Breaking NewsNEWSSports

കൊമ്പന്മാര്‍ ഇങ്ങിനെ കളിച്ചാല്‍ മതിയോ? ഐഎസ്എല്ലിന് മുമ്പുള്ള സൂപ്പര്‍കപ്പില്‍ ദുര്‍ബ്ബലരായ രാജസ്ഥാനോട് കഷ്ടിച്ചു രക്ഷപ്പെട്ടു ;  എതിര്‍ടീമിന്റെ രണ്ടു കളിക്കാര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത് രക്ഷയായി

പനാജി: ഇന്ത്യയിലെ ഫുട്‌ബോള്‍ സീസണില്‍ കേരളബ്‌ളാസ്‌റ്റേഴ്‌സിന് ആദ്യജയം. രാജസ്ഥാന്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് മഞ്ഞപ്പട തോല്‍പ്പിച്ചു. ഗോവയിലെ ബാംബോലിമിലെ ജിഎംസി അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 87-ാം മിനിറ്റില്‍ കോള്‍ഡോ ഒബിയെറ്റയുടെ ഹെഡ്ഡറാണ് വിജയ ഗോളിന് കാരണമായത്.

സൂപ്പര്‍ കപ്പിന്റെ ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിലാണ് ഇരുടീമും ഏറ്റുമുട്ടിയത്. മത്സരത്തില്‍ രാജസ്ഥാന്‍ യുണൈറ്റഡിന്റെ രണ്ട് കളിക്കാര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ ശേഷമായിരുന്നു കൊമ്പന്മാര്‍ക്ക് ഗോള്‍ അടിക്കാന്‍ കഴിഞ്ഞത്. 51-ാം മിനിറ്റില്‍ ഗുര്‍സിമ്രത് ഗില്ലിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത് അവരുടെ പ്രതിരോധനിരയെ ദുര്‍ബലപ്പെടുത്തി.

Signature-ad

ഒരു കളിക്കാരന്‍ കുറവുണ്ടായിട്ടും, രാജസ്ഥാന്‍ തങ്ങളുടെ പോസ്റ്റിലേക്ക് പന്തെത്താതെ പ്രതിരോധിച്ചു, കൂടാതെ, തങ്ങളേക്കാള്‍ വലിയ നിലവാരമുള്ളവരായി കണക്കാക്കപ്പെടുന്ന കേരള കളിക്കാര്‍ക്ക് നേരിയ ആശങ്കകള്‍ സൃഷ്ടിക്കുകയും ചെയ്തു. ഇരു ടീമുകളും ആക്രമണങ്ങള്‍ ലക്ഷ്യമാക്കിയെങ്കിലും ഫൈനല്‍ ടച്ച് നല്‍കുന്നതില്‍ പരാജയപ്പെട്ടതോടെ മത്സരം ഗോള്‍ രഹിതമായി ആദ്യ പകുതിക്ക് പിരിഞ്ഞു. രാജസ്ഥാന്റെ പ്രതിരോധം ഭേദിക്കാന്‍ കേരളത്തിന്റെ ലൈനപ്പില്‍ വ്യക്തമായ മാറ്റങ്ങള്‍ വരുത്തി, മുഹമ്മദ് ഐമന്‍, നോഹ സദൗയി എന്നിവരെപ്പോലുള്ള അറ്റാക്കര്‍മാരെ കളത്തിലിറക്കി. കളി അവസാനത്തോടടുത്തിട്ടും ഗോള്‍ ഒന്നും പിറന്നിരുന്നില്ല.

Back to top button
error: