Social Media

  • ”ഞാന്‍ ഗായകന്മാരെ മുട്ടിയിരിക്കുന്നത് പുള്ളിക്ക് ഇഷ്ടപ്പെട്ടില്ല! ഈഗോ അടിച്ചതാണ് പ്രശ്നം”

    ഗായികയായി വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ റിമി ടോമിയെ കുറിച്ചുള്ള വിശേഷങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലാവാറുള്ളത്. അടുത്തിടെ ഒരു പരിപാടിയില്‍ വച്ച് റിമി പറഞ്ഞ കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെ പറ്റി താരം പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. അടുത്തിടെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു റിമി. ഷോ യില്‍ വച്ച് ജീവിതത്തിലുണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനിടയിലാണ് തന്റെ പുറകേ ഇഷ്ടവുമായി വന്ന ആളെ കുറിച്ചും അദ്ദേഹം വര്‍ഷങ്ങള്‍ക്ക് ശേഷം മെസേജ് അയച്ചതിനെ പറ്റിയും റിമി പറഞ്ഞത്. എന്നോട് ഇഷ്ടം തോന്നി പുറകേ നടന്നൊരാള്‍ ഉണ്ടായിരുന്നു. അത് ഞാന്‍ എട്ടിലോ ഒന്‍പതിലോ പഠിക്കുമ്പോഴാണ്. ഇക്കഥ ഞാനൊരു സ്ഥലത്ത് പറഞ്ഞിരുന്നു. അതിന് ശേഷം പുള്ളി എന്റെ നമ്പര്‍ തപ്പി കണ്ടുപിടിച്ച് ഹലോ എന്നൊരു മെസേജ് അയച്ചിരിക്കുന്നു. അത് കണ്ട് ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. പുള്ളി ഭാര്യയുടെയും മക്കളുടെയും കൂടെ സമാധാനത്തോടെ വേറെ എവിടെയോ ജീവിക്കുകയാണ്. വീണ്ടും ഞാനീ…

    Read More »
  • നടി മുറിയിലാണെന്ന് പറഞ്ഞു, ചെന്നപ്പോള്‍ കണ്ടത് പൊട്ടിക്കരയുന്നത്; സ്റ്റേജ് ഷോയ്ക്കിടെ നടന്നതിനെപ്പറ്റി രഞ്ജു രഞ്ജിമാര്‍

    നടിയെ ആക്രമിച്ച കേസില്‍ സാക്ഷിപ്പട്ടികയില്‍ വന്നതിന് പിന്നാലെ പല നടിമാരും തന്നെ വിളിക്കുന്നത് നിര്‍ത്തിയെന്ന് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ മുമ്പ് തുറന്നുപറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് അവരിപ്പോള്‍. സംഭവം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ സാക്ഷിപ്പട്ടികയില്‍ വരുന്നതെന്ന് അവര്‍ വ്യക്തമാക്കുന്നു. താനും മറ്റൊരു നടിയുമായുള്ള വാട്‌സ് ആപ്പ് സന്ദേശം അന്വേഷണ സംഘത്തിന് ലഭിച്ചെന്നും അതുവഴിയാണ് സാക്ഷിപ്പട്ടികയില്‍ വന്നതെന്നും രഞ്ജു പറഞ്ഞു. ‘നടിയുടെ അച്ഛന്‍ മരിച്ച ദിവസം നടന്ന സംഭാഷണമായിരുന്നു അത്. ഇതുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചു. 2013ല്‍ നടന്ന അമ്മ ഷോയില്‍ എന്താണ് സംഭവിച്ചതെന്നും അവര്‍ എന്നോട് ചോദിച്ചു. അന്ന് ഞാനുണ്ട്. ആക്രമിക്കപ്പെട്ട നടിയടക്കം മൂന്ന് നാല് നടിമാര്‍ക്ക് ഞാനാണ് മേക്കപ്പ് ചെയ്യുന്നത്. ഞാന്‍ മേക്കപ്പ് ചെയ്യുന്ന നടിമാര്‍ മറ്റുള്ളവരേക്കാള്‍ മികച്ചതായിരിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ്. അതിനുവേണ്ടി എന്തും പോയി വാങ്ങും. അങ്ങനെ കുറേ സാധനങ്ങള്‍ വാങ്ങി, തിരിച്ചുവന്നപ്പോള്‍ അവിടെ റിഹേഴ്‌സല്‍ നടക്കുകയാണ്. ഈ…

    Read More »
  • മുഖക്കുരു കാരണം അവസരം നഷ്ടമായി, സൗന്ദര്യമില്ലെന്ന് പറഞ്ഞ് പിന്തള്ളപ്പെട്ടു; തുറന്നു പറഞ്ഞ് അഞ്ജു

    മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അഞ്ജു കുര്യന്‍. തുടക്കം മലയാളത്തിലൂടെയാണെങ്കിലും തമിഴിലാണ് അഞ്ജു ആദ്യം കയ്യടി നേടുന്നത്. പിന്നീട് ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും കയ്യടി നേടി. ഇന്ന് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുകയാണ് അഞ്ജു കുര്യന്‍. നിരവധി സൂപ്പര്‍ ഹിറ്റുകളില്‍ അഭിനയിച്ചിട്ടുണ്ട് അഞ്ജു. സോഷ്യല്‍ മീഡിയയിലും മിന്നും താരമാണ് അഞ്ജു. അഞ്ജുവിന്റെ ഫോട്ടോഷൂട്ടുകളും വര്‍ക്കൗട്ട് വീഡിയോയുമെല്ലാം വൈറലായി മാറാറുണ്ട്. ഈയ്യടുത്തായി മേപ്പടിയാന്‍, അബ്രഹാം ഓസ്ലര്‍ തുടങ്ങിയ ഹിറ്റുകളില്‍ അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ട് അഞ്ജുവിന്. തന്റെ ലുക്കു കൊണ്ട് സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരിയായി മാറാന്‍ സാധിച്ച നടി കൂടിയാണ് അഞ്ജു. അഞ്ജുവിന്റെ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ അനുനിമിഷം വൈറലായി മാറാറുണ്ട്. ഇതിനിടെ ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്തെ ചില മോശം അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അഞ്ജു. മുഖക്കുരു കാരണം തനിക്ക് വേഷങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നാണ് അഞ്ജു പറയുന്നത്. എന്നാല്‍ അതേ മുഖക്കുരു കാരണമാണ് തനിക്ക് ഞാന്‍ പ്രകാശില്‍ അവസരം ലഭിക്കുന്നതെന്നാണ് അഞ്ജു പറയുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്…

    Read More »
  • ഒരു ചുക്കും സംഭവിക്കില്ല! മെസിയുടെ ബോഡിഗാര്‍ഡ് ചുക്കോ വൈറല്‍

    ലയണല്‍ മെസിയുടെ വരവോടെ യുഎസ് ക്ലബ് ഇന്റര്‍ മയാമിയുടെ തേരോട്ടമാണ് ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചയാകുന്നതെങ്കിലും സോഷ്യല്‍ മീഡിയയില്‍ മെസിയുടെ ബോഡിഗാര്‍ഡാണ് ചര്‍ച്ചയാവുന്നത്. മെസിക്ക് വേണ്ടി മാത്രം ഏര്‍പ്പാടാക്കിയ ബോഡിഗാര്‍ഡ് യുഎസ് മുന്‍ സൈനികന്‍ യാസിന്‍ ചുക്കോയുടെ വീഡിയോകളാണ് വൈറലായിരിക്കുന്നത്. മെസി ഗ്രൗണ്ടില്‍ ഉള്ളപ്പോള്‍ ജാഗ്രതയോടെ നില്‍ക്കുന്ന യാസിന്റെ ദൃശ്യങ്ങളാണ് വൈറലായത്. മെസി ടീം ബസില്‍ നിന്നിറങ്ങുന്നതു മുതല്‍ യാസിന്‍ ചുക്കോ പിന്നാലെയുണ്ടാകും. മിക്സ്ഡ് മാര്‍ഷ്യല്‍ പോരാളി കൂടിയാണ് യാസിന്‍. യുഎസ് നേവി സീലായി ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ടീം ഉടമയായ ഡേവിഡ് ബെക്കാം ഇടപെട്ടാണ് സുരക്ഷ ഉദ്യോഗസ്ഥനെ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം.  

    Read More »
  • മുലപ്പാല് ചോദിച്ചവന്‍ കുടിച്ച മുലപ്പാല് ഛര്‍ദിപ്പിച്ചു; അശ്ലീല കമന്റിട്ടയാളെ തേടിപ്പിടിച്ച് കൈകാര്യം ചെയ്ത് നാട്ടുകാര്‍

    വയനാട് ദുരന്തത്തെത്തുടര്‍ന്ന് അമ്മമാരെ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണമെന്ന് ദമ്പതിമാര്‍ സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ടതിന് താഴെ അശ്ലീല കമന്റിട്ട ആളെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. വയനാട് ഉരുള്‍പൊട്ടലില്‍ അമ്മയെ നഷ്ടമായ പിഞ്ചുകുഞ്ഞുങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ തയ്യാറാണെന്നറിയിച്ചുകൊണ്ടുള്ള ദമ്പതിമാരുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അമ്മ മനസിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ കമന്റ് ചെയ്തിരുന്നു. എന്നാല്‍ തനിക്ക് പാല്‍ ആവശ്യമുണ്ടെന്ന് പറഞ്ഞുകൊണ്ട് കണ്ണൂരില്‍ നിന്നുള്ള ഒരാള്‍ അശ്ലീല കമന്റിട്ടിരുന്നു. പേരാവൂര്‍ പെരുമ്പുന്ന സ്വദേശിയെയാണ് നാട്ടുകാര്‍ പ്രൊഫൈല്‍വെച്ച് തേടിപ്പിടിച്ച് കൈകാര്യം ചെയ്തത്. കമന്റിന് സാമൂഹികമാധ്യമത്തില്‍തന്നെ ചുട്ട മറുപടി കിട്ടിയതിനുപുറമെയാണിത്. സംഭവം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഇയാളുടെ പ്രൊഫൈല്‍ തേടിപ്പിടിച്ച്, സ്ഥലം കണ്ടെത്തുകയായിരുന്നു. താന്‍ ചെയ്തത് തെറ്റാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും പറഞ്ഞുകൊണ്ട് ഇയാളുടേതായി ഒരു ശബ്ദ സന്ദേശവും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

    Read More »
  • നിര്‍വൃതി അഭിനയിക്കാന്‍ പറഞ്ഞു; ഇങ്ങനൊരു മോശം സീനായി മാറുമെന്ന് കരുതിയില്ല! ‘പൊന്നരഞ്ഞാണ’ത്തെപ്പറ്റി ഉഷ

    ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടിയായിരുന്നു ഉഷ. സൂപ്പര്‍ഹിറ്റായ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി ഇടയ്ക്ക് സിനിമകളില്‍ നിന്നും ഗ്യാപ്പ് എടുത്തിരുന്നു. എന്തുകൊണ്ടാണ് ഉഷയ്ക്ക് സിനിമയില്ലാതായി പോയതെന്ന ചോദ്യം അവസാനിച്ചത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പേരിലേക്കാണ്. അദ്ദേഹത്തിന്റെ ഈഗോ കാരണമാണ് ഉഷയുടെ അവസരങ്ങള്‍ നഷ്ടപ്പെട്ടതെന്നായിരുന്നു ആരോപണം. ഇതിനെ കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തുകയാണ് നടിയിപ്പോള്‍. മാത്രമല്ല പൊന്നരഞ്ഞാണം എന്ന സിനിമയില്‍ അഭിനയിക്കാന്‍ പാടില്ലായിരുന്നുവെന്നും നടി പറയുന്നു. ആനീസ് കിച്ചണ്‍ എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു ഉഷ. എന്റെയൊരു വീഡിയോ വൈറലായിരുന്നു. ഇതിന് ശേഷം ഞാനൊരു അഭിമുഖവും കൊടുത്തു. ഈ വീഡിയോയുടെ താഴെ വന്ന കമന്റില്‍ ഭൂരിഭാഗം പേരും മമ്മൂക്കയെ കുറിച്ചാണ് എഴുതിയത്. ‘മമ്മൂട്ടിയെന്ന നടന്റെ ഈഗോ കാരണം അവസരം നഷ്ടപ്പെട്ട നടി’ എന്നായിരുന്നു പ്രധാനപ്പെട്ട കമന്റ്. ഒരു സിനിമയിലെ എന്റെ കഥാപാത്രത്തിന്റെ കാര്യത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ അദ്ദേഹം എന്റെ കാര്യത്തെ കുറിച്ച് പറഞ്ഞിരുന്നതായി കേട്ടിട്ടുണ്ട്. ഈ ഫീല്‍ഡില്‍ തന്നെയുള്ള എഴുത്തുകാരും…

    Read More »
  • സെമിത്തേരിയില്‍ കിടന്നത് പോലും പെറുക്കി എടുത്തു! അത്രയും കൊതി തോന്നിയ കാര്യത്തെ കുറിച്ച് വീണ നായര്‍

    സിനിമയിലും ടെലിവിഷനിലും ഒരുപോലെ സജീവമായി നില്‍ക്കുകയാണ് നടി വീണ നായര്‍. അടുത്തിടെ നടി ശ്രീവിദ്യയെ അനുകരിച്ചുകൊണ്ട് എത്തിയതോടെ വീണ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നു. ഇതിനിടെ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടിയിപ്പോള്‍. നടനും മിമിക്രി താരവുമായ പാഷാണം ഷാജിയ്ക്കൊപ്പം ഫ്ളവേഴ്സ് ഒരുകോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വീണ. അവതാരകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ തന്റെ ജീവിതത്തിലുണ്ടായ രസകരമായ ചില സംഭവങ്ങളെ പറ്റിയാണ് നടി പറഞ്ഞത്. ‘ചെറിയ പ്രായത്തില്‍ പെര്‍ഫ്യൂമുകള്‍ ഒന്നും കിട്ടാത്തതുകൊണ്ട് താനടക്കമുള്ള കൂട്ടുകാര്‍ ചേര്‍ന്ന് നടത്തിയ കുസൃതിയെ കുറിച്ചാണ് വീണ പറഞ്ഞത്. തന്റെ വീടിനടുത്തായി ഒരു പള്ളിയുടെ സെമിത്തേരി ഉണ്ട്. ആരെങ്കിലും മരിച്ചാല്‍ പള്ളിയില്‍ മണി അടിക്കുമ്പോഴേക്കും ഞങ്ങള്‍ക്ക് സന്തോഷമാണ്. ശേഷം അവിടെ ഡെഡ് ബോഡിയില്‍ അടിച്ചിട്ട് പോകുന്ന പെര്‍ഫ്യൂമും പൗഡറും ഒക്കെ ഉണ്ടാവും. ബാക്കി വരുന്നത് അവരവിടെ കളഞ്ഞിട്ടേ പോകൂ. ശവസംസ്‌കാരം കഴിഞ്ഞ് എല്ലാവരും പോയതിനു ശേഷം ഞങ്ങള്‍ കുട്ടികളെല്ലാവരും മതില്‍ ചാടി പോയി അതൊക്കെ…

    Read More »
  • ”അയാള്‍ ഞങ്ങളുടെ വില എഴുതിയ കാര്‍ഡ് കാണിച്ചു തന്നു”! ചതിയെപ്പറ്റി മമ്മൂട്ടി ചിത്രത്തിലെ നായിക

    ടെലിവിഷന്‍ രംഗത്തെ മിന്നും താരമാണ് മാഹി വിജ്. നിരവധി ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട് മാഹി. നടനും അവതാരകനുമായി ജയ് ഭാനുശാലിയാമ് മാഹിയുടെ ഭര്‍ത്താവ്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് മാഹിയും ജയ് ഭാനുശാലിയും. അതേസമയം തനിക്ക് നേരിടേണ്ടി വന്നൊരു മോശം അനുഭവത്തെക്കുറിച്ചുള്ള മാഹിയുടെ തുറന്നു പറച്ചില്‍ വാര്‍ത്തയാവുകയാണ്. തനിക്ക് ഒരു ഷൂട്ടിംഗ് കോര്‍ഡിനേറ്ററില്‍ നിന്നുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവമാണ് നേരത്തെ മാഹി തുറന്നു പറഞ്ഞത്. തന്റെ കരിയറിന്റെ തുടക്കകാലത്തായിരുന്നു മാഹിയ്ക്ക് മോശം അനുഭവമുണ്ടായത്. ഡല്‍ഹി സ്വദേശിയാണ് മാഹി. അഭിനേത്രിയാവുക എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാനായി മുംബൈയിലേക്ക് എത്തുകയായിരുന്നു. മുംബൈയിലെത്തുമ്പോള്‍ മാഹിയുടെ പ്രായം 17 ആയിരുന്നു. ഈ സമയത്തായിരുന്നു മാഹിയ്ക്ക് മോശം അനുഭവമുണ്ടാകുന്നത്. ഷൂട്ടിംഗ് കോര്‍ഡിനേറ്റര്‍ ആണെന്ന് പറഞ്ഞ് ഒരാള്‍ തന്നെ വിളിക്കുകയായിരുന്നു എന്നാണ് മാഹി പറയുന്നത്. അയാളെ കാണാന്‍ താന്‍ സമ്മതിച്ചു. കൂടിക്കാഴ്ചയ്ക്ക് തന്റെ സഹോദരിയും കൂടെ വന്നുവെന്നാണ് മാഹി പറയുന്നത്. കാറില്‍ വച്ചായിരുന്നു അയാളെ കണ്ടതെന്നും താരം പറയുന്നു. ”അയാള്‍ ഞങ്ങള്‍ക്ക്…

    Read More »
  • കഷ്ടം തന്നെ! ഇത്രയും പച്ച നുണ എഴുതി വിടുന്നത് എന്തിനാണ്? യൂട്യൂബ് ചാനലിനെതിരെ പ്രതികരിച്ച് സീമ ജി.നായര്‍

    മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരു പോലെ സജീവമായ താരമാണ് സീമ ജി നായര്‍.സീ കേരളം സീരിയയിലെ ഒരു താരത്തിന് വയനാട് ദുരന്തത്തില്‍ ദാരുണാന്ത്യം എന്ന രീതിയിലാണ്. ഈ വാര്‍ത്ത കേട്ടയുടന്‍ എല്ലാവരും പെട്ടെന്ന് ഞെട്ടി. എന്നാല്‍ ആ വാര്‍ത്തക്കു പിന്നിലെ സത്യം ഇതാണ്. മാംഗല്യം സീരിയലിന്റെ ക്യാമറമാന്‍ ഷിജുവാണ് അപകടത്തില്‍ മരിച്ചത്. മലയാളം സിനിമയിലെ ഡയറക്ടേഴ്‌സ് യൂണിയനായ ഫെഫ്‌കെ ആണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ‘ഹിബ ജാസ്മിന്‍’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വിവരം പുറത്ത് വന്നത്. എന്നാല്‍, ഈ വാര്‍ത്ത ശരിക്കും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഉള്ളത്.ഇതിനെതിരെ ആണ് താരം രംഗത്ത് വന്നത്.എന്തിനാണ് ഇത്രയും പച്ച നുണ എഴുതി വിടുന്നത്. ഇത്രയും ആര്‍ട്ടിസ്റ്റുകളുടെ ഫോട്ടോ കൊടുത്തിട്ടു ഇതുമാതിരി ഹെഡിങ് കൊടുക്കുമ്പോള്‍ എത്രയോ പേര്‍ക്കാണ് മാനസിക ബുദ്ധിമുട്ടു ഉണ്ടാക്കുന്നത്. ഫോക്കസ് പുള്ളര്‍ ഷിജു എന്ന് എഴുതിയാല്‍ നിങ്ങള്‍ക്ക് എന്താണ് കുഴപ്പം. വയനാട് ദുരന്തവും ,മരണങ്ങളും ദയവു ചെയ്തു വിറ്റ് കാശാക്കരുത്. ‘ഞാന്‍…

    Read More »
  • ഏഴു മാസം ഗര്‍ഭിണി, വെളിപ്പെടുത്തലുമായി ഈജിപ്റ്റ് ഫെന്‍സിങ് താരം!

    പാരീസ്: ഈജിപ്തിന്റെ വനിതാ ഫെന്‍സിങ് താരം നദ ഹഫീസിന് ഇത്തവണ ഒളിമ്പിക്‌സ് കുറച്ച് സ്‌പെഷ്യലായിരുന്നു. താരം താന്‍ ഏഴുമാസം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തിയപ്പോള്‍ കായികലോകം ഒന്നാകെ അമ്പരന്നു. രണ്ട് മാസങ്ങള്‍ക്കപ്പുറം കളിചിരികളുമായി തന്റെ കുഞ്ഞെത്തുമ്പോള്‍ നദ ഹഫീസിന് പറഞ്ഞുകൊടുക്കാനുള്ളത് അമ്മയും കുഞ്ഞും ഒന്നിച്ച് പങ്കെടുത്ത ഒരു ഒളിമ്പിക്‌സ് കഥയാണ്. ഉള്ളില്‍ ജീവന്റെ തുടിപ്പും വഹിച്ച് താരം ഫെന്‍സിങ് സാബ്‌റെ ഇനത്തില്‍ പ്രീക്വാട്ടറിലെത്തി കൈവരിച്ച വിജയം കായിക ലോകത്ത് അത്ഭുതവും ചര്‍ച്ചയുമാകുകയാണ്. മൂന്ന് തവണ ഒളിമ്പിക്‌സില്‍ മാറ്റുരച്ച 26 കാരിയായ നദയുടെ ഏറ്റവും മികച്ച പ്രകടനം ഇത്തവണത്തെയാണ്. ലോക പത്താം നമ്പര്‍ അമേരിക്കയുടെ എലിസബേത്ത് തര്‍ട്ടകോവിസ്‌കിയെ തോല്‍പിച്ച് പ്രീക്വാര്‍ട്ടറില്‍ കടന്നെങ്കിലും അവിടെ ദക്ഷിണ കൊറിയന്‍ താരത്തോട് നദ ഹഫീസ് പരാജയപ്പെട്ടു ”മത്സരത്തില്‍ നിങ്ങള്‍ കണ്ടത് എന്നെയും എതിരാളിയെയും മാത്രമായിരിക്കും. എന്നാല്‍ ഞങ്ങള്‍ മൂന്നുപേരാണ് അവിടെയുണ്ടായിരുന്നത്. ഞാനും എതിരാളിയും ഇനിയും ഈ ലോകത്തേക്കെത്താത്ത എന്റെ കുഞ്ഞും. ശാരീരികവും വൈകാരികവുമായ വെല്ലുവിളികള്‍ എനിക്കും കുഞ്ഞിനുമുണ്ട്. ജീവിതവും സ്‌പോര്‍ട്‌സും…

    Read More »
Back to top button
error: