Social Media

  • ധനുഷ് സ്വവര്‍ഗാനുരാഗിയാണെന്ന സുചിത്രയുടെ ആരോപണം; നടനുമായി അവര്‍ക്ക് ബന്ധമുണ്ട്, അല്ലെങ്കില്‍ സത്യങ്ങളൊക്കെ എങ്ങനെ അറിയുമെന്ന് നിര്‍മാതാവ്

    മുന്‍ ഭര്‍ത്താവ് കാര്‍ത്തിക് കുമാറിനും നടന്‍ ധനുഷിനുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് പ്രശസ്ത ഗായിക കൂടിയായ സുചിത്ര. 2017 ല്‍ സിനിമാ മേഖലയില്‍ കോളിളക്കം സൃഷ്ടിച്ച സുചി ലീക്സിന് ശേഷമാണ് വീണ്ടും സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വിവാദമായി മാറിയിരിക്കുന്നത്. നടന്‍ ധനുഷിനെ കുറിച്ച് പല അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ ഇടപെടാനോ മറുപടി കൊടുക്കാനോ നടന്‍ തയ്യാറായിട്ടില്ല. എന്നാല്‍, ഈ വിഷയത്തെ കുറിച്ച് നിര്‍മ്മാതാവ് കെ രാജന്‍ നല്‍കിയ അഭിമുഖം വൈറലാവുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്രയുടെ ആരോപണങ്ങള്‍ക്ക് നിര്‍മാതാവിന്റെ മറുപടി എത്തിയത്. ധനുഷും തന്റെ മുന്‍ഭര്‍ത്താവും നടനുമായ കാര്‍ത്തിക് കുമാറും സ്വവര്‍ഗാനുരാഗികള്‍ ആണ്, ധനുഷിന്റെ മുന്‍ഭാര്യയും രജനികാന്തിന്റെ മകളുമായ ഐശ്വര്യ ഒരു മോശം അമ്മയാണ്, അവരെ അപേക്ഷിച്ച് ധനുഷ് മികച്ച അച്ഛനാണ്. ഐശ്വര്യ അമ്മയായി മാത്രം പ്രമോട്ട് ചെയ്തതേയുള്ളു. ദമ്പതികള്‍ പരസ്പരം വഞ്ചിച്ചു. ഇരുവരും ഡേറ്റിംഗ് നടത്തുന്ന ആളുകളുമായി പരസ്യമായി ഹോട്ടലുകളില്‍ പോകാറുണ്ട് എന്നിങ്ങനെ നിരവധി…

    Read More »
  • ”അഖില്‍ മാരാര്‍ ഇങ്ങനെ പോകുമോ, വെളിയില്‍ ഭാര്യയില്ലേയെന്ന് സംസാരം വന്നു; കുറച്ചെങ്കിലും ഉളുപ്പ് വേണം”

    അടുത്തിടെയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്മണി ദാസിനെതിരെ അഖില്‍ മാരാര്‍ നടത്തിയ അധിക്ഷേപം വിവാദമായത്. താരങ്ങളുടെ വിയര്‍പ്പ് ഒപ്പി നടക്കുന്നവള്‍, ആര്‍ട്ടിസ്റ്റുകളുടെ എച്ചില്‍ തിന്ന് ജീവിക്കുന്നവള്‍ എന്നിങ്ങനെ ജാന്മണിയെ അഖില്‍ മാരാര്‍ ആക്ഷേപിച്ചു. ബിഗ് ബോസുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിനിടെയായിരുന്നു പരാമര്‍ശം. രൂക്ഷ വിമര്‍ശനങ്ങള്‍ വന്നതോടെ അഖില്‍ മാരാര്‍ കമന്റ് പിന്‍വലിച്ചു. ഇപ്പോഴിതാ അഖില്‍ മാരാര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സൂര്യ ഇഷാന്‍. സ്മാര്‍ട്ട് പിക്‌സ് മീഡിയയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍. അദ്ദേഹം സമൂഹത്തില്‍ ഒരാള്‍ക്കെതിരെ പറയുമ്പോള്‍ അതുമായി ബന്ധപ്പെട്ടവരെയൊക്കെ ചിന്തിക്കേണ്ടതുണ്ട്. ജാന്മണി എങ്ങനെയാണ് ഒരു ട്രാന്‍സ് കമ്മ്യൂണിറ്റിയെ അപമാനിക്കുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റായാല്‍ അപമാനമാണോ. അവര്‍ തമ്മിലുള്ള പ്രതികാരത്തിന് തൊഴിലിനെയും കമ്മ്യൂണിറ്റിയെയും വലിച്ചിഴക്കരുത്. അഖില്‍ ട്രാന്‍സ് കോളത്തിനെയാണ് ഇതിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിച്ചത്. ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റെന്ന നിലയില്‍ അഖില്‍ പറഞ്ഞത് തന്നെ വേദനിപ്പിച്ചെന്ന് സൂര്യ പറയുന്നു. ഞങ്ങളുടെ തൊഴിലാണത്. ഞങ്ങള്‍ക്കതില്‍ അഭിമാനമേയുള്ളൂ. അപമാനം ഇല്ല. ഏത് തൊഴിലിനും അതിന്റേതായ മാന്യതയുണ്ടെന്നും സൂര്യ ചൂണ്ടിക്കാട്ടി.…

    Read More »
  • ഉമ്മയും മോനുമല്ല, ഭാര്യയും ഭര്‍ത്താവുമാണ്; ആദ്യ വിവാഹം വേര്‍പെടുത്തിയതടക്കമുള്ള കാര്യങ്ങളെപ്പറ്റി ഷെമിയും ഷെഫിയും

    സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള വ്ളോഗേഴ്‌സാണ് ‘ടിടി ഫാമിലി’. കുടുംബത്തിന് യുട്യൂബില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സാണുള്ളത്. ദമ്പതികളായ ഷെമിയും ഷെഫിയുമാണ് ഈ ചാനലിന് പിന്നില്‍. പലപ്പോഴും ഇരുവര്‍ക്കും നേരെ ബോഡി ഷെയ്മിംഗ് അടക്കം ഉണ്ടായിട്ടുണ്ട്. ഉമ്മയും മോനുമാണോ എന്നൊക്കെയുള്ള കമന്റുകളും വീഡിയോകള്‍ക്ക് വരാറുണ്ട്. മോശം കമന്റുകളെപ്പറ്റിയും തങ്ങളുടെ ജീവിതത്തെപ്പറ്റിയുമൊക്കെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ദമ്പതികളിപ്പോള്‍. ഇത്തരം കമന്റുകള്‍ തുടക്കത്തില്‍ സങ്കടമുണ്ടായിരുന്നുവെന്ന് ഷെമി പറയുന്നു. ‘എനിക്ക് കുഴപ്പമൊന്നുമില്ല. ആദ്യമൊക്കെ സങ്കടമാകുമായിരുന്നു. ഉമ്മയും മോനുമാണോ, തള്ളയ്ക്ക് വേറെ പണിയില്ലേ എന്നൊക്കെയായിരുന്നു കമന്റുകള്‍. അപ്പോഴൊക്കെ കരച്ചിലായിരുന്നു. അപ്പോള്‍ ഷെഫി നിനക്ക് വേറെ പണിയില്ലേ എന്നൊക്കെ ചോദിക്കും. ഇപ്പോള്‍ ഞാന്‍ കമന്റുകള്‍ നോക്കാറേയില്ല. സ്വത്തൊക്കെ കണ്ടാണ് ഷെഫി എന്നെ കല്യാണം കഴിച്ചതെന്ന് ചില കമന്റുകള്‍ കാണാറുണ്ട്. എനിക്കതിന് അത്ര സ്വത്തൊന്നും ഇല്ല. ചെറിയൊരു വീട് മാത്രമേയുള്ളൂ. അത് ഇപ്പോഴും എന്റെ പേരിലാണ്. ഞാന്‍ ഷെഫിക്ക് കൊടുത്തിട്ടൊന്നുമില്ല. യൂട്യൂബേഴ്‌സ് ആകുന്നതിന് മുമ്പേ ഫാമിലി…

    Read More »
  • ”ലാലിനെ എല്ലാവര്‍ക്കും ഇഷ്ടമാണ്, എനിക്കിഷ്ടമല്ല, നന്ദിയില്ല”… തുറന്നടിച്ച് നടി ശാന്തി വില്യംസ്

    നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയുമൊക്കെ മലയാളികള്‍ അടക്കമുള്ളവര്‍ക്ക് സുപരിചിതയായ നടിയാണ് ശാന്തി വില്യംസ്. പ്രശസ്ത ഛായാഗ്രാഹകനും നിര്‍മാതാവും സംവിധായകനുമൊക്കെയായിരുന്ന ജെ വില്യംസാണ് നടിയുടെ ഭര്‍ത്താവ്. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളെവച്ച് വില്യംസ് സിനിമ ചെയ്തിട്ടുണ്ട്. സ്ഫടികം, ഇന്‍സ്പക്ടര്‍ ബല്‍റാം, ഹലോ മദ്രാസ് ഗേള്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ദമ്പതികള്‍ക്ക് നാല് മക്കളാണ്. ഒരു തമിഴ് മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെപ്പറ്റി ശാന്തി വില്യംസ് പറഞ്ഞ ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിന് നന്ദിയില്ലെന്നും ഭര്‍ത്താവ് മരിച്ചപ്പോള്‍ പോലും വന്നില്ലെന്നുമൊക്കെയാണ് നടി പറയുന്നത്. കൂടാതെ മോഹന്‍ലാലിന് ഒത്തിരി ഭക്ഷണം ഉണ്ടാക്കിക്കൊടുത്തതാണെന്നും വിമാനത്താവളത്തില്‍ വച്ച് കണ്ടപ്പോള്‍ മുഖം തരാതെ പോയെന്നുമൊക്കെ അവര്‍ പറയുന്നു. ”തെറ്റായി ധരിക്കരുത്. വില്യംസ് മികച്ചൊരു ക്യാമറമാനാണ്. എക്സ്ട്രാ ഓര്‍ഡിനറി ക്യാമറാമാന്‍. ഇന്നത്തെ കാലത്ത് കയറ് കെട്ടി മുകളിലൊന്നും ആരും കയറില്ല. കാരണം, ക്രെയിന്‍ വന്നു. എന്നാല്‍, അന്ന് ക്രെയിന്‍ ഇല്ലായിരുന്നു. ഇതൊക്കെ വില്യം ചെയ്തായിരുന്നു. പ്രൊഫഷനലിസ്റ്റ്… വില്യംസിന് ദേഷ്യമൊക്കെ…

    Read More »
  • ജാസ്മിന്റെ വീട്ടുകാര്‍ വരുന്നു; എന്താകുമോ എന്തോയെന്ന് പ്രേക്ഷകര്‍

    ഫാമിലി വീക്കില്‍ ഏവരും കാത്തിരിക്കുന്നത് ജാസ്മിന്റെ കുടുംബത്തിന്റെ വരവിനാണ്. സംഭവ ബഹുലമായിരുന്ന ജാസ്മിന്റെ ബിഗ് ബോസിലെ 70 ദിവസങ്ങളെ കുടുംബം എങ്ങനെ കാണുമെന്നറിയാന്‍ പ്രേക്ഷകര്‍ക്ക് കൗതുകമുണ്ട്. ഒരുപക്ഷെ വീട്ടിലൊരു വഴക്ക് വരെ നടന്നേക്കാം. ജാസ്മിന്റെ പ്രവൃത്തികളില്‍ കുടുംബത്തിന് അതൃപ്തിയുണ്ടെന്ന് നേരത്തെ പ്രേക്ഷകര്‍ക്ക് സൂചന ലഭിച്ചിരുന്നു. വീട്ടില്‍ നിന്നും ജാസ്മിന് വസ്ത്രങ്ങള്‍ അയക്കാതായതോടെയാണ് അഭ്യൂഹം വന്നത്. ഗബ്രിയുമായുള്ള സൗഹൃദത്തെക്കുറിച്ച് മദേഴ്‌സ് ഡേയില്‍ കത്തിലൂടെ ജാസ്മിന്‍ കുടുംബത്തെ അറിയിച്ചു. ഇതിലെല്ലാമുള്ള പ്രതികരണം ഒരുപക്ഷെ ഫാമിലി വീക്കില്‍ കുടുംബം ജാസ്മിനെ അറിയിച്ചേക്കാം. അതേസമയം മത്സരാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരുടെയും വീട്ടുകാര്‍ ഷോയില്‍ വന്ന് മടങ്ങിക്കഴിഞ്ഞു. പുറത്ത് വരുന്ന സൂചന പ്രകാരം ശനിയാഴ്ച ജാസ്മിന്റെ വീട്ടുകാര്‍ വീട്ടിലേക്കെത്തും. ഞായറാഴ്ചത്തെ എപ്പിസോഡില്‍ ഇത് കാണിക്കുകയും ചെയ്യും. ജാസ്മിന്റെയും റസ്മിന്റെയും കുടുംബമാണ് ഇനി ബാക്കിയുള്ളത്. ഇവര്‍ ഒരുമിച്ചായിരിക്കും ബിഗ് ബോസ് വീട്ടിലെത്തുക. ഇത്തവണ വീക്കെന്റ് എപ്പിസോഡ് ഷൂട്ട് മാറ്റി. തിങ്കളാഴ്ചയാണ് ഷൂട്ട്. മെയ് 21 ന് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമാണ്. പിറന്നാള്‍…

    Read More »
  • ധനുഷും ഐശ്വര്യയും പരസ്പരം ചതിച്ചു; വേര്‍പിരിയലില്‍ വന്‍ വെളിപ്പെടുത്തല്‍

    ചെന്നൈ: കഴിഞ്ഞ ഏപ്രില്‍ 8നാണ് ഐശ്വര്യ രജനീകാന്തും നടനും സംവിധായകനുമായ ധനുഷും ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനാണ് സെക്ഷന്‍ 13 ബി പ്രകാരം ഇരുവരും ചേര്‍ന്ന് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത് എന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 ജനുവരിയില്‍ വേര്‍പിരിയാനുള്ള തീരുമാനം ഇരുവരും പ്രഖ്യാപിച്ചിരുന്നെങ്കിലും വിവാഹമോചനം ഔദ്യോഗികമായി ഫയല്‍ ചെയ്തിരുന്നില്ല. എന്നാല്‍ പിന്നീട് അതില്‍ ഔദ്യോഗിക നടപടിയിലേക്ക് ഇരുവരും കടക്കുകയായിരുന്നു. അതേ സമയം ഇരുവരുടെയും വേര്‍പിരിയല്‍ സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തുകയാണ് ഗായിക സുചിത്ര. ചാനല്‍ കുമുദം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്രയുടെ പുതിയ വിവാദ വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത്. 18 വര്‍ഷത്തോളം നീണ്ട ധനുഷും ഐശ്വര്യ രജനീകാന്തും തമ്മിലുള്ള ദാമ്പത്യത്തിനിടെ ഇരുവരും പരസ്പരം പലപ്പോഴും ചതിച്ചിട്ടുണ്ടെന്നാണ് സുചിത്ര പറയുന്നത്. ഇരുവര്‍ക്കും ചില ബന്ധങ്ങള്‍ ഉണ്ടായിരുന്നു ഇത് തമ്മില്‍ അറിഞ്ഞപ്പോഴാണ് പ്രശ്‌നങ്ങളുണ്ടായതെന്ന് സുചിത്ര പറയുന്നു. ‘ധനുഷ് തന്നെ വഞ്ചിച്ചുവെന്ന് ഐശ്വര്യ ആരോപിക്കുന്നത്. പക്ഷേ ഇരുവരുടെയും…

    Read More »
  • ‘എയര്‍പോര്‍ട്ട് എങ്കിലും വെറുതെ വിടൂ’! ബാഗേജ് കറൗസലിന് മുകളില്‍ കിടന്ന് ഷോ, എയറിലായി യുവതി

    ദിവസവും സോഷ്യല്‍മീഡിയയില്‍ ലൈക്കും കമന്റും കിട്ടുന്നതിന് കണ്ടന്റ് ഉണ്ടാക്കാന്‍ പ്രയാസപ്പെടുകയാണ് പുതുതലമുറ. കണ്ടന്റുകള്‍ ചിലരെ വൈറലാക്കും, ചിലരെ എയറിലാക്കും. അത്തരത്തില്‍ എയറിലായ ഒരു യുവതിയുടെ വീഡിയോയായണ് ഇപ്പോള്‍ സോഷ്യല്‍മീഡയിയില്‍ ചൂടുള്ള ചര്‍ച്ച. വിമാനത്താവളത്തിലെ ബാഗേജ് കറൗസലിന് മുകളില്‍ കിടന്ന് അഭ്യാസപ്രകടനം നടത്തുകയാണ് യുവതി. ബാഗേജ് വരാനായി കാത്തുനില്‍ക്കുന്നതിനിടെ ഒഴിഞ്ഞു വരുന്ന കറൗസലിന് മുകളിലേക്ക് കിടന്ന് യുവതി അല്‍പ സമയം ചുറ്റി വരുന്നത് കാണാം. ഏത് വിമാനത്താവളത്തിലാണ് സംഭവം എന്ന് വ്യക്തമല്ല. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധി ആളുകളാണ് വിമര്‍ശനവുമായി എത്തിയത്. ‘യുവതിക്ക് ലക്ഷങ്ങള്‍ പിഴ ചുമത്തണം’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘വിമാനത്താവളമെങ്കിലും വെറുതെ വിടൂ’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

    Read More »
  • ”ഉറ്റ സൃഹൃത്തിന്റെ ലിസ്റ്റിലുണ്ട് അമ്മയുടെ പേരും”

    അമ്മയെക്കുറിപ്പ് പെണ്‍കുട്ടികള്‍ക്ക് പറയാന്‍ ഒരുപാടുണ്ടാകും. ഓരോ പെണ്‍കുട്ടിയുടേയും ജീവിതത്തില്‍ അമ്മയെന്ന വ്യക്തി പലവിധത്തിലാണ് സ്വാധീനം ചെലുത്തുന്നത്. തന്റെ പ്രിയപ്പെട്ട അമ്മയെക്കുറിച്ച് നടി മെറീന മൈക്കിള്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്. അമ്മ തന്റെ ആത്മമിത്രമാണെന്നാണ് മെറീന കുറിക്കുന്നത്. അമ്മ-മകള്‍ ബന്ധത്തിനപ്പുറം ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും അവര്‍ പറയുന്നു. അമ്മ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ ശക്തമായ സ്ത്രീയായി മാറിയതിനെക്കുറിച്ചും അച്ഛന് താങ്ങായതിനെക്കുറിച്ചുമെല്ലാം അവര്‍ തന്റെ കുറിപ്പിലൂടെ മനോഹരമായി കുറിച്ചിടുന്നു. കൂട്ടുകാരി സ്വന്തം അമ്മയോട് അടുപ്പം കാണിക്കുന്നതില്‍ കുശുമ്പുണ്ടായതിനെക്കുറിച്ചുമെല്ലാം മെറീന രസകരമായി പറഞ്ഞു വെയ്ക്കുന്നു. അമ്മയ്ക്ക് മദേര്‍സ് ഡേ ആശംസകളും പങ്കുവെച്ചുകൊണ്ടാണ് അവര്‍ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. കുറിപ്പിന്റെ പൂര്‍ണരൂപത്തിലേയ്ക്ക് നമ്മളോട് ഒരാള്‍ ഉറ്റ സുഹൃത്തിന്റെ പേരൊക്കെ ചോദിച്ചാല്‍ പറയണ ലിസ്റ്റില്‍ എപ്പോഴും ‘ആഹ്.. പിന്നെ ഒന്ന് എന്റെ അമ്മ’ എന്നുകൂടെ ഉണ്ടാവും.. ഈ അമ്മ മക്കള്‍ ബന്ധത്തിനേക്കാളും ഞങ്ങള്‍ നല്ല ഫ്രണ്ട്സാണ്.. അടിപിടി ബഹളം ഈഗോ ക്ലാഷ് അമ്മ-മോള്‍ യുദ്ധമൊക്കെ ഉണ്ടാവാറുണ്ട്…

    Read More »
  • ‘വഴക്കി’നെച്ചൊല്ലി സംവിധായകനും നടനും തമ്മില്‍ വഴക്ക്; ടൊവീനോ റിലീസ് മുടക്കുന്നുവെന്ന് സനല്‍കുമാര്‍ ശശിധന്‍

    സനല്‍കുമാര്‍ ശശിധരന്റെ സംവിധാനത്തിനുള്ള ചിത്രമാണ് വഴക്ക്. ടൊവിനോയായിരുന്നു നായകനായി എത്തിയത്. ചിത്രം റിലീസ് ചെയ്തിരുന്നില്ല. നിര്‍മാതാക്കളില്‍ ഒരാളുമായ ടൊവിനോ തോമസിന് എതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സനല്‍ കുമാര്‍. സനല്‍ കുമാര്‍ ശശിധരന്റെ കുറിപ്പ് കച്ചവടതാല്‍പര്യങ്ങളാണ് എല്ലാകാലത്തും സമൂഹം എന്ത് അറിയണം, എന്ത് ചിന്തിക്കണം, എങ്ങനെ ചലിക്കണം എന്ന് നിശ്ചയിച്ചിരുന്നത്. എത്രതന്നെ പ്രാധാന്യം ഉണ്ടായിരുന്നാലും എല്ലാ സംഭവങ്ങളും വാര്‍ത്തകള്‍ ആവാത്തപോലെ, എത്രതന്നെ വിപ്ലവകരമായിരുന്നാലും എല്ലാ അറിവുകളും സമൂഹത്തിന്റെ മുന്നില്‍ എത്തുന്നില്ല, എല്ലാ കണ്ടുപിടിത്തങ്ങളും ശാസ്ത്രം ചര്‍ച്ചചെയ്യുന്നില്ല, എല്ലാ കലകളും പ്രസിദ്ധീകൃതമാകുന്നില്ല. കാരണം മറ്റൊന്നുമല്ല; ജനങ്ങള്‍ എന്ത് കാണണം, എങ്ങനെ ചിന്തിക്കണം എന്ന് നിശ്ചയിക്കുന്ന ഒരു സാമ്പത്തിക അജണ്ടയാണ് സമൂഹത്തെ നിയന്ത്രിക്കുന്നത് എന്നതുതന്നെ. പ്രസിദ്ധമായില്ലെങ്കില്‍ അറിവൊന്നും അറിവല്ലെന്നും കലയൊന്നും കലയല്ലെന്നും ചിന്തിക്കുന്ന ജനതയുടെ സാമാന്യബുദ്ധിയെ മുതലെടുത്തു കൊണ്ടാണ് കച്ചവട താല്പര്യങ്ങളുടെ ഈ അജണ്ട നടപ്പാക്കപ്പെടുന്നത്. പുറമെ നിന്ന് നോക്കുമ്പോള്‍ നിര്‍ഭാഗ്യമെന്ന് തോന്നാമെങ്കിലും ഉള്ളില്‍ നിന്ന് അറിയുമ്പോള്‍ ഭാഗ്യമെന്ന് ബോധ്യമുള്ള ചില സംഭവങ്ങളിലൂടെ കടന്നുപോകാന്‍ അവസരം…

    Read More »
  • ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മികച്ച വിജയം നേടി നമ്മുടെ സ്വന്തം മീനാക്ഷിക്കുട്ടി

    ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പങ്കുവച്ച് അവതാരകയും നടിയുമായ മീനാക്ഷി അനൂപ്. പ്ലസ്ടുവിന് 83 ശതമാനം മാര്‍ക്കു നേടിയാണ് മീനാക്ഷിയുടെ മിന്നുന്ന ജയം. അമ്മയോടൊപ്പം ചേര്‍ന്നിരിക്കുന്ന ചിത്രം പങ്കുവച്ചാണ് മീനാക്ഷി പ്ലസ്ടു വിജയിച്ച വിവരം ആരാധകരെ അറിയിച്ചത്. മീനാക്ഷിയുടെ വാക്കുകള്‍ ഇങ്ങനെ: ”അമ്മേ.. ഞാന്‍ ട്വല്‍ത്ത് ഫെയില്‍ അല്ല പാസ്! 83 ശതമാനം ന്ന്.’ പ്ലസ്ടു ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച മീനാക്ഷിക്ക് അഭിനന്ദനങ്ങളുമായി നിരവധി പേരെത്തി. ആരാധകരുടെ രസകരമായ കമന്റുകള്‍ക്ക്, ചിരിയൂറുന്ന മറുപടികളും മീനാക്ഷി നല്‍കി. ‘ഇത്രേ കിട്ടിയുള്ളൂ’ എന്നു ചോദിച്ച ആരാധകന് ‘ത്രേ ഒത്തൊള്ളൂ” എന്നായിരുന്നു മീനാക്ഷിയുടെ മറുപടി. പരീക്ഷയില്‍ ലഭിച്ച ഉയര്‍ന്ന മാര്‍ക്കു കണ്ട്, ”കോപ്പിയടിച്ച്… നമ്മള് സെയിം വൈബ് അല്ലേ… ചേട്ടനും പെങ്ങളും” എന്നു കമന്റ് ചെയ്ത ആരാധകനും ഉരുളയ്ക്ക് ഉപ്പേരി പോലെ മീനാക്ഷിയുടെ മറുപടി എത്തി. ”സഹോദരങ്ങളില്‍ ഒന്ന് നല്ലതും മറ്റേത് ചീത്തയുമായിരുന്നു,” എന്നായിരുന്നു മീനാക്ഷിയുടെ കമന്റ്. മീനാക്ഷിയുടെ ഈ മറുപടി ആരാധകരുടെ കയ്യടി നേടി. അനൂപ് രമ്യ…

    Read More »
Back to top button
error: