ഹാങ്ചോ: ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണത്തിളക്കം. അമ്ബെയ്ത്തില്‍ ഇന്നലെ മിക്സഡ് ടീം വിഭാഗത്തില്‍ ഓജസ് പര്‍വീൻ-ജ്യോതി സുരേഖ സഖ്യം സ്വര്‍ണം നേടി.ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം പതിനാറായി.
16 സ്വര്‍ണവും 26 വെള്ളിയും 29 വെങ്കലവുമായി ആകെ 71 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്. മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലാംസ്ഥാനത്താണുള്ളത്.
164 മെഡലുകൾ നേടി ചൈനയാണ് മുന്നില്‍. 33 സ്വര്‍ണവുമായി ജപ്പാൻ രണ്ടാമതും 32 സ്വര്‍ണവുമായി ദക്ഷിണ കൊറിയ മൂന്നാമതുമാണ്.