
ക്വലാലംപൂർ: ഫലസ്തീൻ മെര്‍ദേക്ക കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ നിന്ന് പിന്മാറി.ഇസ്രായേൽ – ഹമാസ് യുദ്ധത്തെ തുടർന്നാണ് പിൻമാറ്റം.
ഇതോടെ ഇന്ത്യ ഉള്‍പ്പെടെ മൂന്ന് ടീമുകൾ മാത്രമായി ടൂർണമെന്റ് പൂര്‍ത്തിയാക്കാൻ തീരുമാനമായി.
ഇന്ത്യ, താജിക്കിസ്ഥാൻ, ആതിഥേയരായ മലേഷ്യ എന്നീ മൂന്ന് ടീമുകള്‍ നോക്കൗട്ട് രീതിയിലാവും മത്സരിക്കുക.
ഇന്ത്യ ഒക്ടോബര്‍ 13ന് തങ്ങളുടെ ആദ്യ മത്സരത്തില്‍ ആതിഥേയരായ മലേഷ്യയെ നേരിടും.






