SportsTRENDING

കൃഷ്ണപ്രസാദിനും രോഹനും സെഞ്ചുറി; മഹാരാഷ്ട്രയെ 153 റൺസിന് തകർത്ത് കേരളം

രാജ്കോട്ട്: വിജയ്‌ ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ മഹാരാഷ്ട്രയെ 153 റൺസിന് തകർത്ത് കേരളം ക്വാർട്ടറിൽ.
 ഓപ്പണർമാരായ കൃഷ്ണപ്രസാദിന്റെയും രോഹൻ കുന്നുമ്മലിന്റെയും സെഞ്ചുറിയുടെ മികവിൽ ആദ്യം ബാറ്റ് ചെയ്ത കേരളം നാല് വിക്കറ്റ് നഷ്ടത്തിൽ 383 റണ്‍സാണെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ മഹാരാഷ്ട്ര 37.4 ഓവറിൽ 230 പുറത്തായി.

.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന്റെ ഓപ്പണർമാരായ  ഓപ്പണർമാരായ കൃഷ്ണപ്രസാദും (144), രോഹൻ കുന്നുമ്മലും (120) 218 റൺസിന്റെ കൂട്ടുകെട്ടുമായി മികച്ച തുടക്കമാണ് നൽകിയത്. തുടർന്ന് കളത്തിലെത്തിയ നായകൻ സഞ്ജു സാംസൺ 29 റൺസ് നേടി പുറത്തായി. അവസാന ഓവറുകളിൽ അടിച്ച് കളിച്ച വിഷ്ണു വിനോദും (43) അബ്ദുൽ ബാസിത്തും (പുറത്താകാതെ 35 ) കളം നിറഞ്ഞതോടെ സ്കോർ 350 പിന്നിട്ടു. 1 റണ്ണുമായി സച്ചിൻ ബേബിയും പുറത്താകാതെനിന്നു.

Signature-ad

 

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്‍റെ ഏറ്റവും ഉയര്‍ന്ന ടീം സ്കോറാണിത്. 2009ല്‍ ഗോവയ്‌ക്കെതിരെ നേടിയ 377-3 ആയിരുന്നു മുന്‍ റെക്കോര്‍ഡ്.

 ഡിസംബർ 11ന് നടക്കുന്ന ക്വാർട്ടറിൽ കേരളം രാജസ്ഥാനെ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: