Sports
-
സീനിയർ താരങ്ങളുടെ അഭാവത്തിൽ ഇന്ത്യ നാളെ ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പരക്കിറങ്ങുന്നു; ഇന്ത്യയുടെ സാധ്യതാ ടീം
മൊഹാലി: സീനിയർ താരങ്ങളുടെ അഭാവത്തിൽ ഇന്ത്യ നാളെ ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പരക്കിറങ്ങുന്നു. മൊഹാലിയിലാണ് ആദ്യ മത്സരം. ക്യാപ്റ്റൻ രോഹിത് ശർമ, ഹാർദ്ദിക് പാണ്ഡ്യ, വിരാട് കോലി എന്നിവർക്ക് വിശ്രമം അനുവദിച്ചതിനാൽ കെ എൽ രാഹുലാണ് നാളെ ഇന്ത്യയെ നയിക്കുന്നത്. ഏഷ്യാ കപ്പിനിടെ പരിക്കേറ്റ അക്സർ പട്ടേലിന് ലോകകപ്പിൽ കളിക്കാനാകുമോ എന്ന ആശങ്ക നിലനിൽക്കുന്നതിനാൽ ലോകകപ്പ് ടീം ലക്ഷ്യമിട്ടാകും അശ്വിനും വാഷിംഗ്‌ടൺ സുന്ദറും നാളെ ഇറങ്ങുക. ലോകകപ്പ് ടീമിൽ ഓഫ് സ്പിന്നറുടെ അഭാവം തിരിച്ചടിയാകുമെന്ന തിരിച്ചറിഞ്ഞാണ് 20 മാസമായി ഏകദിന ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത അശ്വിനെ ഓസ്ട്രേലിയ്കകെതിരായ പരമ്പരക്കുള്ള ടീമിലേക്ക് സെലക്ടർമാർ തിരിച്ചുവിളിച്ചത്. മറ്റൊരു ഓഫ് സ്പിന്നറായ വാഷിംഗ്ടൺ സുന്ദറിനും നാളത്തെ മത്സരം നിർണായകമാണ്. ഇപ്പോൾ പ്രഖ്യാപിച്ച ലോകകപ്പ് ടീമിൽ ഈ മാസം 27വരെ മാറ്റം വരുത്താൻ അവസരമുണ്ടെന്നതിനാൽ സൂര്യകുമാർ യാദവിനും ആദ്യ രണ്ട് മത്സരങ്ങളിലെ പ്രകടനം നിർണായകമാകും. രോഹിത് ശർമയുടെ അഭാവത്തിൽ ഓപ്പണിംഗിൽ ശുഭ്മാൻ ഗിൽ ഇഷാൻ കിഷൻ സഖ്യമാകും നാളെ ഇന്ത്യക്കായി…
Read More » -
ഫിഫ റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ലോക ചാമ്പ്യന്‍മാരായ അര്‍ജന്‍റീന; ഇന്ത്യക്ക് തിരിച്ചടി, ആദ്യ നൂറില്‍നിന്ന് പുറത്ത്
സൂറിച്ച്: ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ലോക ചാമ്പ്യൻമാരായാ അർജൻറീന. ലോകകപ്പ് യോഗ്യകാ പോരാട്ടങ്ങളിൽ ഇക്വഡോറിനെയും ബൊളീവിയയെയും തകർത്തതാണ് അർജൻറീനയുടെ ഒന്നാം സ്ഥാനം സുരക്ഷിതമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള ഫ്രാൻസ് സൗഹൃദ മത്സരത്തിൽ ജർമനിയോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റതും അർജൻറീനക്ക് ഗുണകരമായി. ആദ്യ പത്ത് റാങ്കുകളിൽ മാറ്റമൊന്നുമില്ല. ബ്രസീൽ മൂന്നാമതും ഇംഗ്ലണ്ട് നാലാമതും ബെൽജിയം അഞ്ചാമതും തുടരുന്നു. ക്രൊയേഷ്യ, നെതർലൻഡ്സ്, പോർച്ചുഗൽ, ഇറ്റലി സ്പെയിൻ എന്നിവരും ആദ്യ പത്തിലുണ്ട്. നാലു സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഓസ്ട്രിയ(25), ഹംഗറി(32) എന്നിവരാണ് റാങ്കിംഗിൽ നേട്ടമുണ്ടാക്കിയ മറ്റ് രണ്ട് ടീമുകൾ. സ്ലോവേനിയക്കും കസാഖിസ്ഥാനുമെതിരെ തോറ്റ നോർത്തേൺ അയർലൻഡാണ് റാങ്കിംഗിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായ ടീം. പത്ത് സ്ഥാനം താഴേക്കിറങ്ങിയ നോർത്തേൺ അയർലൻഡ് പുതിയ റാങ്കിംഗിൽ 74-ാം സ്ഥാനത്താണ്. അതേസമയം കിംഗ്സ് കപ്പിൽ റാങ്കിംഗിൽ താഴെയുള്ള ലെബനനോട് തോറ്റത് ഇന്ത്യക്ക് തിരിച്ചടിയായി. ജൂലൈയിൽ പുറത്തുവിട്ട റാങ്കിംഗിൽ 99-ാം സ്ഥാനത്തായിരുന്ന ഇന്ത്യ പുതിയ റാങ്കിംഗിൽ മൂന്ന് സ്ഥാനം താഴേക്കിറങ്ങി…
Read More » -
സഞ്ജുവിനെയായിരുന്നു ഇന്ത്യ ക്യാപ്റ്റനാക്കേണ്ടിയിരുന്നത്; ഇന്ത്യൻ ടീമിന്റെ മണ്ടൻ തീരുമാനം: ആകാശ് ചോപ്ര
ന്യൂഡൽഹി: മലയാളി താരം സഞ്ജു വി സാംസണെ ഇന്ത്യൻ ടീമിൽ നിന്നും തഴഞ്ഞതിൽ കടുത്ത പ്രതികരണവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഏഷ്യാകപ്പ്, ലോകകപ്പ്, ഏഷ്യൻ ഗെയിംസ് എന്നിങ്ങനെ മൂന്ന് വലിയ ടൂര്‍ണമെന്റുകളാണ് ഇന്ത്യ ഈ രണ്ടു മാസങ്ങളില്‍ കളിച്ചിട്ടുള്ളത്. ഇതില്‍ ഒരു ടീമില്‍ പോലും സഞ്ജുവിനെ ഉള്‍പ്പെടുത്താതിരുന്നത് നിരാശാജനകമാണ് എന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം. ലോകകപ്പില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കാനായിരുന്നു തീരുമാനമെങ്കില്‍ ഏഷ്യൻ ഗെയിംസില്‍ സഞ്ജുവിനെ ക്യാപ്റ്റനാക്കേണ്ടിയിരുന്നു എന്നും ആകാശ് ചോപ്ര പറയുന്നു. “ഏഷ്യൻ ഗെയിംസിനുള്ള ടീമില്‍ പോലും സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് വളരെ നിരാശ ഉണ്ടാകുന്ന കാര്യമാണ്. മാത്രമല്ല ഇത് വലിയ ആശങ്കയും സൃഷ്ടിക്കുന്നു. ഏഷ്യാകപ്പില്‍ ഇന്ത്യ സഞ്ജുവിനെ ബാക്കപ്പ് കളിക്കാരനായിയാണ് നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ ഓസ്ട്രേലിയക്കെതിരായ പരമ്ബരയില്‍ നിന്നും അവനെ ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്.”- ചോപ്ര പറയുന്നു. “ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിലെങ്കിലും സഞ്ജു സാംസനെ ഇന്ത്യ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. ലോകകപ്പിനുള്ള ടീമില്‍ ഇടം നേടാൻ സഞ്ജുവിന് സാധിച്ചില്ല.…
Read More » -
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 10-ാം സീസണ് ഇന്ന് കിക്കോഫ്
കൊച്ചി:ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്‌എല്‍) 10-ാം സീസണ് ഇന്ന് കിക്കോഫ്.രാത്രി എട്ടിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും ബംഗളൂരു എഫ്‌സിയും മാറ്റുരയ്ക്കും. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ്സാണ് നിലവിലെ ചാമ്ബ്യന്‍മാര്‍. കിക്കോഫ് സമയക്രമങ്ങളിലുള്‍പ്പെടെ ഈ സീസണില്‍ മാറ്റങ്ങള്‍ വരുത്തിയുണ്ട്. രാത്രി എട്ടിന് മത്സരങ്ങള്‍ ആരംഭിക്കും. രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളില്‍ ആദ്യ മത്സരം വൈകിട്ട് 5.30ന് തുടങ്ങും. കിരീടം ലക്ഷ്യമിട്ട് 12 ടീമുകളാണ് ഇത്തവണ ലീഗില്‍ ഉള്ളത്. ഐ ലീഗ് ചാമ്ബ്യന്‍മാരായി സ്ഥാനക്കയറ്റം ലഭിച്ച പഞ്ചാബ് എഫ്‌സി ആണ് പുതുമുഖ ടീം. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് പകരം റിലയന്‍സിന്‍റെ ഉടമസ്ഥതയിലുള്ള വയാകോം 18ലാണ് ഇത്തവണ ഐഎസ്‌എല്‍ മത്സരങ്ങളുടെ തത്സമയ സംപ്രേഷണം. മലയാളം ഉള്‍പ്പെടെ ഒന്നിലധികം ഭാഷകളില്‍ കമന്‍ററിയുണ്ട്. ജിയോ സിനിമയിലും മത്സരങ്ങള്‍ കാണാം. സൂപ്പര്‍ ലീഗ് 10-ാം പതിപ്പ് ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഐഎസ്‌എല്‍ ഫാന്‍റസി എന്ന പേരില്‍ ഫാന്‍റസി ഗെയിമും എഫ്‌എസ്ഡിഎല്‍ പുറത്തുവിട്ടിട്ടുണ്ട്. 12 ലക്ഷം…
Read More » -
ഐഎസ്‌എൽ പത്താം പതിപ്പിന് നാളെ കൊച്ചിയിൽ കിക്കോഫ്
കൊച്ചി: ഐഎസ്‌എൽ പത്താം പതിപ്പിന് സെപ്റ്റംബർ 21 ന് കൊച്ചിയിൽ കിക്കോഫ്.ഉദ്ഘാടന മത്സരം കേരള ബ്ലാസ്റ്റേഴ്സും ചിരവൈരികളായ ബംഗളൂരു എഫ്സിയും തമ്മിലാണ്. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് മത്സരത്തിൽ ബംഗളുരു നേടിയ ഫ്രീകിക്ക് ഗോളില്‍ പ്രതിഷേധിച്ചു ഗ്രൗണ്ട് വിട്ട ബ്ലാസ്‌റ്റേഴ്‌സിനു വന്‍ തുക പിഴയും പരിശീലകന്‍ ഇവാന്‍ വുക്കൊമാനോവിച്ചിനു വിലക്കും നേരിടേണ്ടി വന്നു.ബ്ലാസ്റ്റേഴ്സുമായി വിവാദ കളിക്കിറങ്ങിയ ബംഗളൂരു ഫൈനല്‍വരെ മുന്നേറുകയും ചെയ്തു.എടികെ മോഹൻബഗാനായിരുന്നൂ ജേതാക്കൾ. പിഴയും വിലക്കും നേരിട്ട സീസണില്‍ അഞ്ചാമതായാണ് ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തത്.ആ ഓര്‍മകള്‍ മറന്നു പുതിയ തുടക്കമാണ് പത്താം സീസണില്‍ ക്ലബ് ലക്ഷ്യമിടുന്നത്.അതിനാൽതന്നെ കിരീടത്തിൽ കുറഞ്ഞതൊന്നും വുക്കൊമാനോവിച്ച് ആഗ്രഹിക്കുന്നുണ്ടാവില്ല.പക്ഷേ, എളുപ്പമല്ല.സീസണിലെ ആദ്യ ടൂർണമെന്റായ ഡ്യുറന്റ് കപ്പില്‍ ഗോകുലം കേരളയോട് വരെ തോറ്റു.സീസണ് മുൻപായുള്ള സൗഹൃദ മത്സരത്തിൽ യുഎഇയിലെ ലോക്കൽ ക്ലബ്ബിനോട് അരഡസൻ ഗോളുകൾക്കായിരുന്നു തോൽവി. മൂന്നുതവണ റണ്ണറപ്പായതാണ് ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ ചരിത്രം.പക്ഷേ അന്നുണ്ടായിരുന്ന സഹല്‍ അബ്ദുല്‍ സമദ് ഉൾപ്പെടെ പലരും ഇക്കുറി ടീമിനൊപ്പമില്ല. മോഹൻബഗാൻ സൂപ്പര്‍ ജയന്റിനായാണ്…
Read More » -
ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ഇന്ത്യക്ക് തോല്‍വിത്തുടക്കം; ചരിത്രഗോളുമായി മലയാളി താരം
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യക്ക് തോൽവിത്തുടക്കം. ആതിഥേയരായ ചൈനയാണ് ഇന്ത്യയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തത്. പതിനേഴാം മിനിറ്റിൽ ഗാവോ ടിയാനൈയിലൂടെ ചൈന ആദ്യം മുന്നിലെത്തി. കോർണർ ക്ലിയർ ചെയ്യുന്നതിൽ ഇന്ത്യൻ പ്രതിരോധനിരക്ക് പറ്റിയ പിഴലിൽ നിന്നായിരുന്നു ചൈന ലീഡെടുത്തത്. 23-ാം മിനിറ്റിൽ ഇന്ത്യൻ ഗോൾ കീപ്പർ ഗുർമീത് സിങ് സന്ധു ചൈനീസ് താരം ടാൻ ലോങിനെ പെനൽറ്റി ബോക്സിൽ വീഴ്ത്തിയതിന് ചൈനക്ക് അനുകൂലമായി പെനൽറ്റി വിധിച്ചെങ്കിലും കിക്ക് തടുത്തിട്ട് ഗുർമീത് രക്ഷകനായി. ഇന്ത്യയുടെ പ്രിരോധ പിഴവിൽ പിന്നീട് നിരവധി തവണ ചൈന ഗോളിനടുത്തെത്തിയെങ്കിലും ഗോൾ വഴങ്ങാതെ ഇന്ത്യ രക്ഷപ്പെട്ടു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ സോളോ റണ്ണിലൂടെ മലയാളി താരം രാഹുൽ കെ പി വെടിച്ചില്ല് കണക്കെ പായിച്ച ഷോട്ട് ചൈനീസ് ഗോൾ കീപ്പറെ മറികടന്ന് വലയിലെത്തിയപ്പോൾ ഇന്ത്യ സമനില വീണ്ടെടുത്തു. 2010നുശേഷം ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടുന്ന ആദ്യ ഗോളാണിത്. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ…
Read More » -
ഏഷ്യന്‍ ഗെയിംസിന് ചൈനയിലെ ഹാങ്ഷൂവില്‍ ഇന്ന് തുടക്കം;ഫുട്ബോളിലും വോളിബോളിലും കരുത്തറിയിക്കാൻ ഇന്ത്യ
ബെയ്ജിങ്: ഏഷ്യന്‍ ഗെയിംസിന് ചൈനയിലെ ഹാങ്ഷൂവില്‍ ഇന്ന് അനൗദ്യോഗിക തുടക്കം. നാല് ഗെയിംസ് ഇനങ്ങള്‍ക്ക് ഇന്ന് തുടക്കമാകുമ്ബോള്‍ ഫുട്ബോളിലും വോളിബോളിലും ഇന്ത്യയും കന്നിയങ്കത്തിനിറങ്ങും.23നാണ് ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഏഷ്യന്‍ കായികതാരങ്ങളൊന്നായി ചൈനയില്‍ സമ്മേളിക്കുകയാണ്. വന്‍കരയിലെ 46 രാജ്യങ്ങളെ കാത്തിരിക്കുന്നത് 481 സ്വര്‍ണ മെഡലുകളാണ്. വിസ്മയങ്ങള്‍ അനവധിയൊളിപ്പിച്ച് ഹാങ്ഷൂവില്‍ രണ്ട് കിലോമീറ്ററോളം ദൂരത്തിലൊരു ഗെയിംസ് നഗരം തന്നെ സജ്ജമാണ്. ക്രിക്കറ്റ്, ഫുട്ബോള്‍, വോളിബോള്‍, ബീച്ച് വോളിബോള്‍ കോര്‍ട്ടുകളിലാണ് ഇന്ന് വിസില്‍ മുഴങ്ങുന്നത്. വോളിബോളിലും ഫുട്ബോളിലും ഇന്ത്യയും ഇന്ന് കന്നിയങ്കത്തിനിറങ്ങും. വോളിബോളില്‍ കംബോഡിയയും ഫുട്ബോളില്‍ ചൈനയുമാണ് എതിരാളികള്‍. ഫുട്ബോളില്‍ ചേത്രിയും സംഘവും ലക്ഷ്യംവയ്ക്കുന്നത് വിവാദങ്ങളും അനിശ്ചിതത്വങ്ങളും വകഞ്ഞുമാറ്റുന്ന സ്വപ്നനേട്ടമാണ്. പുരുഷ വനിതാ ക്രിക്കറ്റില്‍ ഇന്ത്യ ടീമിനെ അയക്കുന്നുവെന്നതും ഇത്തവണത്തെ സവിശേഷതയാണ്. പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ രണ്ടാം നിരയാണെങ്കില്‍ വനിതാ വിഭാഗത്തില്‍ ഫുള്‍ ടീം തന്നെയാണ് ഇറങ്ങുന്നത്. 655 പേരടങ്ങുന്ന ജമ്ബോ സംഘവുമായി ഇന്ത്യ ചൈനയിലിറങ്ങുന്നത് ഏഷ്യാഡ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്ബാദ്യം…
Read More » -
യുവന്റസിനെതിരെ ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ നിമയ നടപടിക്ക്; ക്ലബില്‍ കളിച്ചിരുന്ന കാലത്തെ പ്രതിഫലം ഇതുവരെ കിട്ടിയിട്ടില്ല, ലഭിക്കാനുള്ളത് വൻ തുക
റിയാദ്: 2018ലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് ചേക്കേറിയത്. 100 ദശലക്ഷം യൂറോ ആയിരുന്നു ട്രാൻസ്ഫർ തുക. ഇതോടെ യുവന്റസിന്റെ മാത്രമല്ല ഇറ്റാലിയൻ ലീഗിന്റെ തന്നെ മുഖച്ഛായ മാറി. ക്ലബിനായി 134 കളിയിൽ 101 ഗോളും സ്വന്തമാക്കി. എന്നാലിപ്പോൾ ക്ലബിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ക്രിസ്റ്റ്യാനോ. ക്ലബിൽ കളിച്ചിരുന്ന കാലത്തെ പ്രതിഫലം ഇതുവരെ കിട്ടാത്തതിനാലാണ് റൊണാൾഡോ നിയമ നടപടിയിലേക്ക് നീങ്ങുന്നത്. 2021ൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെ പോകുമ്പോൾ യുവന്റസ് ശമ്പള ഇനത്തിൽ 20 ദശലക്ഷം യൂറോ റൊണാൾഡോയ്ക്ക് നൽകാൻ ഉണ്ടായിരുന്നു. കൊവിഡ് പ്രതിസന്ധിയാണ് യുവന്റസ് കാരണമായി പറഞ്ഞത്. റൊണാൾഡോ യുണൈറ്റഡ് വിട്ട് സൗദി ക്ലബ് അൽ ഹിലാലിലേക്ക് ചേക്കേറി രണ്ടാം സീസണായിട്ടും യുവന്റസ് കുടിശിക ഇതുവരെ നൽകിയിട്ടില്ല. ഇതോടെയാണ് റൊണാൾഡോ യുവന്റസിനെതിരെ നിയമ നടപടിയിലേക്ക് നീങ്ങുന്നത്. അടുത്തിടെ, ഫുട്‌ബോളിനപ്പുറം മറ്റൊരു കായികമേഖലയിലേക്ക് കൂടി ചുവട് മാറ്റിയിരുന്നു റൊണാൾഡോ. അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന പാഡിൽ ടെന്നിസ് എന്ന ഗെയിമിനോടാണ…
Read More » -
5000 ഡോളര്‍ സമ്മാനത്തുക സ്റ്റേഡിയത്തിലെ ജീവനക്കാര്‍ക്ക് സമര്‍പ്പിച്ച് സിറാജ്
കൊളംബോ:ഇന്നലെ നടന്ന ഏഷ്യാ കപ്പ് ഫൈനലിലെ ‘പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ്’ നേടിയ ഇന്ത്യൻ പേസര്‍ മുഹമ്മദ് സിറാജ്, തനിക്ക് ലഭിച്ച സമ്മാനത്തുക ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിന് സമര്‍പ്പിച്ചു. 5,000 ഡോളര്‍ (ഏകദേശം 4.15 ലക്ഷം രൂപ) ആണ് അവാര്‍ഡിനുള്ള സമ്മാനത്തുക. കൊളോമ്ബോയിലെ അതിതീവ്ര മഴ കണക്കിലെടുത്ത് ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫ് 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്നു. ‘അവരുടെ പ്രയത്‌നമില്ലാതെ ടൂര്‍ണമെന്റ് മുന്നോട്ട് പോകുമായിരുന്നില്ല. അവര്‍ വളരെയധികം ക്രെഡിറ്റ് അര്‍ഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു,’ അവാര്‍ഡ് സമര്‍പ്പിച്ചു കൊണ്ട് സിറാജ് പറഞ്ഞു. ഇന്നലെ നടന്ന ഏഷ്യ കപ്പ് ഫൈനലില്‍ 6/21 എന്ന റെക്കോര്‍ഡ് സ്‌പെല്ലിന് സിറാജിന് ‘മാൻ ഓഫ് ദ മാച്ച്’ ലഭിച്ചു.
Read More » -
ഏഴോവറില്‍ 21 റണ്‍സ് മാത്രം വിട്ടുനല്‍കി ആറുവിക്കറ്റ് പിഴുത സിറാജിന്റെ മുന്നില്‍ മുട്ടിടിച്ച ലങ്ക
കൊളംബോ: ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യൻ പേസര്‍ മുഹമ്മദ് സിറാജിന്റെ കൊടുങ്കാറ്റില്‍ കടപുഴകിയത് ഒരുപിടി റെക്കോഡുകള്‍.ഏഴോവറില്‍ 21 റണ്‍സ് മാത്രം വിട്ടുനല്‍കി ആറുവിക്കറ്റ് പിഴുത സിറാജിന്റെ മുന്നില്‍ കേവലം 50 റണ്‍സിന് ലങ്ക ചുരുങ്ങുകയായിരുന്നു. ഒരോവറില്‍ നാലു വിക്കറ്റ് പിഴുത് ഇന്ത്യൻ ക്രിക്കറ്റില്‍ സമാനതകളില്ലാത്ത നേട്ടമാണ് സിറാജ് സ്വന്തം പേരില്‍ ചേര്‍ത്തത്.ഈ സമയം അഞ്ചിന് 12 റണ്‍സ് എന്ന ദയനീയ സ്ഥിതിയിലായിരുന്നു ശ്രീലങ്ക. ഒരോവറില്‍ നാലു വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന വിശേഷണം സ്വന്തമാക്കിയ സിറാജ് കേവലം പത്തു പന്തുകള്‍ക്കിടെയാണ് അഞ്ചുവിക്കറ്റ് നേട്ടം കൊയ്തത്. സിറാജിന് പുറമെ ഹാര്‍ദിക് പാണ്ഡ്യ മൂന്നും ജസ്പ്രീത് ബുംറ ഒന്നും വിക്കറ്റെടുത്തതോടെ 15.2 ഓവറില്‍ വെറും 50 റണ്‍സിനാണ് ശ്രീലങ്കൻ ബാറ്റര്‍മാര്‍ കൂടാരം കയറിയത്.ഇന്ത്യക്കെതിരെ ഒരു ടീമിന്റെ ഏറ്റവും ചെറിയ സ്‌കോര്‍ കൂടിയാണിത്. ഒമ്ബത് വര്‍ഷം ബംഗ്ലാദേശിന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ലങ്കയുടെ പേരിലായത്. 2014ല്‍ ബംഗ്ലാദേശ് 58 റണ്‍സിന് പുറത്തായിരുന്നു. 2005ല്‍ ഹരാരെയില്‍ സിംബാബ്‌വെ 65ന്…
Read More »