NEWSSports

ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപ്പോരാട്ടത്തില്‍ ഇന്ത്യയും ആസ്‌ട്രേലിയയും ഏറ്റുമുട്ടും

അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപ്പോരാട്ടത്തില്‍ ഇന്ത്യയും ആസ്‌ട്രേലിയയും ഏറ്റുമുട്ടും.ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് അഹമ്മദാബാദ് നരേന്ദ്രമോഡി സ്റ്റേഡിയത്തിലാണ് മത്സരം.

ഇന്നലെ കൊല്‍ക്കത്തയിലെ ഈഡൻ ഗാര്‍ഡൻസില്‍ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ പാറ്റ് കമ്മിൻസും സംഘവും മൂന്ന് വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചാണ് ഫൈനലിൽ കടന്നത്.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 213 എന്ന ചെറിയ ലക്ഷ്യം 16 പന്ത് ബാക്കിനില്‍ക്കെയാണ് കങ്കാരുക്കള്‍ മറികടന്നത്.ന്യൂസിലണ്ടിനെ 70 റൺസിന് തോൽപ്പിച്ച് ഇന്ത്യ നേരത്തെ ഫൈനലിൽ കടന്നിരുന്നു.

Back to top button
error: