Sports
-
മുഹമ്മദ് ഷമിയുടെ ബൗളിംഗ് റെക്കോഡ് തകര്‍ത്ത് പാകിസ്താന്റെ ഷഹീന്‍ അഫ്രീദി ; വെസ്റ്റിന്‍ഡീസിനെതിരേ നാലുവിക്കറ്റ് നേട്ടം ; വിമര്‍ശകര്‍ക്ക് താരത്തിന്റെ ശക്തമായ മറുപടി
കറാച്ചി: വെസ്റ്റിന്‍ഡീസിനെതിരേ നടക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ത്യന്‍താരം മുഹമ്മദ് ഷമിയുടെ ബൗളിംഗ് റെക്കോഡ് തകര്‍ത്ത് പാകിസ്താന്റെ ഷഹീന്‍ അഫ്രീദി. ഐസിസി അംഗങ്ങളില്‍ നിന്നുള്ള 100 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഏകദിന വിക്കറ്റുകള്‍ നേടിയ ബൗളര്‍മാരില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തിലാണ് ഷഹീന്‍ ഷമിയെ മറികടന്നത്. 108 മത്സരങ്ങളില്‍ നിന്ന് 206 വിക്കറ്റുകള്‍ നേടിയ മുഹമ്മദ് ഷമിയുടെ 25.85 സ്‌ട്രൈക്ക് റേറ്റാണ് ഷഹീന്‍ അഫ്രീദി തിരുത്തിയത്. മറുവശത്ത്, 65 മത്സരങ്ങളില്‍ നിന്ന് 131 വിക്കറ്റുകള്‍ നേടിയ ഷഹീന്‍ ഇപ്പോള്‍ 25.46 എന്ന സ്‌ട്രൈക്ക് റേറ്റിലാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിലെ മികച്ച പ്രകടനത്തിലൂടെയാണ് ഷഹീന്‍ റെക്കോര്‍ഡ് പുസ്തകങ്ങളില്‍ ഇടം നേടിയത്്. 51 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ താരം വീഴ്ത്തി. സമീപകാലത്ത് ഷഹീന്റെ ഫോം അത്ര മികച്ചതായിരുന്നില്ല. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് പേസര്‍ പുറത്താകുകയും ചെയ്തിരുന്നു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പ്രകടനത്തിലൂടെ തകര്‍പ്പന്‍ തിരിച്ചുവരവാണ് താരം നടത്തിയിരിക്കുന്നത്. റിവേഴ്സ് സ്വിങ്ങില്‍…
Read More » -
സിഎസ്‌കെയ്ക്ക് ധോണിയുടെ പകരക്കാരനായ ഒരു കീപ്പര്‍ബാറ്റ്‌സ്മാന്‍ വേണം ; അത് സഞ്ജുവാകുമോ എന്നാണ് ആകാംഷ ; പക്ഷേ മലയാളിതാരം ചെന്നൈയില്‍ എത്തിയാലും നായകനാക്കിയേക്കില്ല
ചെന്നൈ: സഞ്ജു സാംസണ്‍ ചെന്നെ സൂപ്പര്‍കിംഗ്‌സില്‍ എത്തുമോ എന്നത് ഐപിഎല്ലില്‍ ഒരു വലിയ ചര്‍ച്ചകള്‍ക്ക് ഇട വെച്ചിട്ടുണ്ട്. എന്നാല്‍ സഞ്ജു വന്നാലും ഐപിഎല്‍ 2026 ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാപ്റ്റന്‍സിയില്‍ മാറ്റമില്ലെന്നാണ് ടീം പുറത്തുവിടുന്ന സൂചനകള്‍. സഞ്ജു വന്നാലും ഇല്ലെങ്കിലും അടുത്ത സീസണിലും സിഎസ്‌കെയെ റുതുരാജ് ഗെയ്ക്വാദ് നയിക്കുമെന്നാണ് സൂചനകള്‍. ശക്തമായ ഒരു സന്ദേശം ഉള്‍ക്കൊള്ളുന്ന റുതുരാജിന്റെ ചിത്രം പങ്കിടാന്‍ മഞ്ഞപ്പട എക്സിനോട് ആവശ്യപ്പെട്ടു. ഐപിഎല്‍ 2024 മുതല്‍ റുതുരാജ് സിഎസ്‌കെയെ നയിക്കുകയാണ്. അടുത്ത സീസണിലും ആ ജോലി തുടരും. 2019 ലെ ഐപിഎല്ലിന് മുമ്പ് സിഎസ്‌കെയില്‍ ചേര്‍ന്ന റുതുരാജ് 2020 ല്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചു. 2024 ലെ ഐപിഎല്ലിന് മുമ്പ് എംഎസ് ധോണിക്ക് പകരക്കാരനായി അദ്ദേഹം ക്യാപ്റ്റനായി. സീസണിന്റെ രണ്ടാം റൗണ്ടിലേക്ക് സിഎസ്‌കെയ്ക്ക് കടക്കാന്‍ കഴിഞ്ഞില്ല. കൈമുട്ടിനേറ്റ പരിക്കുമൂലം പുറത്താകുന്നതിന് മുമ്പ് ഐപിഎല്‍ 2025 ല്‍ റുതുരാജ് അഞ്ച് ഐപിഎല്‍ മത്സരങ്ങള്‍ മാത്രമേ കളിച്ചുള്ളൂ. ഐപിഎല്‍ 2026…
Read More » -
ബട്‌ലര്‍ രാജസ്ഥാന്‍ വിടാന്‍ കാരണം സഞ്ജു; പ്രശ്‌നം തുടങ്ങിയത് വൈഭവ് വന്നതോടെ; റോയല്‍സിന്റെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പുറത്തേക്ക്; ക്യാപ്റ്റനായിട്ടും ഏതു പൊസിഷനില്‍ കളിക്കണമെന്ന് തീരുമാനിക്കാന്‍ കഴിയുന്നില്ല; ടീം വിടുമെന്ന് ഉറപ്പായി
ബംഗളുരു: കഴിഞ്ഞ സീസണിഐ ഐപിഎല്‍ മത്സരത്തില്‍ രാജസ്ഥാന്റെ ഏറ്റവും വലിയ നഷ്ടമെന്നു വിശേഷിപ്പിച്ചത് ജോസ് ബട്‌ലര്‍ ടീം വിട്ടു എന്നതാണ്. ഇതു രാജസ്ഥാനുണ്ടാക്കിയ നഷ്ടം ചില്ലറയല്ല. എല്ലാ മത്സരങ്ങളിലും ടീമിന്റെ ബാറ്റിംഗ് പിഴവ് മുഴച്ചു നിന്നു. ഇപ്പോള്‍ സഞ്ജു 2026ലെ താര ലേലത്തിനു മുന്നോടിയായി ടീം വിടാനുള്ള താത്പര്യവും അറിയിച്ചിട്ടുണ്ട്. സഞ്ജുവും ടീം മാനേജ്‌മെന്റും തമ്മിലുള്ള ബന്ധം പഴയതുപോലെയല്ലെന്നും സഞ്ജുവിന് ടീമിനൊപ്പം തുടരാന്‍ താല്‍പര്യപ്പെടുന്നില്ലെന്നുമാണ് താരത്തിന്റെ അടുപ്പക്കാര്‍ പറയുന്നത്. സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിടാനുള്ള കാരണം പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ടീമിലെ ബാറ്റിങ് പൊസിഷനിലെ പ്രശ്‌നങ്ങളാണ് സഞ്ജു ടീം വിടാന്‍ കാരണമെന്നാണ് ചോപ്ര പറയുന്നത്. രാജസ്ഥാനില്‍നിന്നും സഞ്ജു ചെന്നൈയിലേക്ക് മാറുന്നതിന് പകരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് എത്തണമെന്നും ചോപ്ര അഭിപ്രായപ്പെട്ടു. മെഗാലേലത്തിന് മുന്നോടിയായി ആരെയൊക്കെ നിലനിര്‍ത്തണമെന്നും ഒഴിവാക്കണമെന്നുമുള്ള തീരുമാനത്തില്‍ സഞ്ജുവിന്റെ ഇടപെടലുണ്ടായെന്നും സഞ്ജു കാരണമാണ് ബട്ട്‌ലര്‍ രാജസ്ഥാന്‍ വിട്ടതെന്നും ചോപ്ര നിരീക്ഷിക്കുന്നു ‘എന്താണ് സഞ്ജു ടീം വിടാന്‍…
Read More » -
ഇതാണു ‘നരച്ച’ കോലി; ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള കാരണത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘നാലു ദിവസത്തിലൊരിക്കല്‍ താടി കറുപ്പിക്കേണ്ടി വരുമ്പോള്‍ നമുക്കറിയാം സമയമായി എന്ന്’, ഏതായാലും ആ പ്രതികരണം വെറുതെയല്ലെന്ന് തെളിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. താടിയിലും മീശയിലും നര വീണ വിരാട് കോലിയുടെ ഏറ്റവും പുതിയ ചിത്രം ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. നേരത്തെ, മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘യുവികാന്‍’കാന്‍സര്‍ ധനശേഖരണ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് നരവീണ താടിയെക്കുറിച്ച് കോലി പരസ്യമായി പ്രതികരിച്ചത്. ലണ്ടനില്‍ നടന്ന പരിപാടിക്കിടെ വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോഴായിരുന്നു കോലിയുടെ മറുപടി.’രണ്ട് ദിവസം മുന്‍പാണ് ഞാന്‍ താടി കറുപ്പിച്ചത്. ഓരോ നാലു ദിവസത്തിലും താടി കറുപ്പിക്കേണ്ടി വരുമ്പോള്‍ നമുക്കറിയാം വിരമിക്കാന്‍ സമയമായി എന്ന്’ കോലി പറഞ്ഞു. വിരാട് കോലിയെ കൂടാതെ മുന്‍ ക്രിക്കറ്റ് താരങ്ങളായ ക്രിസ് ഗെയ്ല്‍, കെവിന്‍ പീറ്റേഴ്‌സന്‍, രവി…
Read More » -
ആകെ കുഴഞ്ഞുമറിഞ്ഞു; സഞ്ജു ചെന്നൈയിലേക്കോ കൊല്‍ക്കത്തയിലേക്കോ? രഹാനയ്ക്കു പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനൊപ്പം ക്യാപ്റ്റനെയും തിരഞ്ഞ് കൊല്‍ക്കത്ത; മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര പറയുന്നത്
ബംഗളുരു: രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ സന്നദ്ധത പ്രകടിപ്പിച്ച സഞ്ജു സാംസണ്‍ അടുത്ത സീസണില്‍ ഏത് ടീമിനൊപ്പമാകുമെന്ന ചര്‍ച്ചകളാണ് ഐപിഎല്‍ ആരാധകര്‍ക്കിടയില്‍. അടുത്ത ലേലത്തില്‍ തന്നെ റിലീസ് ചെയ്യണമെന്ന ആവശ്യം സഞ്ജു തന്നെ മുന്നോട്ടുവച്ചെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രധാന പരിശീലകനായ സ്റ്റീഫന്‍ ഫ്‌ലെമിങുമായി സഞ്ജു നേരത്തെ കൂടിക്കാഴ്ച നടത്തിയത് മുതല്‍ ചെന്നൈയുമായി ബന്ധപ്പെട്ട് താരത്തിന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നുമുണ്ട്. ആര്‍. അശ്വിനും സഞ്ജു ചെന്നൈയില്‍ എത്തിയേക്കാമെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. ചെന്നൈയ്ക്കും മുന്‍പ് സഞ്ജുവിനെ റാഞ്ചാന്‍ മറ്റൊരു ടീം കാത്തിരിക്കുന്നുവെന്നാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര പറയുന്നത്. ‘എന്റെ മനസിലേക്ക് ആദ്യം വന്നത് ചെന്നൈയുടെ പേരല്ല.. അത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. കൊല്‍ക്കത്തയ്ക്ക് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററെ കിട്ടിയാല്‍ അതില്‍പരം സന്തോഷം മറ്റൊന്നുമുണ്ടാകില്ല. മാത്രവുമല്ല, അങ്ങനെയെത്തുന്നയാള്‍ ടീമിനെ നയിക്കാന്‍ കൂടി പര്യാപ്തനാണെങ്കില്‍ സന്തോഷം ഇരട്ടിയായില്ലേ?’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ ചോദ്യമുയര്‍ത്തുന്നു. അജിന്‍ക്യ രഹാനെ…
Read More » -
ആ വീഴ്ചകള്‍ വെറുതേയല്ല, കണക്കു കൂട്ടിത്തന്നെ; റിഷഭ് പന്തിന്റെ ബാറ്റിംഗിനെ കുറിച്ച് വെളിപ്പെടുത്തി സച്ചിന്‍ തെണ്ടുല്‍ക്കര്‍
മുംബൈ: ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിലെ നിരന്തര പരിക്കും, പരിക്കിനെ വെല്ലുവിളിച്ചുള്ള പ്രകടനവുമെല്ലാം റിഷഭ് പന്ത് എന്ന യുവതാരത്തിലേക്കു വീണ്ടും മുതിര്‍ന്ന താരങ്ങളുടെ കണ്ണു പതിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. പരമ്പരാഗത ശൈലിയില്‍നിന്നുള്ള ബാറ്റിംഗ് രീതിയും ആക്രമണോത്സുകതയുമെല്ലാം ഏറെ ആരാധകരെയുണ്ടാക്കിയിട്ടുണ്ട്. അതുപോലെതന്നെ വിമര്‍ശകരെയും. പക്ഷെ വിമര്‍ശനങ്ങളുടെ പേരിലൊന്നും റിഷഭ് തന്റെ ഷോട്ട് മേക്കിങിലോ, സമീപനത്തിലോയൊന്നും മാറ്റം വരുത്തിയിട്ടില്ല. സ്വീപ്പ് ഷോട്ടുകള്‍ക്കു ശ്രമിക്കവേ റിഷഭ് പലപ്പോഴും താഴെ വീഴുന്നതും, ഇടയ്ക്കു കിടന്നു കൊണ്ട് ഷോട്ടിനായി ശ്രമിക്കുന്നതുമെല്ലാം നമ്മള്‍ കണ്ടിട്ടുള്ളതാണ്. എന്തുകൊണ്ടാണ് ഈ തരത്തില്‍ റിഷഭ് പലപ്പോഴും അടിതെറ്റി വീഴുന്നതെന്നു വിശദീകരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. എന്തുകൊണ്ടു വീഴുന്നു റിഷഭ് പന്തിന്റെ അഗ്രസീവും അതോടൊപ്പം അസാധാരണവുമായ ബാറ്റിങ് ശൈലി തനിക്കു ഇഷ്ടമാണെന്നും അതു ആസ്വദിക്കാറുണ്ടെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. റെഡിറ്റില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിയണ് റിഷഭിന്റെ ബാറ്റിങ് ശൈലിയെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. പാഡില്‍ സ്വീപ്പ് കളിക്കാന്‍ ശ്രമിക്കവെയാണ് റിഷഭ്…
Read More » -
2027 ലെ ഏകദിന ലോകകപ്പ്; മിന്നിത്തളങ്ങി യുവതാരങ്ങള്‍; കോലിയുടെയും രോഹിത്തിന്റെയും കാര്യം തുലാസില്‍; പുതിയ ടീമിനെ വാര്‍ത്തെടുക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിവച്ച് ബിസിസിഐ; മത്സരങ്ങള്‍ കുറവ്, പ്രായവും ഇരുവര്‍ക്കും തടസമായേക്കും
മുംബൈ: ലോകകപ്പിനായുള്ള ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിനെക്കുറിച്ചുള്ള സജീവ ചര്‍ച്ചകള്‍ക്കിടെ, മുതിര്‍ന്ന താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ഭാവിയെക്കുറിച്ച് നിര്‍ണായക തീരുമാനങ്ങളിലേക്കു ബിസിസിഐ. 50 ഓവര്‍ ഫോര്‍മാറ്റില്‍ ഇവര്‍ കളിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇരുവരുമായും അനൗദ്യോഗിക ചര്‍ച്ചകള്‍ ബിസിസിഐ നടത്തിയെന്നാണു വിവരം. 2027ല്‍ നടക്കുന്ന ഐസിസി വണ്‍ഡേ ലോക കപ്പില്‍, നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ ഇരുവരും നിര്‍ണായക താരങ്ങളല്ലെന്ന വിലയിരുത്തലിലാണ് സെലക്ടര്‍മാരും എന്നാണു വിവരം. ഇംഗ്ലണ്ടില്‍ അവസാനിച്ച ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടുമായി സമനില പിടിച്ചതോടെ ഗില്ലിന്റെ നേതൃത്വത്തിലുള്ള ടീമിനെക്കുറിച്ച് ശുഭപ്രതീക്ഷയാണുള്ളത്. റിതുരാജ് ഗെയ്ക്ക്‌വാദ്, യശ്വസി ജെയ്‌സ്വാള്‍, റിങ്കുസിംഗ് എന്നിവര്‍ നേതൃഗുണത്തിനൊപ്പം മികച്ച കളിയും പുറത്തെടുക്കുന്നു. ഇവരെ അടുത്ത തലമുറ താരങ്ങളെന്നാണ് ബിസിസിഐ വിലയിരുത്തുന്നത്. ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ച രോഹിത്, ഏകദിനത്തില്‍ മാത്രമാണു മത്സരരംഗത്തുള്ളത്. ലോകകപ്പില്‍ കൂടി കളിച്ചു കപ്പുമായി രാജകീയ മടക്കമാണ് ഇരുവരുടെയും സ്വപ്‌നം. യുവതാരങ്ങള്‍ക്കു പഞ്ഞമില്ലാത്ത ഇന്ത്യന്‍ ടീമില്‍ ഇരുവരുടെയും പ്രായം തന്നെയാണ് പ്രധാന തടസമായി…
Read More » -
754 റണ്‍സ് നേടി സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന് തൊട്ടുപിന്നിലെത്തി ; പരമ്പരയിലുടനീളം മികച്ച പ്രകടനം നടത്തിയിട്ടും ശുഭ്മാന്‍ ഗില്‍ ഐസിസി റാങ്കിംഗിലെ ആദ്യ പത്തില്‍ പെട്ടില്ല ; കാരണം ഇതായിരുന്നു
ലണ്ടന്‍: സമാനതകളില്ലാത്ത തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകന്‍ ശുഭ്മാന്‍ഗില്ലിന് കീഴില്‍ ഇന്ത്യ ഇംഗ്‌ളണ്ടില്‍ നടത്തിയത്. അഞ്ചു മത്സരങ്ങള്‍ ഉണ്ടായിരുന്ന ടെസ്റ്റ് പരമ്പരയില്‍ ഉജ്വലമായി തിരിച്ചടിച്ച് 2-2 സമനില നേടിയതില്‍ നിര്‍ണ്ണായക പ്രകടനം നടത്തിയത് 754 റണ്‍സ് നേടിയ നായകന്‍ തന്നെയായിരുന്നു. എന്നാല്‍ ബാറ്റിംഗിന്റെ അനേകം റെക്കോഡുകള്‍ തകര്‍ന്നുവീണിട്ടും ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ഗില്‍ ടെസ്റ്റ് റാങ്കിംഗിലെ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നിന്നും താഴെപ്പോയി. ജൂലൈ 30 ന് ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിന്റെ അവസാന പതിപ്പ് പ്രഖ്യാപിച്ചപ്പോള്‍ ശുഭ്മാന്‍ ഗില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു. എ്ന്നാല്‍ ഏറ്റവും പുതിയ റാങ്കിംഗില്‍, അദ്ദേഹം 13-ാം സ്ഥാനത്തേക്ക് താഴ്ന്നു. അതായത് നാല് സ്ഥാനങ്ങള്‍ താഴെ. പരമ്പരയിലുടനീളം ഗില്‍ ബാറ്റിംഗില്‍ മിന്നുന്ന ഫോമിലായിരുന്നു. ടോപ് സ്‌കോററായി ഫിനിഷ് ചെയ്തുകൊണ്ട് റെക്കോര്‍ഡ് ഭേദിച്ച അദ്ദേഹം ഒരു ടെസ്റ്റ് പരമ്പരയില്‍ ഒരു ക്യാപ്റ്റന്‍ നേടിയ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറുകാരനായിരുന്നു. ഇംഗ്ലണ്ടിനെതിരെ 801 റണ്‍സ് നേടിയ ഡോണ്‍…
Read More » -
കളിയുമില്ല, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എപ്പോള്‍ തുടങ്ങുമെന്നും ഉറപ്പില്ല ; കളിക്കാരുടേയും സപ്പോര്‍ട്ട് സ്റ്റാഫുകളുടേയും ശമ്പളം അനിശ്ചിതകാലത്തേക്ക് മരവിപ്പിച്ച് ബംഗലുരു എഫ്‌സി
ബംഗലുരു: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഈ വര്‍ഷം പന്തുരുളുമോ എന്ന് യാതൊരു ഉറപ്പുമില്ലാത്ത സാഹചര്യത്തില്‍ കളിക്കാരുടേയും സ്റ്റാഫുകളുടേയും ശമ്പളം മരവിപ്പിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ക്ലബ്ബ് ബംഗലുരു എഫ് സി. ഒന്നാം ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫുകളുടെയും താരങ്ങളുടെയും ശമ്പളം അനിശ്ചിതകാലത്തേക്കാണ് മരവിപ്പിച്ചിരിക്കുന്നതെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ ഇതിഹാസം സുനില്‍ഛേത്രി അടക്കമുള്ളവര്‍ ഇതില്‍ പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ഒരു ഫുട്‌ബോള്‍ ക്ലബ് നടത്തുന്നത് വെല്ലുവിളിയാണ്. ആ വെല്ലുവിളി പോയ സീസണുകളിലും ഉണ്ടായിരുന്നെങ്കിലും അതിനെ മറികടക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഈ സീസണില്‍ കളി നടക്കുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍ ഏറെ ബുദ്ധിമുട്ടേറിയ തീരുമാനം എടുക്കുകയാണെന്നും ലീഗിന്റെ ഭാവി എന്തെന്ന് തീരുമാനമാകാത്തിടത്തോളം കാലം മറ്റൊരു പോംവഴി തങ്ങള്‍ക്ക് മുന്നിലില്ലെന്നും ടീം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യയിലെ പ്രധാന ലീഗായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എന്ന് തുടങ്ങുമെന്ന് ആര്‍ക്കും ഇതുവരെ പറയാറായിട്ടില്ല. ഈ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ എട്ട് ക്ലബ്ബ്കളുമായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഡല്‍ഹിയില്‍ വച്ച് യോഗം വിളിച്ചിട്ടിട്ടുണ്ട്. ഓഗസ്റ്റ് ഏഴിനാണ് യോഗം…
Read More » -
റിലയൻസ് ഫൗണ്ടേഷൻ യൂത്ത് ഫുട്ബോളിന്റെ എട്ടാം എഡിഷന് കൊച്ചിയിൽ തുടക്കം
കൊച്ചി: റിലയൻസ് ഫൗണ്ടേഷൻ യൂത്ത് ഫുട്ബോളിന്റെ എട്ടാം എഡിഷന് കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിൽ തുടക്കമായി. ഇന്ത്യൻ യുവ ഫുട്ബോളർമാർക്കായി ഉത്സാഹമേറിയ മത്സര അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ലീഗിന്റെ ലക്ഷ്യം. ഇത്തവണത്തെ സീസൺ അണ്ടർ–7 മുതൽ അണ്ടർ–13 വരെ പ്രായപരിധിയിലുളള കുട്ടികളെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു. ഇതോടെ അണ്ടർ–21 വരെ നീളുന്ന വികസന പാത രൂപകൽപ്പന ചെയ്യപ്പെടുകയും അതിലൂടെ റിലയൻസ് ഫൗണ്ടേഷൻ ഡവലപ്പ്മെന്റ് ലീഗ് (RFDL) ഉൾപ്പടയുള്ള പ്ലാറ്റ്ഫോമുകൾ വഴി യുവതാരങ്ങൾക്ക് വളർച്ചയുടെ സാധ്യതകൾ തുറക്കും. കുട്ടികൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വിപുലമായ ടൂർണമെന്റായ ആർഎഫ്വൈ മികച്ച അവസരമാണെന്നും, കുട്ടികൾക്ക് കളി ആസ്വദിക്കാനും അങ്ങനെ കളിയോടുള്ള സ്നേഹം വളർത്താനും ഇത് സഹായകമാകുമെന്ന് നിയുക്ത ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഖാലിദ് ജമീൽ അഭിപ്രായപ്പെട്ടു. “യുവതാരങ്ങൾക്ക് മത്സരപരിചയവും, നീണ്ടൊരു സീസണിലൂടെയുള്ള കളി അവസരവുമാണ് ആർ എഫ് വൈ നൽകുന്നത്. ഇന്ത്യൻ ഫുട്ബോളിന് ഏറ്റവും ആവശ്യമായതും ഇതുതന്നെ. കുഞ്ഞുങ്ങൾ കളി ആസ്വദിക്കണം, കളിയോടുള്ള സ്‌നേഹം വളരട്ടെ, അതാണ്…
Read More »