഥാനത്താണ്. ഡിസംബർ 14ന് റൗണ്ട് ഗ്ലാസ് പഞ്ചാബുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.ഡൽഹിയിൽ വച്ചാണ് മത്സരം.
Read More » -
ഇന്ത്യ ഓസ്ട്രേലിയ ടി20; 4-1 ന് പരമ്പര സ്വന്തമാക്കി ഇന്ത്യ
ബംഗളൂരു: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന അഞ്ച് ടി20 പരമ്പരയിൽ 4-1 എന്ന വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തിൽ ആറ് റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടി. ശ്രേയസ് അയ്യരുടെ അര്‍ദ്ധ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് കരുത്തായത്. അക്സര്‍ പട്ടേല്‍ 31 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഓസിസിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. ബെന്‍ മക്ഡെമോര്‍ട്ടാണ് (54) ഓസ്ട്രേലിയയുടെ ടോപ് സ്‌കോറര്‍.മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
Read More » -
ഐഎസ്‌എൽ: കേരള ബ്ലാസ്റ്റേഴ്സിനെ കീഴടക്കി ഗോവ ഒന്നാം സ്‌ഥാനത്ത്
ഫറ്റോർഡ: കേരള ബ്ലാസ്റ്റേഴ്സിനെ കീഴടക്കി(1-0) ഗോവ ഐഎസ്എൽ ഫുട്ബോളിന്റെ തലപ്പത്തേക്ക്.ഇന്നത്തെ മത്സരത്തോടെ 7 കളികളിൽ നിന്ന് 19 പോയിന്റാണ് ഗോവയ്ക്കുള്ളത്. 8 മത്സരങ്ങളിൽ നിന്ന് 17 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം.ഗോവ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ (45+1) മധ്യനിരതാരം റോളിൻ ബോർഗെസാണ് ഗോവയുടെ ഗോൾ നേടിയത്.ഇൻജുറി ടൈമിലെ ഈ ഗോൾ ഒഴിച്ചുനിർത്തിയാൽ കൊണ്ടും കൊടുത്തും ഒപ്പത്തിനൊപ്പമായിരുന്നു അവസാനം വരെയും ഇരു ടീമുകളും.
Read More » -
സഞ്ജുവിന്‍റെ ബാറ്റിംഗ് വെടിക്കെട്ട്; പുതുച്ചേരിക്കെതിരെ വമ്ബന്‍ ജയവുമായി കേരളം
ആളൂര്‍: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പുതുച്ചേരിക്കെതിരെ കേരളത്തിന് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 32.2 ഓവറില്‍ 116 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 19.5 ഓവറില്‍ കേരളം ലക്ഷ്യത്തിലെത്തി.13 പന്തില്‍ 35 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. സച്ചിന്‍ ബേബി 25 റണ്‍സുമായി പുറത്താകാതെ നിന്നു. നാലു ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് സഞ്ജുവിന്‍റെ ഇന്നിംഗ്സ്. പുതുച്ചേരി ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കേരളത്തിന് തുടക്കം പിഴച്ചു. സ്കോര്‍ ബോര്‍ഡില്‍ 17 റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീനെ(8) നഷ്ടമായി.പിന്നാലെ രോഹന്‍ കുന്നുമ്മലും(23), വിഷ്ണു വിനോദും(22), അബ്ദുള്‍ ബാസിതും(5) മടങ്ങിയതോടെ കേരളം 85-4ലേക്ക് വീണെങ്കിലും ആറാമനായി ക്രീസിലെത്തിയ സഞ്ജു തകര്‍പ്പനടികളോടെ ആശങ്കയകറ്റി കേരളത്തെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. അഞ്ച് കളികളില്‍ കേരളത്തിന്‍റെ നാലാം ജയമാണിത്. ജയത്തോടെ ഗ്രൂപ്പ് എയില്‍ പോയന്‍റ് പട്ടികയില്‍ 16 പോയന്‍റുമായി കേരളം…
Read More » -
കേരള പ്രീമിയര്‍ ലീഗ് ഫുട്ബോൾ: കേരള പൊലീസിന് വിജയം
മലപ്പുറം: കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടന്ന കേരള പ്രീമിയര്‍ ലീഗ് ഫുട്ബോളിൽ കേരള പൊലീസിന് തകർപ്പൻ വിജയം. കോവളം എഫ്.സിയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് പൊലീസ് ടീം തോല്‍പിച്ചത്. കേരള പൊലീസിനായി 25ാം മിനിറ്റില്‍ ബിജേഷും 28ാം മിനിറ്റില്‍ സുജിലും 40ാം മിനിറ്റില്‍ സജീഷും 76ാം മിനിറ്റില്‍ വിബിനും ഗോളുകള്‍ നേടി. 78ാം മിനിറ്റില്‍ ജിത്തു കോവളം എഫ്.സിയുടെ ആശ്വാസ ഗോള്‍ നേടി. ലൂക്ക സോക്കര്‍ ക്ലബും എഫ്.സി അരീക്കോടും തമ്മില്‍ നടന്ന രണ്ടാം മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
Read More » -
ഹൈദരാബാദിനേയും കീഴടക്കി അഞ്ചില്‍ അഞ്ചും ജയിച്ച് മോഹൻ ബഗാൻ
ഭുവനേശ്വര്‍: ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് മോഹൻ ബഗാൻ. ഹൈദരാബാദ് എഫ് സി യെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബഗാൻ കീഴടക്കിയത്. ലീഗിലെ ബഗാന്റെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. ഇതോടെ പോയിന്റ് പട്ടികയിൽ ബഗാൻ മൂന്നാമതെത്തി. ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച ഏകടീമും മോഹൻ ബഗാനാണ്. എന്നാല്‍ എട്ട് മത്സരങ്ങളില്‍ നിന്ന് അഞ്ചും തോല്‍വിയും മൂന്ന് സമനിലയുമടക്കം മൂന്ന് പോയന്റുള്ള ഹൈദരാബാദ് അവസാനസ്ഥാനത്താണ്. അതേസമയം പോയിന്റ് പട്ടികയിൽ നിലവിലെ ഒന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സും രണ്ടാം സ്ഥാനക്കാരായ എഫ്സി ഗോവയും തമ്മിൽ ഇന്ന് ഏറ്റുമുട്ടും.ഗോവയിൽ വച്ച് രാത്രി 8 മണിക്കാണ് മത്സരം.
Read More » -
ഇന്ത്യ -ഓസീസ് അഞ്ചാം അങ്കം ഇന്ന്
ബെംഗളൂരു: ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ട്വന്റി20 മത്സരം ഇന്ന് രാത്രി ഏഴിന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കും. നാലാം മത്സരജയത്തോടെ 3-1ന് മുന്നിലെത്തി പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.റായ്പുരില്‍ നടന്ന നാലാം ട്വന്റി20യില്‍ 20 റണ്‍സ് വിജയത്തോടെയാണ് ഇന്ത്യ പരമ്ബര ഉറപ്പിച്ചത്. ഇതോടെ ഏറ്റവും കൂടുതല്‍ ട്വന്റി20 വിജയം നേടയുന്ന ടീമായി ഭാരതം മാറി. 136 മത്സരങ്ങളില്‍ ജയിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ചിരവൈരികളായ പാകിസ്ഥാനെയാണ് ഇക്കാര്യത്തില്‍ മറികടന്നത്. പാകിസ്ഥാന്‍ 135 കളികളില്‍ ജയിച്ചിട്ടുണ്ട്. 102 മത്സരങ്ങള്‍ ജയിച്ചിട്ടുള്ള ന്യൂസിലന്‍ഡ് ആണ് മൂന്നാം സ്ഥാനത്ത്. 95 വീതം മത്സരങ്ങളില്‍ ജയിച്ച് ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും നാലാം സ്ഥാനത്ത് തുല്യതയിലാണ്.
Read More » -
ഐപിഎല്‍ ലേലം: ഏറ്റവും കൂടുതല്‍ അടിസ്ഥാന വിലയുള്ള ഇന്ത്യൻ താരങ്ങള്‍ ഇവരാണ്
മുംബൈ: ഐപിഎല്‍ ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്ത താരങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവരുമ്ബോള്‍ ഏറ്റവും കൂടുതല്‍ അടിസ്ഥാന വിലയുള്ള ഇന്ത്യന്‍ താരങ്ങളില്‍ കേദാര്‍ ജാദവും ഉമേഷ് യാദവും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് വര്‍ഷങ്ങളായി പുറത്ത് നില്‍ക്കുന്ന കേദാര്‍ ജാദവിന് രണ്ട് കോടി രൂപയാണ് അടിസ്ഥാനവിലയിട്ടിരിക്കുന്നത്.കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന കേദാറിനെ ആരും സ്വന്തമാക്കിയിരുന്നില്ല. എന്നാല്‍ ഐപിഎല്ലിലനെ റോയല്‍ ചലഞ്ചേഴ്സ് താരമായിരുന്നു ഇംഗ്ലണ്ട് പേസര്‍ ഡേവിഡ് വില്ലിക്ക് പരിക്കേറ്റതോടെ പകരക്കാരനായി ആര്‍സിബി മുന്‍ ഓള്‍ റൗണ്ടറെ ടീമിലെടുത്തിരുന്നു. ഒരു കോടി രൂപക്കായിരുന്നു ആര്‍സിബിക്കുവേണ്ടി മുമ്ബ് 17 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കേദാറിനെ ടീമിലെടുത്തത്. ഇന്ത്യക്കായി 73 ഏകദിനങ്ങളിലും ഒമ്ബത് ടി20മത്സരങ്ങളിലും കളിച്ചിട്ടുള്ള 39കാരനായ കേദാര്‍ ഇത്തവണ വീണ്ടും ആര്‍സിബി കുപ്പായം അണിയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ത്യൻ ടീമില്‍ നിലവില്‍ ഇടമില്ലാത്ത പേസര്‍ ഉമേഷ് യാദവിനും രണ്ട് കോടി രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്.ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മാത്രമാണ്…
Read More »