Sports
-
യുഎസ് ഓപ്പണില്‍ വന്‍ അട്ടിമറി, വനിതാ സിംഗിള്‍സ് കിരീടം 19കാരി കോക്കോ ഗഫിന്
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിത കിരീടം അമേരിക്കയുടെ കോക്കോ ഗഫിന്. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം റഷ്യയുടെ അറീന സബര്‍ലന്‍കെയെ തോല്‍പ്പിച്ചായിരുന്നു 19കാരി ആദ്യ ഗ്രാന്റ് സ്ലാം നേടിയത്. ആദ്യം സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു കോക്കോയുടെ മുന്നേറ്റം.2-6, 6-3, 6-2 എന്നിങ്ങനെയാണ് സ്‌കോര്‍ നില. ഇതോടെ ലോക മൂന്നാം നമ്പര്‍ താരമായി കോക്കോയുടെ റാങ്കിങ് ഉയരും. ഈ ജയത്തോടെ സറീസ വില്യംസിന് ശേഷം യുഎസ് ഓപ്പണ്‍ നേടുന്ന കൗമാരക്കാരി എന്ന നേട്ടവും കോക്കോയ്ക്ക് സ്വന്തം.
Read More » -
സൗഹൃദമത്സരത്തില്‍ ജര്‍മനിയെ അട്ടിമറിച്ച് ജപ്പാൻ; ജയം 4-1ന്
സൗഹൃദമത്സരത്തിൽ ജര്‍മനിയെ അട്ടിമറിച്ച് ജപ്പാൻ. 4-1 എന്ന സ്കോറിനാണ് ജര്‍മനിയെ ജപ്പാൻ തകര്‍ത്തത്.2024ലെ യുറോ കപ്പിനൊരുങ്ങുന്ന ജര്‍മനിയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് ജപ്പാനുമായുള്ള പരാജയം. ജര്‍മനിയുടെ തുടര്‍ച്ചയായ മൂന്നാമത്തെ പരാജയമാണ് ജപ്പാനെതിരായ മത്സരത്തിലുണ്ടായത്. അവസാന അഞ്ച് മത്സരങ്ങളില്‍ നാലിലും ജര്‍മനി തോറ്റിരുന്നു. ഒമ്ബത് മാസം മാത്രമാണ് ഇനി യുറോ കപ്പിന് ബാക്കിയുള്ളത്.
Read More » -
വീണ്ടും തോൽവി ; കേരള ബ്ലാസ്റ്റേഴ്സിനെ ആറ് ഗോളിന് തകർത്ത് അല്‍ വസല്‍ എഫ്.സി
ദുബായ്:പ്രിസീസണിൽ രണ്ടാമത്തെ തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്.യു.എ.ഇയിലെ പ്രമുഖ പ്രോലീഗ് ക്ലബായ അല്‍ വസലുമായുള്ള പരിശീലന മത്സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തോല്‍വി. ശനിയാഴ്ച ദുബൈയിലെ സഅബീല്‍ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഏകപക്ഷീയമായ ആറ് ഗോളിനാണ് അല്‍ വസല്‍ എഫ്.സി കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. കാണികളെക്കൊണ്ട് നിറഞ്ഞ സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് നിറഞ്ഞുകളിച്ചെങ്കിലും അല്‍ വസലിന്‍റെ പ്രതിരോധ നിരയെ മറികടക്കാൻ കഴിഞ്ഞില്ല. കളിയുടെ ആദ്യ പകുതി പിന്നിടും മുമ്ബേ നാല് ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. നേരത്തെ കൊൽക്കത്തയിൽ നടന്ന ഡുറണ്ട് കപ്പിൽ ഗോകുലം കേരളയോടു പോലും തോൽവി ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്സ് ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു.
Read More » -
ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ – പാക് പോരാട്ടം
കൊളംബോ: ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ – പാകിസ്ഥാനെ നേരിടും. ഗ്രൂപ്പ് മത്സരത്തില്‍ മഴ കളി മുടക്കിയ കൊളംബോയില്‍ തന്നെയാണ്, ഇന്നും മത്സരം. സൂപ്പര്‍ ഫോറില്‍ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാൻ ഇന്ത്യയോട് ഏറ്റുമുട്ടാൻ എത്തുന്നത്. പരിക്കേറ്റ ടീമിന് പുറത്തായിരുന്ന കെ എല്‍ രാഹുല്‍ കൂടി എത്തുന്നതോടെ ഇന്ത്യൻ ബാറ്റിംഗ് നിര ശക്തമാകും. ആദ്യമത്സരത്തില്‍ പാക്കിസ്ഥാന് എതിരെ മികച്ച പ്രകടനം പുറത്തെടുത്ത ഇഷാൻ കിഷനും, ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യയുടെ പ്രതീക്ഷയ്ക്ക് കരുത്ത് കൂട്ടുന്നു. ഇന്ത്യയ്ക്കെതിരെ 35 റണ്‍സിന് നാല് വിക്കറ്റ് എടുത്ത ഷഹീൻ അഫ്രീദിയിലും, മൂന്നു വിക്കറ്റുകള്‍ വീതം നേടിയ നസീം ഷായിലും, ഹാരിസ് റഊഫിലുമാണ് പാക്ക് ബൗളിംഗ് നിര പ്രതീക്ഷ വയ്ക്കുന്നത്.ലോകകപ്പ് ടീം പ്രഖ്യാപിച്ചതിനുശേഷ ഉള്ള ഇന്ത്യയുടെ ആദ്യ മത്സരം കൂടിയാണ് ഇന്ന്. അതിനിടെ മത്സരാവേശം കെടുത്താൻ കൊളംബോയില്‍ ഇന്നും മഴ പെയ്യുമെന്നാണ് കാലാവസ്ഥാപ്രവചനം. ഇന്നലെ വൈകിട്ടും, രാത്രിയിലും കൊളംബോയില്‍ കനത്ത മഴ പെയ്തിരുന്നു.
Read More » -
ഐഎസ്എൽ പത്താം പതിപ്പ്; ഇത്തവണയെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നം പൂവണിയുമോ ?
കൊച്ചി: ഐഎസ്എൽ പത്താം പതിപ്പിൽ കിരീടത്തില്‍ കുറഞ്ഞതൊന്നും കോച്ച് ഇവാൻ വുകോമനോവിച്ച് ആഗ്രഹിക്കില്ല.മൂന്നുതവണ റണ്ണറപ്പായതാണ് ചരിത്രം.പക്ഷേ, എളുപ്പമല്ല. ഡ്യുറന്റ് കപ്പില്‍ പോലും മികച്ച പ്രകടനം നടത്താനായില്ല.ഗോകുലം കേരളയോട് വരെ തോറ്റു.സഹല്‍ അബ്ദുല്‍ സമദ് ഇക്കുറി ടീമിനൊപ്പമില്ല. മോഹൻബഗാൻ സൂപ്പര്‍ ജയന്റിനായാണ് ബൂട്ട് കെട്ടുന്നത്. രണ്ട് വര്‍ഷമായി ടീമിലുള്ള ഉറുഗ്വേതാരം അഡ്രിയാൻ ലൂണയാണ് ആണിക്കല്ല്. കളിക്കുകയും കളിപ്പിക്കുകയും ചെയ്യുന്ന ലൂണയായിരിക്കും പ്രധാനതാരം.മുന്നേറ്റത്തില്‍ ഗ്രീസുകാരൻ ദിമിത്രിയോസ് ഡയമന്റാകോസിലും പ്രതീക്ഷയാണ്.പക്ഷെ താരം പരിക്കിന്റെ പിടിയിലാണ്. മധ്യനിരയില്‍ ജപ്പാൻതാരം ഡെയ്സുക്, മുന്നേറ്റത്തില്‍ ഘാനക്കാരൻ ക്വാമെ പെപ്ര, പ്രതിരോധത്തില്‍ മിലോസ് ഡ്രിൻകിച്ച്, മാര്‍കോ ലെസ്കോവിച്ച് എന്നിവരാണ് വിദേശതാരങ്ങള്‍.മുൻ മോഹൻ ബഗാൻ താരം പ്രീതത്തിന് പുറമെ ഡിഫൻസീവ് മിഡ്ഫീല്‍ഡറായ ജീക്സണ്‍ സിങ്, പുതിയ താരം പ്രബീര്‍ ദാസ്, കെ പി രാഹുല്‍ എന്നിവരാണ് പ്രധാന ഇന്ത്യൻ താരങ്ങള്‍. സഹലിന് പകരം മധ്യനിരയില്‍ മലയാളി യുവതാരം വിബിൻ മോഹനനെയാകും വുകോമനോവിച്ച് പരിഗണിക്കുക. ഗ്രീസില്‍ പരിശീലനം കഴിഞ്ഞെത്തിയ ഈ ഇരുപതുകാരൻ നിലവില്‍ ഇന്ത്യൻ…
Read More » -
ഐഎസ് എല്‍ സെപ്റ്റംബര്‍ 21ന് തന്നെ; സീസണിലെ ഉദ്ഘാടന മത്സരം കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിൽ
കൊച്ചി: ഐഎസ്എൽ 2023-24 സീസൺ സെപ്റ്റംബർ 21 ന് ആരംഭിക്കും.കൊച്ചിയിലാണ് ഉദ്ഘാടനം.ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിൽ ഏറ്റുമുട്ടും. ഐ എസ് എല്ലില്‍ ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും അവസാനം ഏറ്റുമുട്ടിയത് കഴിഞ്ഞ സീസണിലെ വിവാദ പ്ലേ ഓഫില്‍ ആയിരുന്നു. ഈ മത്സരത്തോടെ കളി ആരംഭിക്കുന്നത് ആരാധകര്‍ക്കും ആവേശം നല്‍കും. കഴിഞ്ഞ ഐ എസ് എല്‍ ഉദ്ഘാടന മത്സരത്തിനും കൊച്ചി ആയിരുന്നു വേദിയായത്. കഴിഞ്ഞ സീസണില്‍ ഈസ്റ്റ് ബംഗാള്‍ ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിലെ എതിരാളികള്‍. അവസാന നാലു സീസണിലും കേരള ബ്ലാസ്റ്റേഴ്സും കൊല്‍ക്കത്ത ക്ലബും തമ്മില്‍ കളിച്ചായിരുന്നു സീസണ്‍ ആരംഭിച്ചത്. ഒക്ടോബര്‍ 1ആം തീയതിയാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഹോം മത്സരം അന്ന് കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂര്‍ എഫ് സിയെ നേരിടും.
Read More » -
കിംഗ്‌സ് കപ്പ് ഫുട്ബോൾ:പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ശക്തരായ ഇറാഖിനോട് തോറ്റ് ഇന്ത്യ പുറത്ത്
ബാങ്കോക്ക്: കിംഗ്‌സ് കപ്പ് ഫുട്ബോൾ സെമി ഫൈനലില്‍ ഇറാഖിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റ് ഇന്ത്യ പുറത്ത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് വീതം ഗോള്‍ നേടിയിരുന്നു. പിന്നീട് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ ബ്രന്‍ഡന്‍ ഫെര്‍ണാണ്ടസിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയതാണ് ഇന്ത്യക്ക് വിനയായത്. നേരത്തെ, രണ്ട് തവണ ലീഡെടുത്ത ശേഷമാണ് ഇന്ത്യക്ക് സമനില വഴങ്ങേണ്ടി വന്നത്.നോറം മഹേഷ് സിംഗിന്റെ ഒരു ഗോളും മറ്റൊരു സെല്‍ഫ് ഗോളിലുമാണ് ഇന്ത്യ ലീഡെടുത്തത്. അലി അല്‍-ഹമദി, അയ്മന്‍ ഹുസൈന്‍ എന്നിവരാണ് ഇറാഖിന്റെ ഗോളുകള്‍ നേടിയത്. ഇഞ്ചുറി സമയത്ത് ഇറാഖ് താരം സിദാനെ ഇക്ബാല്‍ ചുവപ്പ് കാര്‍ഡുമായി പുറത്തായെങ്കിലും സാഹചര്യം മുതലാക്കാൻ ഇന്ത്യക്കായില്ല.ഇതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.
Read More » -
49-ാമത് കിംഗ്‌സ് കപ്പ് ഫുട്ബോൾ ടൂർണമെന്റ്; ഇന്ത്യ ഇന്ന് ഇറാഖിനെതിരെ
49-ാമത് കിംഗ്‌സ് കപ്പ് ഫുട്ബോൾ സെമി ഫൈനലില്‍ ഇന്ത്യൻ പുരുഷ ഫുട്ബോള്‍ ടീം ഇന്ന് ഇറാഖിനെ നേരിടും. തായ്‌ലൻഡിലെ ചിയാങ് മായിലെ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ന് തന്നെ നടക്കുന്ന മറ്റൊരു സെമിയില്‍ തായ്‌ലൻഡ് ലെബനനെ നേരിടും. സെമി ഫൈനലിലെ വിജയികള്‍ സെപ്റ്റംബര്‍ 10-ന് ഫൈനലില്‍ മത്സരിക്കും. തോറ്റവര്‍ മൂന്നാം സ്ഥാനത്തിനുള്ള പ്ലേ ഓഫില്‍ ഏറ്റുമുട്ടും. ഫിഫ റാങ്കിംഗില്‍ 70-ാം സ്ഥാനത്ത് ഉള്ള ടീമാണ് ഇറാഖ്. 2010ല്‍ ബാഗ്ദാദില്‍ നടന്ന സൗഹൃദ മത്സരത്തില്‍ 0-2ന് തോറ്റതാണ് ഇറാഖുമായുള്ള ഇന്ത്യയുടെ അവസാന കൂടിക്കാഴ്ച. അന്ന് ഇറാഖ് ഏഷ്യൻ ചാമ്ബ്യന്മാരായിരുന്നു. ചരിത്രത്തില്‍ ഇതുവരെ ഇന്ത്യക്ക് ഇറാഖിനെ തോല്‍പ്പിക്കാൻ ആയിട്ടില്ല. 2019ല്‍ ആയിരുന്നു ഏറ്റവും അവസാനം ഇന്ത്യ കിംഗ്സ് കപ്പില്‍ പങ്കെടുത്തത്. അന്ന് മൂന്നാം സ്ഥാനം നേടിയിരുന്നു. സുനില്‍ ഛേത്രി കിംഗ്സ് കപ്പില്‍ ഇന്ത്യക്ക് ഒപ്പം ഇല്ല. ഛേത്രിയുടെ അഭാവത്തില്‍ ഇന്ത്യയുടെ പ്രകടനം എങ്ങനെ ആയിരിക്കും എന്നാണ് ഉറ്റു നോക്കുന്നത്. വൈകിട്ട് 4 മണിക്ക് ആണ് മത്സരം…
Read More » -
ലോക വെയ്റ്റ്ലിഫ്റ്റ് ചാമ്പ്യൻഷിപ്പ്: വനിത വിഭാഗത്തിൽ ആദ്യ സ്വർണമെഡൽ തായ്ലൻഡ് താരത്തിന്
റിയാദ്: സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ലോക വെയ്റ്റ്ലിഫ്റ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടുന്ന ആദ്യ വനിതാ അത്‌ലറ്റായി തായ്ലാൻഡിൽ നിന്നുള്ള സെർവിൻ അമേൻഗോൾ. സ്‌നാച്ച് മത്സരത്തിൽ 78 കിലോഗ്രാം ഭാരം ഉയർത്തിയാണ് ഒന്നാംസ്ഥാനം നേടി സെർവിൻ ചാമ്പ്യൻഷിപ്പിലെ ആദ്യ സ്വർണം നേടിയത്. മഡഗാസ്‌കറിൽ നിന്നുള്ള റോസിന രന്ദവ് 77 കിലോ ഉയർത്തി വെള്ളിയും തുർക്കിയുടെ കാൻസി ബെക്‌റ്റാസ് 76 കിലോയുമായി മൂന്നാം സ്ഥാനവും നേടി. റിയാദിലെ അമീർ ഫൈസൽ ബിൻ ഫഹദ് ഒളിമ്പിക് കോംപ്ലക്‌സിലെ സ്‌പോർട്‌സ് മന്ത്രാലയ ഹാളിൽ ഞായറാഴ്ച വൈകീട്ടാണ് ലോക വെയിറ്റ്ലിഫ്റ്റ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചത്. വ്യത്യസ്ത തൂക്കങ്ങൾക്കും വിഭാഗങ്ങൾക്കുമായുള്ള മത്സരങ്ങൾ തുടരുകയാണ്. സൗദി വെയ്‌റ്റ്‌ലിഫ്റ്റിങ് ഫെഡറേഷെൻറ ആഭിമുഖ്യത്തിൽ നടക്കുന്ന അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പ് ഈ മാസം 17 വരെ തുടരും. മത്സരങ്ങളിൽ പങ്കെടുക്കാൻ കൂടുതൽ താരങ്ങൾ റിയാദിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ബോസ്‌നിയ, കാനഡ, ചൈന, ഫിജി, ജർമനി, ഐസ്‌ലൻഡ്, അയർലൻഡ്, ലാത്വിയ, ലെബനൻ, നെതർലൻഡ്‌സ്, നോർവേ, പോർച്ചുഗൽ, ഉക്രെയ്‌ൻ,…
Read More » -
സഞ്ജു സാംസണ്‍ എന്തുകൊണ്ട് ഏകദിന ലോകകപ്പിനില്ല ? ഇതാണ് കാരണങ്ങൾ…
കൊളംബോ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൻറെ ആവേശമുയർത്തി ഇന്ത്യൻ സ്ക്വാഡിനെ ഇന്ന് പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും ഇന്ത്യൻ ആരാധകർ അത്ര സന്തുഷ്‌ടരല്ല. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ സ്ക്വാഡിലില്ലാത്തതാണ് ആരാധകരെ നിരാശരാക്കുന്നത്. ഏകദിനത്തിൽ മികച്ച റെക്കോർഡുണ്ടായിട്ടും ലോകകപ്പ് ടീമിൽ നിന്ന് തഴയപ്പെടുകയായിരുന്നു സഞ്ജു. പരിക്കിൻറെ പിടിയിലായിരുന്ന കെ എൽ രാഹുലും ഏകദിനത്തിൽ മോശം റെക്കോർഡുള്ള സൂര്യകുമാർ യാദവും ടീമിൽ ഉൾപ്പെട്ടിട്ടും സഞ്ജുവിനെ പരിഗണിക്കാതിരിക്കുകയായിരുന്നു സെലക്ടർമാർ എന്ന വിമർശനം ശക്തമാണ്. എന്തുകൊണ്ടാണ് സഞ്ജു സാംസണ് ഏകദിന ലോകകപ്പ് സ്ക്വാഡിലെത്താൻ കഴിയാഞ്ഞത്. എന്തൊക്കെ കാരണങ്ങളാണ് സഞ്ജുവിന് തിരിച്ചടിയായത്. മധ്യനിര ബാറ്ററായി സൂര്യകുമാർ യാദവിൽ വിശ്വാസം തുടരുകയായിരുന്നു സെലക്‌ടർമാർ എന്നതാണ് ഒരു കാരണം. ഏകദിനത്തിൽ ഇതുവരെ കളിച്ച 26 മത്സരങ്ങളിൽ 24.33 ശരാശരി മാത്രമുള്ള സ്കൈക്ക് 511 റൺസേ നേടാനായിട്ടുള്ളൂ എന്നതൊന്നും ടീം സെലക്ഷന് തടസമായില്ല. ഓസ്ട്രേലിയക്ക് എതിരെ ഹാട്രിക് ഡക്കിൽ വീണ സൂര്യയുടെ 50 ഓവർ ഫോർമാറ്റിലെ മോശം ഫോം പലകുറി ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതാണ്.…
Read More »