NEWSSports

സന്തോഷ് ട്രോഫി: കേരളത്തിന് തുടർച്ചയായ മൂന്നാം വിജയം

ബെനോളിം: സന്തോഷ് ട്രോഫിയില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും കേരളത്തിന് തകര്‍പ്പന്‍ വിജയം. ഗോവയില്‍ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഛത്തീസ്ഗഢിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് കേരളം തോല്‍പ്പിച്ചത്.

കേരളത്തിന് വേണ്ടി സജീഷ്, ജുനൈന്‍, ക്യാപ്റ്റന്‍ നിജോ ഗില്‍ബേര്‍ട്ട് എന്നിവര്‍ ഗോള്‍ നേടി.മൂന്ന് മത്സരങ്ങളും വിജയിച്ച കേരളത്തിന് ഒന്‍പത് പോയിന്റാണുള്ളത്.

ആദ്യ മത്സരത്തില്‍ കേരളം ഗുജറാത്തിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കും രണ്ടാം മത്സരത്തില്‍ ജമ്മുകശ്മീരിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കും കേരളം പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കേരളം ഗോവയെ നേരിടും. ഒക്ടോബര്‍ 17നാണ് മത്സരം.

Back to top button
error: