754 റണ്‍സ് നേടി സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന് തൊട്ടുപിന്നിലെത്തി ; പരമ്പരയിലുടനീളം മികച്ച പ്രകടനം നടത്തിയിട്ടും ശുഭ്മാന്‍ ഗില്‍ ഐസിസി റാങ്കിംഗിലെ ആദ്യ പത്തില്‍ പെട്ടില്ല ; കാരണം ഇതായിരുന്നു

ലണ്ടന്‍: സമാനതകളില്ലാത്ത തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകന്‍ ശുഭ്മാന്‍ഗില്ലിന് കീഴില്‍ ഇന്ത്യ ഇംഗ്‌ളണ്ടില്‍ നടത്തിയത്. അഞ്ചു മത്സരങ്ങള്‍ ഉണ്ടായിരുന്ന ടെസ്റ്റ് പരമ്പരയില്‍ ഉജ്വലമായി തിരിച്ചടിച്ച് 2-2 സമനില നേടിയതില്‍ നിര്‍ണ്ണായക പ്രകടനം നടത്തിയത് 754 റണ്‍സ് നേടിയ നായകന്‍ തന്നെയായിരുന്നു. എന്നാല്‍ ബാറ്റിംഗിന്റെ അനേകം റെക്കോഡുകള്‍ തകര്‍ന്നുവീണിട്ടും ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ഗില്‍ ടെസ്റ്റ് റാങ്കിംഗിലെ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നിന്നും താഴെപ്പോയി.
ജൂലൈ 30 ന് ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിന്റെ അവസാന പതിപ്പ് പ്രഖ്യാപിച്ചപ്പോള്‍ ശുഭ്മാന്‍ ഗില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു. എ്ന്നാല്‍ ഏറ്റവും പുതിയ റാങ്കിംഗില്‍, അദ്ദേഹം 13-ാം സ്ഥാനത്തേക്ക് താഴ്ന്നു. അതായത് നാല് സ്ഥാനങ്ങള്‍ താഴെ. പരമ്പരയിലുടനീളം ഗില്‍ ബാറ്റിംഗില്‍ മിന്നുന്ന ഫോമിലായിരുന്നു. ടോപ് സ്‌കോററായി ഫിനിഷ് ചെയ്തുകൊണ്ട് റെക്കോര്‍ഡ് ഭേദിച്ച അദ്ദേഹം ഒരു ടെസ്റ്റ് പരമ്പരയില്‍ ഒരു ക്യാപ്റ്റന്‍ നേടിയ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറുകാരനായിരുന്നു. ഇംഗ്ലണ്ടിനെതിരെ 801 റണ്‍സ് നേടിയ ഡോണ്‍ ബ്രാഡ്മാന് തൊട്ടുപിന്നില്‍. പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ മോശം സ്‌കോറിന് പുറത്തായതായിരുന്നു തിരിച്ചടിയായത്.
വെറും 32 റണ്‍സ് മാത്രമാണ് നേടിയത്, അത് റാങ്കിംഗിന്റെ ഏറ്റവും പുതിയ പതിപ്പ് പരിഗണിച്ചപ്പോഴാണ് സംഭവിച്ചത്. അതിനാല്‍, ഓഗസ്റ്റ് 6 ന് പുതിയ റാങ്കിംഗ് പ്രസിദ്ധീകരിച്ചപ്പോള്‍, അദ്ദേഹത്തിന്റെ റേറ്റിംഗ് പോയിന്റുകള്‍ ഇതുമൂലം കുറഞ്ഞു, റാങ്കിംഗില്‍ അദ്ദേഹം താഴേക്ക് പോയി. അഞ്ചാം ടെസ്റ്റില്‍ മുഹമ്മദ് സിറാജ് ആയിരുന്നു താരമായത്. ആദ്യ ഇന്നിംഗ്‌സില്‍ നാല് വിക്കറ്റും രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റും വീഴ്ത്തി, അങ്ങനെ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടി. ഈ പ്രകടനം സിറാജിന്റെ റാങ്കിംഗില്‍ 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 15-ാം സ്ഥാനത്തെത്തി.






