എന്നാടീ ഈ കാറാെക്കെ ഉണ്ടായത്? മക്കള്‍ വല്ലതും തരേണ്ടേ? ഞാന്‍ അന്തസ്സായി ജീവിക്കുന്നു; ‘ഡൂപ്ലിക്കേറ്റ്’ വിളിയില്‍ മല്ലികയോട് കലിയടങ്ങാതെ സത്യഭാമ

തന്നെ അധിക്ഷേപിച്ച നടി മല്ലിക സുകുമാരനെതിരെ വീണ്ടും സത്യഭാമ. നര്‍ത്തകനും കലാഭവന്‍മണിയുടെ സഹോദരനുമായ ഡോ. ആര്.എല്‍.വി രാമകൃഷ്ണനെ അധിക്ഷേപിച്ചെന്ന വിവാദത്തിലാണ് മല്ലിക കലാമണ്ഡലം സത്യഭാമയ്ക്കെതിരെ രംഗത്തെത്തിയത്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് രാമകൃഷ്ണനെതിരായതെന്നു പറയപ്പെടുന്ന പരാമര്‍ശം സത്യഭാമ നടത്തിയത്. ‘മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള്‍ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷന് ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല.
എന്റെ അഭിപ്രായത്തില്‍ ആണ്പിള്ളേര്ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ് പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല’ എന്നാണ് സത്യഭാമ പറഞ്ഞത്. പിന്നാലെ നടി മല്ലിക സുകുമാരനടക്കം സത്യഭാമയ്ക്കെതിരെ രംഗത്ത് വന്നു. ഈ പറയുന്ന കലാമണ്ഡലം സത്യഭാമ ഒറിജിനല്‍ സത്യഭാമ ടീച്ചറല്ല. കലാമണ്ഡലം സത്യഭാമ ടീച്ചര്‍ മരിച്ചില്ലേ എന്ന് ചിലര്‍ ചോദിച്ചാല്‍ നിങ്ങളുദ്ദേശിച്ച ടീച്ചര്‍ മരിച്ചു, ഇത് വേറെ. ഡ്യൂപ്ലിക്കേറ്റ്. ഡമ്മിയെന്നും മല്ലിക സുകുമാരന്‍ തുറന്നടിച്ചു. ഇതിനെതിരെ സത്യഭാമ കഴിഞ്ഞ ദിവസം സംസാരിച്ചു. ഡ്യൂപ്ലിക്കേറ്റാണെന്ന് പറയാന്‍ എന്ത് യോഗ്യതയാണ് മല്ലിക സുകുമാരനുള്ളത്. അവരുടെ മക്കളൊക്കെ നല്ല നിലയില്‍ വന്നിട്ടുണ്ട്.
കലാമണ്ഡലം നിങ്ങളുടെ തറവാട്ട് സ്വത്താണോ, കാറില്‍ പോകണോ ബസില്‍ പോകണോ എന്ന് ഞങ്ങള്‍ തീരുമാനിക്കും എന്ന കമന്റിന് രൂക്ഷ ഭാഷയിലാണ് സത്യഭാമ മറുപടി നല്‍കിയത്. എന്റെ തറവാടാണ് അത്. ഞങ്ങള്‍ പഠിച്ച എന്റെ തറവാടാണ്. എന്റെ ചോറാണ് എന്റെ കല. അവളുടെ ആളാണ് നീ അല്ലേ. ആ മൊട്ടച്ചിയുടെ ഓള് ഇന്‍ ഓള് ആണ്. എന്നാടീ ആ പെണ്ണുംപിള്ളയ്ക്ക് കാറൊക്കെ ഉണ്ടായത്. ജനിച്ചപ്പോള്‍ സ്വര്‍ണ കരണ്ടിയാണോ ആ പെണ്ണും പിള്ള വായില്‍ വെച്ച് ഇറങ്ങിയത്. അത് പോലെ തന്നെയാണ് ഞാന്‍. ഞാന്‍ ജാഗ്വറിലാണ് കറങ്ങുന്നത്. ആ പെണ്ണും പിള്ള അതിലൊന്നും അല്ലല്ലോ കറങ്ങുന്നത്. മക്കള്‍ കൊടുത്താലല്ലേ ഉള്ളൂ ഇന്നും. എനിക്കതല്ല. നല്ല അന്തസ്സായി ഈ പ്രായത്തിലും ഒരു തൊഴില്‍ കൈകാര്യം ചെയ്യുന്നുണ്ട്. നീ ഇതിന് താഴെയും കൊണ്ട് കമന്റിടടീ എന്നാണ് സത്യഭാമ പറയുന്നത്.
മല്ലികയുടെ ഏഴയലത്ത് പോലും നില്ക്കാന് പറ്റില്ലെന്ന കമന്റിനും സത്യഭാമ മറുപടി നല്കി. അത് ശരിയാണ്, മല്ലിക ജീവിക്കുന്നത് പോലെയല്ല ഞാന്‍ ജീവിച്ചിട്ടുള്ളത്. ഞാന്‍ മാന്യമായി ജീവിക്കുന്ന സ്ത്രീയാണ്. അതുകൊണ്ട് അവരുടെ കൂടെ ഒരിക്കലും എന്നെ ചേര്‍ക്കാന്‍ പറ്റില്ല. സീരിയലിലാണ് അവര്‍ ഇപ്പോഴും അഭിനയിക്കുന്നത്, സിനിമയൊന്നുമില്ല. മല്ലിക ആരാണ്? നിനക്കൊക്കെ അല്ലേ അവര്‍ ദൈവം. എനിക്ക് മല്ലിക ആരുമല്ല. ഒരു സ്ത്രീ. അത്രയേ ഉള്ളൂ.






