NEWSSports

സഞ്ജു ഒരു റണ്ണിന് പുറത്ത്; സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം 

യ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം. ഹിമാചല്‍ പ്രദേശിനെതിരായ മത്സരത്തില്‍ 35 റണ്‍സിനായിരുന്നു കേരളത്തിൻ്റെ വിജയം.

അരങ്ങേറ്റം കുറിച്ച ശ്രേയസ് ഗോപാലിൻ്റെ മികവിലാണ് തകര്‍പ്പൻ വിജയം കേരളം നേടിയത്.മത്സരത്തില്‍ കേരളം ഉയര്‍ത്തിയ 164 റണ്‍സിൻ്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹിമാചല്‍ പ്രദേശിന് 19.1 ഓവറില്‍ 128 റണ്‍സ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 4 ഓവറില്‍ 17 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ ശ്രേയസ് ഗോപാലും 3.1 ഓവറില്‍ 22 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ വിനോദ് കുമാറുമാണ് കേരളത്തിന് കരുത്തായത്.

കേരളത്തിന് വേണ്ടിയുള്ള ശ്രേയസ് ഗോപാലിൻ്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. ഐ പി എല്ലില്‍ സഞ്ജുവിനൊപ്പം കളിച്ചിട്ടുള്ള താരം ഈ സീസണിലാണ് കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് മാറിയത്.

Signature-ad

 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളം 27 പന്തില്‍ 44 റണ്‍സ് നേടിയ വിഷ്ണു വിനോദ്, 20 പന്തില്‍ 30 റണ്‍സ് നേടിയ സച്ചിൻ ബേബി എന്നിവരുടെ മികവിലാണ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടിയത്. ക്യാപ്റ്റൻ സഞ്ജു സാംസണ് ഒരു റണ്‍ നേടാൻ മാത്രമെ സാധിച്ചുള്ളൂ.

 

നാളെ സര്‍വീസസിനെതിരെയാണ് കേരളത്തിൻ്റെ അടുത്ത മത്സരം.

Back to top button
error: