Breaking NewsLead NewsSports

മൂന്നാം ഏകദിനത്തിനിടെ ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റു ; അലക്‌സ് കാരിയുടെ ക്യാച്ചിന് ശ്രമിക്കുമ്പോള്‍ വീണ് വാരിയെല്ലന് പരിക്കേറ്റു ; ഇന്ത്യയ്ക്ക് വന്‍ തിരിച്ചടിയായി മാറുമോ?

സിഡ്നി: ഓസ്ട്രേലിയക്കെതിരെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ ശ്രേയസ് അയ്യരെ തുടര്‍ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ഇടത് വാരിയെല്ലിനാണ് പരിക്കേറ്റതെന്നാണ് ബിസിസിഐ അറിയിച്ചു.

ഓസ്ട്രേലിയന്‍ ഇന്നിങ്സിന്റെ 33-ാം ഓവറിലാണ് സംഭവം. സീം ബൗളിംഗ് ഓള്‍റൗണ്ടറായ ഹര്‍ഷിത് റാണയുടെ ഒരു ഷോര്‍ട്ട് ബോള്‍ ഓസ്ട്രേലിയന്‍ ബാറ്റര്‍ അലക്സ് കാരി മിസ്ടൈം ചെയ്യുകയായിരുന്നു. ബാക്ക്വേര്‍ഡ് പോയിന്റില്‍ നിലയുറപ്പിച്ചിരുന്ന അയ്യര്‍, തലയ്ക്ക് മുകളിലൂടെ കറങ്ങി വന്ന പന്ത് ഡീപ് തേര്‍ഡ് മാനടുത്ത് വെച്ച് മുഴുനീളത്തില്‍ ഡൈവ് ചെയ്ത് ക്യാച്ച് പൂര്‍ത്തിയാക്കി.

Signature-ad

ക്യാച്ചെടുത്ത ശേഷം നിലത്തുവീണ അയ്യര്‍ക്ക് വേദന അനുഭവപ്പെട്ടു. ടീമംഗങ്ങളുടെയും ഫിസിയോ കംലേഷ് ജെയിനിന്റെയും സഹായത്തോടെ അദ്ദേഹം മൈതാനം വിട്ടു. ഈ പരമ്പരയില്‍ വൈസ് ക്യാപ്റ്റനായ ശ്രേയസ് ബാറ്റിംഗില്‍ മികച്ച ഫോമിലായിരുന്നു. രണ്ടാം മത്സരത്തില്‍ 61 റണ്‍സ് നേടിയിരുന്നു. അതിനാല്‍ത്തന്നെ ഈ പരിക്ക് ഇന്ത്യക്ക് ഒരു തിരിച്ചടിയാണ്.

വരും മാസങ്ങളില്‍ ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെ ഇന്ത്യക്ക് നാട്ടില്‍ പരമ്പരകളുണ്ട്. അതിനു മുന്നോടിയായി താരത്തിന്റെ ഫിറ്റ്നസ് സൂക്ഷ്മമായി നിരീക്ഷിക്കും. ഇന്ത്യയുടെ റണ്‍ചേസില്‍ ശ്രേയസ് അയ്യര്‍ ബാറ്റ് ചെയ്തിരുന്നില്ല. എന്നാല്‍ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും മികച്ച പ്രകടനം നടത്തി ഇന്ത്യയ്ക്ക് ആവേശകരമായ വിജയം നല്‍കി.

Back to top button
error: