Sports

  • അല്ല മോനെ അഭിഷേകേ, നിനക്ക് മാത്രം ഭ്രാന്തായതാണോ, അതോ ടീം മൊത്തത്തിലോ… 14 ബോളിൽ ഫിഫ്റ്റി, 20 ബോളിൽ 68*… 10 ഓവറിൽ കളി ജയിച്ച് കയ്യിൽ കൊടുത്ത് ടീം ഇന്ത്യ… ഗോൾഡൻ ​ഡക്കായി സഞ്ജു, ക്രീസിൽ കാലുകുത്തുന്നതിനു മുൻപുതന്നെ മലയാളി താരത്തിന്റെ കുറ്റി തെറുപ്പിച്ചത് മാറ്റ് ഹെൻട്രി

    ഗുവാഹട്ടി: ക്രീസിൽ ഓപ്പണർ അഭിഷേക് ശർമയുടെ പൂണ്ടുവിളയാട്ടം, കട്ടയ്ക്കു നായകൻ സൂര്യകുമാർ യാദവും ചേർന്നതോടെ കിവീസിനെ നിർത്തിയടിച്ച് ടീം ഇന്ത്യ. ഇരുവരും ചേർന്ന് നടത്തിയ ബാറ്റിങ് ആക്രമണത്തിൽ ന്യൂസീലൻഡിന് മൂന്നാം തവണയും നാണംകെട്ട തോൽവി. 20 ഓവറിൽ ന്യൂസീലൻഡ് നേടിയ 153 റൺസ് മറികടക്കാൻ ഇന്ത്യക്ക് വേണ്ടി വന്നത് വെറും പത്തോവർ. മൂന്നാം മത്സരവും ജയിച്ച് ഇന്ത്യ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര (3-0) ഉറപ്പിച്ചു.എട്ടു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 20 പന്തിൽനിന്ന് 68 റൺസുമായി പുറത്താവാതെ നിന്ന അഭിഷേക് ശർമയും 26 പന്തിൽ 57 റൺസ് നേടിയ സൂര്യകുമാർ യാദവുമാണ് ഇന്ത്യൻ ജയം വേ​ഗത്തിലാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 153 അടിച്ചു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ, പത്തോവർ ബാക്കിനിൽക്കേ ലക്ഷ്യം മറികടന്നു. മാറ്റ് ഹെൻട്രിയുടെ ആദ്യബോളിൽ സഞ്ജു സാംസൺ ഗോൾഡൻ ഡക്കായി മടങ്ങിയത് മാത്രമാണ് ഇന്ത്യയെ സംബന്ധിച്ച നിരാശ. ഇഷാൻ കിഷൻ…

    Read More »
  • സഞ്ജുവിന് ഈ മത്സരം നിർണായകം!! ടോസ് നേടിയ ഇന്ത്യ കിവീസിനെ ബാറ്റിങ്ങിനയച്ചു, അർഷ്‌ദീപിനും വരുണിനും വിശ്രമം, ബുമ്ര ടീമിൽ

    ഗുവാഹത്തി: ഏറെ വാദ പ്രതിവാദങ്ങൾക്കും തിരസ്കരണങ്ങൾക്കും ശേഷമായിരുന്നു മലയാളി താരത്തിന്റെ ലോകകപ്പ് ടീമിലേക്കുള്ള എൻട്രി. എന്നാൽ ട്രയൽ റൺ വേണ്ടവിധത്തിൽ കൈകാര്യം ചെയ്യുന്നതിൽ സഞ്ജു അമ്പേ പരാജയപ്പെടുന്നതാണ് കിവീസിനെതിരായ മത്സരത്തിൽ കാണാൻ സാധിച്ചത്. 2 മത്സരങ്ങളിൽനിന്നായി വെറും 16 റൺസായിരുന്നു താരത്തിന്റെ സംഭാവന. അതും 2 ഓവറിന് അപ്പുറത്തേക്കു നീളാത്ത 2 ഇന്നിങ്സുകളിലായി… ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20 മത്സരം ഇന്നു ഗുവാഹത്തിയിൽ നടക്കുമ്പോൾ എല്ലാ കണ്ണുകളും സഞ്ജു സാംസണിലേക്കാണ്. തിരിച്ചടികൾക്കും വിമർശനങ്ങൾക്കും ബാറ്റുകൊണ്ട് മറുപടി പറയുന്ന സഞ്ജു സ്റ്റൈൽ ഇന്നിങ്സിനായാണ് ആരാധകരുടെ കാത്തിരിപ്പ്. ഇന്നുകൂടി കളിക്കളത്തിൽ ശോഭിക്കാനായില്ലെങ്കിൽ പറഞ്ഞ് ഉയരത്തിലെത്തിച്ച ആരാധകർതന്നെ താഴേക്കിടുമെന്ന് ഉറപ്പ്. രണ്ടാം വിക്കറ്റ് കീപ്പറായ ഇഷാൻ കിഷൻ വെള്ളിയാഴ്ച റായ്പുരിൽ വെടിക്കെട്ട് തീർത്തപ്പോൾ പ്രതിസന്ധിയിലായതു സഞ്ജുവാണ്. ലോകകപ്പ് ടീമിലെ ഒന്നാം വിക്കറ്റ് കീപ്പർ, ഓപ്പണിങ് ബാറ്റർ എന്നീ സ്ഥാനങ്ങൾ സുരക്ഷിതമാക്കണമെങ്കിൽ പരമ്പരയിലെ അവശേഷിക്കുന്ന 3 മത്സരങ്ങളും സഞ്ജുവിന് നിർണായകമാണ്. അതേസമയം ന്യൂസീലൻഡീനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യ…

    Read More »
  • എന്തൊക്കെ തള്ള് തള്ളിയതാ, ബം​ഗ്ലാദേശിന് ഐക്യദാർഢ്യം, പ്രധാനമന്ത്രി വന്നാൽ തീരുമാനം… ഐസിസി അടി എന്നതിന്റെ ‘അ’ എന്നു പറഞ്ഞതേ ലോകകപ്പ് ടീമിലെ പ്രഖ്യാപിച്ച് പാക്കിസ്ഥാൻ!! റൗഫും റിസ്‌വാനും പുറത്ത്, ബാബർ അസമും ഷഹീൻ അഫ്രീദിയും ടീമിൽ

    ഇസ്ലാമാബാദ്: ബം​ഗ്ലാദേശിനു പിൻതുണ പ്രഖ്യാപിച്ച് ലോകകപ്പ് ബഹിഷ്‌കരണ ഭീഷണിക്കുമെന്ന പാക്കിസ്ഥാന്റെ ഭീഷണി ആവിയായി. ഐസിസിയുടെ അന്ത്യശാസനത്തിനു തൊട്ടു പിന്നാലെ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് പാക്കിസ്ഥാൻ. ടൂർണമെന്റ് ബഹിഷ്‌കരിച്ചേക്കുമെന്ന് പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയുടെ ഭീഷണി മുഴക്കിയിരുന്നു. ലോകകപ്പിലെ പങ്കാളിത്തം പാക് സർക്കാരിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കുമെന്നും നഖ്‌വി പറഞ്ഞിരുന്നു. ഇത് ഐസിസിയെ ചൊടിപ്പിച്ചു. ഐസിസിയുടെ നിലപാട് കടുക്കുകയും ടൂർണമെന്റിൽ പങ്കെടുത്തില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് പാക്കിസ്ഥാൻ ടൂർണമെന്റിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.മുതിർന്ന താരങ്ങളായ ഹാരിസ് റൗഫിനെയും മുഹമ്മദ് റിസ്‌വാനെയും ഒഴിവാക്കിയാണ് പാക്കിസ്ഥാൻൻ ടീമിനെ പ്രഖ്യാപിച്ചത്. അതേസമയം, ബാബർ അസമും ഷഹീൻ അഫ്രീദിയും ടീമിൽ ഇടംനേടി. ഞായറാഴ്ച രാവിലെ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ പിസിബി ഹൈ പെർഫോമൻസ് ഡയറക്ടറും ദേശീയ സെലക്ഷൻ കമ്മിറ്റി അംഗവുമായ അഖ്വിബ് ജാവേദ്, പാക് ടി20 ക്യാപ്റ്റൻ സൽമാൻ അലി ആഗ, വൈറ്റ് ബോൾ…

    Read More »
  • ചുമ്മാ നാടകം കളിക്കാൻ നിൽക്കേണ്ട പാക്കിസ്ഥാനെ, എട്ടിന്റെ പണി അങ്ങോട്ട് തരും, പാക് ക്രിക്കറ്റിനെതന്നെ തകർക്കുന്ന കടുത്ത ഉപരോധങ്ങൾ  ഏർപ്പെടുത്തും, പിഎസ്എല്ലേക്ക് ഒറ്റ വിദേശ താരങ്ങളെ പോലും എത്തിക്കാതിരിക്കാൻ വഴിയൊരുക്കും, ഏഷ്യാക്കപ്പിൽ നിന്നുതതന്നെ പുറത്താക്കും- തിരിച്ചടിച്ച് ഐസിസി

    ബംഗ്ലാദേശ് വിവാദത്തിന്റെ പിന്നാലെ ലോകകപ്പ് ബഹിഷ്കരണ ഭീഷണി മുഴക്കിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് മുന്നറിയിപ്പുമായി ഐസിസി. ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിൻമാറിയതായി ഐസിസി ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെ ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി രം​ഗത്തെത്തിയിരുന്നു. ബം​ഗ്ലാ​ദേശിനെതിരെ ഐസിസി ചെയ്തത് അനീതിയാണെന്നും ആവശ്യമെങ്കിൽ‌ ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കുന്ന കാര്യം പാക്കിസ്ഥാൻ ആലോചിക്കുന്നുണ്ടെന്നും മൊഹ്സിൻ നഖ്‌വി ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അതേസമയം നഖ്‌വിയുടെ ഭീഷണി ഐസിസിയെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ലോകകപ്പ് ബഹിഷ്കരിച്ചാൽ കടുത്ത നടപടികൾ പാക്കിസ്ഥാനെ തേടിയെത്തുമെന്ന് ഐസിസിയുടെ മുന്നറിയിപ്പ് നൽകിയത്. പാക് ക്രിക്കറ്റിനെ തകർക്കുന്ന തരത്തിലുള്ള കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ഐസിസി മുന്നറിയിപ്പ് നൽകി. പാക്കിസ്ഥാൻ ടി20 ലോകകപ്പിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചാൽ ആഗോള ക്രിക്കറ്റിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുകയെന്ന കടുത്ത നടപടിക്ക് ഐസിസി മുതിർന്നേക്കും. കൂടാതെ പാക്കിസ്ഥാന്റെ ഉഭയകക്ഷി പരമ്പരകൾക്ക് വിലക്ക് ഏർപ്പെടുത്തും. അതായത് മറ്റ് രാജ്യങ്ങളുമായി പാക്കിസ്ഥാൻ നടത്തുന്ന എല്ലാ മത്സരങ്ങളും സസ്പെൻഡ് ചെയ്യും.…

    Read More »
  • ‘ഞങ്ങള്‍ സര്‍ക്കാരിനെയാണ് അനുസരിക്കുന്നത്, ഐസിസിയെ അല്ല’; ബംഗ്ലാദേശിനു പിന്നാലെ ടി20 ലോകകപ്പില്‍ പങ്കെടുക്കുന്നത് സ്ഥിരീകരിക്കാതെ പാകിസ്ഥാന്‍; ഇന്ത്യയുടെ ഇഷ്ടത്തിനല്ല നടപടികള്‍ വേണ്ടതെന്നു നഖ്‌വി

    ദുബായ്: ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റാത്ത ഐസിസിയുടെ (ഐസിസി) നടപടി ‘ഇരട്ടത്താപ്പ്’ ആണെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി. ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ കാരണം പാകിസ്ഥാന്‍ തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് കളിക്കുന്നത്. ലോകകപ്പിനുള്ള ടീമിനെ പാകിസ്ഥാന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് നഖ്വി പറഞ്ഞു. ‘ലോകകപ്പിലെ പങ്കാളിത്തത്തെക്കുറിച്ചുള്ള ഞങ്ങളുടെ നിലപാട് പാകിസ്ഥാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത് പോലെയായിരിക്കും’- അദ്ദേഹം പറഞ്ഞു. ‘പ്രധാനമന്ത്രി ഇപ്പോള്‍ പാകിസ്ഥാനിലില്ല. അദ്ദേഹം തിരിച്ചെത്തിയാല്‍ അന്തിമ തീരുമാനം അറിയിക്കാന്‍ എനിക്ക് സാധിക്കും. ഇത് സര്‍ക്കാരിന്റെ തീരുമാനമാണ്. ഞങ്ങള്‍ അവരെയാണ് അനുസരിക്കുന്നത്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനെ അല്ല’ ഐസിസി ബംഗ്ലാദേശിനോട് അനീതി കാണിച്ചതായും നഖ്വി പറഞ്ഞു. ‘നിങ്ങള്‍ക്ക് ഇരട്ടത്താപ്പ് പാടില്ല. ഒരു രാജ്യത്തിന് (ഇന്ത്യ) അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാമെന്നും മറ്റുള്ളവര്‍ നേരെ വിപരീതമായി ചെയ്യണമെന്നും പറയാന്‍ കഴിയില്ല- അദ്ദേഹം പറഞ്ഞു. ‘അതുകൊണ്ടാണ് ഞങ്ങള്‍ ഈ നിലപാട് സ്വീകരിച്ചത്. ബംഗ്ലാദേശിനോട് അനീതി…

    Read More »
  • അവസരം പാഴാക്കി സഞ്ജു; ട്വന്റി 20 ലോക കപ്പിലേക്കുള്ള ടിക്കറ്റില്‍ അടിച്ചു കയറി ഇഷാന്‍; കീപ്പര്‍, ഓപ്പണിംഗ് സ്ഥാനത്തു വെല്ലുവിളി; വീഡിയോ പുറത്തു വന്നതിനു പിന്നാലെ ചര്‍ച്ചകള്‍ സജീവം

    ബംഗളുരു: ട്വന്റി 20 ലോകകപ്പില്‍ ഫസ്റ്റ് ചോയ്‌സ് കീപ്പര്‍, ഓപ്പണിംഗ് സ്ഥാനത്തിനുവേണ്ടി പേരാട്ടം മുറുകുമ്പോള്‍ സഞ്ജുവിനെ പിന്തള്ളി ഇഷാന്‍ കിഷന്റെ കുതിപ്പ്. സഞ്ജു നേരത്തേ ഏറെക്കുറെ സീറ്റുറപ്പിച്ചെങ്കില്‍ ഇപ്പോള്‍ സംഗതി മാറിമറിയുന്നെന്നാണു സൂചനക.ള്‍ ന്യൂസിലാന്‍ഡിനെതിരേ പുരോഗമിക്കുന്ന ടി20 പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങള്‍ കഴിഞ്ഞതോടെയാണ് സഞ്ജു കുഴപ്പത്തലാകുന്നത്. ആരും സാധ്യത കല്‍പ്പിക്കാതിരുന്ന ഇഷാന്‍ ശക്തമായ വെല്ലുവിളിയും ഉയര്‍ത്തുന്നു. ഇന്ത്യന്‍ ടീന്റെ പുതിയൊരു വീഡിയോ പുറത്തുവന്നതോടെ ഇഷാന്‍ ലോകകപ്പിലെ ഫസ്റ്റ് ചോയ്സ് കീപ്പര്‍ സ്ഥാനം ഉറപ്പാക്കിയോ എന്നും പലരും സംശയിക്കുന്നു.   ന്യൂസിലാന്‍ഡുമായി ഗുവാഹത്തിയില്‍ നടക്കാനിരിക്കുന്ന മൂന്നാം ടി20 മല്‍സരത്തിനു മുന്നോടിയായി ഇന്ത്യന്‍ ടീം വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കു വരുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വളരെ പെട്ടെന്നു തന്നെ ഇതു വൈറലായി മാറി. ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറും ഇഷാന്‍ കിഷനും തമ്മിലുള്ള സംസാരവും സൗഹൃദവുമെല്ലാണ് ഇതിനു കാരണം. താരങ്ങളും കോച്ചിങ് സംഘത്തിലുള്ളവരും വരിവരിയായി നടന്നുവരവെ ഏറ്റവും മുന്നിലാണ് ഗംഭീറും ഇഷാനുമുള്ളത്.…

    Read More »
  • ചേട്ടന്മാർ അടിച്ചൊതുക്കി, അനിയന്മാർ എറിഞ്ഞിട്ടു, രണ്ടായാലും ന്യൂസിലൻഡിന് 7 വിക്കറ്റ് തോൽവിതന്നെ ഫലം!! സീനിയർ ടീം ഇന്ത്യയോടു തോറ്റ ചൂടാറും മുൻപേ ജൂനിയർ ടീമിനും പരാജയം… ഇന്ത്യൻ ജയം വെറും 81 പന്തിൽ, ജയത്തോടെ സൂപ്പർ സിക്‌സിലേക്കുള്ള പ്രവേശനം ഗംഭീരമാക്കി കൗമാരപ്പട

    ബുലവായോ: വെള്ളിയാഴ്ച ടി20 പരമ്പരയിൽ രണ്ടാം മത്സരത്തിൽ ന്യൂസീലൻഡ് സീനിയർ ടീമിനെ ഇന്ത്യ തകർത്തെറിഞ്ഞ് 24 മണിക്കൂർ പോലും തികയും മുൻപ് അണ്ടർ 19 ലോകകപ്പിൽ ന്യൂസിലൻഡിന് വീണ്ടും തോൽവി. അതും 7 വിക്കറ്റിനുതന്നെ. മഴ തടസപ്പെടുത്തിയ മത്സരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 37 ഓവറായി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 36.2 ഓവറിൽ 135 റൺസിന് ഓൾഔട്ടായി മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ വിജയലക്ഷ്യം 37 ഓവറിൽ 130 റൺസായി പുനർനിശ്ചയിച്ചു. തകർത്തടിച്ച ഇന്ത്യൻ സംഘം വെറും 13.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഇതോടെ ഗ്രൂപ്പ് ബിയിൽ മൂന്നു മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ സൂപ്പർ സിക്‌സിലെത്തി. ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും വൈഭവ് സൂര്യവംശിയുടെയും മിന്നലാക്രമണമാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്. 27 പന്തിൽ നിന്ന് ആറു സിക്‌സും രണ്ട് ഫോറുമടക്കം 53 റൺസെടുത്ത മാത്രെയാണ്…

    Read More »
  • അവന്മാരെ തറപറ്റിക്കാൻ 200- 210 ഒന്നും അടിച്ചാൽ പോരാ… ഞങ്ങൾ കുറച്ചുകൂടി നന്നായി വിയർക്കേണ്ടി വരും- മിച്ചൽ സാന്റ്നർ

    റായ്പൂർ: ന്യൂസിലൻഡിനെതിരെ നടന്ന രണ്ടാം ടി 20 യിൽ ഇഷാൻ കിഷന്റേയും ക്യാപ്റ്റൻ സൂര്യകുമാറിന്റേയും വെടിക്കെട്ട് ബാറ്റിങ്ങിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ മിന്നും ജയം. നായകനായ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, എന്നിവർ കളിക്കളത്തിൽ ആറാടിയപ്പോൾ, ശിവം ദുബൈ കട്ടയ്ക്ക് കൂട്ടുനിന്നു. ആദ്യം ബാറ്റ് ചെയ്ത കീവിസ് 208 റൺസ് നേടി. മറുപടി ബാറ്റിംഗിൽ 15.2 പന്തിൽ ഇന്ത്യ ആ സ്കോർ മറികടന്നു. മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് ഇഷാൻ കിഷനാണ്. 32 പന്തിൽ 11 ഫോറും 4 സിക്‌സും അടക്കം 76 റൺസാണ് താരം അടിച്ചെടുത്തത്. കൂടാതെ ഇന്ത്യക്ക് വേണ്ടി നായകൻ സൂര്യകുമാർ യാദവ് ഒന്നര വർഷങ്ങൾക്കു ശേഷം രാജകീയ തിരിച്ച് വരവാണ് നടത്തിയിരിക്കുന്നത്. 37 പന്തിൽ 4 സിക്‌സും 9 ഫോറും അടക്കം 82* റൺസാണ് താരം നേടിയത്. സൂര്യയ്ക്ക് കൂട്ടായി 18 പന്തുകളിൽ ഒരു ഫോറും 3 സിക്‌സും അടക്കം 36* റൺസുമായി ശിവം ദുബൈയും…

    Read More »
  • ‘ബാക്ക് ടു ട്രാക്ക്’ ലഹരിക്കെതിരെ ഓടാൻ തൃശൂർ!! ടിസിസിഎം മാരത്തൺ ജേഴ്സി പ്രകാശനം… എലൈറ്റ് ഗ്രൂപ്പിന്റെ പുത്തൻ പോഷകാഹാര ഉൽപ്പന്നങ്ങളും പ്രീമിയം ഭവനപദ്ധതിയും വിപണിയിലേക്ക്

    തൃശൂർ: സാംസ്‌കാരിക നഗരിയിൽ കായിക ആവേശവും ആരോഗ്യകരമായ ജീവിതശൈലിയും സമന്വയിപ്പിച്ചുകൊണ്ട് നടക്കുന്ന തൃശൂർ കൾച്ചറൽ ക്യാപിറ്റൽ മാരത്തണിന്റെ (TCCM) രണ്ടാം പതിപ്പിന്റെ ജേഴ്സി പ്രകാശനം ചെയ്തു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ് ആണ് ഔദ്യോഗിക പ്രകാശനം നിർവ്വഹിച്ചത്. പരിപാടിയുടെ പ്ലാറ്റിനം സ്‌പോൺസറായ എലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നൊവേഷൻസ് ഗ്രൂപ്പ്, മാരത്തൺ വേദിയിൽ തങ്ങളുടെ ഏറ്റവും പുതിയ ഹൈ-പ്രോട്ടീൻ ഉൽപ്പന്നങ്ങളും അത്യാധുനിക ലക്ഷ്വറി ഭവനപദ്ധതിയും അവതരിപ്പിച്ചു. ആരോഗ്യകരമായ തലമുറയ്ക്കായി എലൈറ്റ് ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് കരുത്തുപകരാൻ ‘ബാക്ക് ടു ട്രാക്ക്’ എന്ന പ്രമേയത്തിലാണ് ഇത്തവണ മാരത്തൺ സംഘടിപ്പിക്കുന്നത്. യുവാക്കളുടെ ആരോഗ്യമാണ് സമൂഹത്തിന്റെ കരുത്തെന്ന വിശ്വാസത്തിലാണ് എലൈറ്റ് ഗ്രൂപ്പ് ഈ കായിക മുന്നേറ്റത്തിന്റെ ഭാഗമാകുന്നതെന്ന് എലൈറ്റ് ഫുഡ്സ് ഗ്രൂപ്പ് പ്രസിഡന്റ് രഘുറാം രഘുലാൽ പറഞ്ഞു. യുവാക്കൾ തെറ്റായ വഴികളിലേക്ക് തിരിയാതെ അച്ചടക്കമുള്ള കായിക ജീവിതം നയിക്കാൻ ഈ മാരത്തൺ പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എലൈറ്റ് ഫുഡ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ദാനീസ രഘുലാൽ ഹൈ-പ്രോട്ടീൻ ഉൽപ്പന്നങ്ങളുടെ…

    Read More »
  • ‘ഇനിയും കളിക്കാന്‍ കഴിയില്ലെന്നു മനസിലാകുന്ന സമയമുണ്ട്, അതാണിത്’; ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ വിരമിച്ചു

    ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരം ഒളിംപ്യന്‍ സൈന നെഹ്​വാള്‍ വിരമിച്ചു. കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്നാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. രണ്ടുവര്‍ഷത്തോളമായി പരുക്കില്‍ നിന്ന് മുക്തി നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇനിയും കളിക്കളത്തിലേക്ക് മടങ്ങി വരാന്‍ തനിക്ക് കഴിയുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞ താരം വിരമിക്കുന്നതായി അറിയിക്കുകയായിരുന്നു. 2012 ലെ ലണ്ടന്‍ ഒളിംപിക്സില്‍ ഇന്ത്യയ്ക്കായി സൈന വെങ്കല മെഡല്‍ നേടിയിട്ടുണ്ട്. 2023 ല്‍ സിംഗപ്പുര്‍ ഓപ്പണിലാണ് സൈന അവസാനമായി മല്‍സരിക്കാനിറങ്ങിയത്. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറില്‍ 24 രാജ്യാന്തര കിരീടങ്ങള്‍ സൈന സ്വന്തമാക്കി. ബാഡ്മിന്‍റണില്‍ ഒളിംപിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയും സൈനയാണ്. ‘രണ്ടു വര്‍ഷത്തോളമായി കളി നിര്‍ത്തിയിട്ട്. കളിയിലേക്ക് ഞാന്‍ എന്റേതായ സമയത്ത് വന്നു, എന്‍റേതായ സമയത്ത് അവസാനിപ്പിക്കുന്നു. അതുകൊണ്ട് തന്നെ പ്രത്യേകിച്ച് എന്തെങ്കിലും പ്രഖ്യാപനങ്ങള്‍ വേണമെന്ന് കരുതുന്നില്ല. കളിക്കാന്‍ ഇനി കഴിയില്ലെന്ന് നിങ്ങള്‍ക്ക് മനസിലാകുന്ന സമയമുണ്ട്. അതാണിത്’– സൈന വ്യക്തമാക്കി. കാല്‍മുട്ടിന് നല്ല തേയ്മാനമുണ്ട്, ഒപ്പം വാതവും പിടിപെട്ടതാണ് വലച്ചതെന്ന് താരം പറയുന്നു. ആരോഗ്യസ്ഥിതി മാതാപിതാക്കളോടും…

    Read More »
Back to top button
error: