ഇപ്പോള്‍ താനും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും തമ്മിലുള്ള ബന്ധം അത്ര നല്ലതല്ലെന്നും എന്റെ ഭാഗത്താണ് തെറ്റെന്നും താരം പറഞ്ഞു.ഇന്ത്യൻ സൂപ്പര്‍ ലീഗിന് നല്‍കിയ അഭിമുഖത്തിലാണ് ജിങ്കൻ ഇത് പറഞ്ഞത്.
കേരള ബ്ലാസ്റ്റേഴ്സ് വിട്ട ശേഷം ജിങ്കൻ ബ്ലാസ്റ്റേഴ്സിനെതിരെ ഒരു മത്സരത്തിനു ശേഷം നടത്തിയ കമന്റ് വലിയ വിവാദമായിരുന്നു. അന്ന് മുതല്‍ ജിങ്കനും ബ്ലാസ്റ്റേഴ്സ് ആരാധകരും തമ്മില്‍ അത്ര നല്ല ബന്ധമല്ല ഉള്ളത്.
“ഓരോ തവണയും ഞാൻ കൊച്ചി സ്റ്റേഡിയത്തില്‍ കാലുകുത്തുമ്ബോള്‍ എനിക്ക് ലഭിച്ച സ്നേഹം ഓര്‍മ്മ വരും, ഇപ്പോള്‍ തീര്‍ച്ചയായും ആ ബന്ധത്തില്‍ മാറ്റമുണ്ട്, പക്ഷേ ഇപ്പോഴും എനിക്ക് വ്യക്തിപരമായി ആ നഗരത്തെ ഇഷ്ടമാണ്, എന്റെ അമ്മ കേരളത്തെ സ്നേഹിക്കുന്നു, പക്ഷേ ആ ബന്ധം തകര്‍ന്നത് എന്റെ തെറ്റാണെന്ന് ഞാൻ മനസ്സിലാക്കുന്നു, അത് ഞാൻ പറയരുതായിരുന്നു. ആ വാക്ക് ഞാൻ പറയരുതായിരിന്നു. എന്റെ തെറ്റ് അംഗീകരിക്കുന്നു” – ജിങ്കൻ പറഞ്ഞു.
അഭിമുഖത്തിൽ ബ്ലാസസ്റ്റേഴ്സിനൊപ്പം ഉള്ള നല്ല ഓര്‍മ്മകളും ജിങ്കൻ പങ്കുവെച്ചു.
“എനിക്ക് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം നല്ല ഓര്‍മ്മകളുണ്ടായിരുന്നു. അന്ന് ഞാൻ റൈറ്റ് ബാക്ക് ആയി കളിക്കാറുണ്ടായിരുന്നു, ഞങ്ങളുടെ ടീമില്‍ നിന്ന് ഒരാള്‍ അന്ന് ഒരു ഗോള്‍ നേടി, അക്ഷരാര്‍ത്ഥത്തില്‍ എനിക്ക് ഒരു ഭൂകമ്ബം സ്റ്റേഡിയത്തുല്‍ അനുഭവപ്പെട്ടു. എന്നെപ്പോലെയുള്ള 21 വയസ്സുകാരന് അത് അത്ഭുതകരമായ കാര്യമായിരുന്നു.” അദ്ദേഹം പറഞ്ഞു.
2020 ഫെബ്രുവരിയിലായിരുന്നു സന്ദേശ് ജിങ്കന്റെ വിവാദപരാമർശം.അന്ന് എ.ടി.കെ മോഹൻ ബഗാന്റെ താരമായിരുന്നു സന്ദേശ് ജിങ്കൻ.
ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ സമനില നേടിയ ശേഷം ‘ഇത്രയും നേരം ഞങ്ങൾ കളിച്ചത് സ്ത്രീകൾക്കെതിരെയാണ്” എന്നായിരുന്നു ജിങ്കൻ പറഞ്ഞത്. പരാമർശത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ ജിങ്കനെതിരെ രൂക്ഷ വിമർശനവുമായി ഫുട്ബാൾ ആരാധകർ രംഗത്തെത്തിയിരുന്നു.
ജിങ്കനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകകൂട്ടമായ മഞ്ഞപ്പടയും രംഗത്തിറങ്ങിയിരുന്നു. മുൻ ബ്ലാസ്റ്റേഴ്സ് താരമായ ജിങ്കനോടുളള ബഹുമാന സൂചകമായി പിൻവലിച്ച 21–ാം നമ്പർ ജഴ്സി തിരികെ കൊണ്ടു വരണമെന്നും മഞ്ഞപ്പട ആവശ്യപ്പെട്ടിരുന്നു.