Sports
-
കേരള ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഒ.കെ രാംദാസ് അന്തരിച്ചു
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം മുന്‍ നായകനും ഓപ്പണിംഗ് ബാറ്ററുമായ ഒ.കെ രാംദാസ് അന്തരിച്ചു. 74 വയസായിരുന്നു. തിരുവനന്തപുരത്ത് ചികില്‍സയിലിരിക്കേയാണ് അന്ത്യം. ഭാര്യ ശോഭ. മകന്‍ കപില്‍ രാംദാസ്. ഒ.കെ രാംദാസിന്റെ വിയോഗത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അനുശോചിച്ചു. രഞ്ജി ട്രോഫിയില്‍ കേരളത്തിനായി 13 സീസണുകളില്‍ കളത്തിലിറങ്ങിയിട്ടുണ്ട് ഒ.കെ രാംദാസ്. രഞ്ജി ട്രോഫിയില്‍ 1968/69 സീസണ്‍ മുതല്‍ 1980/81 വരെ 35 മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധീകരിച്ചു. 11 അര്‍ധ സെഞ്ചുറികളോടെ 1647 റണ്‍സ് നേടി. 1972 ഡിസംബര്‍ ഒന്നിന് തമിഴ്‌നാടിനെതിരെ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നേടിയ 83 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 1979ല്‍ തമിഴ്‌നാടിനെതിരെ ഡിസംബര്‍ 13 മുതല്‍ 15 വരെ കേരള രഞ്ജി ടീമിനെ നയിച്ചു. 1998/99 മുതല്‍ 2002/03 വരെ ബിസിസിയുടെ മാച്ച് റഫറിയായിരുന്നു.
Read More » -
ഷൂട്ടിംഗ് ലോകകപ്പില്‍ സ്വര്‍ണം വെടിവച്ചിട്ട് ഇന്ത്യന്‍ സഖ്യം
ചാംഗ്വോണ്‍: ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യക്ക് സ്വര്‍ണം. 10 മീറ്റര്‍ എയര്‍ റൈഫില്‍ മിക്‌സഡ് ടീം വിഭാഗത്തില്‍ ഇന്ത്യയുടെ മെഹുലി ഘോഷ് തുഷാര്‍ മാനെ ജോഡിയാണ് സ്വര്‍ണ്ണം നേടിയത്. ഹംഗേറിയന്‍ ടീമിനെ 17-13 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ ജോഡിയുടെ സ്വര്‍ണ്ണ നേട്ടം. ഇസ്രയേല്‍, ചെക്ക് റിപ്പബ്ലിക് ടീമുകള്‍ക്ക് യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങള്‍ ലഭിച്ചു. സീനിയര്‍ വിഭാഗത്തില്‍ തുഷാര്‍ നേടിയ ആദ്യ സ്വര്‍ണമാണ് ഇത്. മെഹുലിയുടേത് രണ്ടാമത്തെ സ്വര്‍ണം. 2019ല്‍ കാഠ്മണ്ഡുവില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസിലാണ് മെഹുലി മുന്‍പ് സ്വര്‍ണമെഡല്‍ നേടിയത്. https://twitter.com/OfficialNRAI/status/1547055317263220736?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1547055317263220736%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.firstpost.com%2Fsports%2Fissf-world-cup-mehuli-ghosh-and-tushar-mane-clinch-second-gold-for-india-palak-shiva-sign-off-with-bronze-10904971.html 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ഇനത്തില്‍ മൂന്നാം സ്ഥാനത്തെത്തിയ ഇന്ത്യന്‍ ജോഡിയായ പാലക്-ശിവ നര്‍വാള്‍ സഖ്യം വെങ്കലം നേടി.
Read More » -
വിംബിള്‍ഡണ്‍ കിരീടം ജോക്കോവിച്ചിന്
ലണ്ടന്‍: വിംബിള്‍ഡണ്‍ കിരീടം നൊവാക് ജോക്കോവിച്ചിന്. ഫൈനലില്‍ ഓസ്‌ട്രേലിയന്‍ താരം നിക്ക് കിര്‍ഗ്യോസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജോക്കോവിച്ച് കിരീടം നിലനിര്‍ത്തിയത്. സ്‌കോര്‍ 4-6, 6-3, 6-4, 7-6. സെര്‍ബിയന്‍ താരത്തിന്റെ 21-ാം ഗ്രാന്‍സ്ലാം കിരീടമാണിത്. ഇതോടെ ഗ്രാന്‍സ്ലാം കിരീടനേട്ടത്തില്‍ റോജര്‍ ഫെഡററെ മറികടക്കാനും ജോക്കോവിച്ചിനായി. 22 കിരീടങ്ങള്‍ സ്വന്തമാക്കിയ സ്പാനിഷ് താരം റാഫേല്‍ നദാലാണ് മുന്നില്‍. വിംബിള്‍ഡണില്‍ ജോക്കോവിച്ചിന്റെ ഏഴാം കിരീടമാണിത്. ഫെഡററും ഏവ് തവണ വിംബിള്‍ണ്‍ നേടിയിട്ടുണ്ട്. ഒമ്പത് ഓസ്‌ട്രേലിയന്‍ ഓപ്പണും ജോക്കോവിച്ച് നേടി. യു എസ് ഓപ്പണില്‍ മൂന്ന് തവണയും ഫ്രഞ്ച് ഓപ്പണില്‍ രണ്ട് തവണയും കിരീടം സ്വന്തമാക്കി. ഫൈനലില്‍ ആദ്യ സെറ്റ് മാത്രമാണ് കിര്‍ഗ്യോസിന് സ്വന്തമാക്കാനായത്. രണ്ട് മൂന്നും സെറ്റ് ജോക്കോവിച്ച് അനായാസം നേടി. എന്നാല്‍ നാലാം സെറ്റില്‍ കിര്‍ഗ്യോസ് ഒപ്പത്തിനൊപ്പം നിന്നു. എങ്കിലും ടൈബ്രേക്കിലൂടെ ജോക്കോ വിജയം സ്വന്തമാക്കി. കൂടെ കിരീടവും. വനിതാ സിംഗിള്‍സ് ഫൈനലില്‍ ടുണീഷ്യന്‍ താരം ഓന്‍സ് ജാബ്യുറിനെ ഒന്നിനെതിരെ…
Read More » -
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം:ഇന്ത്യയും ലോക ഇലവനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന് ശ്രമം
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷീകത്തോടനുബന്ധിച്ച് ഇന്ത്യയും ലോക ഇലവനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന് ശ്രമം. കേന്ദ്ര സർക്കാർ ഇത്തരമൊരു നിർദേശം ബിസിസിഐക്ക് മുന്നിൽ വച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് ഇതു സംബന്ധിച്ച് ബിസിസിഐക്ക് മുന്നിൽ നിർദേശം വെച്ചത്. സ്വാതന്ത്ര്യത്തിന്റെ 75-ാ വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ നടത്തുന്ന ആസാദി കാ അമൃത് മഹോത്സവ് ക്യാപെയിനിന്റെ ഭാഗമായിട്ടാണ് ക്രിക്കറ്റ് മത്സരം നടത്തുന്നത്.
Read More » -
ഇന്ത്യന്‍ ആരാധകര്‍ക്കുനേരേ ഇംഗ്ലണ്ടില്‍ വംശീയാധിക്ഷേപം: ഒരാള്‍ അറസ്റ്റില്‍
എജ്ബാസ്റ്റണ്‍: ഇന്ത്യന്‍ ആരാധകര്‍ക്കു നേരേ ഇംഗ്ലണ്ടില്‍ വംശീയാധിക്ഷേപം. ബര്‍മിങ്ങാം സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ – ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിനിടെയാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് നേര്‍ക്ക് വംശീയാധിക്ഷേപമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. മുപ്പത്തിരണ്ടുകാരനായ യുവാവിനെയാണ് അറസ്റ്റ് ചെയ്തതെന്ന് ബര്‍മിങ്ങാം പോലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. പൊതുസ്ഥലത്ത് വംശീയമായ മോശം പെരുമാറ്റത്തിന്റെ പേരിലാണ് അറസ്റ്റ്. എജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ നാലാം ദിനത്തില്‍ സ്റ്റേഡിയത്തിലുണ്ടായിരുന്ന ചില ഇംഗ്ലണ്ട് ആരാധകര്‍ ഇന്ത്യന്‍ കാണികള്‍ക്കു നേരെ മോശമായി പെരുമാറുകയായിരുന്നു. സ്റ്റേഡിയത്തിന്റെ തെക്ക് ഭാഗത്തെ ഗാലറിക്ക് താഴെ ഇരുന്ന ഇംഗ്ലീഷ് കാണികള്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് നേരെയും മോശം വാക്കുകള്‍ പ്രയോഗിച്ചുവെന്നും ആരോപണമുണ്ട്. സ്റ്റേഡിയത്തിലുണ്ടായിരുന്ന ഇന്ത്യന്‍ ആരാധകരില്‍ ചിലര്‍ ഇംഗ്ലണ്ട് കാണികളില്‍ നിന്നുണ്ടായ മോശം അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. കേട്ടാലറയ്ക്കുന്ന വാക്കുകള്‍ ഇംഗ്ലണ്ട് കാണികള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് നേര്‍ക്ക് ഉപയോഗിച്ചുവെന്ന് വിവിധയാളുകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ്…
Read More » -
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തിന് സഞ്ജുവും, ധവാന്‍ നയിക്കും; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടി മലയാളി താരം സഞ്ജു സാംസണ്‍. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലേക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുന്നത്. രവീന്ദ്ര ജഡേജയാണ് സഹനായകന്‍. രോഹിത് ശര്‍മ, വിരാട് കോലി, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി ജസ്പ്രീത് ബുംറ, ഋഷഭ് പന്ത് തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് ബി.സി.സി.ഐ. വിശ്രമം അനുവദിച്ചു. ശുഭ്മാന്‍ ഗില്ലിനെ നിശ്ചിത ഓവര്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവിളിച്ചു. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയെ പരിഗണിച്ചില്ല. അയര്‍ലന്‍ഡിനെതിരായ മത്സരത്തിലെ മികച്ച പ്രകടനമാണ് സഞ്ജുവിന് തുണയായത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിലും സഞ്ജു ഇടം നേടിയിട്ടുണ്ട്. നേരത്തെ, ശ്രീലങ്കയ്ക്കെതിരെ ഏകദിന പരമ്പരയിലും സഞ്ജു കളിച്ചിരുന്നു. 46 റണ്‍സാണ് അന്ന് സഞ്ജു നേടിയത്. വെസ്റ്റ് ഇന്‍ഡീസ് ആതിഥേയത്വം വഹിക്കുന്ന പരമ്പരയിലെ എല്ലാ മത്സരങ്ങളും ട്രിനിഡാഡിലെ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ നടക്കും. ജൂലൈ 22ന്…
Read More » -
എഡ്ബാസ്സ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റ്: രണ്ടാം ദിനം ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച
എഡ്ജ്ബാസ്റ്റണ്‍: എഡ്ബാസ്സ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇടക്കിടെ രസംകൊല്ലിയായി എത്തിയ മഴക്കിടയിലും വിക്കറ്റ് പെയ്ത് നടത്തി ഇന്ത്യന്‍ പേസര്‍മാര്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 416 റണ്‍സിന് മറുപടിയായി ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയിലാണ്. 12 റണ്‍സോടെ ജോണി ബെയര്‍സ്റ്റോയും റണ്‍സൊന്നുമെടുക്കാതെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും ക്രീസില്‍. മൂന്ന് വിക്കറ്റെടുത്ത ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രയും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ ബാക്ക് ഫൂട്ടിലാക്കിയത്. അഞ്ച് വിക്കറ്റ് ശേഷിക്കെ ഇന്ത്യന്‍ സ്കോറിന് 332 റണ്‍സ് പുറകിലാണ് ഇംഗ്ലണ്ട് ഇപ്പോള്‍. സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ ഓവറില്‍ 35 റണ്‍സടിച്ച് ലോക റെക്കോര്‍ഡിട്ടതിന് പിന്നാലെ പന്തെടുത്തപ്പോഴും ബുമ്ര ഇംഗ്ലണ്ടിനെ ഞെട്ടിച്ചു.ഇംഗ്ലണ്ട് ഓപ്പണര്‍മാരായ അലക്സ് ലീസിനെയും സാക്ക് ക്രോളിയെയും തുടക്കത്തിലെ മടക്കി ബുമ്ര തന്നെയാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. മൂന്നാം ഓവറിലെ…
Read More » -
സച്ചിന്റെയും ധോണിയുടെയും റെക്കോര്‍ഡ് തകര്‍ത്ത് റിഷഭ് പന്തിന്റെ സെഞ്ചുറി; ഇനി വിമര്‍ശനങ്ങള്‍ക്ക് വിട
എഡ്ജ്ബാസ്റ്റണ്‍: വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ട ഘട്ടത്തില്‍ ടെസ്റ്റില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി റിഷഭ് പന്തിന്‍റെ മറുപടി. ഇംഗ്ലണ്ടിനെതരായ എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ 98-5 എന്ന സ്കോറില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് കരകയറ്റിയ റിഷഭ് പന്ത് സെഞ്ചുറി കുറിച്ചതോടെ ഓടിക്കയറിയത് റെക്കോര്‍ഡ് ബുക്കിലേക്കാണ്. കരിയറിലെ അഞ്ചാമത്തെയും ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും സെഞ്ചുറിയാണ് എഡ്ജ്ബാസ്റ്റണില്‍ പന്ത് ഇന്ന് അടിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം ഓവലിലും ഈ വര്‍ഷം അഹമ്മദാബാദിലുമായിരുന്നു പന്തിന്‍റെ മറ്റ് രണ്ട് സെഞ്ചുറികള്‍. 89 പന്തില്‍ അഞ്ചാം സെഞ്ചുറി തികച്ച പന്ത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ വേഗതയേറിയ സെഞ്ചുറിയെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. 2005ല്‍ പാക്കിസ്ഥാനെതിരെ 93 പന്തില്‍ സെഞ്ചുറി നേടിയ എം എസ് ധോണിയുടെ റെക്കോര്‍ഡാണ് പന്ത് ഇന്ന് മറികടന്നത്. ഇംഗ്ലണ്ടില്‍ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമാണ് പന്ത്. ഏഷ്യക്ക് പുറത്ത് നാലാം സെഞ്ചുറിയാണ് പന്ത് ഇന്ന് ഇംഗ്ലണ്ടിനെതിരെ കുറിച്ചത്. ഇന്ത്യയുടെ…
Read More » -
സഞ്ജു രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കണം; ഒരു കളിയില്‍ മാത്രമായി ഒതുക്കിയതിനെതിരേ പ്രതിഷേധവുമായി ആരാധകര്‍ രംഗത്ത്
ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടി-20കളില്‍ അവസരം ലഭിക്കാത്ത സഞ്ജു വിരമിക്കണമെന്ന ആവശ്യവുമായി ആരാധകര്‍ രംഗത്ത്. അയര്‍ലന്‍ഡിനെതിരെ നന്നായി കളിച്ചിട്ടും സഞ്ജുവിന് അര്‍ഹിക്കുന്ന അവസരം നല്‍കുന്നില്ലെന്നും 48 മത്സരങ്ങള്‍ കളിച്ചിട്ടും മികച്ച പ്രകടനങ്ങള്‍ നടത്താത്ത ഋഷഭ് പന്തിന് വീണ്ടും അവസരങ്ങള്‍ നല്‍കുന്നു എന്നുമാണ് ആരാധകര്‍ പറയുന്നത്. ടി-20 ലോകകപ്പ് ടീമില്‍ സഞ്ജുവിന് അവസരം ലഭിക്കില്ലെന്നും വിരമിക്കുന്നതാണ് നല്ലതെന്നും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ആരാധകര്‍ ആവശ്യപ്പെടുന്നു. അയര്‍ലന്‍ഡിനെതിരേ ദിവസങ്ങള്‍ക്ക് മുമ്പ് ലഭിച്ച ഒരേയൊരു അവസരത്തില്‍ അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ സഞ്ജുവിനെ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആദ്യ മത്സരത്തില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയത്. അതും കളിപ്പിക്കുമോ എന്ന് ഉറപ്പില്ല. https://twitter.com/Avidhakad029/status/1542566936181035009?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1542566936181035009%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fsports%2Fcricket%2Fsanju-samson-named-in-only-the-first-t20-against-england-fans-fumes-selection-1.7653752 ബിസിസിഐയുടെ ഈ തീരുമാനത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയിലെങ്ങും ആരാധകരുടെ രോഷമാണ്. ബിസിസിഐ സഞ്ജുവിനോട് ചെയ്യുന്നത് നീതികേടാണെന്ന് ആരാധകര്‍ പറയുന്നു. ഈ അനീതി ഇനി സഹിച്ച് നില്‍ക്കരുതെന്നും വിരമിച്ച് ഇംഗ്ലണ്ടിനു വേണ്ടിയോ ഓസ്ട്രേലിയക്ക് വേണ്ടിയോ കളിക്കണമെന്നും സഞ്ജുവിനോട് ആരാധകര്‍ ആവശ്യപ്പെടുന്നു. No wonder…
Read More » -
ഗംഭീരം സഞ്ജൂ…. അഭിനന്ദനവുമായി ആരാധകരും താരങ്ങളും
ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരേ നടന്ന രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു സാംസന് അഭിനന്ദനവുമായി ആരാധകരും താരങ്ങളും രംഗത്ത്. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് സഞ്ജു(42 പന്തില്‍ 77) ഗംഭീരമാക്കിയെന്നാണ് എല്ലാവരുടെയും വിലയിരുത്തല്‍. മത്സരത്തില്‍ രാജ്യാന്തര ടി20 കരിയറിലെ തന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറും കന്നി അര്‍ധ സെഞ്ചുറിയും സ്വന്തമാക്കിയ സഞ്ജു ദീപക് ഹൂഡയ്‌ക്കൊപ്പം റെക്കോര്‍ഡ് കൂട്ടുകെട്ടും സ്ഥാപിച്ചിരുന്നു. മത്സരത്തില്‍ ഹൂഡ സെഞ്ചുറി നേടിയെങ്കിലും ക്രിക്കറ്റ് ലോകം കൂടുതല്‍ സംസാരിച്ചത് സഞ്ജുവിന്റെ ഇന്നിംഗ്സിനെ കുറിച്ചായിരുന്നു. സഞ്ജു സാംസണ്‍ അവസരം നന്നായി വിനിയോഗിച്ചു എന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ പ്രശംസിച്ചു. പക്വതയേറിയ ഇന്നിംഗ്സായിരുന്നു മലയാളി താരത്തിന്റേത്. താന്‍ സഞ്ജുവിന്റെ വലിയ ആരാധകനാണെന്ന് മത്സര ശേഷം മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ വെളിപ്പെടുത്തി. മനോഹരമായ ഇന്നിങ്‌സായിരുന്നു സഞ്ജുവിന്‍േ്‌റതെന്നും സഞ്ജു സെഞ്ചുറി നേടാതെ പോയതില്‍ നിരാശയുണ്ടെന്നും ജഡേജ പറഞ്ഞു. മത്സരശേഷം സഞ്ജു, ജഡേജയ്ക്ക് നല്‍കിയ മറുപടിയില്‍ നിന്ന്.…
Read More »