Social Media

  • ‘നിങ്ങൾ ചാണകം തിന്നുമ്പോൾ ഞങ്ങൾ കേരളത്തിൽ ഇഷ്ടമുള്ളവർ ബീഫും മട്ടനും ചിക്കനുമൊക്കെ കഴിക്കും’- വി ശിവൻകുട്ടി

    കേരള സ്റ്റോറി രണ്ടാം ഭാഗത്തിനെതിരെ വിമർശനമുന്നയിച്ച് മന്ത്രി വി. ശിവൻകുട്ടി. ‘നിങ്ങൾ ചാണകം തിന്നുമ്പോൾ ഞങ്ങൾ കേരളത്തിൽ ഇഷ്ടമുള്ളവർ ബീഫും മട്ടനും ചിക്കനുമൊക്കെ കഴിക്കു’മെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും സിനിമക്കെതിരെ രംഗത്തുവന്നിരുന്നു. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതോടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വിമർശനമുയർന്നിരുന്നു. ‘ബീഫ്’ എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത്, സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തോടെ നിർമ്മിക്കുന്ന വിഷസൃഷ്ടികൾക്ക് എങ്ങനെ പ്രദർശനാനുമതി ലഭിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ചിത്രത്തിൽ കേരളത്തിൽ നിന്നുമുള്ള പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം ഇതിനോടകം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. വിപുൽ ഷാ ആണ് ‘ദി കേരള സ്റ്റോറി 2’ സംവിധാനം ചെയ്യുന്നത്. വിപുൽ ഷാ നിർമ്മിക്കുന്ന ചിത്രത്തിൽ ആഷിൻ എ. ഷായാണ് സഹനിർമ്മാതാവ്. സുദീപ്തോ സെൻ ആയിരുന്നു കേരള സ്റ്റോറി സംവിധാനം ചെയ്തത്.

    Read More »
  • സിപിഎം സൈബർ ടീമിൽ ഭിന്നത;മുതിർന്ന മാധ്യമ പ്രവർത്തകർ ടീം വിട്ടു; സാമൂഹിക മാധ്യമ ഇടപെടലുകളിലെ പാളിച്ചകളിൽ മുഖ്യമന്ത്രിയ്ക്കും അസ്വസ്ഥത

    തിരുവനന്തപുരം: സിപിഎം സൈബർ ടീമിൽ അഭിപ്രായ ഭിന്നത രൂക്ഷം. എം വി നികേഷ് കുമാറിന്റെ ഏകപക്ഷീയ നടപടികളിലെ അതൃപ്തിയെ തുടർന്ന് മുതിർന്ന മാധ്യമ പ്രവർത്തകർ സിപിഎം സൈബർ ടീം വിട്ടു. കെ വി സുധാകരൻ, കെ മോഹൻദാസ്, ഇ എസ് സുഭാഷ് എന്നിവരാണ് ടീമിൽ നിന്നും ഒഴിഞ്ഞത്. ഇവർ മൂന്നുപേരും ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരാണ്. നികേഷിൻ്റെ ഏകപക്ഷീയ നടപടികളിലെ അതൃപ്തിയെ തുടർന്നാണ് ഇവർ ടീമിൽ നിന്നും വിട്ടുമാറിയത്. സിപിഎമ്മിന്റെ സാമൂഹിക മാധ്യമ ഇടപെടലുകൾ പാളുന്നതിൽ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ട്. സൈബർ ഇടപെടലുകൾ പാളുന്നു എന്ന് പാർട്ടിയിലും പരക്കെ അഭിപ്രായമുണ്ട്. എംവി നികേഷ്കുമാറിനെ സംരക്ഷിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ ആണ്. എം വി ​ഗോവിന്ദൻ മുൻകൈയെടുത്താണ് നികേഷ് കുമാറിനെ എകെജി സെന്ററിലേക്ക് കൊണ്ടുവരുന്നത്. മേഖലാജാഥകളിലെ പ്രചരണവും പാളിയെന്നാണ് പരക്കെയുള്ള വിമർശനം. സിപിഎമ്മിന്റെ സൈബറിടങ്ങളിലെ ഇടപെടലുകൾ കാര്യക്ഷമമാക്കുന്നതിനായാണ് എം വി നികേഷ്കുമാറിനെ ചുമതലയേൽപ്പിച്ചത്. മുഴുവൻ സമയ മാധ്യമ പ്രവർത്തനത്തിൽ നിന്ന് വിട്ടുമാറി…

    Read More »
  • സ്റ്റേഷനിൽ ബെർമുഡ ധരിച്ചെത്തിയ പോലീസുകാരന്റെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചു; യുവതിക്കെതിരെ കേസ്; ഷെയർ ചെയ്തവർക്കും കമന്റിട്ടവർക്കും പണി കിട്ടും

    ആലപ്പുഴ ∙ ചെങ്ങന്നൂർ എസ്എച്ച്ഒയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വിഡിയോ പ്രചരിപ്പിച്ച മാവേലിക്കര, മാങ്കാംകുഴി സ്വദേശിനിയായ യുവതിക്കെതിരെ കേസെടുത്തു. പണിമുടക്ക് ദിനത്തിൽ എസ്എച്ച്ഒ എ.സി.വിപിൻ ബർമുഡയും ടീഷർട്ടും ധരിച്ച് സ്റ്റേഷനിൽ എത്തിയ ദൃശ്യങ്ങൾ അപകീർത്തികരമായ പരാമർശത്തോടെ പ്രചരിപ്പിച്ചെന്നാണ് കേസ്. അതേസമയം, ഇത്തരം വേഷം ധരിച്ചെത്തിയതിന് എസ്എച്ച്ഒയോട് വിശദീകരണം ആവശ്യപ്പെടുമെന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ പറഞ്ഞു. വിഡിയോ പ്രചരിപ്പിച്ച മറ്റുള്ളവർക്കും മോശം കമന്റിട്ടവർക്കുമെതിരെ നടപടിയെടുക്കുമെന്നും ഡിവൈഎസ്പി അറിയിച്ചു. രാവിലെ എസ്എച്ച്ഒ വ്യായാമത്തിനു പോയപ്പോൾ ചെങ്ങന്നൂർ സ്റ്റേഷനിൽ നിന്നും അടിയന്തരമായ ഒരാവശ്യമുണ്ടായെന്നും. അതിനാൽ അതേ വ്യായാമ വസ്ത്രത്തിൽ അദ്ദേഹം സ്റ്റേഷനിൽ എത്തുകയായിരുന്നു. സ്റ്റേഷനിലെത്തി ആ പ്രശ്നം പരിഹരിച്ചയുടൻ അദ്ദേഹം തിരികെ ക്വാർട്ടേഴ്സിലേയ്ക്ക് മടങ്ങി. പിന്നീട് യൂണിഫോം ധരിച്ചാണ് എസ്എച്ച്ഒ സ്റ്റേഷനിൽ വന്നതെന്നും ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ പറഞ്ഞു.

    Read More »
  • പാക്കിസ്താന് വേണ്ടി സോഷ്യൽ മീഡിയ വഴി ചാരവൃത്തി:കൊച്ചി കപ്പൽ ശാലയിലെ രഹസ്യങ്ങൾ ചോർത്തി നല്കിയ കുറ്റകൃത്യത്തിൽ ഒരാൾകൂടി അറസ്റ്റിൽ; കൈമാറിയത് ഇന്ത്യൻ നാവികസേനയുടെ കപ്പലുകളുടെ രഹസ്യപട്ടിക, തിരിച്ചറിയൽ നമ്പറുകൾ തുടങ്ങി പ്രധാന വിവരങ്ങൾ

    കൊച്ചി: പാകിസ്താന് കൊച്ചി കപ്പൽ ശാലയിലെ രഹസ്യങ്ങൾ ചോർത്തി നല്കിയ കുറ്റകൃത്യത്തിൽ ഒരാൾകൂടി അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശി ആലിഫ് ഇസ്ലാമാണ് ചൊവ്വാഴ്ച പിടിയിലായത്, ഉഡുപ്പി പോലീസ്, മറയൂരിൽനിന്നുമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. പണത്തിനുവേണ്ടി കൊച്ചി കപ്പൽ ശാലയുടെ ഭാഗമായുള്ള മാൽപെയിലെ യൂണിറ്റിൽനിന്നും രഹസ്യവിവരങ്ങൾ വാട്‌സ്ആപ്പും ഫേസ്ബുക്കും വഴി പാകിസ്താനുവേണ്ടി ചോർത്തി നൽകി എന്നതാണ് കേസ്. കൊച്ചിൻ ഷിപ്പ്‌യാർഡ് സിഇഒ മാൽപെ പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ നാവികസേനയുടെ കപ്പലുകളുടെ രഹസ്യപട്ടിക, അവയുടെ തിരിച്ചറിയൽ നമ്പറുകൾ, മറ്റ് രഹസ്യവിവരങ്ങൾ എന്നിവയാണ് പ്രതികൾ ചോർത്തി നൽകിയത് എന്നാണ് വിവരം. ഉത്തർപ്രദേശിലെ സുൽത്താൻപുർ സ്വദേശിയായ രോഹിത് എന്ന 20-കാരനാണ് കേസിൽ ആദ്യം അറസ്റ്റിലായത്. പിന്നാലെ ഇയാളുടെ സുഹൃത്ത് സാൻഡ്രിയും അറസ്റ്റിലായി. പിന്നീട് ഇവർക്ക് സഹായങ്ങൾ ചെയ്തുകൊടുത്ത രണ്ടുപേർ കൂടി അറസ്റ്റിലായി. യൂണിറ്റിൽ കരാർ ജോലിക്കായും മറ്റും എത്തിയവരാണ് ഇവർ. കേസിൽ…

    Read More »
  • അമേരിക്കയില്‍ 2,40,000 ഉപയോക്താക്കള്‍ക്ക് യുട്യൂബ് മുടങ്ങി; പ്രതികരിക്കാതെ ഗൂഗിള്‍

    ന്യൂയോര്‍ക്ക്: തടസ്സങ്ങള്‍ ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റായ Downdetector.com-ന്റെ കണക്കനുസരിച്ച്, ചൊവ്വാഴ്ച (ഫെബ്രുവരി 17) അമേരിക്കയിലെ 2,40,000-ത്തിലധികം ഉപയോക്താക്കള്‍ക്ക് ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് സേവനം തടസ്സപ്പെട്ടു. വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള സ്റ്റാറ്റസ് റിപ്പോര്‍ട്ടുകള്‍ സമാഹരിച്ച് തടസ്സങ്ങള്‍ നിരീക്ഷിക്കുന്ന ഡൗണ്‍ ഡിറ്റക്ടര്‍ (Downdetector) പ്രകാരം, ഏകദേശം രാത്രി 7:59-ഓടെ (ഇന്ത്യന്‍ സമയം രാവിലെ 6:29) ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പ്രശ്‌നങ്ങള്‍ നേരിട്ടതായി 2,40,707 റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. യൂട്യൂബ് ടിവിയില്‍ (YouTube TV) 8,923 റിപ്പോര്‍ട്ടുകളും ഗൂഗിളില്‍ 2,694 റിപ്പോര്‍ട്ടുകളും ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രതികരണത്തിനായി ബന്ധപ്പെട്ടെങ്കിലും ഗൂഗിള്‍ മറുപടി നല്‍കിയിട്ടില്ല. #YouTubeDown, #GoogleOutage, #YouTubeOutage, #BreakingNews, #TechNews, #Alphabet, #SocialMediaDown, #InternetOutage, #USA, #YouTubeTV, #Google, #Downdetector, #TechUpdates, #LatestNews, #DigitalNews

    Read More »
  • ‘വാവിട്ട വാക്കും കൈവിട്ട കമന്റും തിരിച്ചെടുക്കാനാവില്ല, ഓര്‍ക്കണം; ഒരാള്‍ തുനിഞ്ഞിറങ്ങിയാല്‍ മനോഹരമായ ജയില്‍ ജീവിതംകൂടി ലഭിക്കും, കരയാനല്ല പോരാടാനാണ് ഇഷ്ടം’; തുപ്പിയയാള്‍ക്ക് മുന്നറിയിപ്പുമായി നടി മീനാക്ഷി

    കൊച്ചി: ഓണ്‍ലൈനില്‍ മറഞ്ഞിരുന്നു സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കു മുന്നറിയിപ്പുമായി നടി മീനാക്ഷി. തന്റെ ചിത്രത്തിനു താഴെ ‘ത്ഫൂ’ എന്നു കമന്റിട്ടതിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് കുറിപ്പ്. ‘സൈബര്‍ ഇടങ്ങളില്‍ മലര്‍ന്നു കിടന്നു തുപ്പുന്നവര്‍ അറിയാന്‍ എന്ന തലക്കെട്ടോടെയാണ് കുറിപ്പ്. കുറിപ്പിന്റെ പൂര്‍ണരൂപം ‘മലര്‍ന്ന് കിടന്ന് തുപ്പുന്ന ഒരുവന്‍’ എന്നതുതന്നെ ക്യാപ്ഷന് ധാരാളം. എന്നാലും ‘സൈബര്‍ ഇടങ്ങളില്‍ മലര്‍ന്ന് കിടന്ന് തുപ്പുന്നവരറിയാന്‍’ എന്റെ മേലും അത് തെറിക്കാനിടയായാല്‍ ചിലപ്പോള്‍ എന്റെ അറിവുകള്‍ എനിക്ക് പറയാനുള്ളത് മാത്രമല്ല മറിച്ച് പ്രവര്‍ത്തിക്കാനുള്ളതുകൂടിയാണ് എന്നെനിക്കറിയാമായിരുന്നുവെന്നതു കൂടി പ്രായം കൂടിയാലും അതിനൊപ്പം വ്യക്തിത്വ വികാസം ഉണ്ടായിട്ടില്ലാത്ത ‘തുപ്പരും, തെറിയരും, അശ്ലീലക്കാരും’ ഒക്കെ അറിയേണ്ടതായി വരും. പിന്നെ നിങ്ങളെപ്പോലുള്ളവര്‍ക്കൊരു സന്തോഷം ജയിലുകളില്‍ ശമ്പളം കൂട്ടിയിരിക്കുന്നു എന്നതു മാത്രമാവും.. കണ്ടാല്‍ യോഗ്യനെന്നു തോന്നുന്ന ഇയാളേപ്പോലെയുള്ളവര്‍ നേര്‍ക്കുനേര്‍ വരേണ്ടി വരുന്ന പൊതുവിടങ്ങളില്‍ വളരെ മാന്യനും സംസ്‌കാര സമ്പന്നനും, ബഹുമാനമര്‍ഹിക്കുന്നവരുമൊക്കെയായി ആവും ഇവരുടെ പെരുമാറ്റം. അങ്ങനെയൊക്കെയുള്ള ഇമേജും ഇവര്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ടാവും. പക്ഷെ കെട്ടിപ്പൂട്ടിയ പ്രൊഫൈലുകളില്‍…

    Read More »
  • മറ്റു രാജ്യങ്ങളില്‍ ആയിരുന്നെങ്കില്‍ ആ മാതാപിതാക്കള്‍ ജയിലില്‍ ആയിരിക്കും; തുമ്മാരുകുടി പറഞ്ഞു പറഞ്ഞു മടുത്തതു തന്നെയാണ് പറയാനുള്ളത്: എതിരന്‍ കതിരവന്‍

    ന്യൂയോര്‍ക്ക്: വാഹനാപകടത്തില്‍ മരണപ്പെട്ട്, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിന്‍ ഷെറിന്റെ എബ്രഹാമിന്റെ മരണം ആഘോഷിക്കുന്നുവെന്ന വിമര്‍ശനവുമായി എഴുത്തുകാരന്‍ എതിരന്‍ കിതരവന്‍. ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓര്‍ത്ത് ലജ്ജയുണ്ടെന്ന് എതിരന്‍ കതിരവന്‍ പറഞ്ഞു. ‘ആലിന്‍’ എന്ന കുഞ്ഞ് വിലക്ഷണമായി പ്രതീകവല്‍ക്കരിക്കപ്പെട്ട് നമ്മള്‍ ഉത്തരവാദിത്തതില്‍ നിന്ന് ഒഴിയുന്നത് അതി ക്രൂരവും പൈശാചികവും ആയ പെരുമാറ്റമാണെന്ന് എതിരന്‍ കതിരവന്‍ പറഞ്ഞു. മുരളി തുമ്മാരുകുടി പറഞ്ഞ് പറഞ്ഞ് മടുത്ത് നിര്‍ത്തിയത് ആരും ഓര്‍മ്മിക്കേണ്ടതില്ലത്രെ. ഒരു ബേബി സീറ്റ് കര്‍ശനമാക്കുന്നതിനെപ്പറ്റി ആര്‍ക്കും നിര്‍ദേശിക്കാനില്ല. നമ്മളുടെ അനാസ്ഥ ആ കുഞ്ഞിനെ കൊന്നു കളഞ്ഞെന്ന് തോന്നുന്നവര്‍ ആരുമില്ലെ ഇവിടെ? ആലിന്റെ മാതാപിതാക്കള്‍ക്ക് അധികം പരിക്കേറ്റിട്ടില്ല. സൂക്ഷിച്ചിരുന്നെങ്കില്‍ ആലിന്‍ മരിക്കുമായിരുന്നോ എന്ന് എഴുത്തുകാരന്‍ ചോദിക്കുന്നു. മറ്റ് രാജ്യങ്ങളില്‍ ആ മാതാപിതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ ആയിരിക്കും. ഇന്നലെ ഇവിടെ, പാലായില്‍ ഒരാള്‍ ചെറിയ മകനെ ഡ്രൈവര്‍ സീറ്റില്‍ മടിയിലിരുത്തി കാര്‍ ഓടിയ്ക്കുന്നത് കണ്ടു. ഒരു ചെറിയ ആഘാതത്താല്‍ ആ…

    Read More »
  • “അഞ്ചു കല്യാണം സാരിമാറുന്ന പോലെ നടത്തിയാൽ പിള്ളേര് വെറുതെ ഇരിക്കുമോ? എപ്പോ കേറ്റി വിട്ടൂന്ന് ചോതിച്ചാൽ പോരെ റോക്കറ്റിൽ… സോഷ്യൽ മീഡിയ ബുള്ളിയിം​ഗ് നേരിടുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണോ നിങ്ങൾ? കുറച്ച് നാൾ സോഷ്യൽ മീഡിയ ഉപയോഗിക്കാതെ ഹാപ്പി ആയി ഇരിക്കൂ.. എല്ലാം റെഡി ആകും ഓക്കെ’- അധിക്ഷേപവും ഉപദേശവുമായി കലാമണ്ഡലം സത്യഭാമ

    കഴിഞ്ഞ ഏറെ കാലമായി മലയാളം മിനി സ്ക്രീൻ രം​ഗത്ത് സജീവമായി നിൽക്കുന്ന അഭിനേത്രിയാണ് രേഖ രതീഷ്. മലയാളം ടെലിവിഷൻ ചരിത്രത്തിലെ മികച്ച സീരിയലുകളിൽ മുഖ്യ വേഷങ്ങളിലെത്തിയ താരം കഴിഞ്ഞ ദിവസം പങ്കുവച്ചൊരു വീഡിയോ ഏറെ വൈറലായിരുന്നു. ഒരു യുട്യൂബ് ചാനലുകാർ തന്നെ മാനസികമായി തേജോവധം ചെയ്യുകയാണെന്നും തനിക്കെന്തെങ്കിലും പറ്റിയാൽ ഇവരാണ് ഉത്തരവാദികളെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർത്ഥിക്കുന്ന രേഖയുടെ വീഡിയോ ആയിരുന്നു ഇത്. ഇതിന് പിന്നാലെ രേഖ രതീഷിനെ വിമർശിച്ചും ഒപ്പം ഉപദേശം നൽകിയും രം​ഗത്ത് എത്തിയിരിക്കുകയാണ് കലാമണ്ഡലം സത്യഭാമ. സോഷ്യൽ മീഡിയ ബുള്ളിയിം​ഗ് നേരിടുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണോ രേഖ എന്നാണ് സത്യഭാമ ഫേസ്ബുക്കിലൂടെ ചോ​ദിക്കുന്നത്. അഞ്ച് കല്യാണം സാരി മാറുന്നത് പോലെ നടത്തിയാൽ പിള്ളേര് വെറുതെ ഇരിക്കുമോന്ന് ചോ​ദിച്ച സത്യഭാമ, കുറച്ച് നാൾ സോഷ്യൽ മീഡിയ ഉപയോ​ഗിക്കാതെ സന്തോഷത്തോടെ ഇരിക്കാനും രേഖയെ ഉപദേശിക്കുന്നുണ്ട്. ‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ. സോഷ്യൽ മീഡിയ ബുള്ളിയിം​ഗ് നേരിടുന്ന കേരളത്തിലെ…

    Read More »
  • ‘എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണം അവരാണ്; ജീവിക്കാൻ സമ്മതിക്കുന്നില്ല’ ; മുഖ്യമന്ത്രിയോട് കരഞ്ഞുകലങ്ങിയ കണ്ണുമായി നടി രേഖ രതീഷ്

    മുഖ്യമന്ത്രിയോട് താൻ അനുഭവിച്ച ഒരു വലിയ പ്രശ്നത്തിൽ ഇടപെടണമെന്ന അപേക്ഷയുമായി നടി രേഖ രതീഷ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് തൻ്റെ മാനസിക വികാരത്തെ കുറിച്ച് രേഖ മനസ്സു തുറന്നത്. ഏറെ നാളുകളായി തന്നെ മാനസികമായി തളർത്തുന്ന ഒരു കൂട്ടം യൂട്യൂബേഴ്സിനെക്കുറിച്ചാണ് നടി വളരെ അധികം വേദനയോടെ വീഡിയോയിൽ സംസാരിക്കുന്നത്. “പ്രിയപ്പെട്ട സർക്കാർ, പിണറായി വിജയൻ സാർ…. ഞാൻ രേഖ രതീഷ്. സീരിയൽ ഇൻഡസ്ട്രിയിൽ ആണ് ജോലി ചെയ്യുന്നത്. എനിക്കൊരു മകനുണ്ട്. 9 -ാം ക്ലാസ്സിൽ പഠിക്കുന്നു. കഴിഞ്ഞ 8-9 മാസങ്ങളായി ജോലിയില്ലാതെ ഫ്ലാറ്റിൽ കഴിയുകയാണ്. കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളായി ഒരു കൂട്ടം യൂട്യൂബേഴ്സ് എൻ്റെ പിന്നാലെയുണ്ട്. എന്നെ മോശമായി ക്യാപ്ഷൻ കൊടുത്ത് ചിത്രീകരിക്കുകയും എന്നെ ജീവിക്കാൻ അനുവദിക്കാതെ ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നു. എനിക്ക് ഈ മാനസിക സമ്മർദ്ദം സഹിക്കാൻ പറ്റുന്നില്ല. നമ്മുടെ കേരളത്തിൽ ഉള്ള കാര്യങ്ങൾ കൊണ്ട് ഒരുപാട് ജീവൻ പൊലിയുന്നുണ്ട്. ജീവിക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് മുന്നോട്ടു പോവാൻ ശ്രമിക്കുന്ന…

    Read More »
  • ഭർത്താവ് യുഎസിൽ, കൂട്ടികാരിക്കും കുട്ടിക്കുമൊപ്പം ​ഗർഭകാല ഫോട്ടോ ഷൂട്ടിനെത്തി, കുട്ടിയെ കളിക്കാനിരുത്തി ഫോട്ടോയെടുക്കുന്നതിനിടെ കുഞ്ഞു കുളത്തിൽ വീണു, മൂന്നു വയസുകാരന് ദാരുണാന്ത്യം

    ബെംഗളൂരു∙ അമ്മയുടെ ഗർഭകാല ഫോട്ടോ ഷൂട്ടിനായി എത്തിയ കുട്ടി കുളത്തിൽ വീണു മരിച്ചു. ലക്ഷ്‌വീർ (3) എന്ന കുട്ടിയാണ് കളിക്കുന്നതിനിടെ മുങ്ങിമരിച്ചത്. കുട്ടിയുട അമ്മ സ്വാതി 7 മാസം ഗർഭിണിയാണ്. ഫോട്ടോ ഷൂട്ട് നടത്താനായി ബുക്ക് ചെയ്തശേഷമാണ് മാഗഡി റോഡിലുള്ള സ്റ്റുഡിയോയിൽ ഇവർ എത്തിയത്. ഷൂട്ടിങ് നടക്കുമ്പോൾ കുട്ടി കളിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ കാണാതായി. തിരച്ചിൽ നടക്കുന്നതിനിടെ കൃത്രിമ കുളത്തിൽനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. അതേസമയമ കുട്ടിയുടെ പിതാവായ ചരൺരാജ് സോഫ്റ്റുവെയർ എൻജിനീയറാണ്. ജോലിയുടെ ഭാഗമായി ഇദ്ദേഹം യുഎസിലാണ്. സ്വാതി മറ്റൊരു വനിതാ സുഹൃത്തിനൊപ്പമാണ് സ്റ്റുഡിയോയിലെത്തിയത്. കുട്ടി കാൽവഴുതി കുളത്തിലേക്ക് വീണെന്നാണ് പ്രാഥമിക നിഗമനം. 3 കൃത്രിമ കുളങ്ങളാണ് സ്റ്റുഡിയോയിലുള്ളത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.

    Read More »
Back to top button
error: