Breaking NewsLead NewsNewsthen SpecialSportsTRENDING

രാഹുല്‍ രാജിവച്ചതല്ല, മാനേജ്‌മെന്റ് പുറത്താക്കിയത്? ഞെട്ടിച്ച് എബി ഡവില്ലിയേഴ്‌സ്; റോയല്‍സിന്റെ ടീം തെരഞ്ഞെടുപ്പ് അടിമുടി പാളി; വലിയൊരു വിഭാഗത്തെ ഒരുമിച്ചു കൈവിട്ടതു തിരിച്ചടിയായി

ബംഗളുരു: ഐപിഎല്ലിന്റെ അടുത്ത സീസണിനു മാസങ്ങള്‍ മാത്രം ശേഷിക്കെ അപ്രതീക്ഷിതമായി രാജിവച്ചൊഴിഞ്ഞ രാജസ്ഥാന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ നീക്കത്തിന്റെ അലയൊലികള്‍ അടങ്ങുന്നില്ല. ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണ്‍ ടീം വിടാനുള്ള നീക്കത്തിനിടെയാണു റോയല്‍സില്‍ തുടരേണ്ടതില്ലെന്നു ദ്രാവിഡ് തീരുമാനിച്ചത്. അദ്ദേഹം സ്വയം പരിശീലക സ്ഥാനമൊഴിഞ്ഞതല്ലെന്നും പുറത്താക്കിയതെന്നുമാണെന്നാണു സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്സിന്റെ വെളിപ്പെടുത്തല്‍.

സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനം രാഹുല്‍ ദ്രാവിഡ് ഒഴിഞ്ഞതിനെക്കുറിച്ച് എബി ഡിവില്ലിയേഴ്സ് വിശകലനം നടത്തിയത്. ഇതിനു പിന്നിലെ കാരണങ്ങള്‍ എന്താവാമെന്നു അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

Signature-ad

ഇതു രാജസ്ഥാന്‍ റോയല്‍സ് മാനേജ്മെന്റ് തലത്തിലുണ്ടാവാറുള്ള തീരുമാനം പോലെയാണ് തോന്നുന്നതെന്നും പരിശീലകനില്‍നിന്നു നീക്കി മറ്റൊരു റോള്‍ നല്‍കാനായിരുന്നു നീക്കമെന്നും ഇതു ദ്രാവിഡ് നിരസിച്ചെന്നും അദ്ദേഹം പറഞ്ഞു.

റോയല്‍സിന്റെ ഈ നീക്കം അദ്ദേഹത്തെ അസ്വസ്ഥനാക്കിയിട്ടുണ്ടാവാം ടീമിന്റെ ഡഗൗട്ടിന്റെ ഭാഗമാവാന്‍ ദ്രാവിഡും ആഗ്രഹിച്ചിട്ടുണ്ടാവും. ചിലപ്പോള്‍ അദ്ദേഹത്തിന്റെ കോളായിരിക്കുകയും ചെയ്യാം. പക്ഷെ വലിയൊരു വിടവ് സൃഷ്ടിച്ചാണ് ദ്രാവിഡ് ടീം വിട്ടിക്കുന്നത്.

അദ്ദേഹം ഗെയിമിനെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ അറിയാവുന്ന വളരെ വലിയ വ്യക്തിയാണ്. നിരവധി യുവ ക്രിക്കറ്റര്‍മാരോടു ഞാന്‍ വ്യക്തിപരമായി ഞാന്‍ നേരത്തേ സംസാരിച്ചിട്ടുണ്ട്. അവരുടെയെല്ലാം കരിയറില്‍ വലിയ ഇംപാക്ടുണ്ടാക്കിയ വ്യക്തിയാണ് ദ്രാവിഡെന്നു തന്നോടു പറഞ്ഞിട്ടുമുണ്ടെന്നും വിശദമാക്കി.

മികച്ച മല്‍സര ഫലങ്ങളുണ്ടാക്കാനും ട്രോഫികള്‍ ജയിക്കാനുമുള്ള സമ്മര്‍ദ്ദം ലീഗുകളിലെ കോച്ചുമാര്‍ക്കും മാനേജര്‍മാര്‍ക്കുമുണ്ടാവും. അവര്‍ക്കു ഇതിനു കഴിയാതെ വരുമ്പോള്‍ ടീമുടമകളില്‍ നിന്നും അവര്‍ക്കു ശകാരം കേള്‍ക്കാനും തുടങ്ങും. രാഹുല്‍ ദ്രാവിഡിന്റെ കാര്യത്തില്‍ യാഥാര്‍ഥ്യം എന്താണെന്നു നമുക്കറിയില്ല. അടുത്ത ഐപിഎല്‍ സീസണിലേക്കു രാജസ്ഥാന്‍ റോയല്‍സിനു വ്യത്യസ്തമായ ചില പ്ലാനുകളുണ്ടായിരിക്കാം. ചിലപ്പോള്‍ ടീമില്‍ ചില അഴിച്ചുപണികള്‍ നടത്തി മുന്നോട്ടു പോകനായിരിക്കും അവരുടെ ശ്രമമെന്നും എഡിബി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ചാംപ്യന്‍മാരാക്കിയതിനു ശേഷമാണ് പഴയ തട്ടമായ റോല്‍സില്‍ ദ്രാവിഡ് മുഖ്യ കോച്ചിന്റെ റോളിലെത്തിയത്. പക്ഷെ അദ്ദേഹവും റോയല്‍സിന്റെ ആരാധകരും ആഗ്രഹിച്ചതു പോലെയൊന്നും കാര്യങ്ങള്‍ മുന്നോട്ടു പോയില്ല. പ്ലേഓഫിലേക്കു യോഗ്യത നേടാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്കും റോയല്‍സ് കൂപ്പുകുത്തുകയും ചെയ്തു.

കഴിഞ്ഞ ഐപിഎല്‍ മെഗാ ലേലത്തില്‍ ചില പിഴവുകള്‍ രാജസ്ഥാന്‍ റോയല്‍സിനു സംഭവിച്ചതായും അതു സീസണില്‍ അവര്‍ക്കു തിരിച്ചടിയായെന്നും എബി ഡിവില്ലിയേഴ്സ് ചൂണ്ടിക്കാണിക്കുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണുള്‍പ്പെടെ ആറു കളിക്കാരെയാണ് ലേലത്തിനു മുമ്പ് റോയല്‍സ് നിലനിര്‍ത്തിയത്. ജോസ് ബട്ലര്‍, ട്രെന്റ് ബോള്‍ട്ട്, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍ തുടങ്ങിയ വമ്പന്‍ താരങ്ങളെ ഒഴിവാക്കുകയും ചെയ്തു. അതു തെറ്റായിരുന്നുവെന്നു ഞാന്‍ കരുതുന്നു. ഒന്നോ, രണ്ടോ വലിയ കളിക്കാരെ ഒഴിവാക്കാം. പക്ഷെ ടീമിലെ വലിയൊരു വിഭാഗത്തെ അവര്‍ ഒരുമിച്ച് കൈവിട്ടെന്നും എഡിബി വിലയിരുത്തി. rahul-dravid-was-kicked-out-from-rajashan-royals-coach-role-feels-abd-gives-reason

Back to top button
error: