Sports

  • ഒസീസിനെ എറിഞ്ഞിട്ട് ഇന്ത്യ; 48 റണ്‍സിന്റെ തകര്‍പ്പന്‍ ജയം; പരമ്പര സ്വന്തമാക്കാന്‍ ഒരു ജയം അകലെ

    ഓസ്ട്രേലിയയ്ക്കെതിരായ നാലാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് ജയം. 48 റണ്‍സിന് ഓസ്ട്രേലിയയെ തോല്‍പ്പിച്ചു. 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയെ 18.2 ഓവറിൽ 119 ന് ഓൾഔട്ടാക്കിയാണ് ഇന്ത്യ തകര്‍പ്പന്‍‌ ജയം നേടിയത്. ഇതോടെ പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലെത്തി. അടുത്ത മത്സരം കൂടി വിജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കും. ഇന്ത്യൻ ബോളർമാർ തകർത്തെറിഞ്ഞതോടെ മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ പ്രതിരോധത്തിലാകുകയായിരുന്നു. വാഷിങ്ടൻ സുന്ദർ മൂന്നു വിക്കറ്റുകളും അക്ഷർ പട്ടേൽ, ശിവം ദുബെ എന്നിവർ രണ്ടു വിക്കറ്റുകളും വീഴ്ത്തി തിളങ്ങി. അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി എന്നിവർക്കും ഓരോ വിക്കറ്റു വീതമുണ്ട്. 24 പന്തിൽ 30 റൺസെടുത്ത ക്യാപ്റ്റൻ മിച്ചൽ മാർഷാണ് മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. മുൻനിരയ്ക്കൊപ്പം മധ്യനിരയും വാലറ്റവും വലിയ പോരാട്ടം നടത്താതെ കീഴടങ്ങിയതോടെ ഓസ്ട്രേലിയ ബുദ്ധിമുട്ടിയാണ് 100 പിന്നിട്ടത്. മാത്യു ഷോർട്ട് (19 പന്തിൽ 25), മാർകസ് സ്റ്റോയ്നിസ് (19 പന്തിൽ 17), ടിം ഡേവിഡ്…

    Read More »
  • ക്രിക്കറ്റിലെ സ്വാധീനം ബെറ്റിങ് ആപ്പിനെ പ്രോത്സാഹിപ്പിക്കാന്‍ ഉപയോഗിച്ചു ; സുരേഷ് റെയ്‌നയുടെയും ശിഖര്‍ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ; ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പ് കള്ളപ്പണം വെളുപ്പിക്കലെന്ന് കേസ്

    ന്യൂഡല്‍ഹി: നിയമവിരുദ്ധമായ ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ശിഖര്‍ ധവാന്റെ 4 .5 കോടി വിലമതിയ്ക്കുന്ന സ്ഥാപന സ്വത്തുക്കളും സുരേഷ് റെയ്നയുടെ 6.64 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്. വണ്‍എക്‌സ് ബെറ്റ് എന്ന ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പിനെതിരായ കേസിലാണ് നടപടി. ബെറ്റിങ് ആപ്പിനെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഇരുവരും അറിഞ്ഞുകൊണ്ട് കരാറില്‍ ഏര്‍പ്പെട്ടുവെന്ന് ഇ ഡി നേരത്തെ കണ്ടെത്തിയിരുന്നു. ഉപയോക്താക്കളെ വഞ്ചിക്കുകയും ഗണ്യമായ നികുതി വെട്ടിപ്പ് നടത്തുകയും ചെയ്തതായാണ് ആപ്പിനെതിരായ ആരോപണം. വാതുവെപ്പ് പ്ലാറ്റ്ഫോമായ വണ്‍എക്‌സ് ബെറ്റുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനെ ഇ ഡി സമന്‍സ് അയച്ചിരുന്നു. ക്രിക്കറ്റ് താരങ്ങള്‍ക്കപ്പുറത്തേക്ക് അന്വേഷണം വ്യാപിക്കാനാണ് നീക്കം, ടെക് കമ്പനികളായ ഗൂഗിള്‍, മെറ്റ എന്നിവയുടെ പ്രതിനിധികളെയും ഇ ഡി ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

    Read More »
  • ‘അവരുടെ വിജയം മഹത്തരം, പക്ഷേ, 1983ലെ ലോകകപ്പ് വിജയവുമായി താരതമ്യമില്ല’; വനിതാ ലോകകപ്പ് വിജയത്തില്‍ പ്രതികരിച്ച് ഗവാസ്‌കര്‍; ‘പുരുഷ ടീം ഒരിക്കലും നോക്കൗട്ടിന്റെ വക്കിലെത്തിയില്ല’

    മുംബൈ: വനിതാ ലോകകപ്പ് വിജയം രാജ്യത്തെ വനിതാ ക്രിക്കറ്റിനു വഴിത്തിരിവാകുമെങ്കിലും 1983ലെ ലോകകപ്പ് വിജയവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് മുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍. പുരുഷ ടീം ഒരു ഘട്ടത്തിലും നോക്കൗട്ട് ഘട്ടത്തില്‍ എത്തിയില്ല. ട്രോഫി നേടുന്നതിനു മുമ്പ് വനിതാ ടീം നിരവധി തവണ നോക്കൗട്ടിന് അടുത്തെത്തിയെന്നും അദ്ദേഹം പറഞ്ഞു. ‘1983 ലെ പുരുഷ ടീം ലോകകപ്പ് നേടിയതുമായി ഈ വിജയത്തെ താരതമ്യം ചെയ്യാന്‍ ചിലര്‍ ശ്രമിച്ചു. മുന്‍ പതിപ്പുകളില്‍ പുരുഷ ടീം ഗ്രൂപ്പ് ഘട്ടത്തിനപ്പുറം ഒരിക്കലും മുന്നേറിയിട്ടില്ല. അതിനാല്‍ നോക്കൗട്ട് ഘട്ടം മുതല്‍ എല്ലാം അവര്‍ക്ക് പുതിയതായിരുന്നു, അതേസമയം ഈ മഹത്തായ വിജയത്തിന് മുമ്പ് രണ്ട് ഫൈനലുകളില്‍ പങ്കെടുത്തതിനാല്‍ വനിതാ ടീമിന് ഇതിനകം മികച്ച റെക്കോര്‍ഡ് ഉണ്ടായിരുന്നു’ ഗവാസ്‌കര്‍ സ്പോര്‍ട്സ്റ്റാറിനായുള്ള തന്റെ കോളത്തില്‍ എഴുതി. രണ്ട് വിജയങ്ങളും തമ്മിലുള്ള സമാനതകള്‍ അദ്ദേഹം കൂടുതല്‍ എടുത്തുകാണിച്ചു. വനിതാ ടീമിന്റെ വിജയം നിരവധി മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ ഗെയിം ഏറ്റെടുക്കാനും അതിലൂടെ…

    Read More »
  • ടി20 യിലെ ബാറ്റിംഗ്പരാജയം ബാധിച്ചു സഞ്ജുവിന് പകരം ഇഷാന്‍ കിഷന്‍ ; ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു ; തിലക് വര്‍മ ക്യാപ്റ്റനാകുന്ന ടീമില്‍ അഭിഷേക് ശര്‍മ്മയും

    ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലും സഞ്ജു സാംസണ്‍ ഇല്ല. ഓസ്‌ട്രേലിയയ്ക്ക് എതിരേ നടക്കുന്ന ടി20 ടീമില്‍ സഞ്ജു ഉണ്ടെങ്കിലും കഴിഞ്ഞ മത്സരത്തില്‍ ഉണ്ടായിരുന്നില്ല. താരത്തിന് അവസരം കിട്ടിയ ആദ്യ ടി20 യില്‍ താരം മികവ് കാട്ടിയിരുന്നില്ല. ഈ മത്സരം ഇന്ത്യ തോല്‍ക്കുകയും ചെയ്തിരുന്നു. അതിന് ശേഷമുള്ള മൂന്നാം മത്സരത്തില്‍ ഇറക്കിയുമില്ല. ഇതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണിന് ഇതിലും ഇടമില്ല. തിലക് വര്‍മ ക്യാപ്റ്റനാകുന്ന ടീമില്‍ റുതുരാജ് ഗെയ്ക്വാദ് വൈസ് ക്യാപ്റ്റനാകും. സഞ്ജു സാംസണിന് പകരം ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറാകും. അഭിഷേക് ശര്‍മയെയും ടീമില്‍ എടുത്തിട്ടുണ്ട്. ഏകദിന ടീമിനുള്ള ഇന്ത്യ എ ടീം: തിലക് വര്‍മ്മ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആയുഷ് ബധോനി, നിഷാന്ത് സിന്ധു, വിപ്രജ് നിഗം, മാനവ് സുതാര്‍, ഹര്‍ഷിത്…

    Read More »
  • പത്തുപേരായി ചുരുങ്ങിയിട്ടും ബയേണ്‍ മ്യൂണിക് വിട്ടുകൊടുത്തില്ല ; ചാംപ്യന്മാര്‍ പിഎസ്ജിയോടേറ്റ തിരിച്ചടിക്ക് മറുപടി നല്‍കി ; റയല്‍ മാഡ്രിഡിനെ സ്വന്തം മണ്ണിലിട്ട് വിരട്ടി ഇംഗ്‌ളീഷ്‌ക്ലബ്ബ് ലിവര്‍പൂള്‍

    ലണ്ടന്‍ : യുവേഫാചാംപ്യന്‍സ് ലീഗില്‍ വമ്പന്മാരുടെ പോരില്‍ ലിവര്‍പൂളിനും ബയേണ്‍മ്യൂണിക്കിനും ജയം. ലിവര്‍പൂള്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിനെ സ്വന്തം മൈതാനമായ ആന്‍ഫീല്‍ഡില്‍ ഇട്ട് വിരട്ടിയപ്പോള്‍ ബയേണ്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ ഏറ്റ തിരിച്ചടിക്ക് പിഎസ്ജി യോടും കണക്ക് ചോദിച്ചു. പകുതിസമയം മുഴുവന്‍ ഒരാളുടെ കുറവില്‍ ബയേണ്‍ 2-1 ന് ജയിച്ചു കയറിയപ്പോള്‍ ലിവര്‍പൂള്‍ റയലിനെ 1-0 നാണ് തോല്‍പ്പിച്ചത്. കളിയുടെ പകുതിയില്‍ വെച്ചു തന്നെ പത്തുപേരായി ചുരുങ്ങിയിട്ടും വിട്ടുകൊടുക്കാതിരുന്ന ബയേണ്‍ മ്യൂണിക് നിലവിലെ ചാംപ്യന്‍സ് ലീഗ് ജേതാവ് പിഎസ്ജി യെ തോല്‍പ്പിച്ചു. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കായിരുന്നു ബയേണ്‍ ചാംപ്യന്മാരെ വീഴ്ത്തിയത്. ആദ്യപകുതിയില്‍ തന്നെ പത്തുപേരായി ചുരുങ്ങിയെങ്കിലും അപ്പോള്‍ തന്നെ ഒരുഗോളിന്റെ ലീഡ് എടുത്ത് എതിരാളികളെ പിടിച്ചുനിര്‍ത്തി. ഇതോടെ ജൂലൈയില്‍ അറ്റ്‌ലാന്റയില്‍ നടന്ന ക്ലബ്ബ വേള്‍ഡ്കപ്പില്‍ ഏറ്റ തോല്‍വിക്ക് ബയേണ്‍ മറുപടി നല്‍കി. ആ മത്സരത്തില്‍ പിഎസ്ജി 2-0 ന് ക്വാര്‍ട്ടറില്‍ ബയേണിനെ തോല്‍പ്പിച്ചത്. ഇത് ജര്‍മ്മന്‍ ഭീമന്മാരുടെ അവസാന മത്സര തോല്‍വിയും ആയിരുന്നു.…

    Read More »
  • രഞ്ജിട്രോഫിയില്‍ കേരളത്തിന്റെ സമനിലമോഹം മൊഹ്‌സീന്‍ഖാന്‍ കറക്കിവീഴ്ത്തി ; നിലവിലെ റണ്ണറപ്പുകളായ ടീം കര്‍ണാടകയോട് ഇന്നിംഗ്‌സിനും 184 റണ്‍സിനും പടുകൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങി

    തിരുവനന്തപുരം: ഓഫ് സ്പിന്നര്‍ മൊഹ്‌സീന്‍ ഖാന്റെ ബൗളിംഗിന്റെ പിന്‍ബലത്തില്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കര്‍ണാടക കേരളത്തെ തകര്‍ത്തു. ഒരിന്നിങ്‌സിനും 164 റണ്‍സിനും പടുകൂറ്റന്‍ തോല്‍വിയാണ് കേരളം ഏറ്റുവാങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ 348 റണ്‍സിന്റെ ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത കേരളം രണ്ടാം ഇന്നിങ്‌സില്‍ 184 റണ്‍സിന് ഓള്‍ ഔട്ടായി. ആറു വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നര്‍ മൊഹ്‌സിന്‍ ഖാന്റെ ബോളിങ്ങാണ് രണ്ടാം ഇന്നിങ്‌സില്‍ കേരളത്തെ തകര്‍ത്തത്. ഓപ്പണര്‍ കൃഷ്ണപ്രസാദ്, അഹമ്മദ് ഇമ്രാന്‍, ബാബാ അപരാജിത്, സച്ചിന്‍ബേബി, ഷോണ്‍ റോജര്‍, ഹരികൃഷ്ണന്‍ എന്നിവരാണ് മൊഹ്‌സീന്‍ ഖാന് മുന്നില്‍ വീണത്. കര്‍ണാടകയുടെ റണ്‍മല മറികടക്കാന്‍ കഴിയാത്തതിനാല്‍ സമനിലയ്ക്ക് വേണ്ടി ഇറങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. കളി തുടങ്ങി രണ്ടാം ഓവറില്‍ തന്നെ കേരളത്തിന് രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. ഒന്‍പത് റണ്‍സെടുത്ത നിധീഷിനെ വിദ്വത് കവേരപ്പ കരുണ്‍ നായരുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ അക്ഷയ് ചന്ദ്രന്‍ ക്ലീന്‍ ബോള്‍ഡായി. പിന്നാലെ അധികം താമസിക്കാതെ…

    Read More »
  • പെണ്‍കുട്ടികളെ കളിപ്പിക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല ; ക്രിക്കറ്റ് കളിക്കാന്‍ ഒരു അവസരം ലഭിക്കാന്‍ വേണ്ടി ആണ്‍കുട്ടിയുടെ വേഷം കെട്ടി ; വര്‍ഷങ്ങള്‍ക്കിപ്പുറം തല ഉയര്‍ത്തി നിന്നത് ലോകകപ്പ്് ഉയര്‍ത്തിക്കൊണ്ട്

    കഠിനാധ്വാനം പ്രതിഭയെ തോല്‍പ്പിക്കുമെങ്കില്‍, ഷഫാലി വര്‍മ്മയുടെ കഥ അത് പത്തിരട്ടി തെളിയിക്കുന്നു. വനിതാ ക്രിക്കറ്റിലെ ഏറ്റവും ശക്തരായ ഹിറ്റര്‍മാരില്‍ ഒരാളായി മാറുന്നതിനുമുമ്പ്, ഹരിയാനയില്‍ ജനിച്ച ഈ പവര്‍ഹൗസിന്, കളിക്കാന്‍ ഒരു അവസരം ലഭിക്കാന്‍ വേണ്ടി ഒരു ആണ്‍കുട്ടിയുടെ വേഷം പോലും ധരിക്കേണ്ടിവന്നു. ഹരിയാനയിലെ റോഹ്തക്കിലാണ് ഷഫാലി വര്‍മ്മ ജനിച്ചത്. അവിടെ ക്രിക്കറ്റ് സ്വപ്നങ്ങള്‍ പലപ്പോഴും ആണ്‍കുട്ടികള്‍ക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. എന്നാല്‍ യുക്തിക്ക് നിരക്കാത്ത നിയമങ്ങള്‍ അനുസരിക്കാന്‍ ഷഫാലി തയ്യാറല്ലായിരുന്നു. അച്ഛന്‍ സഞ്ജയ് വര്‍മ്മ ഒരു ചെറിയ ജ്വല്ലറി കട നടത്തുന്നത് കണ്ടാണ് അവള്‍ വളര്‍ന്നത്, പക്ഷേ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ തിളക്കം ക്രിക്കറ്റിനോടുള്ള സ്‌നേഹമായിരുന്നു. മകളുടെ പ്രതിഭ അദ്ദേഹം നേരത്തെ തിരിച്ചറിഞ്ഞു. ഒരേയൊരു പ്രശ്‌നം? അവരുടെ പ്രദേശത്ത് പെണ്‍കുട്ടികള്‍ക്ക് ക്രിക്കറ്റ് അക്കാദമികള്‍ ഉണ്ടായിരുന്നില്ല. അവര്‍ ബുദ്ധിപൂര്‍വ്വം ഒരു വഴി കണ്ടെത്തി. അച്ഛന്‍ അവളുടെ മുടി ചെറുതായി വെട്ടി, ഒരു ആണ്‍കുട്ടിയെപ്പോലെ വസ്ത്രം ധരിപ്പിച്ചു, തുടര്‍ന്ന് അവളെ ഒരു ആണ്‍കുട്ടികളുടെ അക്കാദമിയില്‍ ചേര്‍ത്തു. എല്ലാ…

    Read More »
  • ലോകക്രിക്കറ്റിന് ബിസിസിഐ യ്ക്ക് ഇതിനേക്കാള്‍ വലിയൊരു മാതൃകയില്ല ; പുരുഷവനിതാ ടീമുകള്‍ക്ക് ഒരു വേര്‍തിരിവുമില്ല ; ലോകകപ്പ് ജേതാക്കളായ വുമണ്‍ടീമിന് മെന്‍സ് ടീമിന് നല്‍കിയ അതേ പ്രതിഫലം

    ന്യൂഡല്‍ഹി: പുരുഷ-വനിതാ ടീമുകള്‍ക്ക് തുല്യവേതനം നല്‍കുന്ന കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് അനുകൂല നിലപാടാണുള്ളത്. ആദ്യമായി ലോകകപ്പ് നേടിയ വുമണ്‍സ് ക്രിക്കറ്റ് ടീമിന് മെന്‍സ് ടീമിന് നല്‍കുന്നതില്‍ നിന്നും ഒട്ടും കുറയില്ലെന്ന് ബിസിസിഐയുടെ വാഗ്ദാനം. ഐസിസി വനിത ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിന് 51 കോടി രൂപ നല്‍കുമെന്ന് ബിസിസിഐ വ്യക്തമാക്കി. ഐസിസി യില്‍ നിന്ന് പ്രൈസ് മണിയായി 39.78 കോടി രൂപയും ടീമിന് ലഭിച്ചിരുന്നു. എട്ട് വര്‍ഷത്തിനുശേഷം ലോകകപ്പിലെ ആദ്യ കിരീടത്തില്‍ മുത്തമിട്ടാല്‍ അതിന്റെ പത്തിരട്ടിയിലേറെയാണ് താരങ്ങള്‍ക്ക് സ്വന്തമാവുക. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് കിരീടം നേടിയ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പുരുഷ ടീമിന് ബിസിസിഐ 125 കോടി രൂപയാണ് പാരിതോഷികമായി നല്‍കിയത്. ഇന്ത്യയുടെ മൂന്നാമത്തെ ഏകദിന ലോകകപ്പ് ഫൈനലാണിത്. 2005ലും 2017ലുമാണ് ഇന്ത്യ ഇതിന് മുമ്പ് വനിതാ ഏകദിന ലോകകപ്പില്‍ ഫൈനല്‍ കളിച്ചത്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ലോകകപ്പ് ഫൈനലാണിത്. 2005ല്‍ നടന്ന ഫൈനലില്‍…

    Read More »
  • മൂന്നാംദിവസം പ്രതീക്ഷിച്ച ബാറ്റിംഗ് മികവ് ഉണ്ടാക്കാന്‍ കഴിയാതെ പോയി ; ആദ്യ ഇന്നിങ്‌സില്‍ 238 റണ്‍സിന് ഓള്‍ഔട്ടായി ; കര്‍ണാടകയുടെ കൂറ്റന്‍ റണ്‍മലയ്ക്ക് മുന്നില്‍ കേരളം ഫോളോ ഓണ്‍ചെയ്തു

    ബംഗലുരു: രഞ്ജി ട്രോഫിയില്‍ പ്രതീക്ഷയ്‌ക്കൊപ്പം ബാറ്റിംഗില്‍ തിളങ്ങാന്‍ കഴിയാത്ത് കേരളം കര്‍ണാടകയ്ക്ക് മുന്നില്‍ 348 റണ്‍സിന്റെ കൂറ്റന്‍ ലീഡ് വഴങ്ങി. കര്‍ണാടകയുടെ 586 പിന്തുടര്‍ന്ന കേരളം ഫോളോ ഓണ്‍ ചെയ്ത നിലയിലാണ്. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് പോകാതെ 10 റണ്‍സെടുത്തു നില്‍ക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ 238 റണ്‍സിന് കേരളം ഓള്‍ ഔട്ടായി. ഫോളോ ഓണ്‍ ചെയ്ത് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ കേരളത്തിന് വേണ്ടി കൃഷ്ണപ്രസാദും എം ഡി നിധീഷും ചേര്‍ന്നാണ് ഇന്നിങ്‌സ് തുറന്നത്. കളി നിര്‍ത്തുമ്പോള്‍ കൃഷ്ണപ്രസാദ് രണ്ടും നിധീഷ് നാലും റണ്‍സുമായി ക്രീസിലുണ്ട്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിവസം കേരളം കളി തുടങ്ങിയത്. എന്നാല്‍ ആദ്യം തന്നെ 11 റണ്‍സെടുത്ത അക്ഷയ് ചന്ദ്രന്റെ വിക്കറ്റ് നഷ്ടമായി. വിദ്വത് കവേരപ്പ അക്ഷയ്‌യെ ക്ലീന്‍ ബൗള്‍ഡാക്കി. തൊട്ടു പിറകെ ബേസില്‍ റിട്ടയേഡ് ഹര്‍ട്ടായി മടങ്ങി. തുടര്‍ന്നെത്തിയ സച്ചിന്‍ ബേബിയും ബാബ അപരാജിത്തും ചേര്‍ന്ന…

    Read More »
  • ഷെഫാലി വന്നു കളിച്ചു കീഴടക്കി ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ വനിത ലോകകപ്പ് വിജയശില്‍പികളില്‍ പ്രധാനി ഷെഫാലി വര്‍മ അഭിനന്ദനപ്രവാഹമൊഴുകുന്നു ഇവിടെ എന്തെങ്കിലും നല്ലത് ചെയ്യാനായിരിക്കും ദൈവം എന്നെ അയച്ചതെന്ന വാക്കുകള്‍ ഫലിച്ചു

    ഷെഫാലി വന്നു കളിച്ചു കീഴടക്കി ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ വനിത ലോകകപ്പ് വിജയശില്‍പികളില്‍ പ്രധാനി ഷെഫാലി വര്‍മ അഭിനന്ദനപ്രവാഹമൊഴുകുന്നു ഇവിടെ എന്തെങ്കിലും നല്ലത് ചെയ്യാനായിരിക്കും ദൈവം എന്നെ അയച്ചതെന്ന വാക്കുകള്‍ ഫലിച്ചു ് മുംബൈ: അവള്‍ വന്നു , കളിച്ചു, കീഴടക്കി ദക്ഷിണാഫ്രിക്കയെ. അവളുടെ പേരാണ് ഷെഫാലി വര്‍മ. ഇത്തവണ വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന് മുത്തമിടാന്‍ വഴിയൊരുക്കിയ പെണ്‍പടയില്‍ പ്രധാനിയാണ് ഷെഫാലി വര്‍മ. ഒരുപക്ഷേ ഗാലറിയിലോ ഡ്രസിംഗ് റൂമിലോ ഇരുന്ന് കളി കാണേണ്ടി വരുമായിരുന്നു ഈ പെണ്‍കുട്ടിക്ക്. ഒരു ലോകകപ്പ് ഇലവനില്‍ പ്രകടമാക്കേണ്ട മികച്ച ഫോം ഇല്ലാത്തതുകൊണ്ട് ഇന്ത്യയുടെ വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചപ്പോള്‍ അന്തിമ ഇലവനിലോ റിസര്‍വിലോ പോലും ഷെഫാലി എന്ന പേരുണ്ടായിരുന്നില്ല. എന്നാല്‍ കാലം കാത്തുവെച്ച മഹാവിസ്മയങ്ങള്‍ മറ്റൊന്നായിരുന്നു. ഷെഫാലിക്കു പകരമായി ടീമില്‍ ഓപ്പണര്‍ ആയി എത്തിയ പ്രതീക മികച്ച പ്രകടനം തന്നെ കാഴ്ചവച്ചപ്പോള്‍ ടീം മാനേജ്‌മെന്റ് തീരുമാനം ശരിയാണെന്ന് പലര്‍ക്കും പറയേണ്ടിവന്നു.എന്നാല്‍ അപ്രതീക്ഷിതമായി…

    Read More »
Back to top button
error: