SportsTRENDING

വിജയക്കുതിപ്പ് തുടരാൻ രാജസ്ഥാൻ റോയല്‍സ്, എതിരാളി ഗുജറാത്ത് ടൈറ്റൻസ്

ജയ്പുർ: ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റിൽ ഇന്ന് രാജസ്ഥാൻ റോയല്‍സും  ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടും.

രാത്രി 7.30ന് ജയ്പുരിലെ സവായ് മൻസിംഗ് സ്റ്റേഡിയത്തിലാണ് മത്സരം.

സീസണില്‍ ഇതുവരെ പരാജയമറിയാത്ത ഏകടീമാണ് രാജസ്ഥാൻ. നാല് മത്സരങ്ങളില്‍ നാല് ജയവുമായി പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഗുജറാത്താകട്ടെ അഞ്ചു മത്സരങ്ങളില്‍ മൂന്നു തോല്‍വിയും രണ്ട് ജയവുമായി ഏഴാം സ്ഥാനത്തുമാണുള്ളത്.

റിയാൻ പരാഗ്, ക്യാപ്റ്റൻ സഞ്ജു സാംസണ്‍ എന്നിവരാണ് രാജസ്ഥാൻ റോയല്‍സിനുവേണ്ടി ഇതുവരെ സ്ഥിരതയാർന്ന പ്രകടനം നടത്തിയ ബാറ്റർമാർ.നാല് മത്സരങ്ങളില്‍നിന്ന് പരാഗ് 185 റണ്‍സ് നേടിയപ്പോള്‍ സഞ്ജു 178 റണ്‍സ് സ്വന്തമാക്കി.

റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ സെഞ്ചുറി നേടി ജോസ് ബട്‌ലർ ബാറ്റിംഗ് ഫോം  വീണ്ടെടുത്തതും രാജസ്ഥാന് ആശ്വാസമാണ്.

മറുവശത്ത് ഗുജറാത്ത് ടൈറ്റൻസിന്‍റെ ടോപ് സ്കോറർമാർ സായ് സുദർശനും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലുമാണ്. സായ് സുദർശൻ അഞ്ച് മത്സരങ്ങളില്‍ 191ഉം ശുഭ്മാൻ ഗില്‍ 183ഉം റണ്‍സ് നേടിയിട്ടുണ്ട്.

Back to top button
error: