ആലപ്പുഴ: ഇതാദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന് ആലപ്പുഴ വേദിയാകുന്നു. എസ്.ഡി. കോളേജ് ഗ്രൗണ്ടില്‍ ജനുവരി അഞ്ചുമുതലാണ് മത്സരം.ഉത്തർപ്രദേശുമായി കേരളം ഏറ്റുമുട്ടും.
തുമ്ബ സെയ്ന്റ് സേവ്യേഴ്സ് ഗ്രൗണ്ട്, കാര്യവട്ടം ഗ്രീൻഫീല്‍ഡ്, കഴക്കൂട്ടം മംഗലപുരത്ത് കെ.സി.എ.യുടെ സ്വന്തം ഗ്രൗണ്ട്, വയനാട്ടിലെ കൃഷ്ണഗിരി എന്നിവിടങ്ങളിലാണ് രഞ്ജിട്രോഫി മത്സരങ്ങള്‍ നടക്കാറുള്ളത്. ഇത്തവണ മത്സരം ബി.സി.സി.ഐ. ആലപ്പുഴയ്ക്ക് അനുവദിക്കുകയായിരുന്നു.
രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. സഞ്ജു സാംസണാണ് ക്യാപ്റ്റൻ. ജലജ് സക്സേന, എൻ.പി. ബേസില്‍, ബേസില്‍ തമ്ബി, അക്ഷയ് ചന്ദ്രൻ, ശ്രേയസ് ഗോപാല്‍, അനന്തകൃഷ്ണൻ, കൃഷ്ണപ്രസാദ്, രോഹൻ കുന്നുമ്മല്‍, എം.ഡി. നിധീഷ്, രോഹൻ പ്രേം, സച്ചിൻ ബേബി, വൈശാഖ് ചന്ദ്രൻ, വിഷ്ണു വിനോദ്, സുരേഷ് വിശ്വേശ്വര്‍, വിഷ്ണുരാജ് എന്നിവരാണ് ടീമംഗങ്ങള്‍.