Sports

  • ചാമ്പ്യന്‍സ് ട്രോഫിയില്‍നിന്ന് ഒഴിവാക്കി; ബുംറയും ഷമിയും ഇല്ലാത്തപ്പോഴും അവഗണിച്ചു; ആദ്യത്തെ ദുഖം മറികടന്ന് സ്വയം പുതുക്കി; കുറവുകള്‍ നികത്തി; കുന്തമുനയായി അയാള്‍ മടങ്ങിയെത്തി; സിറാജ് ഈസ് ബാക്ക്!

    ന്യൂഡല്‍ഹി: ഐപിഎല്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെതിരേ തീയുണ്ട ബോളുകള്‍ തൊടുത്ത മുഹമ്മദ് സിറാജ്, ടൂര്‍ണമെന്റിലെ ഏറ്റവും അപകടകാരിയായ ബൗളറായി. ചാമ്പ്യന്‍സ് ട്രോഫിയില്‍നിന്നടക്കം ഒഴിവാക്കിയതിനു പിന്നാലെ രണ്ടുവര്‍ഷം പുറത്തിരിക്കേണ്ടിവന്ന താരം പക്ഷേ, ഇടവേള മുതലാക്കി കഠനാധ്വാനത്തിലായിരുന്നു. ഇപ്പോള്‍ അയാള്‍ തിരിച്ചെത്തിയിരിക്കുന്നു. ഏറ്റവും മിടുക്കനായി! നിയന്ത്രിത ഓവറുകളിലടക്കം മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോഴാണ് അദ്ദേഹം ടീമില്‍നിന്നു പുറത്താകുന്നത്. ബുംറയ്ക്കു പരിക്കേറ്റു കളിക്കാന്‍ കഴിയാതിരുന്നപ്പോള്‍ പോലും 15 അംഗ ടീമില്‍ സിറാജിന് ഇടം ലഭിച്ചില്ല. ഇന്ത്യക്കാവശ്യം ഇന്‍ടുദി പിച്ച് ബൗളറെയായിരുന്നു. ആ സ്ഥാനത്തേക്ക് സ്പിന്നറാണ് ഇടം പിടിച്ചത്. പിന്നീട് ഒരു സീം ബോളര്‍ക്കു മാത്രമായിരുന്നു സ്ഥാനം. അത് മുഹമ്മദ് ഷമിയും കൊണ്ടുപോയി. 2023 മുതലുള്ള കളികള്‍ പരിശോധിച്ചാല്‍ സിറാജ് മികച്ച ഒരു ബൗളറിലേക്കു പരുവപ്പെടുകയായിരുന്നു. വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഫോമില്ലായ്മയുടെ പ്രശ്‌നം ഒരിക്കലും അലട്ടിയില്ല. ഇതിനിടയിലാണ് അദ്ദേഹത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍നിന്ന് ഒഴിവാക്കുന്നത്. ഇക്കാലമത്രയും കളിച്ച ആര്‍സിബിയും സിറാജിനെ വിട്ടുകളഞ്ഞു. ‘ആദ്യം ഇതെനിക്കു ദഹിച്ചില്ലെന്നായിരുന്നു’ അദ്ദേഹത്തിന്റെ ആദ്യ പ്രതികരണവും.…

    Read More »
  • വിജയം പിടിക്കാന്‍ പരിക്കേറ്റ കൈയുമായി ക്രിസ് വോക്‌സ്; എന്നിട്ടും എറിഞ്ഞിട്ട് ഇന്ത്യ; അവിശ്വസനീയ വിജയം; നിറഞ്ഞാടി സിറാജ്‌

    ഓവല്‍: ഓവലില്‍ ത്രില്ലര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ 6 റണ്‍സിന് കീഴടക്കി ഇന്ത്യയ്ക്ക് നാടകീയ ജയം. അവസാനനിമിഷം വരെ ആവേശം നിറ‍ഞ്ഞ മത്സരത്തില്‍ മുഹമ്മദ് സിറാജിന്‍റെ 5 വിക്കറ്റ് പ്രകടനമാണ് ഇന്ത്യയ്ക്ക് രക്ഷയായത്. പരുക്കേറ്റ കൈയ്യുമായി അവസാന ബാറ്ററായി ക്രീസിലെത്തിയ ക്രിസ് വോക്സിന്‍റെ നിശ്ചയദാര്‍ഢ്യത്തെയും മറികടന്നാണ് ഇന്ത്യയുടെ ജയം. വിജയത്തോടെ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി. ഇംഗ്ലണ്ട് 367 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ചുമല്‍സരങ്ങളുടെ പരമ്പര സമനിലയില്‍ (2–2) കലാശിച്ചു. ഇന്നു കളി തുടങ്ങിയതിനു പിന്നാലെ ജെയ്മി സ്മിത്ത് (രണ്ട്), ജെയ്മി ഓവര്‍ടൻ (ഒൻപത്) എന്നിവരെ പുറത്താക്കിയ പേസർ മുഹമ്മദ് സിറാജ് കളി ഇന്ത്യയുടെ വരുതിയിലാക്കി. സ്കോർ 347 ൽ നിൽക്കെ ജെയ്മി സ്മിത്തിനെ സിറാജ് ധ്രുവ് ജുറേലിന്റെ കൈകളിലെത്തിച്ചു. 354 ൽ ജെയ്മി ഓവര്‍ടൻ എൽബിഡബ്ല്യു ആയതോടെ ഇംഗ്ലണ്ട് പ്രതിസന്ധിയിലായി. ALSO READ  ചാമ്പ്യന്‍സ് ട്രോഫിയില്‍നിന്ന് ഒഴിവാക്കി; ബുംറയും ഷമിയും ഇല്ലാത്തപ്പോഴും അവഗണിച്ചു; ആദ്യത്തെ ദുഖം മറികടന്ന് സ്വയം പുതുക്കി; കുറവുകള്‍…

    Read More »
  • ഏറെ കൊതിപ്പിച്ച ശേഷം ആ കാര്യം നടക്കില്ലെന്ന് ഉറപ്പായി ; മെസ്സിയും അര്‍ജന്റീനയുമൊന്നും വരില്ലിഷ്ടാ… നല്‍കിയ പണം തിരിച്ചു വാങ്ങിക്കാന്‍ സ്‌പോണ്‍സര്‍ നെട്ടോട്ടം

    തിരുവനന്തപുരം: കേരളത്തിലെ ഫുട്‌ബോള്‍ലോകത്തെ ആകെ കൊതിപ്പിച്ച ശേഷം വിളിച്ചിരുത്തി അത്താഴമില്ലെന്ന് പറയുന്നത് പോലെയായി ലോകഫുട്‌ബോളര്‍ മെസ്സി കേരളത്തില്‍ എത്തുന്ന കാര്യം. ലിയോണേല്‍ മെസ്സിയും അര്‍ജന്റീനയും ഈ വര്‍ഷം വരില്ലെന്ന് അറിയിച്ചതായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ വ്യക്തമാക്കി. ഈ ഒക്‌ടോബറില്‍ അര്‍ജീന്റീന ടീം എത്തുമെന്നായിരുന്നു നേരേത്ത പുറത്തുവന്ന വിവരം എന്നാല്‍ ഈ വര്‍ഷം വരാനാകില്ലെന്ന് ടീം അര്‍ജന്റീന അറിയിച്ചതായിട്ടാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ അടച്ചതുക എങ്ങിനെയെങ്കിലും തിരിച്ചുവാങ്ങാന്‍ സ്‌പോണ്‍സര്‍മാരും നെട്ടോട്ടത്തിലായി. ലാറ്റിനമേരിക്കന്‍ ടീം കേരളത്തില്‍ ഈ വര്‍ഷം വരില്ലെന്ന് പറഞ്ഞത് പണമടച്ച ശേഷമായിരുന്നു. ഈ വര്‍ഷം തന്നെ ടീം എത്തുമെന്ന് പറഞ്ഞതിനാല്‍ നേരത്തേ തന്നെ പണം അടച്ചിരുന്നു. കേരളത്തിന് ഏതെങ്കിലും തരത്തില്‍ സാമ്പത്തീകനഷ്ടം ഉണ്ടാകാന്‍ സാധ്യത വന്നാല്‍ അതിന് ഉത്തരവാദികള്‍ അര്‍ജന്റീന ടീം മാത്രമായിരിക്കുമെന്നും കായികമന്ത്രി പറഞ്ഞു. ഔദ്യോഗകിമായിട്ടാണ് പണം കൈമാറിയത് അര്‍ജന്റീന ടീം വരുന്നില്ലെങ്കില്‍ പണം തിരികെ തരണം. ആ തുക ലഭിക്കുമെന്നാണ് കരുതുന്നതെന്ന മുക്കത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍…

    Read More »
  • പ്രതികാരമെന്നാല്‍ ഇതാണ്, സിറാജ് തന്നെ ഇത്തവണയും താരമായി ; 35 റണ്‍സ് കൊടുക്കാതെ ഇംഗ്‌ളണ്ടിനെ വരിഞ്ഞുകെട്ടിയ ഇന്ത്യ പരമ്പര 2-2 ന് സമനിലയിലാക്കി

    ലണ്ടന്‍ : അവസാന ടെസ്റ്റില്‍ ഇംഗ്‌ളണ്ടിനിട്ട് മുട്ടന്‍ പണി കൊടുത്ത് മത്സരം ആറു റണ്‍സിന് സ്വന്തമാക്കിയ ഇന്ത്യ ആന്‍ഡേഴ്‌സണ്‍ തെന്‍ഡുല്‍ക്കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ടെസ്റ്റ് പരമ്പര 2-2 ന് സമനിലയിലാക്കി. ഏറെ നിര്‍ണ്ണായകമായ അവസാന ദിവസം വെറും 35 റണ്‍സ് മാത്രം വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്‌ളണ്ടിനെ ഇന്ത്യ29 റണ്‍സിന് എറിഞ്ഞിട്ടു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജായിരുന്നു ഇന്ത്യയുടെ പോരാട്ടത്തില്‍ കുന്തമുനയായത്. ആദ്യ ടെസ്റ്റും മൂന്നാം ടെസ്റ്റും ഇംഗ്‌ളണ്ട് ജയിച്ചപ്പോള്‍ രണ്ടാമത്തെയും അഞ്ചാമത്തെ മത്സരം ജയിച്ചുകൊണ്ടാണ് ഇന്ത്യ ആതിഥേയര്‍ക്ക് മറുപടി പറഞ്ഞത്. മൂന്നാമത്തെ മത്സരം സമനിലയിലായിരുന്നു. രണ്ട് ഇന്നിംഗ്‌സിലുമായി പത്തു വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് സിറാജായിരുന്നു ബൗളിംഗിലെയും കളിയിലെയും കേമന്‍. ആദ്യ ഇന്നിംഗ്‌സില്‍ ആറു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ് രണ്ടാം ഇന്നിംഗ്‌സില്‍ നാലു വിക്കറ്റും നേടി. രണ്ട് ഇന്നിംഗ്‌സിലുമായി പ്രസിദ്ധ് കൃഷ്ണ എട്ടു വിക്കറ്റുകളും വീഴ്ത്തി. ആകാശ്ദീപിന് രണ്ടു വിക്കറ്റുകള്‍ ലഭിച്ചു. നാലാം ദിവസം ഇന്ത്യന്‍ ബൗളര്‍മാരായ മൊഹമ്മദ് സിറാഷും…

    Read More »
  • അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്കു മുന്‍തൂക്കം; ഈ പിച്ചില്‍ 270 റണ്‍സിനു മുകളില്‍ ഒരു ടീമും ചേസ് ചേയ്തിട്ടില്ല; ലക്ഷ്യം പ്രശ്‌നമല്ലെന്നും ബാറ്റിംഗ് ലൈനപ്പ് സഹായിക്കുമെന്നും ഇംഗ്ലണ്ട് പേസര്‍ ജോഷ് ടങ്; പിച്ചില്‍ മാറ്റം വന്നെന്നും ഇംഗ്ലണ്ട് വിലയിരുത്തല്‍

    ഓവല്‍: അഞ്ചാം ടെസ്റ്റില്‍ വിജയിച്ച് പരമ്പര 3-2നു സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിനു 374 റണ്‍സെന്ന റെക്കോര്‍ഡ് വിജയലക്ഷ്യമാണ് ടീം ഇന്ത്യ നല്‍കിയിരിക്കുന്നത്. ഈ ഗ്രൗണ്ടില്‍ ഇതുവരെയുള്ള ടെസ്റ്റ് ചരിത്രത്തില്‍ ചേസ് ചെയ്ത് 270ന് മുകളില്‍ ഒരു ടീമും റണ്‍സ് നേടിയിട്ടില്ല. ഇന്ത്യക്കുതന്നെയാണ് ഇനിയുള്ള കളികളില്‍ മുന്‍തൂക്കമെന്നും ക്രിക്കറ്റ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഇന്ത്യ നല്‍കിയ റെക്കോഡ് ലക്ഷ്യം പിന്തുടര്‍ക്കു ജയിക്കുമെന്നു പേസര്‍ ജോഷ് ടങ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനു വേണ്ടി അഞ്ചുവിക്കറ്റെടുത്ത് അദ്ദേഹം തകര്‍പ്പന്‍ പ്രകടനവും നടത്തി. ബാറ്റിംഗ് നിരയ്ക്ക് ലക്ഷ്യബോധമുണ്ടെന്നും ഇന്ത്യയെ തോല്‍പ്പിക്കുമെന്നും ടങ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഓവലിലെ ടെസ്റ്റ് ചരിത്രത്തില്‍ ഇതുവരെ ഒരു ടീമും ഇത്ര വലിയൊരു ടോട്ടല്‍ ചേസ് ചെയ്തു ജയിച്ചിട്ടില്ലെന്നത് തങ്ങളെ ഒരു തരത്തിലും സമ്മര്‍ദ്ദത്തിലാക്കിട്ടില്ലെന്നു ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ജോഷ് ടങ് വ്യക്തമാക്കി. ബൗളര്‍മാര്‍ക്കു കാര്യങ്ങള്‍ എല്ലായ്പ്പോഴും വളരെ കടുപ്പം തന്നെയായിരിക്കും. ഞങ്ങള്‍ വളരെയധികം സന്തോഷത്തിലാണ്. വിജയലക്ഷ്യത്തെക്കുറിച്ച് അമിതമായി ചിന്തിക്കുന്നില്ല. ഞങ്ങള്‍ക്കു ലഭിച്ചിട്ടുള്ള…

    Read More »
  • ഏഷ്യ കപ്പ്: ഇന്ത്യ- പാകിസ്താന്‍ മത്സരത്തില്‍ മാറ്റമില്ല; പാര്‍ലമെന്റില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ തള്ളി മുന്നോട്ടു പോകാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍; ഇന്ത്യയും പാകിസ്താനും ഒമാനും യുഎഇയും ഒരു ഗ്രൂപ്പില്‍

    ദുബൈ: സെപ്റ്റംബര്‍ 9 മുതല്‍ 28 വരെ നടക്കുന്ന ഏഷ്യ കപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് മാറ്റമില്ല. മത്സരക്രമം ഔദ്യോഗികമായി പുറത്തുവിട്ട് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. പാര്‍ലമെന്റില്‍ അടക്കം ഉയര്‍ന്ന വിമര്‍ശനങ്ങള്‍ തള്ളി മുന്നോട്ട് പോകാനാണ് തീരുമാനം. സെപ്റ്റംബര്‍ 14ന് ദുബൈ ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ – പാക് മത്സരം. ലെജന്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യ -പാക് സെമി ഫൈനല്‍ മത്സരം ഉപേക്ഷിച്ചിരുന്നു. എ.സി.സി അധ്യക്ഷനും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മുഹ്സിന്‍ നഖ്‌വി എക്സിലൂടെയാണ് കഴിഞ്ഞ ആഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അടുത്തവര്‍ഷം ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ഇത്തവണ ടി20 ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ്. ഇന്ത്യയുള്‍പ്പെടെ എട്ട് ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ദുബൈയിലും അബൂദബിയിലുമായാണ് മത്സരങ്ങള്‍ നടക്കുക. ഇന്ത്യ, പാകിസ്താന്‍ എന്നിവര്‍ക്ക് പുറമെ ശ്രീലങ്ക, അഫ്ഗാനിസ്താന്‍, ഒമാന്‍, ബംഗ്ലാദേശ്, യു.എ.ഇ, ഒമാന്‍, ഹോങ്കോങ് എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. ആകെ 19 മത്സരങ്ങളാണുണ്ടാവുക. ഇന്ത്യയും പാകിസ്താനും യു.എ.ഇയും ഒമാനും ഒരേ ഗ്രൂപ്പിലാണ്. ശ്രീലങ്ക,…

    Read More »
  • കത്തിക്കല്‍ കഴിഞ്ഞോ? ടെസ്റ്റിലെ പ്രകടനത്തിനു പിന്നാലെ ഐപിഎല്ലിലും കെ.എല്‍. രാഹുലിനു വന്‍ ഡിമാന്‍ഡ്; സഞ്ജുവിനു പകരം നോട്ടമിട്ടു ചെന്നൈയും; കൊല്‍ക്കത്തയ്ക്കും കണ്ണ്; ഓപ്പണിംഗ് മുതല്‍ അഞ്ചാം വിക്കറ്റ് വരെ സ്ഥിരതയുള്ള പ്രകടനവും വിക്കറ്റ് കീപ്പിംഗും രാഹുലിന് നേട്ടം

    ബംഗളുരു: ഐപിഎല്ലില്‍ രാജസ്ഥാനില്‍നിന്ന് ചെന്നൈയിലേക്കുള്ള സഞ്ജു സാംസണിന്റെ മാറ്റം ചര്‍ച്ചയാകുന്നതിനിടെ അപ്രതീക്ഷിത നീക്കങ്ങള്‍. സഞ്ജുവിനു പകരം ഡല്‍ഹി ക്യാപിറ്റല്‍സില്‍നിന്ന് കെ.എല്‍. രാഹുലിനെ റാഞ്ചാനാണു ചെന്നൈ പദ്ധതിയിടുന്നതെന്ന വാര്‍ത്തയാണ് ഐപിഎല്‍ ചര്‍ച്ചകളില്‍ ഉയരുന്നത്. മൂന്നുവട്ടം ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയും കരുക്കള്‍ നീക്കുന്നു. ചെന്നൈ ടീം രാഹുലിനെയാണ് ട്രേഡ് വിന്‍ഡോയില്‍ വാങ്ങുന്നതെങ്കില്‍ അടുത്ത സീസണിലും സഞ്ജു രാജസ്ഥാനില്‍ തുടരും. എന്തുകൊണ്ട് രാഹുല്‍? സഞ്ജുവിനെ വേണ്ടെന്നു വച്ച് കെഎല്‍ രാഹുലിനായി ചെന്നൈ സൂപ്പര്‍ കിങ്സ് ശ്രമം നടത്തുന്നുണ്ടെങ്കില്‍ അതു ചില പ്രധാനപ്പെട്ട കാരണങ്ങള്‍ കൂടിയുണ്ട്. ഏതു ടീമിനും മുതല്‍ക്കൂട്ടായി മാറുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് അദ്ദേഹം. രാഹുലിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ബാറ്റിങില്‍ പുലര്‍ത്തുന്ന സ്ഥിരതയാണ്. അക്കാര്യത്തില്‍ സഞ്ജു അദ്ദേഹത്തിനു താഴെ മാത്രമേ വരികയുള്ളൂ. ചില ദിവസങ്ങളില്‍ സ്ഫോടനാത്മക ഇന്നിങ്സുകളിലൂടെ മല്‍സരം തനിച്ചു ജയിപ്പിക്കാന്‍ സഞ്ജുവിനു കഴിയും. പക്ഷെ ബാറ്റിങ്ങില്‍ രാഹുലിനോളം സ്ഥിരത പുലര്‍ത്താറില്ല. നേതൃമികവാണ് രാഹുലിന്റെ ഡിമാന്റ് വര്‍ധിപ്പിക്കുന്ന കാര്യം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍…

    Read More »
  • പുറത്തായി മടങ്ങുന്നതിനിടെ സായ് സുദര്‍ശനെ ചൊറിഞ്ഞ് ബെന്‍ ഡക്കറ്റ്; നേരേ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ഇടയിലേക്ക് നടന്നു കയറി ഇന്ത്യന്‍ താരം; അതേ നാണയത്തില്‍ മറുപടി; നാടകീയ രംഗങ്ങള്‍

    ലണ്ടൻ:  ആൻഡേഴ്സൻ – തെൻഡുൽക്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യൻ താരം സായ് സുദർശനും ഇംഗ്ലണ്ട് താരം ബെൻ ഡക്കറ്റും നേർക്കുനേർ. രണ്ടാം ഇന്നിങ്സിൽ സായ് സുദർശൻ പുറത്തായി മടങ്ങുമ്പോൾ ബെൻ ഡക്കറ്റ് എന്തോ പറഞ്ഞതാണ് പ്രശ്നങ്ങൾക്കു കാരണമായത്. ഇതോടെ പവലിയനിലേക്ക് നടക്കുകയായിരുന്ന സായ് സുദർശൻ, ഡക്കറ്റിന് സമീപത്തേക്ക് നടന്നെത്തി. ഇംഗ്ലിഷ് താരങ്ങൾക്ക് നടുവിൽ നിൽക്കുകയായിരുന്ന ഡക്കറ്റിന് അതേ നാണയത്തിൽ മറുപടി നൽകിയ സായ് സുദർശനെ, ഹാരി ബ്രൂക്ക് ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് തിരിച്ചയച്ചത്. നേരത്തെ, ഒന്നാം ഇന്നിങ്സിൽ പുറത്തായി മടങ്ങുന്നതിനിടെ വിക്കറ്റെടുത്ത ആകാശ്ദീപ് ബെൻ ഡക്കറ്റിന്റെ തോളിൽ കയ്യിട്ട് സംസാരിക്കാൻ ശ്രമിച്ചത് വിവാദമായിരുന്നു. മുൻ താരങ്ങൾ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ്, ആ സംഭവത്തിനു തിരിച്ചടിയെന്നവണ്ണം ഇന്ത്യൻ യുവതാരം പുറത്തായി മടങ്ങുമ്പോൾ ബെൻ ഡക്കറ്റിന്റെ ‘ഇടപെടൽ’. ഓപ്പണർ കെ.എൽ. രാഹുൽ പുറത്തായതിനു പിന്നാലെ വൺഡൗണായാണ് സായ് സുദർശൻ ബാറ്റിങ്ങിന് എത്തിയത്. 29 പന്തിൽ ഒരു ഫോർ സഹിതം…

    Read More »
  • മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഗവാസ്‌കറുടെ പ്രതിമ ഉയരുന്നു; ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് എന്നും കടപ്പെട്ടിരിക്കുമെന്ന് ഗാവസ്‌കര്‍

    മുംബൈ: മുന്‍ ഇന്ത്യന്‍ ബാറ്റര്‍ സുനില്‍ ഗവാസ്‌കറുടെ പ്രതിമ സ്ഥാപിക്കാനൊരുങ്ങി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍. വാംഖഡെ സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തിലാണ് പ്രതിമ സ്ഥാപിക്കുന്നത്. മുന്‍ എം.സി.എ പ്രസിഡന്റ ശരത്ത് പവാറിന്റെ പ്രതിമയും സ്ഥാപിക്കപ്പെടും. അസോസിയേഷന്‍ തീരുമാനം വളരെയധികം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും തന്നെ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് താന്‍ എന്നും കടപ്പെട്ടിരിക്കുമെന്നും ഗാവസ്‌കര്‍ പ്രതികരിച്ചു. മികവിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമായ ഗവാസ്‌കറിന്റെ പ്രതിമ വളര്‍ന്ന് വരുന്ന യുവ താരങ്ങളെ പ്രചോദിപ്പിക്കുമെന്ന് എം.സി.എ പ്രസിഡന്റ് അജിന്‍ക്യ നായിക് പറഞ്ഞു. താരങ്ങള്‍ക്ക് അത് കൂടുതല്‍ ഉയരങ്ങളിലേക്ക് ഉയരാന്‍ സഹായകരമാവുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

    Read More »
  • വിദേശ പിച്ചുകളില്‍ പരിചയ സമ്പന്നരില്ലാതെ ഇന്ത്യയുടെ കളി പാളി; അടുത്ത പരമ്പരയില്‍ ഇതാകില്ല ടീം; നാലുപേരെ തിരികെ വിളിക്കാന്‍ സാധ്യത; ഗൗതംഗംഭീറിനും അഗാര്‍ക്കറിനും ഇവരെ മാറ്റി നിര്‍ത്തുന്നതിനെ കുറിച്ച് രണ്ടുവട്ടം ആലോചിക്കേണ്ടിവരും

    ന്യൂഡല്‍ഹി: ഒന്നാം ഇന്നിംഗ്‌സില്‍ 300 റണ്‍സിനു മുകളിലെത്തുമെന്നു കരുതിയ ഇന്ത്യന്‍ ടീം ഏകദിനത്തില്‍ പോലും വിജയിക്കാന്‍ സാധ്യതയില്ലാത്ത റണ്‍സിലേക്കു ചുരുങ്ങിയതോടെ ഭാവിയില്‍ ടെസ്റ്റ് ടീമില്‍ അടിമുടി പൊളിച്ചെഴുത്ത് ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. വലിയൊരു ലീഡ് വഴങ്ങേണ്ടിവരുമെന്ന ഭയത്തിലാണ് ശുഭ്മാന്‍ ഗില്ലും സംഘവും. ആറിന് 204 റണ്‍സ് എന്ന നിലയില്‍ കളി പുനരാരംഭിച്ച ഇന്ത്യക്കു വെറും 20 റണ്‍സിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായത്. 141 റണ്‍സ് നേടുന്നതിനിടെ എട്ടു വിക്കറ്റുകളാണ് കളഞ്ഞു കുളിച്ചത്. ക്യാപ്റ്റന്‍ ഗില്ലിന്റെ റൗണ്‍ ഔട്ടില്‍ തുടങ്ങിയ പിഴവാണ് ഇന്ത്യയെ അടിമുടി തകര്‍ത്തത്. എന്നാല്‍, ഇനി പിഴവുകള്‍ പരിഹരിക്കാനുള്ള നീക്കങ്ങളാണ് വേണ്ടത്. പരിചയ സമ്പന്നരായ കോലിയും രോഹിതുമടക്കം വലിയ താരനിരയൊന്നുമില്ലാതെ താരതമ്യേന പുതു മുഖമായ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ പരമാവധി കളി പുറത്തെടുത്തിട്ടുണ്ട്. വിദേശ പിച്ചില്‍ ആദ്യമായി ക്യാപ്റ്റന്‍ പദവിയില്‍ തന്നെ കളിക്കേണ്ടിവന്ന ഗില്ലിന്റെ സമ്മര്‍ദവും മനസിലാക്കാം. ഈ പരമ്പര 2-2 എന്ന സമനിലയില്‍ അവസാനിച്ചാല്‍തന്നെ ഇന്ത്യക്ക് വലിയൊരു നേട്ടം തന്നെയാണ്.…

    Read More »
Back to top button
error: