Sports
-
ജംഷഡ്പൂര്‍ എഫ്സിക്ക് വിജയം; കേരളാ ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക്
ഫറ്റോര്‍ദ: ഐഎസ്എല്ലിൽ എഫ് സി ഗോവയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ജംഷഡ്പൂര്‍ എഫ്സി കേരളാ ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് കയറി.ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ഡാനിയേല്‍ ചിമ ചുക്വു ആണ് ജംഷഡ്പൂരിന്റെ വിജയ ഗോള്‍ നേടിയത്. ജയത്തോടെ 12 മത്സരങ്ങളില്‍ 22 പോയന്റുമായി ജംഷഡ്പൂര്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ഒരു മത്സരം കുറച്ചു കളിച്ച കേരളാ ബ്ലാസ്റ്റേഴ്സിനെ മൂന്നാം സ്ഥാനത്തേക്ക്(20) പിന്തള്ളിയാണ് ജംഷഡ്പൂര്‍ ഹൈദരാബാദിന് പിന്നില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ചത്.
Read More » -
ബ്ലാസ്റ്റേഴ്സ് വീണ്ടും കളത്തിൽ; ഞായറാഴ്ച ബംഗളൂരു എഫ്സിയുമായി ഏറ്റുമുട്ടും
കോവിഡ് ബാധയെ തുടർന്ന്’ഐസ്വലേഷനിലായ’ കൊമ്പൻമാർ വീണ്ടും തലയെടുപ്പോടെ കളത്തിൽ.ഞായറാഴ്ച ബംഗളൂരു എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് മത്സരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.മുംബൈ സിറ്റിക്കും എടികെ മോഹന്‍ ബഗാനും എതിരായ മത്സരങ്ങള്‍ ടീമിലെ കൊവിഡ് ബാധയെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. സീസണില്‍ 11 മത്സരങ്ങളില്‍ അഞ്ച് വീതം ജയവും സമനിലയുമായി 20 പോയിന്റോടെ രണ്ടാംസ്ഥാനത്താണ് മഞ്ഞപ്പട.രണ്ട് മത്സരം അധികം കളിച്ച് 23 പോയിന്റ് നേടിയ ഹൈദരാബാദ് എഫ്സിയാണ് പട്ടികയില്‍ തലപ്പത്ത്. എന്നാല്‍ ഇന്നത്തെ ജംഷഡ്പൂര്‍ എഫ്സി- എഫ്സി ഗോവ മത്സരം കേരള ബ്ലാസ്റ്റേഴ്സിനും നിര്‍ണായകമാണ്. 11 കളിയില്‍ 19 പോയിന്റുമായി നിലവില്‍ മൂന്നാം സ്ഥാനത്തുള്ള ജംഷഡ്പൂര്‍ ഇന്ന് വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി രണ്ടാമതെത്തും. ഗോവയില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. ഇരു ടീമകളും ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ജംഷഡ്പൂര്‍ ആണ് ജയിച്ചത്.
Read More » -
രണ്ടു പതിറ്റാണ്ടുകൾക്കുശേഷം പാക് പര്യടനത്തിനു തയ്യാറെടുത്ത് ഓസീസ്
രണ്ടു പതിറ്റാണ്ടുകൾക്കുശേഷം പാക്കിസ്ഥാനിലേക്കു പര്യടനത്തിനു തയാറാകുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മികച്ച നിരയെ ഒരുക്കുന്നു. പാക്കിസ്ഥാൻ പര്യടനത്തിൽ ഇതുവരെ ഒരു കളിക്കാരനും ആശങ്ക രേഖപ്പെടുത്തിയിട്ടില്ല. സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണ് 24 വർഷത്തോളം പാക്കിസ്ഥാൻ സന്ദർശനത്തിന് ഓസീസ് മുതിരാതിരുന്നത്. 1998ൽ മാർക് ടെയ്ലറുടെ നേതൃത്വത്തിലുള്ള ടീമാണ് അവസാനമായി പാക്കിസ്ഥാൻ പര്യടനം നടത്തിയ ഓസീസ് ടീം. 2009ൽ പാക്കിസ്ഥാനിൽവച്ച് ശ്രീലങ്കൻ ടീം സഞ്ചരിച്ച ബസിനുനേരെ ഭീകരാക്രമണമുണ്ടായശേഷം ടീമുകൾ പാക്കിസ്ഥാൻ സന്ദർശനത്തോടു വിമുഖതയിലായിരുന്നു. 2019ലാണ് ടെസ്റ്റ് ക്രിക്കറ്റ് പാക്കിസ്ഥാനിൽ തുടങ്ങിയത്. എന്നാൽ കഴിഞ്ഞ വർഷം ട്വന്റി 20 ലോകകപ്പിനു മുന്‍പ് ന്യൂസിലൻഡ്, ഇംഗ്ലണ്ട് ടീമുകൾ പാക്കിസ്ഥാൻ സന്ദർശനം ബഹിഷ്കരിച്ചിരുന്നു. പാക്കിസ്ഥാനിലെത്തിയശേഷമാണ് ന്യൂസിലൻഡ് പിന്മാറിയത്.
Read More » -
സന്തോഷ് ട്രോഫി മത്സരങ്ങൾ മാറ്റിവച്ചു
മലപ്പുറം: മഞ്ചേരിയിൽ നടക്കേണ്ടിയിരുന്ന സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ മാറ്റിവെച്ചു.കോവിഡ് വ്യാപനത്തെ തുടർന്നാണിത്.ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറുവരെയായിരുന്നു ടൂർണമെന്റ്. ഫെബ്രുവരി മൂന്നാം വാരം സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം പുതിയ തീയതി തീരുമാനിക്കുമെന്ന് എ.ഐ.എഫ്.എഫ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Read More » -
കേരള ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി ഹൈദരാബാദ് ഒന്നാമത്
വാസ്കോ ഗോവ: തകര്‍പ്പന്‍ ജയത്തോടെ ഹൈദരാബാദ് എഫ്സി വീണ്ടും ഐഎസ്എല്ലിൽ ഒന്നാമത്.വാസ്കോയിലെ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ ഇന്നു നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെയാണ് ഹൈദരാബാദ് തകര്‍ത്തത്.ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കായിരുന്നു ഹൈദരാബാദിന്റെ വിജയം. ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ കേരള ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി ഹൈദരാബാദ് ഒന്നാമതെത്തി.
Read More » -
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോല്‍വി
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോല്‍വി. വെറും നാല് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. 49.2 ഓവറില്‍ 283 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായി. വിരാട് കോഹ്ലി(65), ശിഖര്‍ ധവാന്(61), ദീപക് ചഹാര്‍(54) എന്നിവര്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു. കോഹ്ലി-ധവാന് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് മികച്ച ഫോം നേടിത്തന്നത്. അവസാന ഓവറുകളില്‍ മികച്ച പ്രകടനം കാഴ്ച വച്ച് ഇന്ത്യയെ വിജയത്തിന് അടുത്തെത്തിച്ചത് ദീപക് ചഹറാണ്. 34 പന്തുകള്‍ നേരിട്ടാണ് ചഹര്‍ 54 റണ്‍സെടുത്തത്. ജസ്പ്രീത് ബുംറയുടെയും (12) അവസാന ഓവറിലെ രണ്ടാം പന്തില്‍ യൂസ്വേന്ദ്ര ചാഹലിന്റെയും (രണ്ട്) വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണാഫ്രിക്ക ജയം സ്വന്തമാക്കി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 49.5 ഓവറില്‍ 287 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.
Read More » -
ട്വന്റി20 പരമ്പര; തിരുവനന്തപുരത്തെ ഒഴിവാക്കി
തിരുവനന്തപുരം: വെസ്റ്റിന്‍ഡീസിനെതിരായ ഇന്ത്യയുടെ ട്വന്റി20 പരമ്ബരയിലെ മത്സരത്തിനുള്ള വേദി തിരുവന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നിന്നും മാറ്റി.കൊവിഡ് വ്യാപനത്തെത്തുടര്‍ന്നാണ് മത്സരവേദി മാറ്റാനുള്ള ബി സി സി ഐ തീരുമാനം.ഇതോടെ എല്ലാ മത്സരങ്ങളും കൊല്‍ക്കത്തിയില്‍ നടത്താനാണ് സാധ്യത.പരമ്ബരയിലെ അവസാന മത്സരമായിരുന്നു കാര്യവട്ടത്ത് നടക്കേണ്ടിയിരുന്നത്.
Read More » -
ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ : പി.വി. സിന്ധു പുറത്ത്
ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിൾസ് സെമിയിൽ ഇന്ത്യയുടെ പി.വി. സിന്ധു പരാജയപ്പെട്ടു. തായ്ലൻഡിന്റെ സുപനിദ കതേതോംഗിനോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് സിന്ധു തോറ്റ് പുറത്തായത്. 59 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 14-21, 21-13, 10-21ന് ഇന്ത്യൻ താരം അടിയറവുവച്ചു.
Read More » -
ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് വിരാട് കോഹ്ലി
ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ തോല്‍വിക്കു പിന്നാലെയാണ് രാജി. ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ടെസ്റ്റ് ക്രിക്കറ്റ് വിജയം നേടിതന്ന ക്യാപ്റ്റന്‍ എന്ന ഖ്യാദിയുള്ള വ്യക്തിയാണ് വിരാട് കോഹ്ലി. ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിനൊപ്പമാണ് കോഹ്ലിയുടെ രാജി പ്രഖ്യാപനം. കഴിഞ്ഞ ഏഴ് വര്‍ഷക്കാലം ഇന്ത്യന്‍ ടീമിനെ ശരിയായ ദിശയില്‍ മുന്നോട്ട് കൊണ്ടുപോവാന്‍ സാധിച്ചെന്ന വിശ്വാസത്തോടെയാണ് മടങ്ങുന്നതെന്ന് വ്യക്തമാക്കിയാണ് വിരാട് കോഹ്ലി രാജി പ്രഖ്യാപിച്ചത്.
Read More » -
ലയണല്‍ മെസ്സിക്ക് കോവിഡ് സ്ഥിരീകരിച്ചു
പാരീസ്: ഫുട്ബോള്‍ താരം ലയണല്‍ മെസ്സിക്ക് കോവിഡ് സ്ഥിരീകരിച്ചു. മെസ്സിയ്ക്കൊപ്പം പി.എസ്.ജിയിലെ മറ്റ് മൂന്ന് താരങ്ങള്‍ക്കും കോവിഡ് ബാധിച്ചു. മെസ്സിയെകൂടാതെ പ്രതിരോധതാരം യുവാന്‍ ബെര്‍നാട്, ഗോള്‍കീപ്പര്‍ സെര്‍ജിയോ റിക്കോ, മിഡ്ഫീല്‍ഡര്‍ നഥാന്‍ ബിറ്റുമസാല എന്നീ താരങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പി.എസ്.ജിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. നാല് പേരും ഐസൊലേഷനില്‍ പ്രവേശിച്ചു. മെസ്സിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പി.എസ്.ജി അധികൃതര്‍ വ്യക്തമാക്കി. മികച്ച ഫുട്ബോളര്‍ക്കുള്ള ബാലണ്‍ദ്യോര്‍ പുരസ്കാരം ഏഴ് തവണ സ്വന്തമാക്കിയ മെസ്സി ഈ സീസണിലാണ് ബാഴ്സലോണ വിട്ട് പി.എസ്.ജിയിലെത്തിയത്.
Read More »