Social Media
-
October 6, 2025ഈയാഴ്ചയിലെ സമ്പൂർണ വാരഫലം
നിങ്ങളുടെ ഈയാഴ്ച 05 – 10 മുതല്‍ 12-10 വരെ ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി- 9995373305 അശ്വിനി മാസത്തിലെ പൗര്‍ണമിയും 9-ാം തീയതി ശുക്രന്‍ നീചരാശിയായ കന്നിയിലേക്കും പ്രവേശിക്കും അശ്വതി: മുന്‍കരുതലോടെയായിരിക്കും സംസാരവും പ്രവൃത്തിയും, സാമ്പത്തിക കാര്യങ്ങളില്‍ പ്രയാസങ്ങളുണ്ടാകില്ല, മനസിന് അസന്തുഷ്ടിയേകുന്ന സംഭവങ്ങളുണ്ടാകും. ഭരണി: സഹോദരങ്ങളുമായുള്ള ബന്ധം മോശമാകാന്‍ ഇടയുണ്ട്. പുതിയ സുഹൃത് ബന്ധങ്ങളെ കരുതലോടെ സമീപിക്കും, നൂതനാശയങ്ങള്‍ അംഗീകരിക്കപ്പെടും. കാര്‍ത്തിക: ജീവിതപങ്കാളിയുടെ ആരോഗ്യക്കാര്യങ്ങളില്‍ ആശങ്കയുണ്ടാകും, സന്തോഷകരമായ വാര്‍ത്തകള്‍ തേടിയെത്തും, ചികിത്സാച്ചെലവുകള്‍ വര്‍ധിക്കും. രോഹിണി: കര്‍മനിരതനായിരിക്കും, സന്താനങ്ങളുടെ ഭാവിയെ കുറിച്ച് ആശങ്കയുണ്ടായേക്കാം, താത്കാലിക ജോലിയില്‍നിന്നു മാറ്റങ്ങളുണ്ടാകും. മകയിര്യം: അമ്മയുടെ ആരോഗ്യക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാകും, വാഹനത്തിന് അറ്റകുറ്റപ്പണി, വാസഗൃഹം മാറേണ്ടതായി വരും. തിരുവാതിര: പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും, പ്രധാന തീരുമാനങ്ങളെടുക്കുന്നതില്‍ ആശയക്കുഴപ്പങ്ങളുണ്ടാകും, പിതൃതുല്യരുടെ ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധിക്കും. പുണര്‍തം: കുഴപ്പം പിടിച്ച പ്രശ്‌നങ്ങളെ അതിജീവിക്കും, ഗൃഹാന്തരീക്ഷം സുഖപ്രദമാകും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. പൂയം: വാഹനക്കച്ചവടങ്ങളില്‍ നഷ്ടമുണ്ടാകും, സാഹസിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടും, അന്യരുമായി കലഹിക്കാനിടവരും. ആയില്യം: സഹോദരങ്ങളാല്‍…
Read More » -
October 5, 2025ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ദിനാചരണം സംഘടിപ്പിച്ചു
ഒ.ഐ.സി.സി മലപ്പുറം ജില്ലാകമ്മറ്റി ഗാന്ധി ജയന്തി ദിനചാരണം സംഘടിപ്പിച്ചു. ആക്റ്റിങ് പ്രസിഡന്റ് ഇസ്മയിൽ കൂരിപ്പൊയിലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഒ.ഐസിസി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് അഞ്ചാലൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിസത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി കൊണ്ട് അവതരിപ്പിച്ച പ്രഭാഷണങ്ങൾ വിഷയ വൈവിധ്യങ്ങൾ കൊണ്ട് ഏറെ ശ്രദ്ധേയമായി. ലോകാരാധ്യനായ മഹാത്മാഗാന്ധിയെ വീണ്ടും വീണ്ടും കൊലചെയ്തു കൊണ്ടിരിക്കുകയാണ് ഇന്നും സംഘപരിവാരങ്ങൾ. 73 വർഷം മുമ്പ് പ്രാർഥനായോഗത്തിൽ പങ്കെടുക്കുമ്പോഴാണ് മഹാത്മാവിനെ നാഥുറാം വിനായക് ഗോഡ്സെ എന്ന ആർ.എസ്.എസുകാരൻ വെടിവെച്ചുവീഴ്ത്തിയത്. വാസ്തവത്തിൽ ഒരാളല്ല, ഒരു ആശയസംഹിതയുടെ പ്രതീകമായിത്തീർന്ന വ്യക്തിയാണ് നന്മയുടെ പ്രതീകമായ മഹാത്മജിയെ കൊന്നത്. ഗാന്ധിജിയെ വധിക്കുന്നതിലൂടെ ഗാന്ധിയൻ ആദർശങ്ങളെയൊന്നാകെ കൊലചെയ്ത് രാജ്യത്തെ വീണ്ടും പ്രാകൃതത്വത്തിലേക്ക് കൊണ്ടുപോകാമെന്നാവണം അവർ ആശിച്ചത്. എന്നാൽ, എത്രതവണ കൊല്ലാൻ ശ്രമിച്ചിട്ടും ആ ഓർമകളെയും അതുയർത്തുന്ന നന്മയുടെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും വിനയത്തിന്റെയും അഹിംസയുടെയും ആശയങ്ങളെ ഇല്ലാതാക്കാനാവുന്നില്ല.ഓരോ ഗാന്ധിജയന്തി ദിനവും ഓരോ ഗാന്ധി രക്തസാക്ഷിത്വ ദിനവും ഒരു ഓർമ്മപ്പെടുത്തൽ…
Read More » -
September 28, 2025ഭാര്യയുള്ളയാളെ വിവാഹം ചെയ്തു, ചെയ്തത് തെറ്റാണെന്ന് ഷീല പിന്നീട് ചിന്തിച്ചു; മകനെ കാണണമെന്ന അവസാന ആഗ്രഹം…
മലയാളികള്‍ക്ക് പ്രിയങ്കരിയാണ് നടി ഷീല. പഴയ കാല നായിക നടിയായ ഷീലയ്ക്ക് സിനിമാ രംഗത്ത് ബഹുമാന്യ സ്ഥാനം ഇപ്പോഴുമുണ്ട്. തുറന്ന് സംസാരിക്കുന്ന ആളാണെങ്കിലും തന്റെ വിവാഹത്തെക്കുറിച്ചും വേര്‍പിരിഞ്ഞതിനെക്കുറിച്ചും ഷീല സംസാരിക്കാറില്ല. അന്തരിച്ച നടന്‍ രവിചന്ദ്രനായിരുന്നു ഷീലയുടെ ഭര്‍ത്താവ്. ജോര്‍ജ് എന്നാണ് ഇവര്‍ക്ക് പിറന്ന മകന്റെ പേര്. ഷീലയുടെ ജീവിതത്തെക്കുറിച്ച് നടിയെ അടുത്തറിയാവുന്ന ജയന്തി കണ്ണപ്പന്‍ ഒരിക്കല്‍ സംസാരിച്ചിട്ടുണ്ട്. ഇവരുടെ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. പിരിയാന്‍ പറ്റാത്ത വിധം അടുത്തതോടെ വിവാഹിതനാണെന്ന് അറിഞ്ഞ് കൊണ്ട് ഷീല രവിചന്ദ്രനെ വിവാഹം ചെയ്തു. ഒരു മകന്‍ അവര്‍ക്ക് പിറന്നു. പ്രണയത്തിലായിരിക്കുമ്പോള്‍ പങ്കാളിയുടെ തെറ്റുകള്‍ മനസിലാക്കില്ല. പിന്നീടാണ് മനസിലാക്കുക. രവിചന്ദ്രന് രണ്ട് കുടുംബങ്ങളും നോക്കേണ്ടി വന്നു. ആദ്യ വിവാഹ ബന്ധത്തില്‍ അദ്ദേഹത്തിന് മൂന്ന് മക്കളാണ്. പൊതുവെ രണ്ട് വിവാഹം ചെയ്യുന്നവര്‍ക്ക് അവിടെയും ഇവിടെയും എന്ന് പറഞ്ഞ് ഒരു പ്രശ്‌നമുണ്ടാകും. പിരിഞ്ഞ ശേഷം ഷീല കുഞ്ഞിനൊപ്പം ജീവിച്ചു. ഞാന്‍ ചെയ്തതും തെറ്റാണ് എന്ന് അവര്‍ ചിന്തിച്ച കാലങ്ങളുണ്ട്.…
Read More » -
September 26, 2025അവര്‍ ചെയ്തുവെച്ചതിനെല്ലാം ഉത്തരവാദി ലാലായി, തലയില്‍നിന്നു ബാധ ഒഴിഞ്ഞതുപോലെ; ഒരു കടവും ബാക്കി വെക്കുന്നയാളല്ല! വില്യംസിന്റെ വീട്ടിലെ ചന്ദനപ്രതിമയുടെ കഥ…
ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്ന ഒരു വാക്കുണ്ട് മോഹന്‍ലാലായിരിക്കുക എന്നത് ഈസിയല്ലെന്ന്. ഇത്രയേറെ വിമര്‍ശനവും പരിഹാസവും ഏറ്റുവാങ്ങിയ മറ്റൊരു നടനുണ്ടോയെന്ന് സംശയമാണ്. നടന്റെ ഓരോ ചെറിയ തെറ്റ് പോലും വലിയ രീതിയില്‍ ഊതി പെരുപ്പിച്ച് കാണിക്കുന്ന പ്രവണതയുമുണ്ട്. ഇപ്പോഴിതാ തനിക്ക് അറിയാവുന്ന മോഹന്‍ലാല്‍ എങ്ങനെയുള്ള വ്യക്തിത്വമാണെന്ന് വെളിപ്പെടുത്തുകയാണ് പുതിയ വീഡിയോയിലൂടെ ആലപ്പി അഷ്‌റഫ്. ലാലിന്റെ പേരിന് കളങ്കം പറ്റിയിട്ടുള്ളത് പലപ്പോഴും പലരേയും സഹായിക്കാന്‍ പോയപ്പോഴാണെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു ക്യാമറമാന്‍ വില്യംസിന്റെ ഭാര്യ ശാന്തി നടന് എതിരെ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചും അഷ്‌റഫ് സംസാരിച്ചു. മോഹന്‍ലാലില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ പ്രത്യേകത ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയാത്ത നാട്യങ്ങളില്ലാത്ത മനസിന്റെ ഉടമയാണ് എന്നതാണ്. ആരോടും ഒരു കുശുമ്പോ അസൂയയോ ഒന്നും ഇല്ല. അതൊന്നും അദ്ദേഹത്തിന്റെ നിഘണ്ടുവില്‍ പോലുമില്ല. എല്ലാവരോടും വലിപ്പ ചെറുപ്പമില്ലാതെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമാണ് അദ്ദേഹം പെരുമാറാറുള്ളത്. ഇതൊന്നും കേട്ടുകേള്‍വി വഴി കിട്ടിയ അറിവല്ല. എന്റെ അനുഭവത്തില്‍ നിന്നും നേരിട്ട് ഇടപഴകിയതില്‍ നിന്നും മനസിലാക്കിയ…
Read More » -
September 26, 2025‘മാഡം ഇപ്പോഴാണോ ഉണര്‍ന്നത്; അവധി ഉച്ചയ്ക്ക് പ്രഖ്യാപിച്ചാല്‍ മതിയായിരുന്നു’… താമസിച്ചെത്തിയ മഴ അവധി; തലസ്ഥാനത്ത് കലക്ടര്‍ക്കെതിരെ രക്ഷിതാക്കളുടെ രോഷം, പേജില്‍ ‘ട്രോള്‍ മഴ’
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച തിരുവനന്തപുരം കലക്ടര്‍ക്കെതിരെ രക്ഷിതാക്കളുടെ രോഷം. മഴ അവധി പ്രഖ്യാപിച്ചതിലല്ല, അവധി അറിയിച്ചത് താമസിച്ചതിലാണ് കലക്ടറുടെ ഫെയ്‌സ്ബുക് പേജില്‍ രക്ഷിതാക്കള്‍ രോഷപ്രകടനം നടത്തുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ‘കുറച്ചു കൂടി കഴിഞ്ഞിട്ട് പ്രഖ്യാപിച്ചാല്‍ മതിയായിരുന്നല്ലോ. ഇന്നലെ മുതല്‍ തുടങ്ങിയ മഴ ആണ്. രാത്രി മുഴുവന്‍ മഴ ആയിരുന്നു. കുട്ടികള്‍ എല്ലാം റെഡി ആയിട്ടു എന്തിനാ ഇപ്പൊ ഒരു അവധി. മാഡം ഇപ്പോഴാണോ ഉണര്‍ന്നത്’. ഒരു രക്ഷിതാവ് തിരുവനന്തപുരം കലക്ടറുടെ ഫെയ്‌സ്ബുക് പേജില്‍ കുറിച്ചു. സ്‌കൂളില്‍ പോകാന്‍ കുട്ടികള്‍ തയാറായതിനു ശേഷമാണോ അവധി പ്രഖ്യാപിക്കുന്നതെന്നാണ് കൂടുതല്‍ പേരും ആക്ഷേപം ഉന്നയിച്ചത്. ‘ഒരു ഉച്ച ആകുമ്പോള്‍ പ്രഖ്യാപിച്ചാല്‍ കുറച്ചുകൂടി സൗകര്യത്തില്‍ കാര്യങ്ങള്‍ ചെയ്യാമായിരുന്നു. ഇത് 6.15ന് കൊച്ചിനെ വിളിക്കുന്നതിന് മുന്‍പ് വരെയും നോക്കിയതാ. സ്‌കൂള്‍ ബസ് വരുന്നതിന് കൃത്യം…
Read More » -
September 24, 2025‘വലിയൊരു കൂട്ടുകുടുംബത്തിന്റെ നായകനെയാണ് തെറ്റായി ചിത്രീകരിക്കുന്നത്’; നടന്‍ മധുവിനെക്കുറിച്ച് എഴുതിയ ഗായകന്‍ വേണുഗോപാലിനെ രൂക്ഷമായി വിമര്‍ശിച്ച് ശ്രീകുമാരന്‍ തമ്പി
ഗായകന്‍ ജി വേണുഗോപാലിനെ രൂക്ഷമായി വിമര്‍ശിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. നടന്‍ മധുവിന്‍റെ 92ാം പിറന്നാള്‍ ദിനത്തില്‍ വേണുഗോപാല്‍ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പിനെതിരെയാണ് ശ്രീകുമാരന്‍ തമ്പി രംഗത്തെത്തിയത്. മധുവിന്‍റെ ജീവിതത്തെക്കുറിച്ചും സ്വത്തുക്കളെക്കുറിച്ചും ഇന്നത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും വേണുഗോപാല്‍ കുറിച്ച വാക്കുകള്‍ ശുദ്ധ അസംബന്ധമാണെന്നും ശ്രീകുമാരന്‍ തമ്പി തുറന്നടിച്ചു. വ്യക്തമായ അറിവോ ധാരണയോ ഇല്ലാതെ വലിയ വ്യക്തികളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും തെറ്റായി എഴുതുകയും പറയുകയും ചെയ്യുന്ന ഒരു സ്വഭാവം വേണുഗോപാലിനുണ്ടെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം. മധുവിന് പിറന്നാള്‍ ആശംസയറിച്ചുകൊണ്ട് തുടങ്ങുന്ന ഓര്‍മക്കുറിപ്പാണ് കഴിഞ്ഞ ദിവസം ഗായകന്‍ ജി വേണുഗോപാല്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. എന്നാല്‍ കുറിപ്പിന്‍റെ അവസാനഭാഗത്തായി മധുവിന് സ്വന്തമായി ഇപ്പോള്‍ താമസിക്കുന്ന ചെറിയൊരു വീട് മാത്രമേ ബാക്കിയുളളൂ എന്ന് പറയുന്നുണ്ട്. സിനിമയിൽ നിന്ന് കിട്ടിയതും, സ്വന്തം കുടുംബ സ്വത്തും സിനിമയ്ക്കായി കൊടുത്ത വ്യക്തികളിലൊരാളാണ് മധുവെന്നും വേണുഗോപാല്‍ പറയുന്നു. മലയാള സിനിമയുടെ ഈ രാജ് കപൂറിന് എന്‍റെ…
Read More » -
September 22, 2025അസമീസ് ഗായകന്‍ സുബിന്‍ ഗാര്‍ഗിന് ആരാധകര്‍ നല്‍കിയത് എന്നും ഓര്‍മ്മിക്കുന്ന അന്ത്യയാത്ര: അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ജനക്കൂട്ടം ; ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി
ഗുവാഹത്തി : അസമിലെ ഏറ്റവും പ്രിയപ്പെട്ട സാംസ്‌കാരിക നായകനായിരുന്ന സുബിന്‍ ഗാര്‍ഗിന്റെ വിയോഗം രാജ്യത്തിന് കഴിഞ്ഞ ദശാബ്ദങ്ങളില്‍ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ അന്ത്യയാത്രകളില്‍ ഒന്നായി ലോകറെക്കോഡിലേക്ക്. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ ജനക്കൂട്ടം ഇപ്പോള്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരിക്കുകയാണ്. സെപ്തംബര്‍ 19-ന് സിംഗപ്പൂരില്‍ സ്‌കൂബ ഡൈവിംഗിനിടെയുണ്ടായ അപകടത്തില്‍ അപ്രതീക്ഷിതമായി മരണപ്പെട്ട 52 വയസ്സുകാരനായ ഗായകന് വിട പറയാന്‍ സെപ്റ്റംബര്‍ 21-ന് ലക്ഷക്കണക്കിന് ആരാധകരാണ് ഗുവാഹത്തിയിലെ തെരുവുകളിലേക്ക് ഒഴുകിയെത്തിയത്. നോര്‍ത്ത് ഈസ്റ്റ് ഫെസ്റ്റിവലില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയപ്പോഴാണ് വിദേശത്ത് അത്യാഹിതമുണ്ടായത്. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അനുസരിച്ച്, ലോകത്ത് ഒരു മൃതദേഹ ഘോഷയാത്രയില്‍ പങ്കെടുത്ത ഏറ്റവും വലിയ നാലാമത്തെ ജനക്കൂട്ടമായി ഗാര്‍ഗിന്റെ അന്ത്യയാത്രയെ അംഗീകരിച്ചു. മൈക്കിള്‍ ജാക്‌സണ്‍, പോപ്പ് ഫ്രാന്‍സിസ്, പ്രിന്‍സസ് ഡയാന, ക്വീന്‍ എലിസബത്ത് കക എന്നിവരുടെ അന്ത്യയാത്രകള്‍ക്ക് തുല്യമായി ഇപ്പോള്‍ ഇത് കണക്കാക്കപ്പെടുന്നു. മണിക്കൂറുകളോളം ഗുവാഹത്തിയിലെ സാധാരണ ജീവിതം പൂര്‍ണ്ണമായും നിശ്ചലമായി. റോഡുകള്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി,…
Read More » -
September 21, 2025‘നടിമാര്‍ ബിക്കിനി ഇട്ടാല്‍ കുഴപ്പമില്ല ഞങ്ങളിട്ടാല്‍ വേശ്യ, കോഫി ഡേറ്റിന് 5000, സെലിബ്രിറ്റീസിനൊപ്പം പോയിട്ടില്ല’
സോഷ്യല്‍മീഡിയയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ പോസ്റ്റ് ചെയ്ത് ചര്‍ച്ചയായി മാറിയ മോഡലും നടിയുമാണ് ഗൗരി സിജി മാത്യൂസ്. നഴ്സിങ് പ്രൊഫഷന്‍ വിട്ട് മോഡലിങ്ങിലേക്ക് എത്തിയ ഗൗരി ഏറെയും ബിക്കിനി ഫോട്ടോഷൂട്ടുകളാണ് ചെയ്യാറുള്ളത്. പത്തനാപുരത്താണ് ജനിച്ചതും വളര്‍ന്നതും. അമ്മയും അച്ഛനും ചേച്ചിയുമെല്ലാം അടങ്ങുന്നതാണ് ഗൗരിയുടെ കുടുംബം. അച്ഛന്‍ കുറേക്കാലം സൗദിയില്‍ ജോലി ചെയ്യുകയായിരുന്നു. ഗൗരിയുടേത് പ്രണയ വിവാഹമായിരുന്നു. മൂവി വേള്‍ഡ് മീഡിയയില്‍ ഷക്കീലയുമായി നടത്തിയ സൗഹൃദ സംഭാഷണത്തിന് ഇടയില്‍ ഇതുവരെയുള്ള തന്റെ ജീവിതത്തെ കുറിച്ച് ഗൗരി മനസ് തുറന്നു. സാരി ഫോട്ടോഷൂട്ടുകളെക്കാള്‍ തന്റെ ബിക്കിനി ഫോട്ടോഷൂട്ടിനാണ് ആരാധകര്‍ കൂടുതലെന്ന് ഗൗരി പറയുന്നു. ഈ ഫീല്‍ഡില്‍ വന്നശേഷം ചതിക്കപ്പെട്ടിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ അവസരങ്ങള്‍ ചോദിക്കുമ്പോള്‍ പല തരത്തിലുള്ള ചോദ്യങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അത് അല്ലാതെ ജോലി ചെയ്ത് ഫാമിലിക്ക് കൊണ്ടുപോയി കൊടുക്കുമ്പോള്‍ അവര്‍ ചീറ്റ് ചെയ്യുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. അവര്‍ എന്നോട് ആവശ്യം പറയുമ്പോള്‍ ഞാന്‍ കൊടുക്കാറുണ്ട്. മാത്രമല്ല അവര്‍ ചോദിക്കുമ്പോള്‍ പണം കൊടുത്തില്ലെങ്കിലുള്ള മുഖം വീര്‍പ്പീരും കാണേണ്ടി…
Read More » -
September 20, 2025‘ആര്‍എസ്എസ് ബന്ധം വെള്ളാപ്പള്ളിയെ ഹീനമായ തലത്തില്‍ എത്തിച്ചു’; പരസ്പരം പുകഴ്ത്തിയതിനു പിന്നാലെ മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; വീണ്ടും വൈറലായത് പത്തു വര്‍ഷം മുമ്പത്തെ ഫേസ്ബുക്ക് കുറിപ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പരസ്പരം പുകഴ്ത്തി രംഗത്തെത്തിയതിന് പിന്നാലെ, പിണറായിയുടെ പഴയ ഫെയ്സ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്തനാണെന്നാണ് ഏറ്റവും ഒടുവില്‍ വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടത്. അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിനുശേഷമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ഇപ്പോഴിതാ വെള്ളാപ്പള്ളിക്കെതിരെ 2015 ഒക്ടോബല്‍ അഞ്ചിന് പിണറായി വിജയന്‍ ഫെയ്സ്ബുക്കിലിട്ട പോസ്റ്റാണ് കമന്‍റുകളിലൂടെ കുത്തിപ്പൊക്കിയത്. ആർ എസ് എസിന്റെ നാവുകടമെടുത്ത് വെള്ളാപ്പള്ളി നടേശൻ സഖാവ് വി എസ് അച്യുതാനന്ദനെയും മറ്റു നേതാക്കളെയും അവഹേളിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് അന്ന് പിണറായി ഫെയ്സ്ബുക്കില്‍ കുറിച്ചത്. ആർ എസ് എസ് ബന്ധം അദ്ദേഹത്തിന്റെ വെള്ളാപ്പള്ളിയെ എത്രമാത്രം ഹീനമായ തലത്തിൽ എത്തിക്കുന്നു എന്നാണ് മുതിർന്ന നേതാക്കളെ തുടർച്ചയായി അവഹേളിക്കുന്നതിലൂടെ കാണാനാകുന്നത്. ശ്രീനാരായണ ഗുരുവിന്റെ ദർശനത്തെ ഒരിക്കലും ഉൾക്കൊള്ളുന്നതല്ല ആർ എസ് എസ് രാഷ്ട്രീയം. അത് തിരിച്ചറിയുന്ന ജനങ്ങളെ ഇത്തരം അഭ്യാസം കൊണ്ട് വഴിതെറ്റിക്കാനാവില്ല. വർഗീയതയുടെ വഴിയിലേക്ക് നയിക്കാൻ…
Read More » -
September 20, 2025മോഹന്‍ലാലിന് അഭിനന്ദനങ്ങളുമായി മലയാളത്തില്‍ നരേന്ദ്ര മോദി; ‘മോഹന്‍ലാല്‍ ജി പ്രതിഭയുടെ പ്രതീകം; വരും തലമുറകള്‍ക്ക് പ്രചോദനം’
ദാദാസാഹേബ് ഫാൽക്കെ പുരസ്കാരത്തില്‍ മലയാളത്തിന്‍റെ മഹാനടന്‍ മോഹൻലിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ച പോസ്റ്റ് മലയാളത്തിലാണ് എഴുതിയിരിക്കുന്നത്. ‘മോഹൻലാൽ ജി’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ് ആരംഭിക്കുന്നത്. മോഹന്‍ലാലിന്‍റെ അഭിനയ വൈഭവം യഥാർത്ഥ പ്രചോദനമാണെന്നും അദ്ദേഹത്തിന്റെ നേട്ടങ്ങൾ വരും തലമുറകൾക്ക് പ്രചോദനമേകട്ടെയെന്നും അദ്ദേഹം കുറിച്ചു. ഒരുമിച്ചുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പോസ്റ്റ്… ‘ശ്രീ മോഹൻലാൽ ജി പ്രതിഭയുടെയും അഭിനയ വൈവിധ്യത്തിന്റെയും പ്രതീകമാണ്. പതിറ്റാണ്ടുകൾ നീണ്ട സവിശേഷമായ കലാസപര്യയിലൂടെ, മലയാള സിനിമയിലും നാടകത്തിലും പ്രമുഖ വ്യക്തിത്വമായി നിലകൊള്ളുന്ന അദ്ദേഹത്തിന്, കേരള സംസ്കാരത്തിൽ തീവ്രമായ അഭിനിവേശമുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ചലച്ചിത്ര- നാടകമാധ്യമങ്ങളിലുടനീളമുള്ള അദ്ദേഹത്തിന്റെ വൈഭവം യഥാർത്ഥ പ്രചോദനമാണ്. ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ച അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ നേട്ടങ്ങൾ വരും തലമുറകൾക്ക് പ്രചോദനമേകട്ടെ.’ ശ്രീ മോഹൻലാൽ ജി പ്രതിഭയുടെയും അഭിനയ വൈവിധ്യത്തിന്റെയും പ്രതീകമാണ്. പതിറ്റാണ്ടുകൾ നീണ്ട…
Read More »