തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് രൂപീകരിച്ച ആറ് ക്ലബുകളാണ് ആദ്യലീഗില്‍ കരുത്ത് പരീക്ഷിക്കുക. ഐഎഎസ്‌എല്‍ മാതൃകയിലാകും ലീഗ്.
കേരള ഫുട്‌ബോളില്‍ കൂടുതല്‍ പ്രഫഷനല്‍ ക്ലബുകളേയും പ്രഫഷനല്‍ ഫുട്‌ബോള്‍ താരങ്ങളെയും സൃഷ്ടിക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ മീരാൻ ഗ്രൂപ്പുമായി സഹകരിച്ച് പ്രഫഷനല്‍ ലീഗ് അവതരിപ്പിക്കുന്നത്. വളര്‍ന്നുവരുന്ന കളിക്കാര്‍ക്ക് കേരളത്തില്‍ തന്നെ മികച്ച വരുമാനം ലഭിക്കുന്ന പ്രഫഷനല്‍ താരങ്ങളാകാനും അതുവഴി ഐഎസ്‌എല്‍ ഉള്‍പ്പടെ ഉയര്‍ന്ന തരത്തില്‍ വളരാന്‍ അവസരം നല്‍കാനും ലക്ഷ്യമിട്ടാണ് സൂപ്പര്‍ ലീഗ് സംഘടിപ്പിക്കുന്നത്.
മലപ്പുറത്ത് നിന്ന് മലപ്പുറം ഫുട്ബോള്‍ ക്ലബ്, കോഴിക്കോട് നിന്ന് കോഴിക്കോട് സുല്‍ത്താൻസ് എഫ് സി, തിരുവനന്തപുരം ആസ്ഥാനമായി തിരുവനന്തപുരം കൊമ്ബൻസ്, തൃശ്ശൂരില്‍ നിന്ന് തൃശ്ശൂർ റോർ ഫുട്ബോള്‍ ക്ലബ്, കണ്ണൂരില്‍ നിന്ന് കണ്ണൂർ സ്ക്വാഡ് ഫുട്ബോള്‍ ക്ലബ്, കൊച്ചി ആസ്ഥാനമായി കൊച്ചി പൈപേഴ്സ് എന്നിവരാണ് ആദ്യ സീസണിലെ ടീമുകള്‍.
ഈ വർഷം സെപ്റ്റംബറില്‍ KSL ആരംഭിക്കുമെന്നും 45 മുതല്‍ 60 ദിവസം വരെ നീണ്ടു നില്‍ക്കും എന്നും KFA പ്രസിഡൻ്റ് നവാസ് മീരാൻ സ്ഥിരീകരിച്ചു. കേരള ബ്ലാസ്റ്റേഴ്സിൻ്റെയും ഗോകുലം കേരളയുടെയും കളികളെ ബാധിക്കാത്ത രീതിയില്‍ ആകും കേരള സൂപ്പർ ലീഗിലെ മത്സരങ്ങള്‍ നടക്കുക.
മൂന്ന് സ്റ്റേഡിയങ്ങളിലായാകും മത്സരങ്ങള്‍ നടക്കുക. ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയം (കോഴിക്കോട്), ജെഎല്‍എൻ സ്റ്റേഡിയം (കൊച്ചി), മഞ്ചേരി പയ്യനാട് സ്റ്റേഡിയം (മലപ്പുറം) എന്നിവ ആകും ആദ്യ സീസണിലെ വേദികള്‍.
മത്സരങ്ങള്‍ സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും ടെലിക്കാസ്റ്റ് ചെയ്യും.കായിക മന്ത്രി വി അബ്ദുറഹിമാന്‍, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈചൂങ്ങ് ബൂട്ടിയ, അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബേ, ടെക്‌നിക്കല്‍ കമ്മറ്റി ചെയര്‍മാനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ ഐഎം വിജയന്‍, ഷബീറലി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി, ടീം ഉടമകള്‍, മുന്‍കാല താരങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.