Breaking NewsLead NewsSportsTRENDING

ഇന്ത്യന്‍ ടീമിന്റെ അഭിമാനമായി മൂന്ന് വയനാടുകാര്‍; മിന്നുമണി വൈസ് ക്യാപ്റ്റന്‍; ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യ വനിത എ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യ എ വനിത ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഏഴുമുതൽ 24 വരെ നടക്കുന്ന മത്സരത്തിൽ ട്വൻറി 20, ഏകദിന, ചതുര്‍ദിന മത്സരങ്ങൾക്കുള്ള ടീമുകളെയാണ് പ്രഖ്യാപിച്ചത്. ടീമിൽ മൂന്ന് മലയാളികള്‍ ഇടംപിടിച്ചു. വയനാട് സ്വദേശികളായ മിന്നുമണി, ഓൾറൗണ്ടർ സജന സജീവൻ, പേസർ ജോഷിത എന്നിവരാണ് ടീമിലെത്തിയത്. രാധാ യാദവ് നയിക്കുന്ന ടീമില്‍ മിന്നുമണിയാണ് വൈസ് ക്യാപ്റ്റൻ.

ഓഗസ്റ്റ് 7 മുതൽ 24 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. ട്വൻറി 20, ഏകദിന, ചതുര്‍ദിന ഫോര്‍മാറ്റുകളിലാണ് മത്സരങ്ങൾ. ഏകദിന- മൾട്ടി-ഡേ സ്ക്വാഡിൽ മിന്നുമണിയും ജോഷിതയും ഇടംപിടിച്ചു. ഓഗസ്റ്റ് 7, 9, 10 തീയതികളിൽ ടി20 മത്സരവും 13,15, 17 തിയതികളിൽ ഏകദിനവും ഓഗസ്റ്റ് 21 -24 വരെ ഒരു നാല് ദിന മത്സരവുമാണ് പര്യടനത്തിനുള്ളത്.

Signature-ad

ട്വന്‍റി 20 സ്‌ക്വാഡ് : രാധാ യാദവ് (ക്യാപ്റ്റൻ), മിന്നു മണി (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, ഡി. വൃന്ദ, സജന സജീവൻ, ഉമാ ഛേത്രി (വിക്കറ്റ് കീപ്പർ), രാഘ്വി ബിസ്‌റ്റ്, ശ്രേയങ്ക പാട്ടീൽ, പ്രേമ റാവത്ത്, നന്ദിനി കശ്യപ് (വിക്കറ്റ് കീപ്പർ), തനൂജ കൻവർ, വി.ജെ. ജോഷിത, സാഹുസ് തക്ഓർ, ഷബ്നം.

ഏകദിന, മൾട്ടി-ഡേ സ്ക്വാഡ്: രാധ യാദവ് (ക്യാപ്റ്റൻ), മിന്നു മണി (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, തേജൽ ഹസബ്നിസ്, രാഘ്വി ബിസ്ത്, തനുശ്രീ സർക്കാർ, ഉമാ ഛേത്രി (വിക്കറ്റ് കീപ്പർ), പ്രിയ മിശ്ര, തനൂജ കൻവർ, നന്ദിനി കശ്യപ് (വിക്കറ്റ് കീപ്പർ), ധാരാ ഗുജ്ജർ, ടിറ്റാസ് സാധു, സൈമ താക്കോര്‍, വി.ജെ. ജോഷിത

Back to top button
error: