SportsTRENDING

ഖത്തർ ലോകകപ്പ്: ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾ കഴിഞ്ഞു, പ്രീക്വാർട്ടർ ലൈനപ്പായി; അറിയാം ടീമുകളും എതിരാളികളും സമയവും

ദോഹ: അട്ടിമറികളേറെ കണ്ട ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ക്ക് ശേഷം ഖത്തര്‍ ലോകകപ്പിലെ പ്രീക്വാർട്ടർ ലൈനപ്പായി. 16 ടീമുകൾ നാല് ദിവസമായി ഏറ്റുമുട്ടും. ആദ്യ മത്സരത്തിൽ ഇന്ന് നെതർലന്‍ഡ്സ് അമേരിക്കയെ നേരിടും. രാത്രി 8.30നാണ് മത്സരം. രണ്ടാമത്തെ മത്സരത്തിൽ അർജന്‍റീന ഓസ്ട്രേലിയയെ നേരിടും.

ഫ്രാൻസ് നാളെ രാത്രി 8.30ന് പോളണ്ടിനെയും ഇംഗ്ലണ്ട് രാത്രി 12.30ന് സെനഗലിനെയും നേരിടും.ജപ്പാൻ തിങ്കളാഴ്ച രാത്രി 8.30ന് ക്രൊയേഷ്യയെയും ബ്രസീൽ രാത്രി 12.30ന് തെക്കൻ കൊറിയയെയും നേരിടും. ചൊവ്വാഴ്ച സ്പെയിൻ മൊറോക്കോയെയും പോർച്ചുഗൽ സ്വിസർലൻഡിനെയും നേരിടുന്നതോടെ ക്വാർട്ടർ ഫൈനൽ ചിത്രം തെളിയും.

ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്‍റീന, ബ്രസീല്‍, ഫ്രാന്‍സ്, സ്പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ പ്രമുഖ ടീമുകളെല്ലാം തോല്‍വി അറിഞ്ഞപ്പോള്‍ പ്രീ ക്വാര്‍ട്ടറിലെത്തിയ പ്രമുഖ ടീമുകളില്‍ ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്സുമാണ് തോല്‍വി അറിയാത്ത ടീമുകള്‍. പക്ഷ ഇരു ടീമുകള്‍ക്കും താരതമ്യേന ദുര്‍ബലരായ എതിരാളികളോട് സമനിലയില്‍ കുരുങ്ങിയതിന്‍റെ ക്ഷീണമുണ്ട്.

  • 03-12-20222: Netherlands v USA, ഇന്ത്യന്‍ സമയം രാത്രി 8.30
  • 03-12-20222: Argentina v Australia, ഇന്ത്യന്‍ സമയം രാത്രി 12.30
  • 04-12-20222: France v Poland, ഇന്ത്യന്‍ സമയം രാത്രി 8.30
  • 04-12-20222: England v Senegal, ഇന്ത്യന്‍ സമയം രാത്രി 12.30
  • 05-12-20222: Japan v Croatia, ഇന്ത്യന്‍ സമയം രാത്രി 8.30
  • 05-12-20222: Brazil v South Korea,  ഇന്ത്യന്‍ സമയം രാത്രി 12.30
  • 06-12-20222:Morocco v Spain,ഇന്ത്യന്‍ സമയം രാത്രി 8.30
  • 06-12-20222:Portugal v Switzerland, ഇന്ത്യന്‍ സമയം രാത്രി 12.30.

Back to top button
error: