Social Media
-
10/03/2024‘കൃഷ്ണ സിസ്‌റ്റേഴ്‌സില്‍’ സുന്ദരി ദിയ തന്നെ! സഹോദരിമാരെ തമ്മിലടിപ്പിക്കാനുള്ള കമന്റ്; പ്രതികരണവുമായി ദിയ
സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ദിയ കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. കൃഷ്ണ കുമാറിന്റെ നാല് മക്കളും ഇന്ന് മലയാളികള്‍ക്ക് സുപരിചിതരാണ്. അഭിനേത്രിയായും സോഷ്യല്‍ മീഡിയ താരവുമായുമെല്ലാം മൂത്ത മകള്‍ അഹാന കൃഷ്ണ നിറഞ്ഞു നില്‍ക്കുന്നു. ഇളയ മക്കളായ ഇഷാനിയും ഹന്‍സികയുമെല്ലാം ഇതിനോടകം തന്നെ സിനിമയില്‍ സാന്നിധ്യം അറിയിച്ചവരും സോഷ്യല്‍ മീഡിയ താരങ്ങളുമാണ്. എന്നാല്‍, കൃഷ്ണ സിസ്റ്റേഴ്സില്‍ സോഷ്യല്‍ മീഡിയയിലെ താരമാണ് ദിയ കൃഷ്ണ. ദിയ പങ്കുവെക്കാറുള്ള റീലുകളും വ്ളോഗുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ദിയയുടെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ നിറയാറുണ്ട്. അശ്വിന്‍ ഗണേഷുമായുള്ള ദിയയുടെ പ്രണയം ഈയ്യടുത്താണ് താരം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയത്. പിന്നാലെ ഇരുവരും ഒരുമിച്ചുള്ള അഭിമുഖങ്ങളും വൈറലായിരുന്നു. ഇതിനിടെ ഇപ്പോഴിതാ ദിയയുടെ ഒരു പ്രതികരണം ശ്രദ്ധ നേടുകയാണ്. സഹോദരി അഹാനയെക്കുറിച്ചും തന്നെക്കുറിച്ചും പറഞ്ഞൊരു കമന്റിനോടുള്ള ദിയയുടെ പ്രതികരണമാണ് വൈറലായി മാറുന്നത്. കൃഷ്ണ സിസ്റ്റേഴ്സിനെ സോഷ്യല്‍ മീഡിയയിലെ ചിലര്‍ പലപ്പോഴും താരതമ്യം…
Read More » -
10/03/2024ലോകത്തിലെ ആദ്യ ടെലിഫോൺ സംഭാഷണത്തിന് ഇന്ന് 148 വർഷം
ലോകത്തിലെ ആദ്യ ടെലിഫോൺ സംഭാഷണത്തിന് ഇന്ന് 148 വർഷം. അലക്സാണ്ടർ ഗ്രഹാംബെൽ ആദ്യമായി ഫോൺ വഴി സന്ദേശം കൈമാറിയത് 147 വർഷം മുൻപ് ഇതേ ദിവസമായിരുന്നു.( 1876 മാർച്ച് 10 ) അലക്സാണ്ടർ ഗ്രഹാം ബെൽ 1876 മാർച്ച് പത്താം തീയതി ബോസ്റ്റണിൽ വെച്ച് തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്ന തന്റെ സഹപ്രവർത്തകനായ വാട്സണെ ഫോണിലൂടെ വിളിച്ചു കൊണ്ടായിരുന്നു ആ ചരിത്ര മുഹൂർത്തത്തിന്റെ തുടക്കം… “മിസ്റ്റർ വാട്ട്സൺ ഇവിടെ വരൂ.. നിങ്ങളെ എനിക്ക് കാണണം..” ഇതായിരുന്നു ആദ്യ സംഭാഷണം…
Read More » -
10/03/2024”മഞ്ഞുമ്മല്‍ ബോയ്‌സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം; മയക്കുമരുന്നിന് അടിമകളായ കൊച്ചിയിലെ ഒരു ചെറുസംഘമാണ് മലയാള സിനിമയുടെ കേന്ദ്രബിന്ദു”
മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടില്‍ നേടിയ വന്‍വിജയത്തിന് പിന്നാലെ മലയാള സിനിമയെയും മലയാളികളെയും അധിക്ഷേപിച്ച് പ്രശസ്ത തമിഴ് മലയാളം എഴുത്തുകാരനും സിനിമാ തിരക്കഥാകൃത്തുമായ ജയമോഹന്‍. ‘മഞ്ഞുമ്മല്‍ ബോയ്‌സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’ (മഞ്ഞുമ്മല്‍ ബോയ്‌സ്- കുടിച്ചുകൂത്താടുന്ന തെണ്ടികള്‍) എന്ന തലക്കെട്ടില്‍ മാര്‍ച്ച് 9ന് പ്രസിദ്ധീകരിച്ച ബ്ലോഗിലൂടെയാണ് ജയമോഹന്‍ സിനിമയെ കടുത്തഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയെ വിമര്‍ശിച്ചുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നതെങ്കിലും പിന്നീടങ്ങോട്ട് മലയാളികളയെും മലയാള സിനിമയെയും അടച്ച് ആക്ഷേപിക്കുന്ന വിധത്തിലാണ് ജയമോഹന്റെ പരാമര്‍ശങ്ങള്‍. മഞ്ഞുമ്മല്‍ ബോയ്‌സ് തന്നെ അലോസരപ്പെടുത്തിയ സിനിമയാണെന്നും മറ്റ് പല മലയാള സിനിമകളെ പോലെ ലഹരി ആസക്തിയെ സാമാന്യവത്കരിക്കുന്ന ചിത്രമാണിതെന്നും ജയമോഹന്‍ തന്റെ ബ്ലോഗില്‍ പറഞ്ഞു. മദ്യപാനാസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്‍ക്കരിക്കുന്ന സിനിമകള്‍ എടുക്കുന്ന സംവിധായകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ജയമോഹന്‍ ആവശ്യപ്പെടുന്നു. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ ജനിച്ച ജയമോഹന്‍ മലയാളത്തില്‍ നിരവധി പുസ്തകങ്ങള്‍ രചിക്കുകയും മൂന്ന് മലയാള സിനിമകളുടെ തിരക്കഥ ഒരുക്കിയിട്ടുമുണ്ട്. കേരളത്തിലെ വായനക്കാര്‍ക്കിടയില്‍ വലിയൊരു ആരാധകവൃന്ദമുള്ള ജയമോഹന്‍…
Read More » -
09/03/2024പല്ല് വേദനയ്ക്ക് മുതൽ മലബന്ധത്തിന് വരെ;വെറ്റില വെറുമൊരു ഇലയല്ല, അറിയാം ഗുണങ്ങള്‍
വെറ്റില വെറുമൊരു ഇലയല്ല. അറിയുംതോറും മൂല്യമേറിടുന്ന ഒരു ഔഷധം കൂടിയാണ് ഇത്. വെറ്റിലയില്‍ ജീവകം സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ, കരോട്ടിൻ, കാല്‍സ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. നല്ലൊരു വേദനസംഹാരി കൂടിയാണ് വെറ്റില. വെറ്റില അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടുക. വേദനയ്ക്കു ശമനം ലഭിക്കും. വെറ്റില ചവച്ച് നീരിറക്കിയാല്‍ തൊണ്ട വേദനയ്ക്കുള്‍പ്പടെ ആശ്വാസം ലഭിക്കും വെറ്റിലയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കുന്നു. പി.എച്ച് ലെവല്‍ സാധാരണ നിലയിലാക്കി ഉദരപ്രശ്നങ്ങള്‍ പരിഹരിക്കുന്നു. ദിവസവും വെറുംവയറ്റില്‍ വെറ്റില നീരു കുടിക്കുന്നത് മലബന്ധം അകറ്റും. കുറച്ച് വെള്ളം ചേർത്ത് വെറ്റില ചതയ്ക്കുക. ഈ വെള്ളം ഒരു രാത്രി വച്ചതിനു ശേഷം പിറ്റേന്നു രാവിലെ വെറും വയറ്റില്‍ കുടിക്കുക. ശരീരത്തിന്റെ ഉപാപചയ പ്രവർത്തനം വർധിപ്പിക്കാനും വെറ്റില ഉത്തമമാണ്.വിശപ്പു കൂട്ടാനും വെറ്റില സഹായിക്കുന്നു.ഉച്ചഭക്ഷണ ശേഷം വെറ്റില ചവയ്ക്കുന്നതു മുൻപു സാധാരണയായിരുന്നു. ശ്വാസത്തെ റിഫ്രഷ് ആക്കാൻ വെറ്റില സഹായിക്കും. കൂടാതെ വായിലെ അണുക്കള്‍, ബാക്ടീരിയ മുതലായവയെ ഇത്…
Read More » -
09/03/2024ഊട്ടിയിലേയ്ക്ക് ഒരു ട്രെയിന്‍ യാത്ര; ടിക്കറ്റുകൾ ലഭിക്കാൻ ഇത്രമാത്രം !
ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ എന്നത്തേയും സ്വപ്‌നമാണ് ഉദഗമണ്ഡലം അഥവാ ഊട്ടി. നീലഗിരിക്കുന്നുകളുടെ അവസാനയിടം. ഇന്ത്യയുടെ വിനോദ ഭൂപടത്തില്‍ തമിഴ്നാടിന് ഒന്നാംനിര സ്ഥാനം സമ്മാനിച്ച പ്രദേശം. കുളിര്‍മയുടെ പശ്ചാത്തലത്തില്‍ കാഴ്ചകളും അനുഭവേദ്യങ്ങളായ വസ്തുതകളും ഒരുപാടുണ്ടെങ്കിലും സഞ്ചാരികളുടെ മനസ്സിനെ എന്നും മോഹിപ്പിക്കുന്ന ഇടമാണ് ഊട്ടി.അതുപോലെ മറ്റു മലയോര വിനോദ മേഖലകളില്‍ നിന്നും വ്യത്യസ്തമായി ഇവിടേക്കുള്ള യാത്രയില്‍ ഒരു പ്രാവശ്യമെങ്കിലും അനുഭവിക്കണമെന്ന് ഏതൊരാളും കൊതിക്കുന്ന ഒന്നാണ് ‘ഊട്ടി മൗണ്ടന്‍ റെയില്‍വേ’. സമുദ്ര നിരപ്പില്‍ നിന്നും വെറും 330 മീറ്റര്‍ മാത്രം ഉയരത്തിലുള്ള മേട്ടുപ്പാളയത്തു നിന്നും 2200 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഊട്ടിയുടെ നെറുകയിലേക്ക് 46 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീവണ്ടിയാത്ര. ഇത്രയും ദൂരം നാലര മണിക്കൂര്‍ കൊണ്ട് ഇഴഞ്ഞും കിതച്ചും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിച്ചും മലകയറുന്ന ഈ കരിവണ്ടി നമുക്ക് സമ്മാനിക്കുന്നത് ഒരിക്കലും മറക്കാനാകാത്ത യാത്രാ അനുഭവങ്ങളാണ്. 206 വളവുകള്‍, 16 തുരങ്കങ്ങള്‍, ചെറുതും വലുതുമായ 250 പാലങ്ങള്‍. മേട്ടുപ്പാളയത്തു നിന്നും ഊട്ടിയിലെത്തുമ്പോള്‍ നാം ഇവയെല്ലാം താണ്ടിയിരിക്കും. ലോക പൈതൃക പട്ടികയില്‍…
Read More » -
09/03/2024ആലുവയെ വെല്ലുന്ന ആലുവാംകുടി ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം
കേരളത്തിലെ തന്നെ ഏറ്റവും പുരാതനമായ അമ്പലങ്ങളിൽ ഒന്നാണ് പത്തനംതിട്ടയിലെ ആലുവാംകുടി ശ്രീ മഹാദേവ ക്ഷേത്രം. ഇത് സ്ഥിതി ചെയ്യുന്നത് സീതത്തോട് ഗുരുനാഥൻ മണ്ണിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ കാടിനുള്ളിലായാണ്. പരശുരാമൻ പണിത ക്ഷേത്രമാണിതെണെന്ന് കരുതപ്പെടുന്നത്.ഏറ്റവും ഭംഗിയുള്ള കാനന യാത്ര ആസ്വദിക്കണമെങ്കിൽ ഇവിടെ വരിക തന്നെ ചെയ്യണം. 7 കിലോമീറ്ററോളം കാട്ടിൽ കൂടിയുള്ള യാത്ര പുതിയ ഒരു അനുഭവം തന്നെ ആയിരിക്കും.കാടിനുള്ളിൽ ആയിട്ടും ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ശിവരാത്രി ഉത്സവത്തിന് എത്തുന്ന ഒരു അമ്പലമാണ് ഇത്. കാടിനു നടുവിൽ അമ്പലത്തിനു സമീപമുള്ള വലിയ കുളമാണ് മറ്റൊരു പ്രത്യേകത.ഒരിക്കലും വെള്ളം പറ്റാത്ത ഇവിടെ ബലിതർപ്പണത്തിനും സൗകര്യമുണ്ട്.ക്ഷേത്രത്തിലേക്കുള്ള യാത്രയാണ് എടുത്തുപറയേണ്ടത്. ഗവിയേക്കളും ആസ്വദിക്കാൻ പറ്റുന്ന കാനന യാത്രയാകും ഇതെന്ന് നിസംശയം പറയാം. വളരെക്കാലം ഉപേക്ഷിക്കപ്പെട്ട ഈ ക്ഷേത്രം പിന്നീട് 1940-കളിൽ ഒരു വേട്ടക്കാരനാണ് കണ്ടെത്തിയത്. ഗുരുനാഥൻമണ്ണ്, തേക്കുതോട് തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്നവരാണ് ആദ്യം ക്ഷേത്രത്തിലെത്തി പരിശോധന നടത്തിയത്. ഇപ്പോൾ എല്ലാ മലയാള മാസവും…
Read More » -
09/03/2024ഹോട്ടലിന് പേര് നിർദ്ദേശിക്കൂ; ആയിരം രൂപ സമ്മാനമായി നേടൂ
കോട്ടയം ടൗണിൽ ആരംഭിക്കുന്ന റെസ്റ്റോറൻറിന് അനുയോജ്യമായ പേര് നിർദ്ദേശിക്കുക. തെരഞ്ഞെടുക്കുന്ന പേരിന് 1000 രൂപ സമ്മാനം ലിങ്ക്: https://www.facebook.com/share/p/EXHgp6SNiZZvPyy6/?mibextid=oFDknk (https://www.facebook.com/share/p/n2KgiZxXExzMqBVY/?mibextid=oFDknk)
Read More » -
09/03/2024മണ്ണിന്റെ പിഎച്ച്(pH) ഉയർത്താൻ പച്ച കക്കപ്പൊടി
മണ്ണിന്റെ പിഎച്ച്(pH) ഏഴായിരുന്നാൽ മാത്രമേ മണ്ണിൽ സസ്യങ്ങൾ ആരോഗ്യത്തോടെ വളരൂ.ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് കുമ്മായമാണ്. കുമ്മായം മണ്ണിലിട്ടാൽ മണ്ണിലുള്ള സൂക്ഷ്മജീവികൾ ചത്തുപോകും.മാത്രമല്ല, സോയിൽ ഇക്കോളജി തന്നെ തകർന്ന് പോകും. അതിനു പകരം കുമ്മായമുണ്ടാക്കാനുപയോഗിക്കുന്ന കക്ക മെഷീനിൽ പൗഡർ പോലെ പൊടിച്ച് (പച്ച കക്കപൊടി) ചേർക്കാം.ഇത് സൂക്ഷ്മജീവികൾക്ക് ഹാനികരമല്ല. ഇത് മണ്ണിന്റെ പി എച്ച് അനുപാതവും കൃത്യമാക്കുന്നു. കുമ്മായത്തിന്റെ പ്രവർത്തനം പരമാവധി 3 മാസത്തിൽ തീരുന്നതിനാൽ വർഷത്തിൽ പല തവണ ഉപയോഗിക്കേണ്ടതായി വരുന്നു . എന്നാൽ പച്ചകക്ക പൊടി മണ്ണിലെ അമ്‌ളതയ്ക്കനുസൃതമായി ആവശ്യാനുസരണം അലിഞ്ഞ് ചേർന്ന് മണ്ണിന്റെ പി എച്ചിനെ സമീകരിക്കുന്നതിനാൽ അത് ഒരു തവണ മണ്ണിലിട്ടാൽ മതി.
Read More » -
09/03/2024പദ്മജ പോയതിന് മുരളിയോടു പ്രതികാരം : അഡ്വ. ജയശങ്കര്‍
തൃശ്ശൂർ: പദ്മജ കോണ്‍ഗ്രസ് വിട്ടതിന്റെ പ്രതികാരമായിട്ടാണ് സഹോദരന്‍ കെ. മുരളീധരനെ വടകരയില്‍ നിന്ന് പൊടുന്നനെ തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് അഡ്വ.ജയശങ്കർ. വടകരയില്‍ പി. ജയരാജനെ തോല്പ്പിച്ച മുരളിയെ അവിടെ നിന്ന് മാറ്റേണ്ട യാതൊരു സാഹചര്യവും ഇല്ല. ടി. എന്‍ പ്രതാപന്‍ തൃശ്ശൂരില്‍ പ്രചാരണം നല്ല രീതിയില്‍ ആരംഭിച്ചു കഴിഞ്ഞു. പോസ്റ്റര്‍ അടിച്ചു. മതിലെഴുതി. ഇത്രയും ആയിട്ട് പുതിയ സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരുന്നത് ഉചിതമല്ല. അല്ലെങ്കില്‍ മാറ്റം വരാമെന്ന് പ്രതാപനോട് നേരത്തെ പറയണമായിരുന്നു. ഇപ്പോള്‍ മുരളിയെ കൊണ്ടുവരുന്നതില്‍ അനൗചിത്യമുണ്ട്. പഴയ തൃശ്ശൂര്‍ അല്ല ഇപ്പോഴത്തേത്. ഇവിടെ മുരളിയെ കൊലയ്‌ക്ക് കൊടുക്കാന്‍ കൊണ്ടുവന്നതാണ്. പദ്മജ ബിജെപിയിലേക്ക് പോയതിന്റെ പ്രതികാരം തീര്‍ക്കാനാണിതെന്ന് ഒറ്റവാക്കില്‍ പറയാം – അഡ്വ.ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.
Read More » -
09/03/2024സ്ത്രീകൾക്കെതിരെയുള്ള എല്ലാത്തരം അതിക്രമങ്ങളും ഉടനെ തന്നെ അപരാജിത ഓൺലൈനിൽ നൽകാം
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള എല്ലാത്തരം അതിക്രമങ്ങളും ഉടനെ തന്നെ അപരാജിത ഓൺലൈനിൽ റിപ്പോർട്ട് ചെയ്യാം. സൈബർ അതിക്രമങ്ങൾ അറിയിക്കാനും ഈ സംവിധാനം വിനിയോഗിക്കാം. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കും. വനിതാ സെൽ പോലീസ് സൂപ്രണ്ടിന്റെ കീഴിലുള്ള സംസ്ഥാനതലസെൽ നിയമനടപടികൾ സ്വീകരിച്ച് വിവരം പരാതിക്കാരെ അറിയിക്കും. വിവരങ്ങൾ ഇ മെയിൽ ആയും ഫോൺ വഴിയും അറിയിക്കാം ഇമെയിൽ – [email protected] ഫോൺ : 9497996992 #keralapolice
Read More »