SportsTRENDING

വിജയ് ഹസാര ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് കേരളം രാജസ്ഥാനെ നേരിടും 

രാജ്‌കോട്ട്: വിജയ് ഹസാര ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് കേരളവും രാജസ്ഥാനും ഏറ്റുമുട്ടും.രാജ്‌കോട്ട്, സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ രാവിലെ 9 മണിക്കാണ് മത്സരം.

പ്രീ ക്വാര്‍ട്ടറില്‍ മഹാരാഷ്ട്രയെ 153 റണ്‍സിന് തോല്‍പ്പിച്ചാണ് കേരളം ക്വാര്‍ട്ടറിലെത്തുന്നത്.കേരളം മുന്നോട്ടുവെച്ച 384 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മഹാരാഷ്‌ട്ര 37.4 ഓവറില്‍ 230 റണ്‍സില്‍ ഓള്‍റൗട്ടായി. സ്കോര്‍: കേരളം- 383/4 (50), മഹാരാഷ്‌ട്ര- 230 (37.4). ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത് നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റിന് നേടിയ 383 റണ്‍സ് വിജയ് ഹസാരെ ട്രോഫിയില്‍ കേരള ടീമിന്‍റെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണ്. 2009ല്‍ ഗോവയ്‌ക്കെതിരെ നേടിയ 377-3 ആയിരുന്നു മുന്‍ റെക്കോര്‍ഡ്.

Signature-ad

ബാറ്റിംഗില്‍ രോഹന്‍ എസ് കുന്നുമ്മലും (95 പന്തില്‍ 120) കൃഷ്‌ണ പ്രസാദും (137 പന്തില്‍ 144) സെഞ്ചുറി നേടിയപ്പോള്‍ ബൗളിംഗില്‍ ശ്രേയാസ് ഗോപാല്‍, വൈശാഖ് ചന്ദ്രന്‍ എന്നിവരുടെ സ്‌പിന്‍ മികവാണ് കേരളത്തെ തുണച്ചത്. ശ്രേയാസ് 8.4 ഓവറില്‍ 38 റണ്‍സിന് നാലും വൈശാഖ് 9 ഓവറില്‍ 39ന് മൂന്നും വിക്കറ്റ് കീശയിലാക്കി. ബേസില്‍ തമ്പിയും അഖിന്‍ സത്താറും ഓരോ വിക്കറ്റ് നേടി. ബാറ്റിംഗില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (25 പന്തില്‍ 29), വിഷ്‌ണു വിനോദ് (23 പന്തില്‍ 43), അബ്‌ദുള്‍ ബാസിദ് (18 പന്തില്‍ 35*), സച്ചിന്‍ ബേബി (2 പന്തില്‍ 1*) എന്നിവരും കേരളത്തിനായി തിളങ്ങി.

 

ഇനി കേരളത്തിന്‍റെ കണ്ണുകളെല്ലാം രാജസ്ഥാനെതിരെ ക്വാര്‍ട്ടര്‍ പോരാട്ടത്തിലേക്കാണ്. 13, 14 തിയ്യതികളിലാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്.16-ാം തീയതിയാണ് ഫൈനൽ.

Back to top button
error: