NEWSSocial Media

”എലിസബത്ത് ജീവന്‍ പേടിച്ചോടി, അമൃതയോട് പറയാന്‍ കൊള്ളാത്ത നിലയില്‍ ബാല പെരുമാറി”

ഭാര്യമാരായി ജീവിച്ച അമൃത സുരേഷിനെയും എലിസബത്ത് ഉദയനെയും അതിക്രൂര പ്രവര്‍ത്തികളിലൂടെ നടന്‍ ബാല വലിച്ചിഴച്ചു എന്ന ആരോപണവുമായി യുവതി രംഗത്ത്. കുക്കു എനോല എന്ന വ്യക്തിയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണം അറിയിച്ചത്. അഞ്ചു വര്‍ഷമായി അമൃത സുരേഷ്, അഭിരാമി സുരേഷുമാരുടെ പി.എയായി കുക്കു കൂടെയുണ്ട്. സഹികെട്ട വേളയില്‍ എലിസബത്ത് അമൃതയുമായി സംസാരിച്ച കോള്‍ കേള്‍ക്കാന്‍ ഇടയായ സാഹചര്യമാണ് കുക്കു പുറത്തുവിട്ടത്. ഈ വീഡിയോ അഭിരാമി സുരേഷ് ഷെയര്‍ ചെയ്തിരിക്കുന്നു

ഒരു മനുഷ്യന് ഇത്രയും മോശമായി പെരുമാറാന്‍ സാധിക്കുമോ എന്നറിയില്ല എന്നും കുക്കു. തനിക്ക് ഇക്കാര്യങ്ങള്‍ എത്രത്തോളം പച്ചയ്ക്ക് തുറന്നു പറയാന്‍ സാധിക്കും എന്നറിയില്ല. നേരിട്ട് ബന്ധപ്പെട്ടാല്‍ തെളിവുകള്‍ നല്‍കാം. ബാലയെ പേടിച്ചു പലരും സംസാരിക്കില്ല. ഭാര്യയായി താമസിച്ചവര്‍ പ്രത്യേകിച്ച്. അയാള്‍ ക്രൂരനാണ്. മീഡിയയുടെ മുന്നിലെ നടനാണ്. എലിസബത്തിനെ പോലും നിയമപരമായി ബാല വിവാഹം ചെയ്തിട്ടില്ല എന്ന് കുക്കു ആരോപിക്കുന്നു.

Signature-ad

ബാലയുടെ പക്കല്‍ തോക്കുണ്ട്.ഒരിക്കല്‍ അമൃതയുടെ വീട്ടില്‍ വടിവാളുമായി വെട്ടാന്‍ വന്ന സാഹചര്യമുണ്ട്. പേടി കാരണം ഒന്നിച്ചു നില്‍ക്കുകയാണ് തങ്ങള്‍. അമൃത കടന്നു പോയ പീഡനങ്ങളെ കുറിച്ച് നന്നായി അറിയാം. അതിനേക്കാളും മോശമായ കാര്യങ്ങളാണ് ബാലയെ കുറിച്ച് താന്‍ കേട്ടത്. ഇത്രയും മോശമായി ഒരാള്‍ക്ക് ജീവിക്കാന്‍ സാധിക്കുമോ എന്നറിയില്ല. ഭാര്യയെ സ്‌നേഹിക്കുന്ന ഭര്‍ത്താവോ, മകളെ സ്‌നേഹിക്കുന്ന അച്ഛനോ അല്ല. ബാല എവിടെയോ വച്ച് താലികെട്ടി, ആറു മാസത്തിനു ശേഷമാണ് എലിസബത്തുമായി റിസപ്ഷന്‍ നടത്തിയത്.

വിവാഹശേഷം, ബാല വീട്ടില്‍ മദ്യപിക്കാന്‍ കൂട്ടുകാരെ വിളിച്ചുകൊണ്ടു വരും. അമൃതയുടെ ഫോണ്‍ നശിപ്പിച്ചു. കൂട്ടുകാരെ വീട്ടിലേക്ക് വിളിച്ചു വരുത്തി അമൃതയെക്കൊണ്ട് അവര്‍ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കി, എച്ചില്‍ പാത്രം കഴുകിച്ചു. ലൈംഗികമായി ദുരുപയോഗം ചെയ്തു. എലിസബത്തിനും അത് തന്നെയായിരുന്നു സ്ഥിതി. രണ്ടുപേരും ഒരേ വിഷയത്തിലൂടെ കടന്നുപോയി. പ്രതിയ്ക്കരിക്കാന്‍ പോകില്ല എന്ന് ഉറപ്പുള്ള സ്ത്രീകളോട് മാത്രമാണ് അയാള്‍ ബന്ധം സ്ഥാപിക്കുക. ചന്ദന എന്ന ആദ്യഭാര്യ പണം പറ്റിച്ചു എന്നൊക്കെ അമൃതയോടു പറഞ്ഞാണ് വിവാഹം ചെയ്തത്. വൈകാരികമായി മുതലെടുക്കും. വീട്ടില്‍ പ്രേതബാധയുണ്ട് എന്ന നിലയില്‍ സൗണ്ട് എഫ്ഫക്റ്റ് വച്ച് അന്തരീക്ഷം സൃഷ്ടിക്കും.

ഒരുപാട് പെണ്ണുങ്ങളെ വിവാഹം ചെയ്യും എന്ന് പറഞ്ഞു ഒരു ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. സുഹൃത്തുക്കളുടെ മുന്നില്‍ ചില മോശം കാര്യങ്ങള്‍ ചെയ്യിച്ചു. ഭാര്യ മൂന്നോളം തവണ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗതികേട് കൊണ്ടാണ് കുഞ്ഞ് ഒടുവില്‍ വീഡിയോ ചെയ്തത്. വീഡിയോയില്‍ കുഞ്ഞ് തന്റെ ജീവിതത്തിലെ സന്തോഷം എന്തെന്നും, ജീവിതത്തിലെ ഒരേയൊരു ബുദ്ധിമുട്ടായി അച്ഛന്റെ വീഡിയോകള്‍ ഉണ്ട് എന്നും പറഞ്ഞിരുന്നു. കുഞ്ഞ് ക്ളാസില്‍ ഫസ്റ്റ് ആണ്. മുന്‍പും ഇന്‍സ്റ്റഗ്രാം വീഡിയോസ് നല്ല രീതിയില്‍ ചെയ്തിട്ടുണ്ട്. കുഞ്ഞിനെ പഠിപ്പിക്കുന്നതും എല്ലാം അമൃതയാണ്. അച്ഛന്‍ ഒരു സമ്മാനം പോലും വാങ്ങി നല്‍കിയിട്ടില്ല.

ബാലയ്ക്ക് വലിയ രീതിയില്‍ പി.ആര്‍. വര്‍ക്ക് ഉണ്ട്. ഒരിക്കല്‍ കുഞ്ഞിനേയും മറ്റുള്ളവരെയും മോശമാക്കി ഒരാള്‍ വീഡിയോ ചെയ്തു. ഇതെന്താ നാട്ടുകാര്‍ക്ക് മനസിലാവാത്തത്. എലിസബത്തും അമൃതയും നേരിട്ട അനുഭവങ്ങള്‍ ആര്‍ക്കും അംഗീകരിക്കാന്‍ സാധിക്കില്ല. രണ്ടുപേരും ഒന്നിച്ചിറങ്ങിയാല്‍ ബാല ജയിലിലാണ്. അമൃതയ്ക്ക് കോടികള്‍ കൊടുത്തുവെങ്കില്‍, ബാങ്ക് ട്രാന്‍സാക്ഷന്‍ കാണിക്കട്ടെ. അത് വെറും വിവാദം സൃഷ്ടിക്കലാണ്. സ്വന്തം ഭാര്യയുടെ കിടപ്പറയിലെ വീഡിയോ എടുത്തു വച്ച് ഭീഷണിപ്പെടുത്തും എന്ന് ബാല പറയും. അമൃതയും എലിസബത്തും തമ്മിലെ സംഭാഷണത്തിലാണ് ഇതെല്ലാം വ്യക്തമായത്.

എലിസബത്തിനും അമൃതയ്ക്കും, ചിലപ്പോള്‍ തനിക്കോ, അവരുടെ കുടുംബങ്ങള്‍ക്കോ എന്തെങ്കിലും അപകടം സംഭവിച്ചാല്‍, അതിനു കാരണം ബാല മാത്രമാണ്. ബാലയുടെ തോക്കിലെ ഒരുണ്ട അമൃതയ്ക്ക് എന്ന് ബാല പറഞ്ഞിട്ടുണ്ടത്രേ. എലിസബത്ത് ജീവനും കൊണ്ട് ഗുജറാത്തിലേക്ക് ഓടിയതാണ്. അവര്‍ പേടിച്ചിട്ടാണ് പോയത്. എലിസബത്ത് ആത്മഹത്യാ ശ്രമം നടത്തി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ അവരെ മാനസിക രോഗിയാക്കി. ഇയാള്‍ റേപ്പിസ്റ്റ് ആണ്. തെളിവ് വച്ചാണ് താന്‍ സംസാരിക്കുന്നത് എന്നും കുക്കു. തങ്ങളുടെ കൂട്ടത്തിലെ പലര്‍ക്കും വധഭീഷണിയുണ്ട് എന്ന് അഭിരാമി സുരേഷും ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: