സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികള്‍ തീരുമോ എന്ന് ആശങ്ക ; മഞ്ഞപ്പട ഹോംഗ്രൗണ്ട് ഹൈദരാബാദിലേക്കോ അഹമ്മദാബാദിലേക്കോ മാറ്റുന്നു ; ബ്‌ളാസ്‌റ്റേഴ്‌സിലെ ‘കേരളം’ പേരിനു മാത്രമാകുമോ?

കൊച്ചി: മഞ്ഞപ്പടയുടെ ഏറ്റവും വലിയ ഗെറ്റ് അപ്പ്് കേരളമെന്ന ടൈറ്റിലിലെ മലയാളി നെ ഞ്ചോട് ചേര്‍ത്തുവെയ്ക്കുന്ന പേരായിരുന്നു. എന്തായാലും കേരളാബ്‌ളാസ്‌റ്റേഴ്‌സിലെ കേര ളം എന്നത് പേര് മാത്രമായി ഈ സീസണില്‍ ചുരുങ്ങുമോ എന്ന് ആശങ്ക ശക്തമാകുന്നു. ടീം കേരളാസംസ്ഥാനം വിടാനൊരുങ്ങുന്നതായിട്ടാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം.
കൊച്ചി സ്‌റ്റേഡിയത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്ന സാഹചര്യത്തില്‍ ടീമിന്റെ ഹോംമാ ച്ചുകള്‍ അഹമ്മദാബാദിലേക്കോ ഹൈദരാബാദിലേക്കോ മാറ്റാനാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. ഐഎസ്എല്ലിന് മുന്നോടിയായി സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികള്‍ തീരുമോ എന്നതിലാണ് ആശങ്ക. അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക് വരില്ലെന്ന് അറിയിച്ചതോടെ എറണാകുളം കലൂര്‍ സ്റ്റേഡിയം നവീകരണം അനിശ്ചിതത്വത്തിലാണ്.
സ്റ്റേഡിയം നവീകരണ വിവാദത്തിന് പിന്നാലെ ജിസിഡിഎ അടിയന്തരയോഗം വിളിച്ചു. ചോദ്യ ങ്ങളോട് അസഹിഷ്ണുത തുടരുന്ന കായികമന്ത്രി വി അബ്ദുറഹിമാന് വിഷയത്തില്‍ പ്രതികരണമില്ല.സ്റ്റേഡിയം നവീകരണത്തിന്റെ പേരില്‍ തട്ടിപ്പും അഴിമതിയും നടന്നോ എന്ന് സര്‍ക്കാര്‍ അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ആവ ശ്യം.
സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറുമായുള്ള കരാര്‍ വ്യവസ്ഥ എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതിയും ആവശ്യപ്പെട്ടു. ജിസിഡിഎ യുമായി കരാറില്ലെന്നാണ് സ്‌പോണ്‍സറുടെ വിശദീകരണം. നവീകരണത്തിന് ശേഷം അടു ത്ത മാസം മുപ്പതിന് സ്റ്റേഡിയം ജിസിഡിഎയ്ക്ക് കൈമാറുമെന്നാണ് സ്‌പോണ്‍സര്‍ കമ്പനിയു ടെ പ്രതികരണം.






