NEWSSports

ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യ നാലു വിക്കറ്റിന് 397

മുംബൈ: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമിയിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ.ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ  397 റൺസ് എടുത്തു.

113 പന്തില്‍ 117 റണ്‍സെടുത്ത കോലിയാണ് ടോപ് സ്കോറർ.50ാം സെഞ്ച്വറി നേട്ടത്തോടെ സച്ചിനെയും മറികടന്ന നിമിഷം വികാരഭരിതനായാണ് കോലി പ്രതികരിച്ചത്. ഓണ്‍സൈഡിലേക്ക് ബാറ്റ് വീശിയ ശേഷം രണ്ട് റണ്‍സ് ഓടിയെടുത്താണ് കോലി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ താരം ഗാലറിയിൽ ഇരുന്ന സച്ചിന് നേരെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് ഭാര്യ അനുഷ്‌ക്കയ്ക്ക് നേരെ കൈകള്‍ ഉയര്‍ത്തി. കോലിക്ക് നേരെ ചുംബനമെറിഞ്ഞാണ് അനുഷ്‌കയും നേട്ടം ആഘോഷിച്ചത്.

ഒരു ലോകകപ്പ് നോക്കൗട്ടില്‍ കോലി നേടുന്ന ആദ്യ സെഞ്ചുറി കൂടിയാണിത്. നേരത്തേ ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന സച്ചിന്റെ റെക്കോഡും കോലി മറികടന്നിരുന്നു. അതും ഇന്ന് തന്നെ. 2003 ലോകകപ്പില്‍ സച്ചിൻ നേടിയ 673 റണ്‍സാണ് കോലി പഴങ്കഥയാക്കിയത്.

ഇതോടൊപ്പം ഏകദിന റണ്‍നേട്ടത്തില്‍ മുൻ ഓസീസ് താരം റിക്കി പോണ്ടിന്റെ 13,704 റണ്‍സ് മറികടന്ന് വിരാട് കോലി മൂന്നാം സ്ഥാനത്തെത്തി. കുമാര്‍ സംഗക്കാരയും സച്ചിനും മാത്രമാണ് ഇനി കോലിക്ക് മുന്നില്‍.

Back to top button
error: