Sports

  • കേരളാ ബ്ലാസേ്‌റ്റഴ്‌സ് ഹോം മത്സരങ്ങളുടെ ടിക്കറ്റിനുള്ള ഔദ്യോഗിക അവകാശം പേടിഎമ്മും പേടിഎം ഇന്‍സൈഡറും കരസ്‌ഥമാക്കി

    കൊച്ചി:ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ 2023-24 സീസണില്‍ കേരളാ ബ്ലാസേ്‌റ്റഴ്‌സ് ഹോം മത്സരങ്ങളുടെ ടിക്കറ്റിനുള്ള ഔദ്യോഗിക അവകാശം പേടിഎമ്മും പേടിഎം ഇന്‍സൈഡറും കരസ്‌ഥമാക്കി. കേരളാ ബ്ലാസേ്‌റ്റഴ്‌സ് എഫ്‌.സിയും ബംഗളുരു എഫ്‌.സിയും തമ്മില്‍ 21 നു നടക്കുന്ന പോരാട്ടത്തോടെയാണു ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ മത്സരങ്ങള്‍ക്കു തുടക്കം കുറിക്കുക. പേ ടിഎം , പേ ടിഎം ഇന്‍സൈഡര്‍ എന്നിവയിലൂടെ ഇതിനായുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ ബുക്കു ചെയ്യാം. അതേസമയം ബ്ലാസ്‌റ്റേഴ്‌സ് എഫ്‌.സിയും ബംഗളരുവും തമ്മില്‍ ഇതുവരെ 13 തവണ ഏറ്റുമുട്ടിയപ്പോൾ ബംഗളൂരുവിന്‌ എട്ടു ജയങ്ങളും ബ്ലാസ്‌റ്റേഴ്‌സിന്‌ മൂന്നു ജയങ്ങളും നേടാനായി. രണ്ടു മല്‍സരങ്ങള്‍ സമനിലയിലായി. കഴിഞ്ഞ സീസനിലെ സെമി ഫൈനലില്‍ കേരളാ ബ്ലാസേ്‌റ്റഴ്‌സ് സുനില്‍ ചേത്രിയുടെ വിവാദ സ്‌ട്രൈക്കിനെത്തുടര്‍ന്ന്‌ ഇറങ്ങിപ്പോയത്‌ കോച്ച്‌ ഇവാന്‍ വുകോമാനോവികിനു പത്തു മത്സര വിലക്ക്‌ അടക്കമുള്ള അച്ചടക്ക നടപടികളിലേക്കു നയിച്ചിരുന്നു.

    Read More »
  • ഏഷ്യയുടെ ക്രിക്കറ്റ് രാജാക്കൻമാരായി വീണ്ടും ഇന്ത്യ; ശ്രീലങ്കയെ അവരുടെ മണ്ണിൽ തകർത്തത് 10 വിക്കറ്റിന് 

    കൊളംബോ:ശ്രീലങ്കയെ അവരുടെ മണ്ണിൽ 10 വിക്കറ്റിന് തകർത്തത് ഏഷ്യയുടെ ക്രിക്കറ്റ് രാജാക്കൻമാരായി വീണ്ടും ഇന്ത്യ.ചരിത്രമുറങ്ങുന്ന പ്രേമദാസ സ്റ്റേഡിയത്തിലായിരുന്നു ഇന്ത്യയുടെ തകർപ്പൻ ജയം.ഇന്ത്യയുടെ എട്ടാം ഏഷ്യാകപ്പ് കിരീടനേട്ടമാണിത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ശ്രീലങ്കയുടെ സ്കോർ 15.2 ഓവറിൽ 10 വിക്കറ്റിന് 50 റൺസിൽ ഒതുങ്ങിയിരുന്നു. മറുപടി ബാറ്റിങ്ങിൽ വെറും 6.1 ഓവറിൽ ഇന്ത്യ ലക്ഷ്യം മറികടക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ ശുഭ്മാൻ ഗിൽ 27 റൺസും ഇഷാൻ കിഷൻ 23 റൺസും നേടി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ശ്രീലങ്കയ്ക്ക് സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത തകർച്ചയായിരുന്നു സ്വന്തം കാണികൾക്ക് മുന്നിൽ അഭിമുഖീകരിക്കേണ്ടിവന്നത്. വെറും 15.2 ഓവറിൽ 50 റൺസിന് ദ്വീപുകാരുടെ കഥ കഴിഞ്ഞു. ആറ് വിക്കറ്റെടുത്ത മൊഹമ്മദ് സിറാജാണ് ശ്രീലങ്കയെ തകർത്തത്. വെറും 16 പന്തുകൾക്കിടയിൽ അഞ്ച് വിക്കറ്റ് നേട്ടമെന്ന റെക്കോർഡും സിറാജ് സ്വന്തമാക്കി. മത്സരത്തിന്‍റെ നാലാം ഓവറിൽ നാല് വിക്കറ്റെടുത്താണ് സിറാജ് ശ്രീലങ്കയെ തിരിച്ചുവരാനാകാത്ത തകർച്ചയുടെ ആഴക്കയത്തിലേക്ക് തള്ളിയിട്ടത്. ഹർദിക്…

    Read More »
  • ഏഷ്യാകപ്പ് : ഇന്ത്യക്ക് മുന്നിൽ തകർന്നടിഞ്ഞ് ശ്രീലങ്ക:13 ഓവറിൽ 40-8.

    കൊളംബോ: ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ തകർന്നടിഞ്ഞു.12 റണ്‍സെടുക്കുന്നതിനെ ആറ് വിക്കറ്റുകള്‍ നഷ്ടമായ ലങ്ക 13 ഓവറില്‍ 40-8 എന്ന നിലയിലാണ് ഇപ്പോൾ. മുഹമ്മസ് സിറാജ് അഞ്ച്‌വിക്കറ്റും ബുംറ ഒരു വിക്കറ്റും വീഴ്ത്തി. കുശാല്‍ പെരേര (0), പതും നിസ്സങ്ക (2), സദീര സമരവിക്രമ (0), ചരിത് അസലങ്ക (0), ധനഞ്ജയ ഡിസില്‍വ (4),ദസുന്‍ ഷനക(0) എന്നിവരെയാണ് ലങ്കയ്ക്ക് നഷ്ടമായത്. പിന്നീട് 33 ന് ഏഴ്, 40 ന് എട്ട് എന്നിങ്ങനെയും വിക്കറ്റുകള്‍ വീണു. 34 പന്തിന്‍ നിന്ന് 17 റണ്‍സെടുത്ത കുഷാല്‍ മെന്‍ഡിസും 21 പന്തില്‍ എട്ട് റണ്‍സെടുത്ത ദുനിത് വെല്ലലഗെ എന്നിവരാണ് പുറത്തായത്. യഥാക്രമം സിറാജിനും ഹാര്‍ദിക് പാണ്ഡ്യയ്ക്കുമാണ് വിക്കറ്റ്. ഇന്ത്യ (പ്ലേയിംഗ് ഇലവന്‍): രോഹിത് ശര്‍മ (സി), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ (ഡബ്ല്യു), ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍,…

    Read More »
  • ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്ക് ശക്തമായ ടീമുമായി ഓസ്ട്രേലിയ; സ്റ്റീവ് സ്മിത്തും കമിൻസും തിരിച്ചെത്തി

    മെൽബൺ: ഏകദിന ലോകകപ്പിന് മുമ്പ് അടുത്ത ആഴ്ച തുടങ്ങുന്ന ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സ്റ്റീവ് സ്മിത്തും പാറ്റ് കമിൻസും ഓസ്ട്രേലിയൻ ടീമിൽ തിരിച്ചെത്തിയപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കിടെ കൈയിന് പരിക്കേറ്റ ട്രാവിസ് ഹെഡ് ടീമിലില്ല. കമിൻസിൻറെ അഭാവത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ഓസീസിനെ നയിക്കുന്ന മിച്ചൽ മാഷും ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലുണ്ട്. മാറ്റ് ഷോർട്ട്, സ്പെൻസർ ജോൺസൺ എന്നിവരാണ് 18 അംഗ ടീമിലെ പുതുമുഖങ്ങൾ. ഏകദിന ലോകകപ്പ് ടീമിൽ ഇല്ലാത്ത മാർനസ് ലാബുഷെയ്ൻ, തൻവീർ സംഗ, നഥാൻ എല്ലിസ് എന്നിവരും ഇന്ത്യക്കെതിരായ പരമ്പരക്കുള്ള ടീമിലുണ്ട്. പരിക്കേറ്റ ട്രാവിസ് ഹെഡിന് ഏകദിന ലോകകപ്പ് നഷ്ടമാകുകയാണെങ്കിൽ പകരം ലാബുഷെയ്ൻ ലോകകപ്പ് ടീമിലെത്തുമെന്നാണ് കരുതുന്നത്. ലോകകപ്പ് ടീമിലുള്ള ആഷ്ടൺ ആഗർ വ്യക്തിപരമായ കാരണങ്ങളാൽ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കില്ല. ലോകകപ്പിന് തൊട്ടുമുമ്പ് ഈ മാസം 22, 24, 27 തീയതികളിൽ മൊഹാലി, ഇൻഡോർ, രാജ്കോട്ട് എന്നീ വേദികളിലാണ് മൂന്ന് മത്സരങ്ങൾ.…

    Read More »
  • ഇന്ന് ഇന്ത്യ-ശ്രീലങ്ക ഏഷ്യാകപ്പ് ഫൈനല്‍ പോരാട്ടം;മഴ വില്ലനായേക്കും

    കൊളംബോ: ഏഷ്യാകപ്പ് ഫൈനലിൽ ഇന്ന് ഇന്ത്യ ശ്രീലങ്കയുമായി ഏറ്റുമുട്ടും.കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ വൈകിട്ട് 3:00 മണിക്കാണ് മത്സരം. പതിനൊന്നാം തവണയാണ് ശ്രീലങ്ക ഏഷ്യാ കപ്പിന്റെ ഫൈനലിൽ എത്തുന്നത്. അഞ്ചു തവണ ലങ്ക ചാമ്പ്യന്മാരായി. ഇന്ത്യ 10 തവണ ഫൈനലിൽ എത്തി.2018ൽ ഏഷ്യാ കപ്പ് നേടിയ ശേഷം മറ്റൊരു പ്രധാന ടൂർണമെന്റിലും ചാമ്പ്യന്മാരാകാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ലോകകപ്പിന് മുമ്പ് ടൂർണമെൻറ് ജയം സ്വന്തമാക്കാം എന്നുള്ള പ്രതീക്ഷയിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.അതേസമയം ഇന്നത്തെ മത്സരവും മഴ തടസ്സപ്പെടുത്താൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. രോഹിത് ശര്‍മ്മയും വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും സൂര്യകുമാര്‍ യാദവും കെ.എല്‍ രാഹുലും അടങ്ങുന്ന ഇന്ത്യന്‍ ബാറ്റിങ് നിര ശക്തമാണ്.ജസ്പ്രീത് ബുമ്രയും കുല്‍ദീപ് യാദവും മുഹമ്മദ് ഷമിയും ശര്‍ദുല്‍ ഠാക്കൂറും നയിക്കുന്ന ഇന്ത്യന്‍ ബൗളിംഗ് നിരയും മികച്ച ഫോമിലാണ്. ഫൈനലിന് ഒരു റിസർവ് ദിനം കൂടി അനുവദിച്ചിട്ടുണ്ട്. പരിക്കേറ്റ സ്പിന്നർ മഹീഷ് തീക്ഷണ ഇല്ലാതെയാകും ലങ്ക കളിക്കുക.

    Read More »
  • ഏഷ്യാ കപ്പ് ഫൈനലിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

    കൊളംബോ: ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ നാളെ ശ്രീലങ്കയെ നേരിടാനിറങ്ങുമ്പോൾ ഇന്ത്യൻ ടീമിൽ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഫൈനലുറപ്പിച്ചതിനാൽ ശ്രീലങ്കക്കെതിരെ കളിച്ച ടീമിൽ ഞ്ച് മാറ്റങ്ങളുമായാണ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്നലെ ബംഗ്ലാദേശിനെതിരെ ഇറങ്ങിയത്. വിരാട് കോലി, ഹാർദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവർക്ക് വിശ്രമം അനുവദിച്ചപ്പോൾ തിലക് വർമ, സൂര്യകുമാർ യാദവ്, ഷാർദ്ദുൽ താക്കൂർ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി എന്നിവരാണ് ഇന്ത്യയുടെ അന്തിമ ഇലവനിലെത്തിയത്. എന്നാൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ ആറ് റൺസിൻറെ അപ്രതീക്ഷിത തോൽവി വഴങ്ങിയതിന് പിന്നാലെ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകാനുള്ള ഇന്ത്യൻ ടീമിൻറെ തീരുമാനമാണ് തോൽവിക്ക് കാരണമെന്ന വിമർശനവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഫൈനലിൽ ആരൊക്കെ തിരിച്ചെത്തുമെന്നറിയാനാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഓപ്പണിംഗിൽ ശുഭ്മാൻ ഗില്ലിൻറെ മിന്നും ഫോം ഇന്ത്യക്ക് പ്രതീക്ഷ നൽകുമ്പോൾ ക്യാപ്റ്റൻ രോഹിത് ശർമക്ക് ബംഗ്ലാദേശിനെതിരായ നിരാശ മറികടക്കേണ്ടതുണ്ട്. തിലക് വർമ നിരാശപ്പെടുത്തിയ…

    Read More »
  • അല്‍ ജാസിറ അല്‍ ഹംറയെ 2-0 ന് തോല്‍പ്പിച്ച്‌ കേരള ബ്ലാസ്റ്റേഴ്സ് 

    ദുബായ്:യുഎഇ ഒന്നാം ഡിവിഷൻ ടീമായ അല്‍ ജാസിറ അല്‍ ഹംറയെ 2-0 ന് തോല്‍പ്പിച്ച്‌ കേരള ബ്ലാസ്റ്റേഴ്സ്.ഇതിന് മുൻപ് നടന്ന മറ്റൊരു മത്സരത്തിൽ ഷാര്‍ജ എഫ്‌സിയെ 2-1നും ബ്ലാസ്റ്റേഴ്സ് തോല്‍പിച്ചിരുന്നു. പ്രീ സീസണ് മുന്നോടിയായാണ് യുഎഇയിലെ വിവിധ ക്ലബ്ബുകളുമായി ബ്ലാസ്റ്റേഴ്സ് സൗഹൃദ മത്സരങ്ങൾ കളിച്ചത്.ആദ്യ മത്സരത്തിൽ ‍അൽ വാസലിനോട് 6-0ന് തോറ്റെങ്കിലും, അടുത്ത രണ്ടിലും ബ്ലാസ്റ്റേഴ്സ് വിജയിച്ച് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.  36-ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ ബിദ്യാഷാഗരും കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ പ്രീതം കോട്ടാലുമാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്. അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് സെപ്റ്റംബർ 21 ന് കൊച്ചിയിൽ തുടക്കമാകും.ഉത്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സിയുമായി ഏറ്റുമുട്ടും.

    Read More »
  • ഏഷ്യാകപ്പ്: നാളെ ഇന്ത്യ – ശ്രീലങ്ക ഫൈനൽ

    കൊളംബോ: ഏഷ്യ കപ്പ് കിരീടപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയും ടൂര്‍ണമെന്റിലെ കരുത്തരായ ഇന്ത്യയും ഏറ്റുമുട്ടും. സെപ്തംബര്‍ 17-ാം തീയതി ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ വച്ചാണ് ഫൈനല്‍. അതേസമയം ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ അവസാന പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ആറ് റൺസ് തോൽവി. 266 റൺസ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ  ഒരു പന്ത് ശേഷിക്കെ 259 റൺസിന് പുറത്താകുകയായിരുന്നു. അവസാന ഓവറിൽ ഒരു വിക്കറ്റ് ശേഷിക്കെ ആറ് പന്തിൽ 12 റൺസായിരുന്നു ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ, ആദ്യ മൂന്ന് പന്തിലും മുഹമ്മദ് ഷമിക്ക് റൺസെടുക്കാനായില്ല. നാലാം പന്ത് ഫോറടിച്ച് ഷമി പ്രതീക്ഷ നൽകിയെങ്കിലും അഞ്ചാം പന്തിൽ രണ്ട് റൺസ് ഓടിയെടുക്കാനുള്ള ശ്രമത്തിനിടെ റണ്ണൗട്ടാവുകയായിരുന്നു. നേരിട്ട രണ്ടാം പന്തിൽ തന്നെ റൺസൊന്നു​മെടുക്കാതെ ക്യാപ്റ്റൻ രോഹിത് ശർമയും ഒമ്പത് പന്തിൽ അഞ്ച് റൺസുമായി അരങ്ങേറ്റക്കാരൻ തിലക് വർമയും മടങ്ങിയതോടെ തന്നെ ഇന്ത്യൻ ക്യാമ്പിൽ ആശങ്ക പരന്നിരുന്നു.…

    Read More »
  • ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യക്ക് ആറ് റണ്‍സിന്‍റെ ഞെട്ടിക്കുന്ന തോല്‍വി

    കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരായ അവസാന പോരാട്ടത്തില്‍ ഇന്ത്യക്ക് ആറ് റണ്‍സിന്‍റെ ഞെട്ടിക്കുന്ന തോല്‍വി. ബംഗ്ലാദേശ് ഉയര്‍ത്തിയ 266 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി ശുഭ്മാന്‍ ഗില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയെങ്കിലും പിന്തുണ നല്‍കാന്‍ അക്സര്‍ പട്ടേല്‍ ഒഴികെ മറ്റാര്‍ക്കും കഴിയാഞ്ഞതോടെ ഇന്ത്യ  ആറ് റണ്‍സിന്‍റെ റണ്‍സിന്‍റെ തോല്‍വി വഴങ്ങി. 133 പന്തില്‍ 121 റണ്‍സെടുത്ത ഗില്ലും 34 പന്തില്‍ 42 റണ്‍സെടുത്ത അക്സര്‍ പട്ടേലും ഒഴികെ മറ്റാരും ഇന്ത്യന്‍ നിരയില്‍ തിളങ്ങിയില്ല. ആറാം നമ്പറിലിറങ്ങി 26 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ മൂന്നാമത്തെ ടോപ് സ്കോറര്‍. 2012നുശേഷം ആദ്യമായാണ് ബംഗ്ലാദേശ് ഏഷ്യാ കപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നത്. തോറ്റെങ്കിലും ഇന്ത്യ നേരത്തെ ഫൈനല്‍ ഉറപ്പിച്ചിരുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. സ്കോര്‍ ബംഗ്ലാദേശ് 50 ഓവറില്‍ 265-8, ഇന്ത്യ 49.5 ഓവറില്‍ 259ന് ഓള്‍ ഔട്ട്. ബംഗ്ലാദേശ് ഉയര്‍ത്തിയ ഭേദപ്പെട്ട വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് തുടക്കത്തിലെ…

    Read More »
  • ഏഷ്യാകപ്പ്: പാകിസ്ഥാൻ വീണു, ഫൈനലിൽ ഇന്ത്യയുടെ എതിരാളി ശ്രീലങ്ക

    കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെ തകർത്ത് ശ്രീലങ്ക ഫൈനലിൽ. അവസാനപന്തുവരെ ആവേശം നീണ്ടു നിന്ന മത്സരത്തിൽ രണ്ടു വിക്കറ്റിനാണ് ശ്രീലങ്കയുടെ വിജയം. സ്കോർ: പാകിസ്ഥാൻ– 42 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 252. ശ്രീലങ്ക–42 ഓവറിൽ 8ന് 252. മഴകാരണം മത്സരം 42 ഓവറാക്കി ചുരുക്കിയിരുന്നു. പിന്നീട് ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 252 റണ്‍സായി നിശ്ചയിക്കുകയായിരുന്നു.  ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും.ആർ.പ്രേമദാസ സ്റ്റേഡിയത്തിൽ വൈകിട്ട് മൂന്നിനാണ് മത്സരം.

    Read More »
Back to top button
error: