അയാളുടെ സീരിയല്‍ നടി ഭാര്യയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്ന രഹസ്യമായ പരസ്യമെന്ന് മീനു മുനീര്‍; പിന്നാമ്പുറ കഥകള്‍ പറഞ്ഞ് ആര്‍ട്ടിസ്റ്റ് ആയതല്ല ഞാനെന്ന് ബീനാ ആന്റണി
തനിക്കെതിരെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഇന്നയിച്ച നടി മീനു മുനീറിനെതിരെ കേസ് കൊടുക്കുമെന്ന് നടി ബീന ആന്റണി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ബീന ആന്റണിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ബീനയുടെ ഭര്‍ത്താവ് നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ മനോജിന്റെ വീഡിയോയ്ക്കെതിരെ രംഗത്തെത്തിയപ്പോഴാണ് മീനു ബീനയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്.
‘ഭാര്യ എന്ത് ചെയ്താലും കുഴപ്പമില്ല മറ്റുള്ള സ്ത്രീകളെ പറയാന്‍ നടക്കുകയാണ് ഇവന്‍’ എന്നായിരുന്നു മീനു മുനീന്‍ പറഞ്ഞത്. മനോജിന്റെ ഭാര്യയുടെ പല കഥകളും തനിക്ക് അറിയാമെന്നും വേണമെങ്കില്‍ വീഡിയോ പങ്കുവെക്കാമെന്നും മീനു പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ബീന ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ബീന പറഞ്ഞ വാക്കുകളിലേക്ക്.
ഒരു വീഡിയോ ഇറങ്ങിയിട്ടുണ്ട്. എന്റെ വളരെ മോശമായി രീതിയില്‍ പരാമര്‍ശിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്ത് വന്നിട്ടുണ്ട്. അതേക്കുറിച്ചൊന്നും കൂടുതല്‍ പറയുന്നില്ല. ഹേമ കമ്മീഷനും അതിന്റെ ഭാഗമായുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. എല്ലാം നല്ലതിന് തന്നെ. പക്ഷെ അതിന്റെ ഇടയില്‍ കൂടെ ഇന്‍ഡസ്ട്രിയെ തകര്‍ക്കാന്‍ ചിലര്‍ ഇറങ്ങിയിട്ടുണ്ട്. നമ്മള്‍ എല്ലാവരും വിദ്യാഭ്യാസമുള്ളവരും പ്രബുദ്ധരുമാണ്. നെല്ലും പതിരും കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കും. നമ്മളെ ക്രൂശിക്കാനും കല്ലെറിയാനുമായി കുറേ ആളുകള്‍ ഇറങ്ങിയിട്ടുണ്ട്. എന്നെ മനസിലാക്കുന്നവരുണ്ടെന്ന് വിശ്വസിക്കുന്നു.
നടി എന്ന നിലയില്‍ അംഗീകാര നേടാന്‍ എനിക്ക് ഒരു പിന്നാമ്പുറ കഥകളും പറയേണ്ടി വന്നിട്ടില്ല. വന്ന് കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ തന്നെ അംഗീകാരങ്ങള്‍ കിട്ടിയതാണ്. സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. നടിയെന്ന നിലയില്‍ അഭിമാനത്തോടെയാണ് നില്‍ക്കുന്നത്. അല്ലാതെ എന്നെക്കുറിച്ച് പറഞ്ഞ ആളെ പോലെ പിന്നാമ്പുറ കഥകള്‍ പറഞ്ഞ് ആര്‍ട്ടിസ്റ്റ് ആയ ആളല്ല ഞാന്‍. എന്നെ പറഞ്ഞതിലേക്കൊന്നു ഞാന്‍ കടക്കുന്നില്ല. അതൊക്കെ അവരുടെ സംസ്‌കാരം, അവരുടെ ജീവിത രീതി.
പക്ഷെ ഞാന്‍ കേസ് കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്റെ പേര് പറഞ്ഞ സ്ഥിതിയ്ക്ക്. എന്റെ ഭര്‍ത്താവ് മനു ഏതോ ഒരു വീഡിയോയില്‍ പേര് പറയാതെ അവരെപ്പറ്റി പറഞ്ഞു എന്ന് പറഞ്ഞാണ് എന്റെ പേര് പറഞ്ഞിരിക്കുന്നത്. 33 വര്‍ഷമായി ഞാന്‍ ഈ ഇന്‍ഡസ്ട്രിയില്‍. ഗര്‍ഭിണിയായ സമയത്ത് ഒന്നര മാസം മാത്രമാണ് ഞാന്‍ വിശ്രമിച്ചിട്ടുള്ളത്. അത്രയും വര്‍ക്കുകള്‍ എനിക്ക് ലഭിക്കുന്നുണ്ട്. ദൈവാനുഗ്രഹം കൊണ്ട് ഇപ്പോഴും ഒരു കുറവുമില്ല. ടൈഫോയ്ഡ് വന്ന് ആശുപത്രിയില്‍ കിടന്നിരുന്നു. അടുത്ത വര്‍ക്കിന് പോകുന്നത് ആശുപത്രിയില്‍ നിന്നാണ്. അത്രയും തിരക്കുണ്ടായിരുന്നു.ഇപ്പോഴും വര്‍ക്ക് ലഭിക്കുന്നു. പിന്നെ ഞാന്‍ എന്തിന് കുറുക്കുവഴികള്‍ നോക്കണം? കഷ്ടപ്പെട്ട്, അന്തസ്സായിട്ടാണ് ജീവിക്കുന്നത്.
മോശം വഴിയിലൂടെ പോയി ജീവിക്കേണ്ട ഗതികേട് ദൈവം എനിക്ക് വരുത്തിയിട്ടില്ല. പോകുന്നവരെ ഞാന്‍ കുറ്റവും പറയുന്നില്ല. അത് അവരുടെ സാഹചര്യവും ഗതികേടുമൊക്കെയാകാം.പക്ഷേ എനിക്ക് അതിന്റെ ആവശ്യമില്ല. സിനിമയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഞാന്‍ പെട്ടെന്ന് തന്നെ സീരിയലിലേക്ക് എത്തി. ‘യോദ്ധ’, ‘വളയം’, മമ്മൂക്കയുടെ ‘മഹാനഗരം’ അങ്ങനെ കുറെ നല്ല സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞു. പിന്നെ എന്തിനു ഞാന്‍ ആവശ്യമില്ലാത്ത പരിപാടിക്കൊക്കെ പോണം? എനിക്ക് അതിന്റെ ആവശ്യമില്ലായിരുന്നു. ഇപ്പോഴും ഇല്ല.
അപ്പോള്‍ അതുകൊണ്ട് എന്റെ പൊന്നുമക്കളെ, ‘എന്നെ ഈ പറഞ്ഞവര്‍ ഉണ്ടല്ലോ’ അങ്ങനെയൊന്നും എന്റെ അടുത്തേക്ക് പറഞ്ഞ് ഒന്നും വരണ്ട. എനിക്ക് നല്ല അന്തസ്സായിട്ട് പറയാനുള്ള വര്‍ക്കുകളും ഉണ്ട്, എന്റെ ജീവിത രീതികളും ഉണ്ട്. എനിക്ക് അങ്ങനെയൊന്നും ഒരു വഴിയില്‍ കൂടിയും പോകണ്ട കാര്യമില്ല. എന്റെ പേരെടുത്ത് പലരും പലതും കുരച്ചിട്ടുണ്ട് അതൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. ഞാന്‍ മരിക്കുമ്പോള്‍ തീരുമല്ലോ. അതൊന്നും എനിക്ക് വിഷയമല്ല. ഞരമ്പുകള്‍ പറയുന്നത് പറയട്ടെ.
പക്ഷെ എന്നെ സ്നേഹിക്കുന്ന ഒരുപാട് പേര്‍ ഉണ്ടെന്ന് എനിക്കറിയാം. എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്. ഇന്‍സറ്റഗ്രാമിലെ 99 ശതമാനം പേരും എന്നെ പിന്തുണയ്ക്കുന്നവരാണ്. അവര്‍ മതി എനിക്ക്. എന്നെ അറിയുന്നവര്‍ മതി. എന്റെ കുടുംബവും സുഹൃത്ത്ുക്കളും എന്നെ ഇഷ്ടപ്പെടുന്നവരുമുണ്ട് കൂടെ. എനിക്ക് അതുമതി. അതിനാല്‍ ഞാന്‍ കേസുമായി മുന്നോട്ട് പോവുകയാണ്. എന്ത് അര്‍ത്ഥത്തില്‍, എന്ത് തെളിവിന്റെ അടിസ്ഥാനത്തില്‍ അവര്‍ അങ്ങനെ പറഞ്ഞുവെന്ന് അറിയണം. അതിനാല്‍ ഞാന്‍ കേസിന് പോവുകയാണ്.