Social MediaTRENDING

”ഒരു ദിവസം ഞാന്‍ ഇരുപത് സാരി വരെ മാറിയുടുത്ത ദിവസമുണ്ട്, എല്ലാ മാസവും സാരികള്‍ വേണം”

മിഴിലും മലയാളത്തിലുമായി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ താരമാണ് മേഘ്‌ന. 2010 മുതല്‍ സീരിയല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചന്ദന മഴയില്‍ അമൃതയെന്ന കഥാപാത്രത്തിന് വേണ്ടി സാരികളുടെ എണ്ണം വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍ മേഘ്‌ന. ബിഹൈന്‍വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് സീരിയലില്‍ അഭിനയിക്കാന്‍ തുടങ്ങിയ ശേഷം കഥാപാത്രങ്ങള്‍ക്കായി വാങ്ങിയ വസ്ത്രങ്ങളെ കുറിച്ച് താരം മനസ് തുറന്നത്.

സീരിയലിന് വേണ്ടി വാങ്ങിയ സാരികളില്‍ കുറേയൊക്കെ ഞാന്‍ പലര്‍ക്കായി കൊടുത്തു. അവയില്‍ ചിലതൊക്കെ ഞാന്‍ റീയൂസ് ചെയ്തു. ബോര്‍ഡര്‍ മാത്രമുള്ള പ്ലെയിന്‍ സാരികളൊക്കെ ഞാന്‍ പിന്നീട് ചുരിദാറാക്കി. ഇപ്പോള്‍ അഭിനയിക്കുന്ന സീരിയലിലെ ചുരിദാറുകള്‍ അത്തരത്തില്‍ റീയൂസിനായി പഴയ സാരികള്‍ വെച്ച് തയ്പ്പിച്ചവയാണ്. ചന്ദനമഴയ്ക്ക് വേണ്ടി ഒരുപാട് സാരികള്‍ വാങ്ങിയിട്ടുണ്ട്. ഒരുപാട് എപ്പിസോഡുകള്‍ പോയ സീരിയലാണല്ലോ… എല്ലാ മാസവും നമുക്ക് പുതിയ പുതിയ സാരികള്‍ വേണം.

Signature-ad

ഇഷ്ടംപോലെ സാരികള്‍ വാങ്ങിച്ചിട്ടുണ്ട്. ഉടുത്ത സാരികള്‍ വീണ്ടും അതേ സീരിയലില്‍ ചിലപ്പോള്‍ ഉടുക്കും. പക്ഷെ എന്നിരുന്നാലും കുറച്ച് സാരികള്‍ എന്തായാലും വാങ്ങണം. കാരണം സീരിയലില്‍ അഭിനയിക്കുമ്പോള്‍ ഒരു ദിവസം ഞാന്‍ ഇരുപത് സാരി വരെ മാറിയുടുത്ത ദിവസമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ആയിരത്തിന് മുകളില്‍ സാരികള്‍ ഉണ്ടാകേണ്ടതാണ് എന്നാണ് മേഘ്‌ന പറഞ്ഞത്. മേഘ്‌നയുടെ സാരികള്‍ക്കും ചുരിദാറുകള്‍ക്കും നിരവധി ആരാധകരുണ്ട്.

മേഘ്‌നയെപ്പോലെ തന്നെ സീരിയല്‍ അഭിനയം തുടങ്ങിയശേഷം വലിയൊരു സാരി കലക്ഷന്‍ വീട്ടിലുള്ളവരാണ് ദേവി ചന്ദനയും സീമ ജി നായരുമെല്ലാം. തനിക്ക് സ്വന്തമായി മൂവായിരത്തോളം സാരികള്‍ ഉണ്ടെന്നാണ് അടുത്തിടെ തന്റെ സാരി കലക്ഷന്റെ വിശേഷങ്ങള്‍ പങ്കിട്ടപ്പോള്‍ സീമ പറഞ്ഞത്. സിനിമയിലേതുപോലെ കോസ്റ്റ്യൂം സീരിയലിലെ അഭിനേതാക്കള്‍ക്ക് ലൊക്കേഷനില്‍ നിന്നും കൊടുക്കാറില്ല.

Back to top button
error: