Sports
-
ആരാധകരുടെ എണ്ണം കൊണ്ട് ലോകത്തിലെ ഒന്നാം നമ്പർ ക്ലബ്ബുകളെ വരെ വിറപ്പിച്ചവരാണ് ബ്ലാസ്റ്റേഴ്സിന്റെ ‘മഞ്ഞപ്പട’.ഇത്തവണയെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം എന്ന അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ബ്ലാസ്റ്റേഴ്സിന് ആകുമോ ?
കൊച്ചി: ഐഎസ്‌എൽ പത്താം പതിപ്പിന് സെപ്റ്റംബർ 21 ന് കൊച്ചിയിൽ കിക്കോഫ് നടക്കാനിരിക്കെ കിരീടത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ച് ആഗ്രഹിക്കുന്നുണ്ടാവില്ല.പക്ഷേ, എളുപ്പമല്ല.ഡ്യുറന്റ് കപ്പില്‍ ഗോകുലം കേരളയോട് വരെ തോറ്റു.സീസണ് മുൻപായുള്ള സൗഹൃദ മത്സരത്തിൽ യുഎഇയിലെ ലോക്കൽ ക്ലബ്ബിനോട് അരഡസൻ ഗോളുകൾക്കായിരുന്നു തോൽവി. ഉദ്ഘാടന മത്സരം ചിരവൈരികളായ ബംഗളൂരു എഫ്സിയുമായാണ്.കഴിഞ്ഞ വർഷത്തെ തോൽവിയുടെയും നാണക്കേടിന്റെയും പാപഭാരം കഴുകിക്കളയേണ്ടതുണ്ട്. മൂന്നുതവണ റണ്ണറപ്പായതാണ് ഐഎസ്എൽ ചരിത്രം.പക്ഷേ അന്നുണ്ടായിരുന്ന സഹല്‍ അബ്ദുല്‍ സമദ് ഉൾപ്പെടെ പലരും ഇക്കുറി ടീമിനൊപ്പമില്ല. മോഹൻബഗാൻ സൂപ്പര്‍ ജയന്റിനായാണ് സമദ് ബൂട്ട് കെട്ടുന്നത്.രണ്ട് വര്‍ഷമായി ടീമിലുള്ള ഉറുഗ്വേതാരം അഡ്രിയാൻ ലൂണയാണ് നിലവിൽ ആണിക്കല്ല്.കളിക്കുകയും കളിപ്പിക്കുകയും ചെയ്യുന്ന ലൂണ തന്നെയായിരിക്കും പ്രധാനതാരം.സമദിന്റെ അഭാവത്തിൽ മുന്നേറ്റ നിരയിലെ കുന്തമുനയായ ഗ്രീസുകാരൻ ദിമിത്രിയോസ് ഡയമന്റാകോസിലും പ്രതീക്ഷയായിരുന്നെങ്കിലും താരം പരിക്കിന്റെ പിടിയിലാണ്. മധ്യനിരയില്‍ ജപ്പാൻതാരം ഡെയ്സുക്, മുന്നേറ്റത്തില്‍ ഘാനക്കാരൻ ക്വാമെ പെപ്ര, പ്രതിരോധത്തില്‍ മിലോസ് ഡ്രിൻകിച്ച്, മാര്‍കോ ലെസ്കോവിച്ച് എന്നിവരാണ് വിദേശതാരങ്ങള്‍.മുൻ മോഹൻ ബഗാൻ താരം…
Read More » -
സഞ്ജു സാംസണെ രാജസ്ഥാൻ റോയൽസും കൈവിട്ടതായി സൂചന; നിഷേധിക്കാതെ ടീം
ജയ്പൂർ:ഐപിഎല്ലിന്റെ അടുത്ത സീസണില്‍ ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ ഉണ്ടാകുകയില്ലെന്ന് സൂചന.ആരാധകരാണ് ഈ ആശങ്ക പങ്കുവച്ചിരിക്കുന്നത്. റോയല്‍സ് ടീം ഫ്രാഞ്ചൈസി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ഒരു ഫോട്ടോയാണ് ഇതിനു കാരണം.വളരെ പെട്ടെന്നു തന്നെ ആരാധകര്‍ക്കിടയില്‍ ഈ ഫോട്ടോ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. 2008ലെ പ്രഥമ ഐപിഎല്‍ സീസണില്‍ റോയല്‍സിനെ ചാംപ്യന്‍മാരാക്കിയത് അന്തരിച്ച ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു (സപ്തംബര്‍ 13) അദ്ദേഹത്തിന്റെ ജന്‍മദിനം. ഇതുമായി ബന്ധപ്പെട്ടായിരുന്നു തങ്ങളുടെ പ്രിയ ക്യാപ്റ്റനെക്കുറിച്ച് റോയല്‍സ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. വോണിയും 2008ലെ ചാംപ്യന്‍മാരും എന്ന തലക്കെട്ടോടു കൂടി വോണും റോയല്‍സ് ടീമും ഐപിഎല്‍ ട്രോഫിക്കൊപ്പം പോസ് ചെയ്യുന്ന ചിത്രമായിരുന്നു പ്രധാന ആകര്‍ഷണം. തിയേറ്ററിലിരുന്ന് സിനിമയെ പോലെ നിലവില്‍ റോയല്‍സ് ടീമിലുള്ള താരങ്ങള്‍ അതു ആസ്വദിക്കുന്നതും ഫോട്ടോയില്‍ കാണാം. ഇപ്പോള്‍ കാണുന്നുവെന്നതായിരുന്നു ഹൃദയത്തോടെയുള്ള ഇമോജിക്കൊപ്പം റോയല്‍സ് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്.എന്നാൽ ഇവർക്കൊപ്പം സഞ്ജു ഇല്ലായിരുന്നു. റോയല്‍സിന്റെ ഫോട്ടോയ്ക്കു താഴെ…
Read More » -
ഏഷ്യാകപ്പ് :ശ്രീലങ്കയ്‌ക്കെതിരെ പാകിസ്‌താന് ഭേദപ്പെട്ട സ്‌കോര്‍
കൊളംബോ: മഴ പലപ്പോഴും വഴിമുടക്കിയ കളിയിൽ ശ്രീലങ്കയ്‌ക്കെതിരെ പാകിസ്‌താന് ഭേദപ്പെട്ട സ്‌കോര്‍.ടോസ് മുതല്‍ തന്നെ മഴ വഴിമുടക്കിയതോടെ 42 ഓവറുകളായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 252 റണ്‍സാണ് പാകിസ്‌താന്‍ നേടിയത്. വിക്കറ്റ് കീപ്പറായ മുഹമ്മദ് റിസ്‌വാന്‍, ഇത്തവണ പ്ലെയിങ് സ്‌ക്വാഡില്‍ ഇടം നേടിയ അബ്‌ദുല്ല ഷഫീഖ്, അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഇഫ്‌തിഖര്‍ അഹമ്മദ് എന്നിവരുടെ ബാറ്റിങ്ങാണ് പാക് നിരയ്‌ക്ക് കരുത്തായത്. ഒരു സമയത്ത് അഞ്ചിന് 130 എന്ന നിലയിലായിരുന്നു പാക്കിസ്ഥാൻ.നായകൻ ബാബര്‍ അസം അടക്കം മുൻനിര ബാറ്റര്‍മാരെല്ലാം കൂടാരം കയറിയപ്പോൾ രക്ഷകറോള്‍ ഏറ്റെടുത്തത് വിക്കറ്റ് കീപ്പറായ മുഹമ്മദ് റിസ്‍വാൻ ആയിരുന്നു. 73 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും ഉൾപ്പെടെ റിസ്‍വാൻ 86 റണ്‍സുമായി പുറത്താകാതെ നിന്നു.രണ്ട് സിക്സറും മൂന്ന് ഫോറും സഹിതം 52 റണ്‍സുമായി പ്രമോദ് മധുഷന് ക്യാച്ച് നല്‍കി ഷഫീഖ് മടങ്ങി.നാല് ഫോറും രണ്ട് സിക്‌സും സഹിതം ഇഫ്തിഖാര്‍ അര്‍ധസെഞ്ച്വറിക്കു മൂന്ന് റണ്‍സകലെയും വീണു. അതേസമയം…
Read More » -
ഇന്ന് ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിൽ പാക്കിസ്ഥാൻ ശ്രീലങ്ക പോരാട്ടം; ജയിക്കുന്ന ടീം ഫൈനലിൽ ഇന്ത്യയുടെ എതിരാളി
കൊളംബോ:ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിൽ ഇന്ന് പാക്കിസ്ഥാൻ ശ്രീലങ്ക യുമായി ഏറ്റുമുട്ടും;ൺ.ജയിക്കുന്ന ടീമായിരിക്കും ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ നേരത്തെ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയ ഇരു ടീമും ഇന്ത്യയോട് തോല്‍വി വഴങ്ങിയിരുന്നു. ഇതോടെയാണ് ഇന്ന് നടക്കാനിരിക്കുന്ന മത്സരം ശ്രീലങ്കയ്‌ക്കും പാകിസ്ഥാനും ജീവന്മരണ പോരാട്ടമായത്. നിലവില്‍, പോയിന്‍റ് പട്ടികയില്‍ ശ്രീലങ്ക രണ്ടാം സ്ഥാനത്തും പാകിസ്ഥാന്‍ മൂന്നാം സ്ഥാനത്തുമാണുള്ളത്.
Read More » -
ഏഷ്യാ കപ്പ്: ശ്രീലങ്കയെ 41 റണ്‍സിന് കീഴടക്കി ഫൈനലുറപ്പിച്ച് ഇന്ത്യ
കൊളംബോ: ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ആവേശ പോരാട്ടത്തിൽ ശ്രീലങ്കയെ 41 റൺസിന് കീഴടക്കി ഫൈനലുറപ്പിച്ച് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറിൽ 213 റൺസിന് ഓൾ ഔട്ടായപ്പോൾ അവസാനം വരെ പൊരുതിയ ലങ്ക ഇന്ത്യക്ക് കടുത്ത പോരാട്ടം സമ്മാനിച്ച് 41.3വറിൽ 172 റൺസിന് ഓൾ ഔട്ടായി. നാലു വിക്കറ്റെടുത്ത കുൽദീപ് യാാദവും രണ്ട് വിക്കറ്റ് വീതമെടുത്ത രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുമ്രയുമാണ് ഇന്ത്യൻ ജയം സാധ്യമാക്കിയത്. സ്കോർ ഇന്ത്യ 49.1 ഓവറിൽ 213ന് ഓൾ ഔട്ട്, ശ്രീലങ്ക 41.3 ഓവറിൽ 172ന് ഓൾ ഔട്ട്. സൂപ്പർ ഫോറിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ ഫൈനൽ ഉറപ്പിച്ചപ്പോൾ ശ്രീലങ്ക-പാക്കിസ്ഥാൻ മത്സരം നിർണായകമായി. ഈ മത്സരത്തിലെ വിജയികളാകും ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ഇന്ത്യ, ബംഗ്ലാദേശിനെ നേരിടും. പരാജയമറിയാതെ 13 മത്സരങ്ങൾ പൂർത്തിയാക്കിയ ശ്രീലങ്കയുടെ വിജയക്കുതിപ്പിന് കൂടിയാണ് ഇന്ത്യ ഇന്ന് വിരാമമിട്ടത്.…
Read More » -
പാക്കിസ്ഥാനു മേൽ ഇന്ത്യയ്ക്ക് 228 റണ്‍സിന്റെ തകര്‍പ്പന്‍ജയം
കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനു മേൽ ഇന്ത്യയ്ക്ക് 228 റണ്‍സിന്റെ തകര്‍പ്പന്‍ജയം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സ് എന്ന മികച്ച ടോട്ടല്‍ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്റെ ഇന്നിംഗ്സ് 32ഓവറില്‍ 128 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. പരിക്കേറ്റ നസീം ഷായ്ക്കും ഹാരീസ് റൗഫിനും ബാറ്റ് ചെയ്യാനായില്ല. 5 വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് പാക് ബാറ്റിംഗിന്റെ ആണിക്കല്ലിളക്കിയത്. ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ. ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതംവീഴ്ത്തി. 27 റണ്‍സെടുത്ത ഫഖര്‍ സമാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി കൊഹ്‌ലി 94 പന്തില്‍ 6 സിക്‌സും 9 ഫോറുമുള്‍പ്പെടെ 122 റണ്‍സ് നേടിയപ്പോൾ രാഹുല്‍ 106 പന്തില്‍ 12 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 111 റണ്‍സ് എടുത്തു.
Read More » -
പാകിസ്ഥാന്‍ വീണത് നാണക്കേടിന്റെ പടുകുഴിയിലേക്ക്; കൂറ്റന്‍ തോല്‍വിയുടെ ഉത്തരവാദിത്തം രോഹിത്തിനും സംഘത്തിനും!
കൊളംബോ: പാകിസ്ഥാനെതിരെ ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ 228 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 356 റൺസാണ് നേടിയത്. കെ എൽ രാഹുൽ (111), വിരാട് കോലി (122) എന്നിവർ സെഞ്ചുറി നേടിയത്. മറുപടി ബാറ്റിംഗിൽ പാകിസ്ഥാൻ 32 ഓവറിൽ 128ന് എല്ലാവരും പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ കുൽദീപ് യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. തോറ്റതോടെ വലിയ നാണക്കേടിലേക്കാണ് പാകിസ്ഥാൻ വീണത്. ഏകദിനത്തിൽ ഇന്ത്യയോടേൽക്കുന്ന അവരുടെ ഏറ്റവും വലിയ തോൽവിയാണിത്. 2008ൽ മിർപൂരിൽ 140 റൺസിന് തോറ്റത് രണ്ടാം സ്ഥാനത്തായി. 2017ൽ ബെർമിംഗ്ഹാമിൽ 124 തോറ്റതാണ് മൂന്നാമത്. ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്‌കോർ കൂടിയാണിത്. 1985ൽ ഷാർജയിൽ 87ന് പുറത്തായതാണ് ഏറ്റവും ചെറിയ സ്‌കോർ. 1997ൽ ടൊറന്റോയിൽ 116ന് പുറത്തായത് രണ്ടാമത്. 1984 ഷാർജയിൽ 134ന് പുറത്തായത് നാലാമതായി. ഏകദിന ചരിത്രത്തിൽ പാകിസ്ഥാന്റെ ഏറ്റവും…
Read More » -
സെഞ്ച്വറിയോടെ കോഹ്ലിയും രാഹുലും; പാക്കിസ്ഥാനെതിരെ 356 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യ
കൊളംബോ: സെഞ്ച്വറിയോടെ കോഹ്ലിയും രാഹുലും കളം നിറഞ്ഞതോടെ ഏഷ്യാകപ്പിലെ സൂപ്പര്‍ഫോര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ അടിച്ചു കൂട്ടിയത് 356 റൺസ്. പതിവ് ഫോമിലായ കോഹ്ലിയും പരിക്ക് മാറി സ്വതസിദ്ധശൈലിയില്‍ ബാറ്റ് വീശിയ രാഹുലും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് ശരവേഗത്തില്‍ ചലിപ്പിക്കുകയായിരുന്നു. 96 പന്തില്‍ 122 റണ്‍സുമായി കോഹ്ലിയും 106 പന്തില്‍ 111 റണ്‍സുമായി രാഹുലും പുറത്താകാതെ നിന്നു. 9 ഫോറും 3 സിക്‌സും അടങ്ങുന്നതായിരുന്നു വിരാടിന്റെ ഇന്നിംഗ്‌സ്. രാഹുല്‍ 12 ഫോറും രണ്ടു സിക്‌സും പറത്തി. ഷഹീന്‍ ഷാ അഫ്രീദിയാണ് തല്ലുവാങ്ങിയവരില്‍ മുന്‍പന്തിയില്‍. പത്തോവറില്‍ 79 റണ്‍സാണ് പാകിസ്താന്റെ മുന്‍നിര ബൗറില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ അടിച്ചെടുത്തത് തൊട്ടുപിന്നാലെ ഷദാബ് ഖാനെയും ഇന്ത്യന്‍ താരങ്ങള്‍ പഞ്ഞിക്കിട്ടു. പത്തോവറില്‍ 71 റണ്‍സാണ് താരം വിട്ടുനല്‍കിയത്.
Read More » -
സാഫ് അണ്ടര്‍ 16 ഫുട്ബോളില്‍ ഇന്ത്യക്കു കിരീടം
തിംഫു: ഭൂട്ടാനിലെ തിംഫുവിൽ നടന്ന സാഫ് അണ്ടര്‍ 16 ആണ്‍കുട്ടികളുടെ ഫുട്ബോളില്‍ ഇന്ത്യക്കു കിരീടം. ഫൈനലില്‍ 2-0ന് ബംഗ്ലാദേശിനെ കീഴടക്കിയാണ് ഇന്ത്യ ജേതാക്കളായത്. ഇന്ത്യക്കുവേണ്ടി ഭരത് (8′), ലെവിസ് സാങ്മിൻലും (73′) എന്നിവരാണ് ഗോള്‍ നേടിയത്.ഇന്ത്യയുടെ അഞ്ചാം കിരീടമാണിത്. 2013, 2017, 2019, 2022 വര്‍ഷങ്ങളിലാണു മുന്പ് ഇന്ത്യ സാഫ് അണ്ടർ 16 ചാന്പ്യൻഷിപ്പ് സ്വന്തമാക്കിയത്. 2023 സാഫ് അണ്ടര്‍ 16 ചാന്പ്യൻഷിപ്പില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് ഇന്ത്യ കപ്പില്‍ മുത്തംവച്ചത് എന്നതും ശ്രദ്ധേയം. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശിനെ നേരിട്ടപ്പോഴും ഇന്ത്യക്കായിരുന്നു (1-0) ജയം. സെമിയില്‍ ഇന്ത്യ 8-0ന് മാലിദ്വീപിനെ കീഴടക്കിയാണ് ഫൈനലിലേക്ക് പ്രവേശിച്ചത്.
Read More » -
പാക്കിസ്താന്റെ പേരുകേട്ട ബൗളിങ് നിരയെ അടിച്ചുപരത്തി ഇന്ത്യൻ ഓപ്പണര്‍മാർ; മഴ വീണ്ടും കളി തടസ്സപ്പെടുത്തി
കൊളംബോ:പാക്കിസ്താന്റെ പേരുകേട്ട ബൗളിങ് നിരയെ അടിച്ചുപരത്തി ഇന്ത്യൻ ഓപ്പണര്‍മാർ.രോഹിത് ശര്‍മയും ശുഭ്മാൻ ഗില്ലും അര്‍ധസെഞ്ച്വറികളുമായി കളം നിറഞ്ഞ മത്സരം മഴ കാരണം നിർത്തി വച്ചു. കളി തടസ്സപ്പെടുമ്ബോള്‍ 24.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. രോഹിത് 49 പന്തില്‍ നാല് സിക്സും ആറ് ഫോറുമടക്കം 56 റണ്‍സും ശുഭ്മാൻ ഗില്‍ 52 പന്തില്‍ 10 ഫോറടക്കം 58 റണ്‍സും നേടി പുറത്തായി. ടോസ് നേടിയ പാകിസ്താന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പരിക്കേറ്റ ശ്രേയസ് അയ്യര്‍ ഇന്ത്യൻ ടീമില്‍നിന്ന് പുറത്തായപ്പോള്‍ കെ.എല്‍ രാഹുല്‍ തിരിച്ചെത്തി. ഗ്രൂപ്പ് പോരില്‍ പാകിസ്താനെതിരെ മികച്ച പ്രകടനം നടത്തിയ ഇഷാന്‍ കിഷന്‍ സ്ഥാനം നിലനിര്‍ത്തി. നേപ്പാളിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ടീമില്‍നിന്ന് പേസര്‍ മുഹമ്മദ് ഷമി പുറത്തായപ്പോള്‍ ജസ്പ്രീത് ബുംറ തിരിച്ചെത്തി. അതേസമയം, ബംഗ്ലാദേശിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് പാകിസ്താന്‍ ഇറങ്ങിയത്.
Read More »