Sports
-
ഏഷ്യാകപ്പ് ക്രിക്കറ്റ്: ഇന്ത്യ 51-3; മഴമൂലം കളി നിർത്തിവെച്ചു
കൊളംബോ:ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തില്‍ മഴ വില്ലനായി. കളി 11.2 ഓവറില്‍ നില്‍ക്കെ മഴ കാരണം കളി നിര്‍ത്തി വെച്ചിരിക്കുകയാണ്. ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 11.2 ഓവര്‍ പിന്നിട്ടു നില്‍ക്കെ 51-3 എന്ന നിലയില്‍ ആണ്. വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ശ്രേയസ് അയ്യര്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 11 റണ്‍സ് എടുത്ത രോഹിത് ശര്‍മ്മയെയും നാലു റണ്‍സ് എടുത്ത കോഹ്ലിയെയും ഷഹീൻ അഫ്രീദി ക്ലീൻ ബൗള്‍ഡ് ആക്കി. 5 ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങിയാണ് അഫ്രീദി 2 വിക്കറ്റ് വീഴ്ത്തിയത്. 14 റണ്‍സ് എടുത്ത ശ്രേയസ് അയ്യറിനെ ഹാരിസ് റഹൂഫും പുറത്താക്കി. 6 റണ്‍സുമായു ഗില്ലും 2 റണ്‍സുമായി ഇഷൻ കിഷനും ആണ് ക്രീസില്‍ ഉള്ളത്.ഇന്നിംഗ്സില്‍ ഇത് രണ്ടാം തവണയാണ് മഴമൂലം കളി നിര്‍ത്തിവെക്കുന്നത്.
Read More » -
ഏഷ്യാകപ്പ് 2023; ഇന്ത്യ-പാക് പോരാട്ടം ഇന്ന്
ശ്രീലങ്ക: കഴിഞ്ഞ ഒക്‌ടോബര്‍ 23ന് മെല്‍ബണില്‍ നടന്ന ടി20 ലോകകപ്പ് പോരാട്ടത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും വീണ്ടും പരസ്‌പരം ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. ഏഷ്യാ കപ്പ് 2023ലെ ഗ്രൂപ്പ് എ മത്സരത്തില്‍ സെപ്റ്റംബര്‍ 2, ശനിയാഴ്‌ച ശ്രീലങ്കയിലെ പല്ലേക്കലെയിലാണ് ബദ്ധവൈരികള്‍ തമ്മില്‍ ഏറ്റുമുട്ടുക. ഒക്‌ടോബര്‍ 14ന് ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് മത്സരത്തിന്റെ മുന്നോടിയായുള്ള തയ്യാറെടുപ്പ് എന്ന നിലയിലാണ് ഏഷ്യാ കപ്പിനെ നോക്കികാണുന്നത്. അതേസമയം ടിക്കറ്റ് വില്‍പ്പന ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ടിക്കറ്റുകള്‍ വിറ്റുതീര്‍ന്ന ഇന്ത്യ പാകിസ്താൻ പോരാട്ടം കാണാൻ ദശലക്ഷക്കണക്കിന് കാഴ്ചക്കാര്‍ കാത്തിരിക്കുമ്ബോള്‍ മഴ വില്ലനാകുമെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച ഇന്ത്യൻ ടീം കാൻഡിയില്‍ എത്തിയെങ്കിലും വ്യാഴാഴ്ച പരിശീലനത്തിനായി ഇറങ്ങിയിരുന്നില്ല. അടുത്ത മൂന്ന് ദിവസത്തേക്ക് മഴയ്‌ക്ക് സാധ്യതയുളളതിനാല്‍ ഇന്ത്യ-പാകിസ്താൻ മത്സരം സംബന്ധിച്ച് വളരെയധികം അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടിയാണ്. സെപ്റ്റംബര്‍ 4 ന് നേപ്പാളിനെതിരെ നടക്കുന്ന മത്സരം ജയിക്കണം.ജയിക്കാനായില്ലെങ്കില്‍ അടുത്ത റൗണ്ടിലേയ്‌ക്ക് മുന്നേറുന്നത് പ്രയാസകരമാകും.
Read More » -
പാകിസ്ഥാനെ വിറപ്പിക്കാൻ ‘രോ- കോ’! ഇന്ത്യന്‍ സ്റ്റാറുകളുടെ കിടിലം പ്രൊമോ വീഡിയോയുമായി സ്റ്റാര്‍ സ്പോര്‍ട്‌സ്
പല്ലെക്കെലെ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ നാളെ(സെപ്റ്റംബർ 2) ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും വലിയ മത്സരമാണ്. പല്ലെക്കെലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബന്ധവൈരികളായ ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം വരും. ഏഷ്യൻ ക്രിക്കറ്റിലെ ഏറ്റവും കരുത്തരായ ടീമുകൾ നാളുകൾക്ക് ശേഷം നേർക്കുനേർ വരുന്നതിൻറെ ആവേശത്തിലാണ് ഇരു ടീമുകളുടേയും ആരാധകർ. ഈ വർഷത്തെ ഏകദിന ലോകകപ്പിൻറെ ട്രെയൽ കൂടിയാണ് ഈ മത്സരം. ആവേശപ്പോരിന് മുമ്പ് ആകർഷകമായ പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് മത്സരത്തിൻറെ സംപ്രേഷകരായ സ്റ്റാർ സ്പോർട്‌സ്. The ‘RO-KO’ duo is here to rule! As we head into #IndVPak in the #AsiaCup2023, @imVkohli & @IamRo45 are set to put on yet another sparkling show! Tune-in to #INDvPAK on #AsiaCupOnStar Tomorrow | 2 PM | Star Sports Network #Cricket pic.twitter.com/sve3xNfZjy — Star Sports (@StarSportsIndia) September 1, 2023…
Read More » -
ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍; ഇഷാന്‍ കിഷന്‍ മധ്യനിരയിലേക്ക്, സഞ്ജു പുറത്ത് തന്നെ!
കാൻഡി: ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ ആദ്യ മത്സരത്തിൽ ഇന്ത്യൻ താരം ഇഷാൻ കിഷൻ മധ്യനിരയിൽ കളിച്ചേക്കും. വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽ രാഹുൽ പുറത്തിരിക്കുന്ന സാഹചര്യത്തിലാണിത്. ഇതോടെ മലയാളി താരം സഞ്ജു സാംസണിന് അവസം നഷ്ടമാവും. മുൻനിര താരമായ കിഷനെ മധ്യനിരയിൽ കളിപ്പിക്കുന്നതിൽ എതിർപ്പും ശക്തമാണ്. അതും ഏകദിനത്തിൽ മികച്ച റെക്കോർഡുള്ള സഞ്ജു സാംസൺ പുറത്തിരിക്കുന്ന സാഹചര്യത്തിൽ. ആദ്യ മൂന്ന് സ്ഥാനങ്ങളിൽ മാറ്റമുണ്ടാവില്ല. രോഹിത് ശർമയ്‌ക്കൊപ്പം യുവതാരം ശുഭ്മാൻ ഗിൽ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യും. അടുത്തകാലത്ത് സ്വതസിദ്ധമായ രീതിയിൽ ബാറ്റ് ചെയ്യാൻ ഇരുവർക്കും സാധിച്ചിരുന്നില്ല. എന്നാൽ ഗില്ലിൽ ടീം മാനേജ്‌മെന്റിന് വിശ്വാസമുണ്ട്. രോഹിത്തിന് പരിചയ സമ്പത്ത് മുതൽകൂട്ടാണ്. മൂന്നാം സ്ഥാനത്ത് വിരാട് കോലിയെത്തും. പരിക്ക് മാറി ടീമിൽ തിരിച്ചെത്തുന്ന ശ്രേയസ് അയ്യർ നാലാം സ്ഥാനവും ഉറപ്പിക്കും. പിന്നാലെ ഇഷാൻ കിഷൻ ക്രീസിലെത്തും. വിക്കറ്റിന് പിന്നിലും കിഷൻ നിക്കും. പേസ് ഓൾറൗണ്ടറായ ഹാർദിക് പാണ്ഡ്യ തുടർന്ന് ക്രീസിലെത്തും. ബൗളിംഗിൽ അദ്ദേഹം ഇന്ത്യയുടെ…
Read More » -
ഡുറണ്ട് കപ്പ് ഫുട്ബോൾ ഫൈനലിൽ മോഹൻ ബഗാൻ ഈസ്റ്റ് ബംഗാളിനെ നേരിടും
കൊൽക്കത്ത:ഡുറണ്ട് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ മോഹൻ ബഗാൻ ഈസ്റ്റ് ബംഗാളിനെ നേരിടും.വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഐഎസ്‌എല്‍ ക്ലബ് എഫ്സി ഗോവയെ 2-1 ന് തോല്‍പ്പിച്ചാന് മോഹൻ ബഗാൻ ഫൈനലില്‍ എത്തിയത്. ഈസ്റ്റ് ബംഗാൾ നേരത്തെ ഫൈനലിൽ പ്രവേശിച്ചിരുന്നു.സെപ്തംബര്‍ മൂന്നിനാണ് ഫൈനൽ.ഇരുടീമുകളും കൊൽക്കത്തയിൽ നിന്നുള്ളതാണ്.
Read More » -
ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് അഞ്ച് വിക്കറ്റ് ജയം
പല്ലേക്കെലേ: ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് അഞ്ച് വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 165 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ട് വച്ചത്. ശ്രീലങ്ക മറുപടി ബാറ്റിംഗില്‍ 39 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ചരിത് അസലങ്ക (62), സധീര സമരവിക്രമ (54) എന്നിവരുടെ ബാറ്റിംഗാണ് ലങ്കയെ വിജയത്തിലേക്ക് നയിച്ചത്. ഷാക്കിബ് അല്‍ ഹസന്‍ ബംഗ്ലാദേശിനായി രണ്ട് വിക്കറ്റെടുത്തു. നേരത്തെ, നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെ (89) ഇന്നിംഗ്‌സാണ് ബംഗ്ലാദേശിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. മതീഷ പതിരാന നാല് വിക്കറ്റ് വീഴ്ത്തി. ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന് ശ്രീലങ്കയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. 9.2 ഓവറില്‍ ആതിഥേയര്‍ മൂന്നിന് 43 എന്ന നിലയിലേക്ക് വീണു. ദിമുത് കരുണാരത്‌നെ (1) ആദ്യം മടങ്ങി. പതും നിസ്സങ്ക (14), കുശാല്‍ മെന്‍ഡിസ് (5) എന്നിവര്‍ക്കും തിളങ്ങാനായില്ല. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ സമരവിക്രമ – ചരിത് അസങ്കല എന്നിവര്‍ കൂട്ടിചേര്‍ത്ത 68 റണ്‍സ്…
Read More » -
അവിശ്വസനീയം ഈ വിജയം ! ഈസ്റ്റ്ബംഗാള്‍ ഡ്യൂറന്റ്കപ്പ് ഫൈനലില്‍
കൊല്‍ക്കത്ത: ഈസ്റ്റ് ബംഗാള്‍ ഡ്യൂറന്റ് കപ്പ് ഫൈനലില്‍.തോറ്റെന്ന് കരുതിയ മത്സരം ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ സമനിലയിലെത്തിച്ച് ഷൂട്ടൗട്ടില്‍ നോര്‍ത്ത്‌ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്താണ് കൊല്‍ക്കത്ത വമ്ബന്മാരുടെ ഫൈനല്‍ പ്രവേശനം. 16 തവണ ജേതാക്കളായ ഈസ്റ്റ് ബംഗാള്‍ 2004-ന് ശേഷം ഇതാദ്യമായാണ് ഫൈനലിലെത്തുന്നത്.നിശ്ചിത സമയത്ത് ഇരു ടീമും രണ്ട് ഗോള്‍ വീതമടിച്ച് സമനിലയിലായ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3ന് ജയിച്ചാണ് ഈസ്റ്റ് ബംഗാളിന്റെ ഫൈനല്‍ പ്രവേശനം. 76-ാം മിനിറ്റ് വരെ 2-0ന് മുന്നിലായിരുന്ന നോര്‍ത്ത്‌ഈസ്റ്റിനെതിരേ തകര്‍പ്പൻ തിരിച്ചുവരവാണ് ഈസ്റ്റ് ബംഗാള്‍ നടത്തിയത്.19 വര്‍ഷത്തിനു ശേഷമാണ് ഈസ്റ്റ് ബംഗാള്‍ ഡ്യൂറന്റ് കപ്പ് ഫൈനലിലെത്തുന്നത്.ഷൂട്ടൗട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ ഗോൾകീപ്പർ പ്രബ്സുഖൻ ഗില്ലാണ് അവർക്ക് തുണയായത്. കേരളത്തിൽ നിന്നുള്ള ടീമുകളായ കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും ടൂർണമെന്റിൽ നിന്നും നേരത്തെ പുറത്തായിരുന്നു.
Read More » -
ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഞായറാഴ്ച പ്രഖ്യാപിക്കും; മലയാളി താരം സഞ്ജുവിനും സാധ്യത
മുംബൈ:ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ വരുന്ന ഞായറാഴ്ച പ്രഖ്യാപിക്കും.15 അംഗ സ്‌ക്വാഡിനേയും സ്റ്റാന്‍ഡ് ബൈ കളിക്കാരേയും ആണ് പ്രഖ്യാപിക്കുക. സെപ്റ്റംബർ മൂന്നിന് പ്രഖ്യാപിക്കുന്ന ടീമില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്താന്‍ സെപ്റ്റംബര്‍ 28 വരെ ഇന്ത്യക്ക് അവസരമുണ്ടാകും. ഏഷ്യാ കപ്പ് പ്രകടനം കൂടി പരിഗണിച്ചായിരിക്കും ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവരിക. മലയാളി താരം സഞ്ജു സാംസണ്‍ ഏകദിന ലോകകപ്പ് ടീമില്‍ സ്റ്റാന്‍ഡ്‌ബൈ പ്ലെയറാകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.ഏഷ്യ കപ്പിലും സഞ്ജു സ്റ്റാന്‍ഡ്‌ബൈ താരമാണ്. അതേസമയം ഏഷ്യാ കപ്പിന് നാളെ തുടക്കമാകും. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍.പാക്കിസ്ഥാനും ശ്രീലങ്കയുമാണ് ആതിഥേയത്വം വഹിക്കുക.ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടക്കും. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളാണ് ഏഷ്യാ കപ്പിനായി ഏറ്റുമുട്ടുക. ഏകദിന ഫോര്‍മാറ്റില്‍ ആയിരിക്കും മത്സരങ്ങള്‍.ഇന്ത്യയുടെ ആദ്യ മത്സരം സെപ്റ്റംബര്‍ രണ്ട് ശനിയാഴ്ച പാക്കിസ്ഥാനെതിരെയാണ്.
Read More » -
ഏഷ്യാ കപ്പ് ക്രിക്കറ്റിനായി ഇന്ത്യൻ ടീമിന്‍റെ ഒരുക്കങ്ങൾ തകൃതി; പരിശീലനം ബെംഗളൂരുവിൽ
ബെംഗളൂരു: ഏഷ്യാ കപ്പ് ക്രിക്കറ്റിനായി ഇന്ത്യൻ ടീമിന്‍റെ ഒരുക്കങ്ങൾ തകൃതി. ബെംഗളൂരുവിലാണ് ടീമിന്‍റെ പരിശീലനം. പരിക്കില്‍ നിന്ന് മടങ്ങിയെത്തുന്ന കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ ഫിറ്റ്‌നസ് പുരോഗതി ഇതുവരെ തൃപ്‌തികരമാണ് എന്നത് ആശ്വാസം പകരുന്ന വാര്‍ത്തയാണ്. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്ന രാഹുല്‍ വിക്കറ്റ് കീപ്പിംഗ് ഡ്രില്ലുകള്‍ തുടങ്ങിയിട്ടുണ്ട്. രാഹുലിന്‍റെ ബാറ്റിംഗില്‍ യാതൊരു ആശങ്കകളും ഇതുവരെയില്ല. ഏഷ്യാ കപ്പിനും പിന്നാലെയെത്തുന്ന ഏകദിന ലോകകപ്പിനുമായി കഠിന പരിശീലനത്തിലാണ് ടീം ഇന്ത്യ. ആറ് ദിവസത്തെ സ്പെഷ്യൽ ക്യാമ്പാണ് ബെംഗളൂരുവില്‍ പുരോഗമിക്കുന്നത്. ദിവസവും ആറ് മണിക്കൂറിലധികം നീളുന്ന പരിശീലനം. ജോഡികളായി ഒരു മണിക്കൂര്‍ വീതം ബാറ്റ് ചെയ്തു ബാറ്റര്‍മാരെല്ലാം. ഇടംകയ്യൻ പേസര്‍മാരെ നേരിടാനാണ് ക്യാപറ്റൻ രോഹിത് ശര്‍മ്മ കൂടുതൽ സമയം ചെലവഴിച്ചത്. വിരാട് കോലിയുടെ ശ്രദ്ധ സ്പിന്നര്‍മാരെ നേരിടുന്നതിലായിരുന്നു. ശ്രേയസ് അയ്യരും കെ എൽ രാഹുലും ശുഭ്മാൻ ഗില്ലുമെല്ലാം നല്ല ടച്ചിലായിരുന്നു. ഉമ്രാൻ മാലിക്, യാഷ് ദൾ, തുഷാര്‍ പാണ്ഡെ…
Read More » -
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ ലൈനപ്പായി
ബെംഗളൂരു: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് മുമ്പ് ഇന്ത്യന്‍ ടീമിനെ ചുറ്റിപ്പറ്റി നടക്കുന്ന പ്രധാന ചര്‍ച്ച ബാറ്റിംഗില്‍ നാലാം നമ്പറിലാര് എന്നതാണ്. ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റ ശേഷം ഇന്ത്യയുടെ നാലാം നമ്പര്‍ പരീക്ഷണങ്ങള്‍ പാളിയിരുന്നു. ഇതോടെ ഏഷ്യാ കപ്പില്‍ നാലാമത് ആര് ബാറ്റിംഗിന് ഇറങ്ങും എന്ന ചര്‍ച്ച സജീവമാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ഇപ്പോള്‍ വന്നിരിക്കുന്നു. ഏഷ്യാ കപ്പിന് ഒരുക്കമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബെംഗളൂരുവിന് അടുത്തുള്ള ആലൂരിലാണ് ഇപ്പോഴുള്ളത്. ആറ് ദിവസം നീണ്ട ടീം ക്യാംപില്‍ വച്ച് ഇലവന്‍ കേംപിനേഷന്‍ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് മാനേജ്‌മെന്‍റ്. നാലാം നമ്പറില്‍ വിരാട് കോലിയെ ഇറക്കാമെന്ന നിര്‍ദേശം മുന്‍ പരിശീലകന്‍ രവി ശാസ്ത്രിയില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സില്‍ നിന്നും ഇതിനകം വന്നുകഴിഞ്ഞു. എന്നാല്‍ ഈ പരീക്ഷണത്തിന് ടീം ഇന്ത്യ തയ്യാറാല്ല എന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആലൂരിലെ പരിശീലന ക്യാംപില്‍ രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലുമാണ് ബാറ്റിംഗ് ഓപ്പണ്‍…
Read More »