SportsTRENDING

കേദാര്‍ ജാദവിനെ പുറത്താക്കിയ സഞ്ജുവിന്റെ ഉജ്ജ്വല ക്യാച്ച്‌ 

ഴിഞ്ഞ ടി20 ലോകകപ്പിലും ഈ വര്‍ഷം നടന്ന ഏകദിന ലോകകപ്പിലും മലയാളി താരം സഞ്ജുവിനെ തഴഞ്ഞതിന് കഴിഞ്ഞ രണ്ട് വര്‍ഷമായി ബി.സി.സി.ഐ വിമര്‍ശന ശരങ്ങളേറ്റുവാങ്ങുകയാണ്.

രാജ്യമെമ്ബാടും വലിയ ഫാൻബേസുള്ള, സഞ്ജുവിനെ നിരന്തരം അവഗണിക്കുന്നത് മുൻ ഇന്ത്യൻ താരങ്ങളില്‍ പോലും നീരസമുണ്ടാക്കുകയും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.

 

Signature-ad

ഓസീസിനെതിരായ പരമ്ബരയിലും സഞ്ജു തഴയപ്പെട്ടു. പിന്നാലെ, ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഏകദിന ടീമില്‍ ഇടം നല്‍കിക്കൊണ്ടാണ് ബി.സി.സി.ഐ തല്‍ക്കാലത്തേക്ക് വിമര്‍ശനങ്ങളില്‍ നിന്ന് തടിതപ്പിയത്.

 

അതിനിടെ, വിജയ് ഹസാരെ ട്രോഫിയില്‍ അമ്ബരപ്പിക്കുന്ന ക്യാച്ചുമായി ഞെട്ടിച്ചിരിക്കുകയാണ് സഞ്ജു. പ്രീക്വാര്‍ട്ടറില്‍ മഹാരാഷ്ട്രയെ തകര്‍ത്ത മത്സരത്തിലെ സഞ്ജുവിന്റെ ക്യാച്ച്‌ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.

 

മഹാരാഷ്ട്ര നായകനും മുൻ ഇന്ത്യൻ ഓള്‍റൗണ്ടറുമായ കേദാര്‍ ജാദവിനെയായിരുന്നു സഞ്ജു ഉജ്ജ്വല ക്യാച്ചിലൂടെ പുറത്താക്കിയത്. 384 എന്ന റണ്‍മല പിന്തുടരവേ ബേസില്‍ തമ്ബിയെറിഞ്ഞ 23-ാം ഓവറിലായിരുന്നു മഹാരാഷ്ട്രക്ക് വൻ തിരിച്ചടിയായ സംഭവം നടന്നത്. 11 റണ്‍സുമായി നില്‍ക്കുകയായിരുന്ന ജാദവിനെതിരെ സ്റ്റംപ് ലൈൻ ലക്ഷ്യമാക്കി ഒരു ഔട്ട്സ്വിങ്ങറായിരുന്നു തമ്ബി പരീക്ഷിച്ചത്. പ്രതീക്ഷിച്ചത് പോലെ മഹാരാഷ്ട്ര നായകൻ അത് നേരിടുകയും ചെയ്തു. ആ ഷോട്ട് വലതുഭാഗത്തേക്ക് ഡൈവ് ചെയ്ത് സാഹസികമായി സഞ്ജു കൈക്കലാക്കുകയായിരുന്നു.

അസാധ്യമെന്ന് തോന്നിപ്പിച്ച ക്യാച്ചാണ് സഞ്ജു ഏവരെയും അമ്ബരപ്പിച്ചുകൊണ്ട് കൈക്കലാക്കിയത്. ഡൈവ് ചെയ്ത് വീണിട്ടും താരം ബോള്‍ ഗ്രൗണ്ട് തൊടാതെ സൂക്ഷിക്കുകയു ചെയ്തു. എന്തായാലും സംഭവത്തിന്റെ വിഡിയോ ഇപ്പോള്‍ വൈറലാണ്. മത്സരത്തില്‍ 153 റണ്‍സിന്റെ വിജയം കേരളം നേടിയപ്പോൾ 25 പന്തുകളില്‍ 29 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്ബാദ്യം.

നേരത്തെ റെയിൽവേസിനെതിരെ നടന്ന മത്സരത്തിൽ താരം സെഞ്ച്വറി (128) നേടുകയും ചെയ്തിരുന്നു.പുതുച്ചേരിക്കെതിരെ 13 പന്തില്‍ 35,മുംബൈക്കെതിരെ 31 പന്തിൽ 55 തുടങ്ങി വിജയ ഹസാരെ ട്രോഫിയിൽ തകർപ്പൻ പ്രകടനമാണ് സഞ്ജു ഇതുവരെ പുറത്തെടുത്തിരിക്കുന്നത്.

Back to top button
error: