Sports
-
‘കപ്പല്‍ മുങ്ങി; വൈഭവ് സൂര്യവംശി എവിടെ? ഇയാള്‍ എന്താണു ചെയ്തുകൊണ്ടിരിക്കുന്നത്’; സൂപ്പര്‍ ഓവറിലെ ദയനീയ പ്രകടനത്തിനിടെ നോട്ടെഴുതി ഇന്ത്യന്‍ പരിശീലകന്‍; സുനില്‍ ജോഷിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം മനീന്ദര്‍ സിംഗ്
ദോഹ: റൈസിങ് സ്റ്റാര്‍സ് ഏഷ്യാകപ്പില്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായതിനു പിന്നാലെ, ടീം പരിശീലകന്‍ സുനില്‍ ജോഷിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം മനീന്ദര്‍ സിങ്. മികച്ച ഫോമിലുള്ള കൗമാരതാരം വൈഭവ് സൂര്യവംശിയെ സൂപ്പര്‍ ഓവറില്‍ ബാറ്റിങ്ങിന് ഇറക്കാതിരുന്നതാണ് മുന്‍ ഇന്ത്യന്‍ താരത്തെ പ്രകോപിപ്പിച്ചത്. ഇന്ത്യ എ തോറ്റുകൊണ്ടിരിക്കുമ്പോഴും പരിശീലകന്‍ എന്താണു ചെയ്യുന്നതെന്നു മനസ്സിലാകുന്നില്ലെന്നായിരുന്നു കമന്ററി ബോക്‌സില്‍ ഇരുന്ന് മനീന്ദര്‍ സിങ്ങിന്റെ പ്രതികരണം. ”സൂപ്പര്‍ ഓവര്‍ ബാറ്റു ചെയ്യാന്‍ അവര്‍ എന്തുകൊണ്ടാണ് വൈഭവ് സൂര്യവംശിയെ അയക്കാത്തത്? ഇന്ത്യന്‍ ടീം പരിശീലകന്‍ സുനില്‍ ജോഷി എന്താണ് എഴുതിക്കൊണ്ടിരിക്കുന്നത്? ഈ കപ്പല്‍ മുങ്ങിക്കഴിഞ്ഞു.” മത്സരത്തിനിടെ സുനില്‍ ജോഷിയെ കാണിച്ചപ്പോള്‍ മനീന്ദര്‍ പറഞ്ഞു. സൂപ്പര്‍ ഓവറില്‍ ഇന്ത്യ എ ടീം പൂജ്യത്തിനു പുറത്തായപ്പോഴായിരുന്നു ടീം ഹെഡ് കോച്ചായിരുന്ന സുനില്‍ ജോഷി, നോട്ട്പാഡില്‍ കുറിപ്പ് എഴുതിയത്. ബംഗ്ലദേശിനെതിരായ സെമി ഫൈനലില്‍ 15 പന്തില്‍ 38 റണ്‍സെടുത്ത വൈഭവിനെ ഇന്ത്യ സൂപ്പര്‍ ഓവറില്‍ ബാറ്റിങ്ങിന് ഇറക്കിയിരുന്നില്ല. ക്യാപ്റ്റന്‍ ജിതേഷ്…
Read More » -
എറിഞ്ഞത് ഒരോവര്‍; വിട്ടുകൊടുത്തത് വെറും രണ്ടു റണ്‍സ്; വീഴ്ത്തിയത് രണ്ടു വിക്കറ്റ്; അബുദാബി ടി10 ക്രിക്കറ്റില്‍ ശ്രീശാന്തിന്റെ മിന്നും പ്രകടനം; കളിയിലെ താരം; പോയിന്റ് ടേബിളില്‍ നാലിലുമെത്തി
അബുദാബി: അബുദാബി ടി10 ക്രിക്കറ്റ് ലീഗില്‍ മിന്നും പ്രകടനവുമായി മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ്. ശ്രീശാന്ത്. ലീഗില്‍ വിസ്ത റൈഡേഴ്‌സ് ക്യാപ്റ്റനായ ശ്രീശാന്ത്, ആസ്പിന്‍ സ്റ്റാലിയന്‍സിനെതിരായ മത്സരത്തിലാണ് രണ്ടു വിക്കറ്റ് വീഴ്ത്തി തിളങ്ങിയത്. ആറു റണ്‍സിന് വിസ്ത റൈഡേഴ്‌സ് വിജയിച്ച മത്സരത്തില്‍ ശ്രീശാന്ത് തന്നെയാണ് പ്ലെയര്‍ ഓഫ് ദ് മാച്ചും. മത്സരത്തില്‍ ടോസ് നേടിയ വിസ്ത റൈഡേഴ്‌സ്, ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത പത്ത് ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സാണ് വിസ്ത കുറിച്ചത്. 29 റണ്‍സ് നേടി ദക്ഷിണാഫ്രിക്കന്‍ താരം ഡ്വെയ്ന്‍ പ്രിട്ടോറിയസ് ടോപ് സ്‌കോററായപ്പോള്‍, ഫാഫ് ഡുപ്ലെസിസ്, ഉന്‍മുക്ത് ചന്ദ് എന്നിവര്‍ 13 റണ്‍സ് വീതം നേടി. ആസ്പിന്‍ സ്റ്റാലിയന്‍സിനായി സോഹൈര്‍ ഇക്ബാല്‍ മൂന്നു വിക്കറ്റും ബിനുറ ഫെര്‍ണാണ്ടോ, ആഷ്മീദ് നെദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ 85 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആസ്പിന്റെ ഇന്നിങ്‌സ്, 10 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍…
Read More » -
മെസ്സി സ്പാനിഷ് താരമായി മാറിയേനെ ; സ്‌പെയിന്‍ ടീമിലെടുക്കാനൊരുങ്ങിയ താരത്തെ ഒഴിവാക്കി വിട്ടത് ജോസ് പെക്കര്‍മാന്‍; ഈ അര്‍ജന്റീന പരിശീലകന്‍ ഒരു തന്ത്രം ഉപയോഗിച്ച് അത് തടഞ്ഞു!
അര്‍ജന്റീനയുടെ ഇതിഹാസതാരം ലിയോണേല്‍ മെസ്സി സ്പെയിന് വേണ്ടി കളിക്കുമായിരുന്നെന്ന വെളിപ്പെടുത്തലുമായി മുന്‍ അര്‍ജന്റീന പരിശീലകന്‍. താന്‍ ഒരു തന്ത്രം ഉപയോഗിച്ചാണ് മെസ്സിയെ ദേശീയ ടീമിന്റെ ഭാഗമാക്കയതെന്നും അല്ലായിരുന്നെങ്കില്‍ അണ്ടര്‍ 17 ടൂര്‍ണമെന്റിലൊക്കെ കളിച്ച് മെസ്സി സ്പാനിഷ് ടീമിന്റെ ഭാഗമായി മാറുമായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുന്നത് മുന്‍ പരിശീലകന്‍ ജോസ് പെക്കര്‍മാനാണ്. ബാഴ്‌സലോണയുമായുള്ള 17 വര്‍ഷത്തെ കരിയറില്‍, 672 ഗോളുകളുമായി മെസ്സി ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച സ്‌കോററായി. 10 ലാ ലിഗ കിരീടങ്ങള്‍, 7 കോപ്പ ഡെല്‍ റേ ട്രോഫികള്‍, 4 യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍, 7 സൂപ്പര്‍കോപ്പ ഡി എസ്പാന, 3 യുവേഫ സൂപ്പര്‍ കപ്പുകള്‍, 3 ഫിഫ ക്ലബ് വേള്‍ഡ് കപ്പുകള്‍ എന്നിവ നേടാന്‍ അദ്ദേഹം ടീമിനെ സഹായിച്ചു. ലാ ലിഗയിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ (474), ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഔദ്യോഗിക അസിസ്റ്റുകള്‍ (401) എന്നിവയുള്‍പ്പെടെ നിരവധി റെക്കോര്‍ഡുകള്‍ മെസ്സി സ്ഥാപിച്ചു. കരിയറിന്റെ തുടക്കത്തില്‍ തന്നെ, അന്താരാഷ്ട്ര തലത്തില്‍…
Read More » -
‘നാളെയും കളി കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന 60,000 ക്രിക്കറ്റ് പ്രേമികളോട് ക്ഷമ ചോദിക്കുന്നു’; രണ്ടുദിവസം കൊണ്ട് ആഷസിലെ ആദ്യമത്സരം തീര്‍ത്ത ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ ക്ഷമാപണം
പെര്‍ത്ത്: ഓസ്‌ട്രേലിയയും ഇംഗ്‌ളണ്ടും തമ്മിലുള്ള വിഖ്യാതമായ ആഷസിലെ ആദ്യ മത്സരം രണ്ടാം ദിവസം കൊണ്ടു തീര്‍ത്ത ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ 60,000 ത്തോളം വരുന്ന കാണികളോട് ക്ഷമ ചോദിച്ചു. പെര്‍ത്തില്‍ നടന്ന ആഷസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ മത്സരത്തില്‍ രണ്ടാം ദിവസം ഹെഡ് ടി20 സ്‌റ്റൈലില്‍ ബാറ്റ് ചെയ്ത് എളുപ്പം തീര്‍ക്കുകയായിരുന്നു. ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ എട്ട് വിക്കറ്റിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം ഓസീസ് അനായാസം മറികടന്നു. 69 പന്തില്‍ സെഞ്ചുറി തികച്ച ട്രാവിസ് ഹെഡ് ഓസീസ് ജയം അനായാസമാക്കി. ടെസ്റ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയായിരുന്നു ട്രാവിസ് ഹെഡ് നേടിയത്. ഇംഗ്‌ളണ്ട് ആദ്യ ഇന്നിംഗ്‌സില്‍ 172 ന് പുറത്തായപ്പോള്‍ ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്‌സില്‍ 132 റണ്‍സിന് പുറത്താകുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ 164 റണ്‍സിന് ഇംഗ്‌ളണ്ടിനെ പുറത്താക്കിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സില്‍ സ്‌കോര്‍ മറികടന്നു. മൂന്നാം ദിനം ടിക്കറ്റ് ബുക്ക് ചെയ്ത ക്രിക്കറ്റ്…
Read More » -
വൈഭവ് പവര്‍പ്ലേ ബാറ്റര്‍; ഇറക്കേണ്ടെന്നു തീരുമാനിച്ചത് താന്‍: വിവാദങ്ങള്‍ക്കിടെ മറുപടിയുമായി ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ; ഇറക്കിയ അശുതോഷ് ‘പൂജ്യ’നായി മടങ്ങി; അവസാന ഓവറിലെ നാലു റണ്‍സ് എടുക്കാനാന്‍ കഴിയാത്തതിനു വിശദീകരണമില്ല
ദോഹ: റൈസിങ് സ്റ്റാര്‍സ് ഏഷ്യാകപ്പിലെ ഇന്ത്യ ബംഗ്ലദേശ് സെമി ഫൈനലില്‍ സൂപ്പര്‍ ഓവറിലേക്കു മത്സരം നീണ്ടപ്പോള്‍ വൈഭവ് സൂര്യവംശിയെ ബാറ്റിങ്ങിന് ഇറക്കേണ്ടെന്നു തീരുമാനിച്ചത് താനായിരുന്നെന്ന് ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ. സൂപ്പര്‍ ഓവറില്‍ ഇന്ത്യ ദയനീയ തോല്‍വി വഴങ്ങിയതിനു പിന്നാലെ വൈഭവിനെ കളിപ്പിക്കാത്തതിന്റെ കാരണങ്ങളും ജിതേഷ് വിശദീകരിച്ചു. സൂപ്പര്‍ ഓവറില്‍ ജിതേഷ് ശര്‍മയും രമണ്‍ദീപ് സിങ്ങുമായിരുന്നു ഇന്ത്യയ്ക്കായി കളിക്കാനിറങ്ങിയത്. ആദ്യ പന്തില്‍ ജിതേഷ് ശര്‍മ പുറത്തായപ്പോള്‍ അശുതോഷ് ശര്‍മ പിന്നാലെയിറങ്ങി. രണ്ടാം പന്തില്‍ അശുതോഷും ഔട്ടായതോടെ ഇന്ത്യ ‘പൂജ്യത്തിന്’ ബാറ്റിങ് അവസാനിപ്പിക്കേണ്ടിവന്നു. സെമി ഫൈനലില്‍ 15 പന്തില്‍ 38 റണ്‍സെടുത്ത വൈഭവ്, പവര്‍പ്ലേയിലാണ് കൂടുതല്‍ തിളങ്ങുന്നതെന്നാണ് ജിതേഷിന്റെ ന്യായീകരണം. ഡെത്ത് ഓവറില്‍ മികച്ചുനില്‍ക്കുന്ന അശുതോഷിനെയും രമണ്‍ദീപിനെയും വിശ്വസിക്കാനായിരുന്നു തന്റെ തീരുമാനമെന്നും ജിതേഷ് ശര്‍മ പ്രതികരിച്ചു. ”ഇന്ത്യന്‍ ടീമില്‍ വൈഭവും പ്രിയന്‍ഷുമാണ് പവര്‍പ്ലേ ഓവറുകളിലെ വിദഗ്ധര്‍. ഡെത്ത് ഓവറുകളുടെ കാര്യമെടുത്താല്‍ അശുതോഷും രമണ്‍ദീപുമാണു തകര്‍ത്തടിക്കുന്നത്. സൂപ്പര്‍ ഓവറിലെ ലൈനപ്പ് ടീമിന്റെ തീരുമാനമാണ്. അതില്‍ അന്തിമ…
Read More » -
സൂപ്പര്‍ ഓവറില്‍ ഇന്ത്യന്‍ ദുരന്തം; ഏഷ്യ കപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ ഇന്ത്യ നാണംകെട്ട് പുറത്ത്; ബംഗ്ലാദേശ് ഫൈനലില്‍; സൂപ്പര്‍ ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും രണ്ടു റണ്‍സ്
ദോഹ: ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റിന്റെ ആദ്യ സെമി ഫൈനലില്‍ ഇന്ത്യന്‍ എ ടീം ഞെട്ടിക്കുന്ന തോല്‍വിയോടെ പുറത്ത്. ടൈയ്ക്കു ശേഷം സൂപ്പര്‍ ഓവറിലേക്കു നീണ്ട ത്രില്ലറിലാണ് ജിതേഷ് ശര്‍മയെയും സംഘത്തെയും ബംഗ്ലാദശ് എ ടീം സ്തബ്ധരാക്കിയത്. സൂപ്പര്‍ ഓവറില്‍ വെറും ഒരു റണ്‍സാണ് ബംഗ്ലാദേശിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. രണ്ടാമത്തെ ബോളില്‍ തന്നെ അവര്‍ മറികടക്കുകയും ചെയ്തു. സൂപ്പര്‍ ഓവറിലെ ആദ്യ രണ്ടു ബോളില്‍ തന്നെ രണ്ടു വിക്കറ്റും വീണതോടെ പൂജ്യത്തിനു ഇന്ത്യയുടെ ഇന്നിങ്സും അവസാനിക്കുകയായിരുന്നു. മറുപടിയില്‍ ആദ്യ ബോളില്‍ ഇന്ത്യക്കു വിക്കറ്റ് ലഭിച്ചെങ്കിലും അടുത്ത ബോളില്‍ അവര്‍ വിജയവും കുറിച്ചു. പക്ഷെ അതു സുയാഷ് ശര്‍മയുടെ വൈഡിലുടെയായിരുന്നെന്നു മാത്രം. 195 റണ്‍സിന്റെ വലിയ വിജയക്ഷ്യമാണ് ഇന്ത്യക്കു ബംഗ്ലാദേശ് നല്‍കിയത്. ക്യാച്ചുകള്‍ കൈവിട്ടും ഫീല്‍ഡിങ് പിഴവുകളിലൂടെയും ബംഗ്ലാദേശിന്റെ സഹായം ഇന്ത്യക്കു ലഭിച്ചപ്പോള്‍ ടീം ആറു വിക്കറ്റിനു 194 റണ്‍സിലെത്തുകയും ചെയ്തു. ഒരാള്‍ പോലും ഇന്ത്യന്‍ നിരയില്‍ ഫിഫ്റ്റി കുറിച്ചില്ല. 44…
Read More » -
റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ; കളിക്കാര്‍ ഗ്രൗണ്ടില്‍ പേടിച്ചോടി അയര്‍ലന്‍ഡും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് മത്സരം നിര്‍ത്തി വെച്ചു ; 30 സെക്കന്‍ഡുകള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും കളിയാരംഭിച്ചു
ധാക്ക: ഭൂകമ്പത്തെ തുടര്‍ന്ന് ധാക്കയിലെ മിര്‍പൂരിലെ ഷേര്‍ ഇ-ബംഗ്ലാ ദേശീയ സ്റ്റേഡിയത്തില്‍ അയര്‍ലന്‍ഡും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് മത്സരം നിര്‍ത്തി വെച്ചു. ക്രിക്കറ്റ് അയര്‍ലന്‍ഡ് എന്ന എക്സ് പേജിലൂടെയാണ് വിവരം ആദ്യം പുറംലോകമറിഞ്ഞത്. ഈ സമയം രണ്ടാം ഇന്നിങ്സില്‍ 55 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സുമായി അയര്‍ലന്‍ഡ് താരങ്ങളായിരുന്നു ക്രീസിലുണ്ടായിരുന്നത്. ”രാവിലെയായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇതോടെ കളിക്കാരും അമ്പയര്‍മാരും സുരക്ഷയ്ക്കായി മത്സരം താല്‍ക്കാലികമായി നിര്‍ത്തി.” ഇതായിരുന്നു ക്രിക്കറ്റ് അയര്‍ലന്‍ഡ് എന്ന എക്സ് പേജില്‍ വന്ന കുറിപ്പ്. എന്നാല്‍ ഭൂചലനമുണ്ടായി ഏകദേശം 30 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ മത്സരം പുനരാരംഭിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്രിനിഡാഡിലെ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ സിംബാബ്വെയും അയര്‍ലന്‍ഡും തമ്മിലുള്ള ഐസിസി പുരുഷ അണ്ടര്‍ 19 ലോകകപ്പ് മത്സരത്തിനിടെ ഉണ്ടായ ഭൂകമ്പത്തിനിടെയാണ് അവസാനമായി മത്സരം നിര്‍ത്തിവെച്ച സംഭവം ഉണ്ടായത്. ധാക്കയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി ബംഗ്ലാദേശ് കാലാവസ്ഥാ വകുപ്പ്…
Read More » -
ഇന്ത്യന്‍ ഫുട്‌ബോള്‍ അധികൃതര്‍ ഇത് കാണുന്നുണ്ടോ? വെറും ഒന്നരലക്ഷം പേര്‍ മാത്രമുള്ള കുറാക്കാവോ ചരിത്രമെഴുതി ; 2026 ഫിഫ ലോകകപ്പില്‍ സ്ഥാനം നേടി കരീബിയന്‍ ടീം ; കരുത്തരായ ജമൈക്കയെ ഗോളടിക്കാന്‍ വിട്ടില്ല
കിംഗ്സ്റ്റണ്‍: കരുത്തരായ ജമൈക്കയെ ഗോളടിക്കാന വിടാതെ പിടിച്ചുനിര്‍ത്തി കരീബിയന്‍ രാജ്യം കുറാക്കാവോ എഴുതിയത് പുതിയ ചരിത്രം. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിലേക്ക് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമായി കുറാക്കാവോ ലോകറെക്കോഡ് ഇട്ടു. വെറും ഒന്നരലക്ഷം പേര്‍ മാത്രമുള്ള ദ്വീപ് രാജ്യം അമേരിക്ക, മെക്‌സിക്കോ, കാനഡ ലോകകപ്പിന്റെ ഭാഗമാകും. ലോകകപ്പിനെത്തുന്ന ഏറ്റവും കുഞ്ഞന്‍ രാജ്യമെന്ന റെക്കോഡ് ഇതോടെ ഐസ്ലാന്റില്‍ നിന്നും കുറാക്കാവോ ഏറ്റെടുത്തു. 2018 ല്‍ ആയിരുന്നു ജനസംഖ്യയില്‍ മൂന്നരലക്ഷം പേര്‍ മാത്രമുള്ള ഐസ് ലാന്റ് ലോകകപ്പില്‍ കളിച്ചത്. കുറാക്കോവയ്ക്ക് പുറമേ ഈ മേഖലയില്‍ നിന്നും പാനമയും ഹെയ്തിയും ലോകകപ്പില്‍ പ്രവേശിച്ചു. കോണ്‍കാകാഫ് യോഗ്യതാ കാമ്പെയ്നിന്റെ ആവേശകരമായ ഫൈനലില്‍ 156,000 ജനസംഖ്യയുള്ള കുറാക്കാവോ, കിംഗ്സ്റ്റണില്‍ ജമൈക്കയ്ക്കെതിരെ 0-0 സമനിലയില്‍ പിരിയുകയായിരുന്നു. നെതര്‍ലണ്ടിന്റെ വിഖ്യാതപരിശീലകന്‍ ഡിക്ക് അഡ്വാക്കേറ്റിന്റെ കീഴിലായിരുന്നു കുറാക്കാവോ നേട്ടമുണ്ടാക്കിയത്. പക്ഷേ നിര്‍ണ്ണായക മത്സരം ടീം കളിക്കുമ്പോള്‍ ആശാന്‍ നാട്ടിലായിരുന്നു. കുടുംബപരമായ ആവശ്യത്തിനായി നാട്ടിലേക്ക് കോച്ച് മടങ്ങിയിരുന്നു. ഗ്രൂപ്പ് ബിയില്‍…
Read More » -
ഓണ്‍ലൈന്‍ ഗെയിമിംഗ് സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് ; റെയ്ഡ് നടന്നത് രണ്ട് സ്ഥാപനങ്ങളില്‍ ; റെയ്ഡ് നടത്തിയത് ഗെയിമര്‍മാരുടെ പരാതികളെ തുടര്‍ന്ന് ; കമ്പനികള്‍ അല്‍ഗോരിതം കൃത്രിമമായി കൈകാര്യം ചെയ്യുന്നതായി പരാതി
ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ ഗെയിമിംഗ് സ്ഥാപനങ്ങളില്‍ എന്‍ഫോഴ്്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ന്യൂഡല്‍ഹിയിലും ബംഗളുരുവും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് പ്രമുഖ ഓണ്‍ലൈന്‍ ഗെയിമിംഗ് സ്ഥാപനങ്ങളായ വിന്‍സോയിലും ഗെയിംസ്‌ക്രാഫ്റ്റിലുമാണ് ഇഡി റെയ്ഡ് നടത്തിയത്. ഗെയിമര്‍മാരെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ കമ്പനികള്‍ അല്‍ഗോരിതം കൃത്രിമമായി കൈകാര്യം ചെയ്യുന്നതായി ഗെയിമര്‍മാരുടെ പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് ഇഡി പരിശോധന നടത്തിയത്. കളിക്കാര്‍ക്ക് കൂടുതല്‍ നഷ്ടം വരുത്തുന്നതിനായി ഈ ഗെയിമിംഗ് ആപ്പുകളുടെ അല്‍ഗോരിതങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഇഡിക്ക് ലഭിച്ച പരാതികളില്‍ പറയുന്നു. ഉപയോക്താക്കളെ നിരന്തരം പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് ഗെയിംപ്ലേ സിസ്റ്റം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. ഈ രണ്ടു കമ്പനികളുമായി ബന്ധപ്പെട്ട് ഡല്‍ഹി, ബംഗളുരു, ഗുരുഗ്രാം എന്നിവിടങ്ങളിലായി ആകെ 11 സ്ഥലങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തി. വിന്‍സോയുടെയും ഗെയിംസ്‌ക്രാഫ്റ്റിന്റെയും കോര്‍പ്പറേറ്റ് ഓഫീസുകളിലും അവയുടെ സിഇഒമാര്‍, സിഎഫ്ഒമാര്‍ എന്നിവരുടെ വസതികളിലും ഇഡി സംഘങ്ങള്‍ പരിശോധന നടത്തി എന്നും സൂചനകളുണ്ട്. ഇഡി ഇത് സ്ഥിരീകരിച്ചിട്ടില്ല. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബെംഗളൂരു സോണല്‍ ഓഫീസിന്റെ നേതൃത്വത്തിലാണ്…
Read More »
