SportsTRENDING

43 പന്തില്‍ പുറത്താകാതെ 193 റൺസ്; ക്രിക്കറ്റ് ചരിത്രത്തിലെ പുതിയ റെക്കോഡ് കുറിച്ച് 22 കാരൻ

ക്രിക്കറ്റ് ചരിത്രത്തില്‍  ബാറ്റിങ്ങിലൂടെ പുതിയ റെക്കോഡ് കുറിച്ചിരിക്കുകയാണ് ഹംസ സലീം ദര്‍ എന്ന 22 കാരൻ.

യൂറോപ്യൻ ക്രിക്കറ്റ് ട്വന്റി 10 മത്സരത്തിലാണ് അമ്ബരപ്പിക്കുന്ന അടിപ്പൂരം കണ്ടത്. കാറ്റലൂനിയ ജാഗ്വാറും സോഹല്‍ ഹോസ്പിറ്റല്‍റ്റേറ്റും തമ്മിലുള്ള മത്സരത്തില്‍ കാറ്റലൂനിയക്ക് വേണ്ടിയായിരുന്നു ഹംസ സലീമിന്റെ ബാറ്റിങ് വിരുന്ന്. 22 സിക്സും 14 ഫോറുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്.

Signature-ad

 ട്വന്റി 10 മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത പ്രകടനമാണിത്. 163 റണ്‍സായിരുന്നു ഇതിന് മുമ്ബത്തെ റെക്കോഡ്. ആള്‍റൗണ്ടറായ ഹംസ ബാറ്റിങ്ങിന് പുറമെ മൂന്ന് വിക്കറ്റുമായി ബൗളിങ്ങിലും തിളങ്ങി. ഇടംകൈയൻ ബാറ്ററും വലംകൈയൻ പേസറുമാണ് ഹംസ.

Back to top button
error: