Social Media

  • റസ് ലിംഗ് കോച്ചായി മമ്മൂട്ടി; ചത്ത പച്ച ഉടൻ ചിത്രീകരണം ആരംഭിക്കും

    അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻഷൗക്കത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റസ് ലിംഗ് പശ്ചാത്തലത്തിൽ നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചത്ത പച്ച എന്ന ചിത്രത്തിൽ മമ്മൂട്ടി സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന തായി ഏതാണ്ട് സ്ഥിരീകരിക്ക പ്പെട്ടിരിക്കുന്നു. ചിത്രത്തിലെ കഥാപാത്രത്തെ ക്കുറിച്ച് പല അഭ്യൂഹങ്ങളും പരക്കുന്നുണ്ടങ്കിലും റസ്‌ലിംഗ് കോച്ച് ആയിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്ന തെന്നാണ് പരക്കെ സംസാരം. ചിത്രത്തിൻ്റെ കഥാഗതിയിൽ അതിനിർണ്ണായകമായ ഒരു ഘട്ടത്തിലാണ് ഈ കഥാപാത്രത്തിൻ്റെ കടന്നുവരവ് എന്നാണു സൂചന. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടി ല്ലെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ യുണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത്. അതിഥി വേഷമാണെന്ന് ചില വാർത്താ മാധ്യമങ്ങളിൽ വാർത്ത വരുന്നുണ്ടങ്കിലും അഞ്ചു ദിവസത്തോളം അഭിനയിക്കേണ്ട സുപ്രധാനമായ കഥാപാത്രമാണ് മമ്മൂട്ടിയുടേത്. ഹൈദ്രാബാദിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജോയിൻ്റ് ചെയ്ത മമ്മുട്ടി അവിടുത്തെ ഭാഗങ്ങൾ പൂർത്തിയാക്കി ദുബായിലേക്കാണ് പോയത്. ദുബായിൽ നിന്നും നേരെ യു.കെ.യിലേക്കു പോകുന്ന…

    Read More »
  • ഫെമിനിച്ചി ഫാത്തിമയെ ഇരുകയ്യും നീട്ടി സ്വീകരിച്ച് പ്രേക്ഷകർ; ഗംഭീര പ്രതികരണം, ചിത്രം തിയറ്ററുകളിലെത്തിച്ചത് ദുൽഖർ സൽമാൻറെ വേഫെറർ ഫിലിംസ്

    ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് കേരളത്തിലെ തീയേറ്ററുകളിലെത്തിച്ച പുതിയ ചിത്രം “ഫെമിനിച്ചി ഫാത്തിമ”ക്ക് വമ്പൻ പ്രേക്ഷക പ്രതികരണം. റിലീസ് ദിവസത്തെ ആദ്യ ഷോകൾ കഴിഞ്ഞപ്പോൾ മുതൽ കേരളമെങ്ങും വലിയ പ്രതികരണമാണ് ചിത്രം നേടുന്നത്. ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന് മനോഹരമായ ചിത്രമെന്ന അഭിപ്രായമാണ് മലയാളി പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും താമർ കെവിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത് താമർ. എല്ലാത്തരം പ്രേക്ഷകരേയും ആകർഷിക്കുന്ന ചിത്രം ഒരുപാട് ചിരിയും ഒട്ടേറെ ചിന്തയും നിറച്ചാണ് കഥ പറയുന്നത്. അത് കൊണ്ട് തന്നെ കുട്ടികൾക്കും കുടുംബ പ്രേക്ഷകർക്കുമുൾപ്പെടെ മികച്ചൊരു സിനിമാനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. റിയലിസ്റ്റിക് ആയി കഥ പറയുന്ന ചിത്രം ജീവിതത്തോട് ഏറെ ചേർന്ന് നിൽക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. രസകരമായ സംഭാഷണങ്ങൾക്കും കഥാസന്ദർഭങ്ങൾക്കുമൊപ്പം മനസ്സിൽ തൊടുന്ന വൈകാരിക നിമിഷങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റായി മാറുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ ഫാത്തിമ എന്ന് പേരുള്ള ഒരു…

    Read More »
  • കിലി പോളിന് പിറന്നാൾ സമ്മാനം; ഇന്നസെൻറ് ഒക്ടോബർ റിലീസിന്

    പ്രേക്ഷകരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ‘ എന്ന സിനിമയിലെ പുതിയ പോസ്റ്റർ പുറത്ത്. ഈ ചിത്രത്തിലൂടെ മലയാള സിനിമാലോകത്ത് അരങ്ങേറുന്ന സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശിയായ കിലി പോളിന്‍റെ പിറന്നാൾ ദിന പോസ്റ്ററാണ് സിനിമയുടെ അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. കിലി പോൾ ഭാഗവതരായെത്തി ‘കാക്കേ കാക്കേ കൂടെവിടെ…’യുടെ ശാസ്ത്രീയ വേർഷൻ പാടി ഞെട്ടിച്ചത് അടുത്തിടെയാണ്. ഈ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രീയ സംഗീതത്തിൽ നിന്ന് നേരെ ‘പൊട്ടാസ് പൊട്ടിത്തെറി…’ എന്ന ഫാസ്റ്റ് നമ്പറിലേക്കുള്ള ഷിഫ്റ്റും ഏവരും ഏറ്റെടുക്കുകയുണ്ടായി. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കൻഡ് ലുക്ക് പോസ്റ്ററും മുമ്പ് ശ്രദ്ധ നേടിയിരുന്നതാണ്. ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആണെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ നൽകിയിരിക്കുന്ന സൂചന. രേഷ്മ രാഘവേന്ദ്ര ആലപിച്ച നാടൻ ശൈലിയിലുള്ള ‘അമ്പമ്പോ…’ എന്ന് തുടങ്ങുന്ന ഗാനവും അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

    Read More »
  • ദിലീപേട്ടനല്ല എന്നെ വീട്ടില്‍ ഇരുത്തിയത്; സിനിമ വിട്ടതിന്റെ കാരണം പറഞ്ഞു കാവ്യ മാധവന്‍; ‘ആ കാലഘട്ടം നേരിട്ട് എക്‌സ്പീരിയന്‍സ് ചെയ്യണമെന്നത് എന്റെ തീരുമാനം’

    കൊച്ചി: ഏറെ വിവാദങ്ങള്‍ക്കൊടുവിലായിരുന്നു ദിലീപ്- കാവ്യ വിവാഹം. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴുള്ള വിവാഹത്തിനു പിന്നാലെ കാവ്യ മെല്ലെ പിന്‍മാറുന്ന കാഴ്ചയാണു കണ്ടത്. 2016ല്‍ അഭിനയത്തോടു വിടപറഞ്ഞതിനുശേഷം പത്തുവര്‍ഷത്തോളം ആകുമ്പോഴാണു കാവ്യ പൊതുരംഗത്തു പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ വിവാഹശേഷം സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് കാവ്യ. കുടുംബജീവിതം പൂര്‍ണമായും അനുഭവിച്ചറിയുക എന്ന തന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു ആ ഇടവേളയ്ക്കു പിന്നിലെന്ന് കാവ്യ തുറന്നുപറഞ്ഞു. ദിലീപ് പങ്കെടുക്കേണ്ടിയിരുന്ന ഒരു ചടങ്ങില്‍ ദിലീപിന് പകരമായി എത്തിയപ്പോഴായിരുന്നു കാവ്യയുടെ ഈ പ്രതികരണം. കാവ്യയുടെ വാക്കുകള്‍ ‘ദിലീപേട്ടന്‍ പങ്കെടുക്കേണ്ട ഒരു ചടങ്ങായിരുന്നു ഇത്. അദ്ദേഹത്തിന് വരാന്‍ പറ്റിയില്ല. അദ്ദേഹത്തിനു പെട്ടെന്ന് യുകെയില്‍ പോകേണ്ടി വന്നു. ഹരിയേട്ടന്‍ വളരെ വേണ്ടപ്പെട്ട ആളാണ്, പോകാതിരിക്കാന്‍ പറ്റില്ല അതുകൊണ്ട് നീ എങ്കിലും പോകണം എന്ന് പറഞ്ഞു. അതുകൊണ്ടാണ് ഞാന്‍ ഇന്ന് ഇവിടെ വന്നിട്ടുള്ളത്. ഒരിക്കലും ദിലീപേട്ടന്‍ അല്ല എന്നെ വീട്ടില്‍ നിര്‍ത്തിയിട്ടുളളത്. അത് എന്റെ അഭിപ്രായം തന്നെ ആയിരുന്നു. എനിക്കു മോളെ ഒക്കെ…

    Read More »
  • ടോട്ടൽ യൂത്ത് കാർണിവൽ മൂഡിൽ ‘ഡ്യൂഡ്’ ട്രെയിലർ; ദീപാവലി കളറാക്കാൻ ഒക്ടോബർ 17ന് ചിത്രം തിയേറ്ററുകളിൽ

    റൊമാൻസിന് റൊമാൻസ്, ആക്ഷന് ആക്ഷൻ, കോമഡിക്ക് കോമഡി, ഇമോഷന് ഇമോഷൻ എല്ലാം കൊണ്ടും ഒരു ടോട്ടൽ യൂത്ത് കാർണിവൽ… ‘ഡ്രാഗന്’ ശേഷമെത്തുന്ന പ്രദീപ് രംഗനാഥൻ ചിത്രം ‘ഡ്യൂഡ്’ ട്രെയിലറിന് ഇതിലും മേലെ ഒരു വിശേഷണം നൽകാനില്ല. അത്രയ്ക്ക് വെൽ പാക്ക്ഡ് ആയാണ് രണ്ട് മിനിറ്റ് 39 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ എത്തിയിരിക്കുന്നത്. തമിഴകത്തെ യുവ താരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ പ്രദീപ് രംഗനാഥനും മലയാളത്തിന്‍റെ സ്വന്തം മമിത ബൈജുവും ഒന്നിക്കുന്ന ചിത്രം ദീപാവലി റിലീസായി ഒക്ടോബർ 17നാണ് തിയേറ്ററുകളിലെത്താനൊരുങ്ങുന്നത്. മമിതയുടെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് ‘ഡ്യൂഡ്’. രസകരമായൊരു വേഷത്തിൽ ശരത് കുമാറും ചിത്രത്തിലെത്തുന്നുണ്ട്. സംഗീത ലോകത്തെ പുത്തൻ സെൻസേഷൻ ആയ സായ് അഭ്യങ്കർ ഈണമിട്ട് ചിത്രത്തിലേതായി ഇറങ്ങിയ പാട്ടുകളെല്ലാം തന്നെ ഇതിനകം സോഷ്യൽ മീഡിയ ലോകത്ത് വലിയ വൈറലായി കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ട്രെയിലറും ഏവരും ഏറ്റെടുത്തിരിക്കുകയാണ്. പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്ന പ്രദീപ് രംഗനാഥൻ മാജിക് ‘ഡ്യൂഡി’ലും പ്രതീക്ഷിക്കാമെന്നാണ് ട്രെയില‍ർ കണ്ടവരുടെ കമന്‍റുകള്‍.…

    Read More »
  • എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ ബോളിവുഡ്, ഹോളിവുഡ് വീഡിയോകളുടെ അധനികൃത ഉപയോഗം; നിയമ നിര്‍മാണത്തിനുള്ള പാനലിനു മുന്നില്‍ പരാതി പ്രളയം; പകര്‍പ്പവകാശ നിയമം കര്‍ശനമാക്കണമെന്ന് ആവശ്യം; പരാതിക്കാരില്‍ ഐശ്വര്യ റായിയും; വരുന്നത് വന്‍ നിയമ പോരാട്ടം

    ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് (നിര്‍മിത ബുദ്ധി- എഐ) കമ്പനികള്‍ എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ തങ്ങളുടെ വീഡിയോകള്‍ ഉപയോഗിക്കുന്നതിനിനെതിരേ കര്‍ശന നിബന്ധനകള്‍ ആവശ്യപ്പെട്ടു ഹോളിവുഡിലെയും ബോളിവുഡിലെയും ഗ്രൂപ്പുകള്‍. പകര്‍പ്പവകാശ നിയമങ്ങള്‍ കര്‍ക്കശമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക പാനലിനെ സമീപിച്ചത്. ലോകമെമ്പാടുമുള്ള കണ്ടെന്റ് നിര്‍മാതാക്കളുമായി എഐ കമ്പനികള്‍ പ്രത്യക്ഷത്തില്‍ ഉരസലില്‍ തന്നെയാണു നിലവില്‍ നീങ്ങുന്നത്. എല്ലാ രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ പകര്‍പ്പവകാശവും സ്വകാര്യതയും സംരഷിക്കാന്‍ കര്‍ശന നിയമങ്ങള്‍ നിര്‍മിക്കുന്ന തിരക്കിലുമാണ്. ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികതയ്ക്ക് അനുസരിച്ചു നിയമം നിര്‍മിക്കുകയെന്നത് ഏറെ വെല്ലുവിളിയാണ്. പകര്‍പ്പവകാശമുള്ള കണ്ടെന്റുകള്‍ എടുക്കുന്നതില്‍നിന്ന് എഐ കമ്പനികള്‍ക്കു ജപ്പാന്‍ വ്യാപകമായ ഇളവു നല്‍കിയിട്ടുണ്ട്. അതേസമയം, യൂറോപ്യന്‍ യൂണിയന്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വീഡിയോകളും ചിത്രങ്ങളും ഓണ്‍ലൈനിലുള്ള ക്ലിപ്പുകളും എഐ കമ്പനികള്‍ ചുരണ്ടിയെടുക്കുന്നെന്നാണ് സിനിമാ മേഖലകളിലുള്ളവരുടെ പ്രധാന പരാതി. ട്രെയിലറുകള്‍, പ്രൊമോഷനുകള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ അടിച്ചുമാറ്റുന്നത്. ഇന്ത്യയിലെ നിലവിലുള്ള പകര്‍പ്പവകാശ നിയമത്തില്‍ എഐ ഉള്‍പ്പെടുന്നില്ല. ഈ സാഹചര്യത്തിലാണ്…

    Read More »
  • ‘എന്റെ മകന്‍ വന്നിട്ടുണ്ട്, രാഹുല്‍ മാങ്കൂട്ടത്തില്‍’; വിഡിയോ പങ്കുവെച്ച് സീമ ജി. നായര്‍

    കോഴിക്കോട്: ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് മാറി നിന്ന എംഎല്‍എ കെഎസ്ആര്‍ടിസി ബസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ചടങ്ങില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഡിയോ പങ്കുവെച്ച് നടി സീമ ജി. നായര്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു വയോധികയെ കാണാനെത്തിയതിന്റെ വിഡിയോയാണ് സീമ തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ‘ഇന്നുകണ്ട ഏറ്റവും സന്തോഷം നിറഞ്ഞ വീഡിയോ’, എന്നും സീമ കുറിച്ചു. വിഡിയോയില്‍ ഫോണില്‍ സംസാരിക്കുന്ന വയോധിക ‘എന്റെ മകന്‍ വന്നിട്ടുണ്ട്’ എന്ന് പറയുന്നതായി കേള്‍ക്കാം. രാഹുല്‍ മാങ്കൂട്ടത്തിലാണ് അത് എന്നും അവര്‍ പറയുന്നു. മറുതലയ്ക്കലുള്ള ആളോട് രാഹുല്‍ തന്റെ അടുത്തിരിക്കുന്നു എന്ന് പറഞ്ഞശേഷം ഫോണ്‍ രാഹുലിന് കൈമാറി. തുടര്‍ന്ന് രാഹുല്‍ അവരുമായി സംസാരിച്ചു. വയോധിക രാഹുലിനെ ചേര്‍ത്തുപിടിക്കുന്നതായും തലോടുന്നതായും വിഡിയോയിലുണ്ട്. രാഹുലിനെ കണ്ട സന്തോഷം അവര്‍ വീഡിയോയില്‍ ഉടനീളം പങ്കുവെക്കുന്നു. തുടര്‍ന്ന് രാഹുലിനോട് ഒരു ക്ഷേത്രത്തില്‍ പോവാനും വഴിപാടുകള്‍ നടത്താനും അവര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞദിവസം ക്ഷേത്രത്തില്‍ പോയ സ്ത്രീ രാഹുലിന് വേണ്ടി വഴിപാട് കഴിച്ചതായി എംഎല്‍എയ്‌ക്കൊപ്പമെത്തിയ…

    Read More »
  • ‘നാടിനെ കാക്കുന്ന അയ്യന്റെ പൊന്നു കക്കുന്ന സര്‍ക്കാര്‍’; ദിവ്യനെ എറിഞ്ഞു കൊടുത്ത് രക്ഷപ്പെടാമെന്ന് ‘അമ്പലം വിഴുങ്ങി’ സര്‍ക്കാര്‍ വിചാരിക്കേണ്ട: വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

    ശബരിമല അയ്യപ്പന്റെ പൊന്നു കട്ട വിഷയത്തിൽ, മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ ഏതെങ്കിലും ഒരു ദിവ്യനെ എറിഞ്ഞു കൊടുത്ത് സ്വയം രക്ഷപ്പെടാമെന്ന് ഈ ‘അമ്പലം വിഴുങ്ങി സർക്കാർ’ വിചാരിക്കേണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഫെയ്സ്ബുക്കിലൂടെയാണ് രാഹുലിന്‍റെ കുറിപ്പ്. ശബരിമല അയ്യപ്പ സ്വാമിയുടെ സ്വർണ്ണത്തിൽ പൊതിഞ്ഞ പാളികൾ എവിടെ? എന്നാണ് രാഹുല്‍ ചോദിക്കുന്നത്. നാടിനെ കാക്കുന്ന അയ്യന്റെ പൊന്നു കക്കുന്ന സർക്കാരിന് എതിരെ ഈ നാട് മതങ്ങൾക്കും വിശ്വാസങ്ങൾക്കും അതീതമായി സംഘടിക്കുമെന്നും രാഹുല്‍ പറയുന്നു. കുറിപ്പ് ശബരിമല അയ്യപ്പന്റെ പൊന്നു കട്ട വിഷയത്തിൽ, മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ ഏതെങ്കിലും ഒരു ദിവ്യനെ എറിഞ്ഞു കൊടുത്ത് സ്വയം രക്ഷപ്പെടാമെന്ന് ഈ ‘അമ്പലം വിഴുങ്ങി സർക്കാർ’ വിചാരിക്കേണ്ട. ആ മസാല പുരട്ടിയ വാർത്തകൾക്ക് പിന്നാലെ പോകാൻ വിശ്വാസികളും അല്ലാത്തവരുമായ ഈ നാട്ടിലെ മനുഷ്യർ തയാറല്ല. ഞങ്ങൾക്ക് ഉത്തരം തരേണ്ടത് ഏതെങ്കിലും ‘അവതാരമോ’ , ഉദ്യോഗസ്ഥരോ , ദേവസ്വം ബോർഡോ അല്ല മറിച്ച്  ഈ നാട് ഭരിക്കുന്ന സർക്കാരാണ്. ഒരുപാട് ചോദ്യങ്ങൾ…

    Read More »
  • ലോകയുടെ വിജയത്തില്‍നിന്ന് ഒന്നുമെടുക്കുന്നില്ല; സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ഉണ്ടാകാനുള്ള സ്‌പേസ് ഉണ്ടാക്കിയത് ഞങ്ങള്‍; സിനിമ ഒരുകാലത്തും ഒരാള്‍ക്കും സ്വന്തമല്ലെന്നും റിമ കല്ലിങ്കല്‍

    കൊച്ചി: മലയാള സിനിമയ്ക്ക് പുത്തന്‍ കുതിപ്പു സമ്മാനിച്ച ലോക ചാപ്റ്റര്‍ 1 ചന്ദ്രയുടെ വിജയത്തിനുശേഷം മലയാള സിനിമയിലെ സ്ത്രീ മുന്നേറ്റത്തെക്കുറിച്ചു പ്രതികരിച്ച് നടി റിമ കല്ലിങ്കല്‍. റിലീസ് ദിനം മുതല്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രത്തിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത് കല്യാണി പ്രിയദര്‍ശന്‍ ആണ്. നീലി എന്ന ചന്ദ്രയായി കല്യാണി നിറഞ്ഞാടിയ ചിത്രം ബോക്‌സ് ഓഫീസില്‍ 300 കോടി തൊടാന്‍ ഇനി ഏതാനും സംഖ്യകള്‍ കൂടി മാത്രമാണ് ബാക്കി. കൂടാതെ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു നായിക ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ കൂടിയാണ് കല്യാണി നേടിയത്. ചിത്രം പ്രേക്ഷക പ്രിയം നേടി മുന്നേറുന്നതിനിടെ പാര്‍വതിയേയും ദര്‍ശനയേയും പോലുള്ള നടിമാര്‍ക്കും അര്‍ഹതപ്പെട്ടതാണ് ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റെന്ന തരത്തില്‍ നൈല ഉഷ പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഇതേറെ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ തന്റെ ഭാഗം വ്യക്തമാക്കുകയാണ് റിമ കല്ലിങ്കല്‍. ‘ലോകയുടെ വിജയത്തില്‍ നിന്നും ഒന്നും എടുത്തുകൊണ്ട് പോകാന്‍…

    Read More »
  • ഈയാഴ്ചയിലെ സമ്പൂർണ വാരഫലം

    നിങ്ങളുടെ ഈയാഴ്ച 05 – 10 മുതല്‍ 12-10 വരെ ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി- 9995373305 അശ്വിനി മാസത്തിലെ പൗര്‍ണമിയും 9-ാം തീയതി ശുക്രന്‍ നീചരാശിയായ കന്നിയിലേക്കും പ്രവേശിക്കും അശ്വതി: മുന്‍കരുതലോടെയായിരിക്കും സംസാരവും പ്രവൃത്തിയും, സാമ്പത്തിക കാര്യങ്ങളില്‍ പ്രയാസങ്ങളുണ്ടാകില്ല, മനസിന് അസന്തുഷ്ടിയേകുന്ന സംഭവങ്ങളുണ്ടാകും. ഭരണി: സഹോദരങ്ങളുമായുള്ള ബന്ധം മോശമാകാന്‍ ഇടയുണ്ട്. പുതിയ സുഹൃത് ബന്ധങ്ങളെ കരുതലോടെ സമീപിക്കും, നൂതനാശയങ്ങള്‍ അംഗീകരിക്കപ്പെടും. കാര്‍ത്തിക: ജീവിതപങ്കാളിയുടെ ആരോഗ്യക്കാര്യങ്ങളില്‍ ആശങ്കയുണ്ടാകും, സന്തോഷകരമായ വാര്‍ത്തകള്‍ തേടിയെത്തും, ചികിത്സാച്ചെലവുകള്‍ വര്‍ധിക്കും. രോഹിണി: കര്‍മനിരതനായിരിക്കും, സന്താനങ്ങളുടെ ഭാവിയെ കുറിച്ച് ആശങ്കയുണ്ടായേക്കാം, താത്കാലിക ജോലിയില്‍നിന്നു മാറ്റങ്ങളുണ്ടാകും. മകയിര്യം: അമ്മയുടെ ആരോഗ്യക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാകും, വാഹനത്തിന് അറ്റകുറ്റപ്പണി, വാസഗൃഹം മാറേണ്ടതായി വരും. തിരുവാതിര: പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും, പ്രധാന തീരുമാനങ്ങളെടുക്കുന്നതില്‍ ആശയക്കുഴപ്പങ്ങളുണ്ടാകും, പിതൃതുല്യരുടെ ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധിക്കും. പുണര്‍തം: കുഴപ്പം പിടിച്ച പ്രശ്‌നങ്ങളെ അതിജീവിക്കും, ഗൃഹാന്തരീക്ഷം സുഖപ്രദമാകും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. പൂയം: വാഹനക്കച്ചവടങ്ങളില്‍ നഷ്ടമുണ്ടാകും, സാഹസിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടും, അന്യരുമായി കലഹിക്കാനിടവരും. ആയില്യം: സഹോദരങ്ങളാല്‍…

    Read More »
Back to top button
error: