Sports
-
പ്രഥമ അണ്ടർ 23 ത്രീ X ത്രീ ദേശീയ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന് പന്ത്രണ്ടിന് കൊച്ചിയിൽ തുടക്കമാകും; രാജ്യത്തെ 200 ഓളം യുവപ്രതിഭകൾ അണിനിരക്കും
കൊച്ചി: കേരളത്തിന്റെ കായിക ചരിത്രത്തിൽ ഇടംനേടാൻ ഒരുങ്ങുന്ന പ്രഥമ അണ്ടർ 23 ത്രീXത്രീ ദേശീയ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന് കൊച്ചി വേദിയാകുന്നു. ജൂൺ 12 മുതൽ 14 വരെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം റീജിയണൽ സ്‌പോർട്‌സ് സെന്ററിലാണ് (ആർ.എസ്.സി) മത്സരങ്ങൾ നടക്കുന്നത്. രാജ്യത്തെ യുവപ്രതിഭകൾ മാറ്റുരയ്ക്കുന്ന ഈ ദേശീയ ചാമ്പ്യൻഷിപ്പ് ആദ്യമായിട്ടാണ് അണ്ടർ 23 വിഭാഗത്തിൽ സംഘടിപ്പിക്കപ്പെടുന്നത്. ഒരു ഹാഫ് കോർട്ടിൽ, ഒരു ഹൂപ്പ് മാത്രം ഉപയോഗിച്ച് കളിക്കുന്നതാണ് 3×3 ബാസ്‌കറ്റ്‌ബോൾ. 28 പുരുഷ ടീമുകളും 23 വനിതാ ടീമുകളും ഉൾപ്പെടെ 51 സംസ്ഥാന ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 200 യുവ കളിക്കാർ ദേശീയ കിരീടത്തിനായി മാറ്റുരയ്ക്കും. മത്സര ക്രമം മൂന്ന് ദിവസങ്ങളിലായി 109 മത്സരങ്ങളാണ് അരങ്ങേറുന്നത്. ആർ.എസ്.സി ഇൻഡോർ സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ രണ്ട് ഹാഫ് കോർട്ടുകളിലാണ് മത്സരങ്ങൾ നടക്കുക. രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 2:00 വരെയും വൈകുന്നേരം 4:00 മുതൽ…
Read More » -
എങ്ങനെയാണ് ഇത്ര കൂള്‍ ആയി ഇരിക്കുന്നതെന്ന് പ്രീതിസിന്റ; എന്റൊപ്പം ഡഗൗട്ടില്‍ ഇരിക്കണമെന്ന് റിക്കി പോണ്ടിംഗ്
ന്യൂഡല്‍ഹി: ഐപിഎല്‍ പരിശീലകരില്‍ അധികം ദേഷ്യപ്പെട്ട് കാണാത്തൊരാളാണ് റിക്കി പോണ്ടിങ്. കളിക്കുന്ന കാലത്ത് ചൂടായി കണ്ടിട്ടുള്ള താരത്തിന്‍റെ മാറ്റം എന്തുകൊണ്ടാണെന്ന് ചോദിക്കുകയാണ് പഞ്ചാബ് കിങ്സിന്‍റെ സഹ ഉടമയും നടിയുമായ പ്രീതി സിന്‍റ. താന്‍ അത്ര ശാന്തനല്ലെന്നും അത് മനസിലാക്കാന്‍ ഡഗ്ഔട്ടില്‍ വന്നിരിക്കണമെന്നുമാണ് റിക്കി പോണ്ടിങിന്‍റെ ചിരിച്ചു കൊണ്ടുള്ള മറുപടി. ‘ചിലപ്പോഴെങ്കിലും താഴെ വന്ന് എന്നോടൊപ്പം ഡഗ്ഔട്ടിൽ ഇരിക്കണം. ഞാൻ എപ്പോഴും ശാന്തനല്ല. അഗ്രസീവായ വ്യക്തിയാണ്, പ്രത്യേകിച്ച് ക്രിക്കറ്റിന്‍റെ സമയത്ത്’ എന്നാണ് പോണ്ടിങിന്‍റെ മറുപടി. ടീമില്‍ മികച്ച പ്രതികരണം കൊണ്ടുവരിക എന്നത് എന്‍റെ കടമയാണ്. മികച്ച പരിശീലകനാകാനും ഓരോ കളിക്കാരനെയും മികച്ചതാക്കി മാറ്റാനുമാണ് ശ്രമിക്കാറുള്ളത്. അതിനായി ഒരു പരിശീലന സെഷൻ പോലും പാഴാക്കാറില്ലെന്നും പോണ്ടിങ് പറഞ്ഞു. ക്രിക്കറ്റ് ഇല്ലാത്ത സമയത്ത് ആരുമായും എത്രനേരം വേണമെങ്കിലും ചിരിച്ചുകൊണ്ടു സംസാരിക്കാൻ ഞാന്‍ തയാറാണെന്നും പോണ്ടിങ് പറഞ്ഞു. പോണ്ടിങ് പരിശീലിപ്പിച്ച പഞ്ചാബ് കിങ്സ് ഐപിഎല്‍ ഫൈനലില്‍ ആറു റണ്‍സിനാണ് തോറ്റത്.
Read More » -
ഐപിഎല്‍ 2025 ട്രെന്‍ഡ്: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ആധിപത്യം; ഇഞ്ചോടിഞ്ച് ആവേശമില്ല; ഓഫ് സ്പിന്നര്‍മാര്‍ കളത്തിനു പുറത്ത്; 200 റണ്‍സ് നേടിയാലും വലിയ ഗുണമില്ല; ഹോം മത്സരങ്ങളില്‍ ടീമുകള്‍ പൊളിഞ്ഞു പാളീസായി; കളിക്കാരെല്ലാം ‘കൂള്‍’; ആകെ നോക്കിയാല്‍ കഴിഞ്ഞത് തണുപ്പന്‍ സീസണോ?
ബംഗളുരു: പതിനെട്ടു വര്‍ഷത്തിനുശേഷം ആദ്യമായി കിരീടവുമായി മടങ്ങിയ ആര്‍സിബിയും ചെറിയ പാളിച്ചകള്‍കൊണ്ടു കിരീടം കൈപ്പിടിയില്‍നിന്നു പോയ പഞ്ചാബും ഈ സീസണിലാകെ മികച്ച പ്രകടനമാണ് നടത്തിയത്. വിദേശ താരങ്ങളെ പരമാവധി കുറച്ച്, ഇന്ത്യന്‍ കളിക്കാരെ ഉള്‍പ്പെടുത്തിയാണ് ടീമുകള്‍ കൂടുതല്‍ പരീക്ഷണങ്ങളും നടത്തിയത്. ആഭ്യന്തര ക്രിക്കറ്റിന് മെച്ചമുണ്ടാക്കുന്ന നടപടികളാണു ഫ്രാഞ്ചൈസികള്‍ കൈക്കൊണ്ടതെങ്കിലും ആകെയുള്ള കളികള്‍ എങ്ങനെയെന്നു വിലയിരുത്തിയാല്‍ ആവേശം കുറഞ്ഞു എന്ന മറുപടിയാകും ക്രിക്കറ്റ് വിദഗ്ധന്‍മാര്‍ നല്‍കുക. മുപ്പതിലേറെത്തവണ ആദ്യ ടീം 200 റണ്‍സ് കടത്തിയെങ്കിലും ഭൂരിപക്ഷവും ചേസ് ചെയ്തു എന്നതാണ് മറ്റൊരു കാര്യം. 200 റണ്‍സ് കടക്കുകയെന്നത് ഇനിയുള്ള കാലത്ത് സുരക്ഷിതമായ സ്‌കോര്‍ ആയിരിക്കില്ലെന്നും വ്യക്തം. ഠ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ആധിപത്യം ഐപിഎല്‍ 2025-ലെ ഏറ്റവും ശ്രദ്ധേയമായ ഘടകങ്ങളിലൊന്നായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാരുടെ ആധിപത്യം. അവര്‍ ഒറ്റ സീസണില്‍ 16,000-ത്തിലധികം റണ്‍സ് നേടിയെന്നു മാത്രമല്ല, 150 സ്‌ട്രൈക്ക് റേറ്റിനു മുകളിലുമെത്തി. ഐപിഎല്‍ ചരിത്രത്തില്‍തന്നെ ആദ്യമാണിത്. 29.76 എന്ന ശരാശരിയും ഐപിഎല്‍ സീസണുകള്‍ വച്ചുനോക്കുമ്പോള്‍ ഏറ്റവും…
Read More » -
കോഹ്‌ലിയെ പ്രതിയാക്കണം… ഇത് കായിക ഇനമല്ല, ചൂതാട്ടമാണ്… ബംഗളൂരു ദുരന്തത്തിൽ പരാതിയുമായി സാമൂഹ്യപ്രവര്‍ത്തകൻ
ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിരാട് കോഹ്‌ലിക്ക് എതിരെ പരാതി. ബംഗളൂരു കബണ്‍പാര്‍ക്ക് പൊലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തകനായ എച്ച് എം വെങ്കിടേഷ് ആണ് പരാതിക്കാരന്‍.’ഐപിഎല്ലിലൂടെ ചൂതാട്ടം’ പ്രോത്സാഹിപ്പിക്കുന്നു, ദുരന്തത്തിന് കാരണമാകും വിധം ജനക്കൂട്ടം സൃഷ്ടിച്ചെന്നുമുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഒരു കായിക ഇനമല്ല, മറിച്ച് ക്രിക്കറ്റ് കളിയെ മലിനമാക്കിയ ഒരു ചൂതാട്ടമാണ്. ഇത്തരം ചൂതാട്ടത്തില്‍ പങ്കെടുക്കുകയും ആളുകളെ ഒരു പ്രത്യേക സ്ഥലത്ത് ഒത്തുകൂടാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ബംഗളൂരുവിലെ ദുരന്തത്തിന് കാരണമായവരില്‍ ഏറ്റവും പ്രമുഖനാണ് വിരാട് കോഹ്ലി. അതിനാല്‍, വിരാട് കോഹ്ലിയെയും അദ്ദേഹത്തിന്റെ ടീം അംഗങ്ങളെയും ഈ ദുരന്തത്തിന്റെ എഫ്ഐആറില്‍ പ്രതികളാക്കി നടപടിയെടുക്കണം എന്നാണ് പരാതിയുടെ ഉള്ളടക്കം. ബംഗളൂരു ദുരന്തവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായ കേസിന്റെ കീഴില്‍ ഈ പരാതിയും പരിഗണിക്കുമെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു.അതേസമയം, ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തെ തിക്കിലും തിരക്കിലും 11…
Read More » -
മാച്ച് ഫീ അടച്ചു; അര്‍ജന്റീനയെയും മെസിയെയും കേരളത്തില്‍ എത്തിക്കുമെന്ന് ആവര്‍ത്തിച്ച് കായിക മന്ത്രി; സൗദി അടക്കം അഞ്ചു ടീമുകള്‍ കളിക്കും
തിരുവനന്തപുരം: അര്‍ജന്റീനയെയും മെസിയെയും കേരളത്തിലെത്തിക്കാന്‍ മാച് ഫീ അടച്ചെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍. കരാര്‍ പ്രകാരം കളിക്കു മുന്‍പുള്ള തുക അടച്ചെന്നാണ് സ്‌പോണ്‍സര്‍ പറഞ്ഞത്. തുക എത്രയെന്ന് സര്‍ക്കാരിന് അറിയില്ല. കളി എവിടെയെന്ന് തീരുമാനിക്കണം. അതിനായി അര്‍ജന്റീന ടീം അധികാരികള്‍ കേരളത്തിലെത്തണം. തിരുവനന്തപുരത്തിനായിരിക്കും മുന്‍ഗണന. രണ്ടാം സ്ഥാനത്ത് കൊച്ചിയായിരിക്കും. എതിരാളിയായി സൗദി അടക്കം അഞ്ചു ടീമുകള്‍ പരിഗണനയിലുണ്ട്. സാമ്പത്തികമായി ഒരു ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുക്കില്ല. സ്‌പോണ്‍സര്‍മാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തുകഴിഞ്ഞു. തിങ്കളാഴ്ചയോടെ വിശദാംശങ്ങള്‍ അറിയാമെന്നും വി.അബ്ദുറഹിമാന്‍ വിശദീകരിച്ചു. മെസ്സിയും അര്‍ജന്റീനയും കേരളത്തിലേക്കെന്ന പുതിയ പ്രഖ്യാപനത്തിലും അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മന്ത്രി വിശദീകരണവുമായി എത്തിയത്. മെസിയും സംഘവും എപ്പോള്‍ എത്തും, എവിടെ വെച്ചായിരിക്കും മത്സരം തുടങ്ങിയ കാര്യങ്ങളൊന്നും പറയാതെയായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഭാഗത്തുനിന്നും ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. സ്‌പോണ്‍സര്‍മാര്‍ തുക നല്‍കാത്തതിനാല്‍ അര്‍ജന്റീന ടീം എത്തില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഏകദേശം 128 കോടി രൂപയാണ് അര്‍ജന്റീന ടീമിന് നല്‍കേണ്ടി…
Read More » -
വിജയാഘോഷത്തിനിടെ 11 മരണം: ആര്‍സിബി ടീമിനെതിരേ കൊലക്കുറ്റം ചുമത്തി പോലീസ്; സംഘാടകരും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും കൂട്ടു പ്രതികള്‍; പോലീസ് നിര്‍ദേശിച്ചത് ഞായറാഴ്ച ആഘോഷിക്കാന്‍; ഒരുക്കം ആരംഭിക്കും മുമ്പേ ആരാധകര്‍ പാഞ്ഞെത്തി; എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്ത്
ബംഗളുരു: ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ജൂണ്‍ നാലിനു തിക്കിലും തിരക്കിലും പെട്ടു 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിനെ (ആര്‍സിബി) മുഖ്യ പ്രതിയാക്കി പോലീസ് കേസ്. ബംഗളുരു പോലീസിന്റെ എഫ്‌ഐആറില്‍ സഹസംഘാടകരായ ഡിഎന്‍എ എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, കര്‍ണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. ജൂണ്‍ മൂന്നിനു ഫൈനലില്‍ ആര്‍സിബി വിജയിച്ചതിനു പിന്നാലെ ചിന്നസ്വാമി സ്റ്റാന്‍ഡ്, എംജി റോഡ്, വിത്തല്‍ മല്ല്യ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ആരാധകര്‍ സംഗമം തുടങ്ങിയെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത ഉന്നതതല മീറ്റിംഗ് നടത്തിയെന്നും എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നു. പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ എസി.പി, ഡി.സി.പി, ട്രാഫിക് എസി.പി എന്നിവരുള്‍പ്പെടെ ട്രാഫിക്, പൊതു സുരക്ഷ, തിരക്ക് നിയന്ത്രണം എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കി. എന്നാല്‍, പോലീസിന്റെ അടിയന്തര ആസൂത്രണത്തിനും മുമ്പ് നാലിനും 5.30നും ഇടയില്‍ ആരാധകര്‍ ഒഴുകിയെത്തുകയായിരുന്നു. സംഘാടകര്‍ സ്റ്റേഡിയത്തിനുള്ളിലും പുറത്തുമായി മതിയായ ബാരിക്കേഡുകളും തിരക്ക് നിയന്ത്രണ സംവിധാനങ്ങളും ഒരുക്കാനായില്ലെന്നാണ് എഫ്ഐആറില്‍…
Read More » -
അനുഷ്‌ക കടന്നുപോയ സാഹചര്യങ്ങള്‍ പറഞ്ഞറിയിക്കാനാകില്ല; കിരീടം അവള്‍ക്കും പ്രിയപ്പെട്ടത്; ആര്‍സിബിക്കുവേണ്ടി ഞാന്‍ നല്‍കിയത് യൗവനം; ഭാര്യയെയും ഡിവില്ലിയേഴ്‌സിനെയും ചേര്‍ത്തു പിടിച്ച് വികാരഭരിതനായി വിരാട് കോലി; ‘പിടിച്ചു നില്‍ക്കാന്‍ സഹായിച്ചത് അവളുടെ ത്യാഗം’
ബംഗളുരു: പതിനെട്ടു ഐപിഎല്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കിരീടം കൂട്ടുകാരി അനുഷ്‌കയ്ക്ക് സമര്‍പ്പിച്ച് വിരാട് കോലി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ പഞ്ചാബ് കിങ്‌സിനെതിരായ അവസാന പന്തില്‍ കണ്ണീരടക്കാനാവാതെ ഗ്രൗണ്ടില്‍ മുട്ടുകുത്തി ചുംബിച്ചു താരം. അനുഷ്‌ക ശര്‍മയെ ചേര്‍ത്തുപിടിച്ച് ആഹ്ലാദം പ്രകടിപ്പിച്ച കോലി ഈ കപ്പ് തനിക്കെന്ന പോലെ അനുഷ്‌കയ്ക്കും ഏറെ പ്രിയപ്പെട്ടതാണെന്ന് പറഞ്ഞു. അനുഷ്‌കയുടെ 11 വര്‍ഷങ്ങളുടെ കാത്തിരിപ്പാണ് കിരീടമെന്നായിരുന്നു കോലിയുടെ പ്രതികരണം. ‘കഴിഞ്ഞ 11 വര്‍ഷമായി അനുഷ്‌ക കളി കാണാന്‍ എത്തും. പലപ്പോഴും ഞങ്ങള്‍ തോറ്റ് മടങ്ങുന്നത് കണ്ട് തിരിച്ചു പോകും. അവരുടെ ത്യാഗം, സമര്‍പ്പണം, എല്ലാ അവസ്ഥയിലും ഒപ്പം നില്‍ക്കുന്നത് ഇതൊന്നും പറഞ്ഞറിയിക്കാന്‍ സാധിക്കുന്നതല്ല. പ്രത്യേകിച്ചും പ്രഫഷനല്‍ താരമാകുമ്പോള്‍ നമ്മള്‍ കടന്നുപോകുന്ന മാനസികാവസ്ഥ അവര്‍ക്ക് നന്നായി മനസിലാക്കാനും കഴിയും. അനുഷ്‌ക അതിവൈകാരികമായ നിമിഷങ്ങളിലൂടെ പലപ്പോഴും കടന്നുപോയിട്ടുണ്ട്. എന്റെ പ്രകടനം, താഴ്ചകള്‍ എല്ലാം. അവളും ബെംഗളൂരുക്കാരി കൂടിയാണ്. കിരീടം അനുഷ്‌കയ്ക്കും അഭിമാന നിമിഷമാണ്’- കോലി കൂട്ടിച്ചേര്‍ത്തു. കിരീടം നേടിയതിന് പിന്നാലെ…
Read More » -
ആർസിബി വിക്ടറി പരേഡ് ദുരന്തക്കടലായി, വിജയികളെ സ്വീകരിക്കാൻ ആരാധകർ സ്റ്റേഡിയത്തിലേക്കിരച്ചെത്തി!! ശ്വാസം കിട്ടാതെ പലരും ബോധരഹിതരായി, 11 മരണം, 50 പേർക്ക് പരുക്ക്, മരിച്ചവരിൽ സ്ത്രീയും
ബെംഗളൂരു∙ ഐപിഎല്ലിലെ കന്നി കിരീട നേട്ടത്തിന് ശേഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ഒരുക്കിയ സ്വീകരണച്ചടങ്ങ് ദുരന്തക്കടലായി. തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചെന്ന് റിപ്പോർട്ട്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒരുക്കിയ സ്വീകരണചടങ്ങിൽ ആളുകൾ തടിച്ചുകൂടിയതാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ 50 പേർക്ക് പരുക്കേറ്റെന്നും 3 പേരുടെ നില ഗുരുതരമാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ ഒരു സ്ത്രീയുമുണ്ട്. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. രാവിലെ മുതൽ സ്റ്റേഡിയത്തിനു മുന്നിൽ വലിയ തിരക്കായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സ്റ്റേഡിയത്തിലേക്കെത്തിയിരുന്നു. അതേസമയം താരങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വിജയാഘോഷ പരിപാടി റദ്ദാക്കിയതായി അറിയിച്ചു. ആളുകളെ സ്ഥലത്ത് നിന്നും മാറ്റുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഐപിഎൽ കിരീടം നേടിയ ആർസിബി ടീമിന് സർക്കാരും കർണാടക ക്രിക്കറ്റ് അസോസിയേഷനുമാണ് സ്വീകരണ പരിപാടി ഒരുക്കിയിരുന്നത്. ആർസിബിയുടെ ഹോം ഗ്രൗണ്ടാണ് ചിന്നസ്വാമി സ്റ്റേഡിയം. സ്റ്റേഡിയത്തിലേക്ക് ആരാധകർ കൂട്ടംകൂട്ടമായെത്തിയതോടെ ശ്വാസം കിട്ടാതെ പലരും ബോധരഹിതരായി വീണു. കുട്ടികളെ തിരക്കുള്ള സ്ഥലത്തേക്ക്…
Read More » -
ഏതാനും താരങ്ങള്‍ക്കപ്പുറം കൂട്ടായ പരിശ്രമത്തില്‍ വിശ്വാസമര്‍പ്പിച്ചു; മെഗാ ലേലം മുതല്‍ ഗെയിം പ്ലാന്‍; മൂന്നുപേരെ മാത്രം നിലനിര്‍ത്തി തലമുതല്‍ വാല്‍വരെ അടിമുടി പൊളിച്ചെഴുതി; ആര്‍സിബിയുടെ വിജയത്തിന് പിന്നില്‍ കൃത്യമായ കണക്കുകൂട്ടല്‍
ബംഗളുരു: ഐപിഎല്‍ ആരംഭിച്ചു പതിനെട്ടാം സീസണ്‍വരെ കാത്തിരിക്കേണ്ടിവന്നെങ്കിലും ആര്‍സിബിക്ക് ഇതു പുതുയുഗപ്പിറവിയാണ്. ഇക്കാലമത്രയും ആര്‍സിബിയുടെ മുഖമായി മാറിയ വിരാട് കോലിക്കും ഇത് ആശ്വാസത്തിന്റെ നാളുകളാണ്. ’18 നീണ്ട വര്‍ഷങ്ങള്‍.. യൗവനകാലം മുതലുള്ള ജീവിതം മുഴുവന്‍ ഈ നിമിഷത്തിനു വേണ്ടിയാണു ഞാന്‍ നല്‍കിയത്. ഇങ്ങനെയൊരു ദിവസത്തിനായി ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും അതു യാഥാര്‍ഥ്യമാകുമെന്ന് കരുതിയിരുന്നില്ല. എന്റെ ഉടലും ഉയിരും എന്നും ബെംഗളൂരുവിന് ഒപ്പമാണ്’ എന്നായിരുന്നു കോലിയുടെ ആദ്യ പ്രതികരണം. 18 വര്‍ഷത്തെ കഠിനകാലം കടന്ന് ഐപിഎല്‍ മോഹക്കപ്പില്‍ ആര്‍സിബിയുടെയും കോലിയുടെയും പൊന്‍മുത്തം പതിക്കുമ്പോള്‍ ക്രിക്കറ്റില്‍ ടീം ഗെയിമിന്റെ പ്രാധാന്യം ഒരിക്കല്‍കൂടി വ്യക്തമാകുന്നു. താരപ്പൊലിമയിലും ആരാധക പിന്തുണയിലും ഐപിഎലിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നായിട്ടും കപ്പ് മാത്രം അകന്നു നിന്നതിന്റെ നിരാശ തീര്‍ക്കാന്‍ ഉറപ്പിച്ചാണ് ബംഗളൂരു ഇക്കുറി ഇറങ്ങിയത്. മെഗാ ലേലം മുതല്‍ കൃത്യമായ പ്ലാന്‍ ടീമിനുണ്ടായിരുന്നു. കോലിയും രജത് പാട്ടിദാറും യഷ് ദയാലും അടക്കം മൂന്നുപേരെ മാത്രം നിലനിര്‍ത്തി ടീം സമ്പൂര്‍ണമായി പൊളിച്ചെഴുതാന്‍ ഉറപ്പിച്ചിരുന്നു.…
Read More » -
ഇംപാക്ട് പ്ലയറായി കളിക്കാന്‍ എന്നെ കിട്ടില്ല; 20 ഓവറും ഫീല്‍ഡ് ചെയ്ത് ഇംപാക്ട് സൃഷ്ടിക്കാനാണ് ഇഷ്ടം; ഐപിഎല്ലില്‍ കപ്പടിച്ചതിനു പിന്നാലെ തുറന്നടിച്ച് കോലി; ഉന്നം രോഹിത്ത്? ‘ക്രിക്കറ്റില്‍ അധികകാലം അവശേഷിക്കുന്നില്ല, ഉള്ള കാലം മികച്ച കളി പുറത്തെടുക്കണം’
അഹമ്മദാബാദ്∙ ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) ഇംപാക്ട് പ്ലെയർ നിയമത്തോടുള്ള എതിർപ്പ് പരസ്യമാക്കി സൂപ്പർതാരം വിരാട് കോലി. ഐപിഎലിൽ ഇംപാക്ട് പ്ലെയറായി കളിക്കാൻ തന്നെ കിട്ടില്ലെന്ന് കോലി വ്യക്തമാക്കി. 20 ഓവറും ഫീൽഡ് ചെയ്ത് കളത്തിൽ ഇംപാക്ട് സൃഷ്ടിക്കാനാണ് തന്റെ ശ്രമമെന്നും കോലി പറഞ്ഞു. 18 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ആർസിബി ഐപിഎൽ കിരീടം ചൂടിയതിനു പിന്നാലെ സംസാരിക്കുമ്പോഴാണ്, ഇംപാക്ട് പ്ലെയറായി കളിക്കാൻ തന്നെ കിട്ടില്ലെന്ന് കോലി പ്രഖ്യാപിച്ചത്. അതേസമയം, ഈ സീസണിൽ കൂടുതൽ മത്സരങ്ങളിലും ഇംപാക്ട് പ്ലെയറായി ഇറങ്ങിയ രോഹിത് ശർമയെയാണ് കോലി ഉന്നമിടുന്നതെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങളുമായി ഒരു വിഭാഗം ആരാധകർ രംഗത്തെത്തി. ഈ ടൂർണമെന്റിൽ വളരെ കുറച്ചു സമയം മാത്രമാണ് രോഹിത് ഫീൽഡറായി കളത്തിലുണ്ടായിരുന്നത്. ആദ്യം ബാറ്റു ചെയ്ത മിക്ക മത്സരങ്ങളിലും മുംബൈ ഇന്ത്യൻസ് ഇംപാക്ട് പ്ലെയറായി പരീക്ഷിച്ചത് രോഹിത്തിനെയാണ്. രണ്ടാമതു ബാറ്റു ചെയ്തപ്പോഴെല്ലാം ഇംപാക്ട് പ്ലെയറിനായി വഴിമാറിയതും രോഹിത് തന്നെ. ‘‘ക്രിക്കറ്റ് കളത്തിൽ ഇനിയും അധിക വർഷങ്ങൾ…
Read More »